Street Shut Kuwait കുവൈത്ത് സിറ്റി: അൽ-താവുൻ സ്ട്രീറ്റിലെ സൽവ ദിശയിലുള്ള രണ്ട് പാതകൾ താത്കാലികമായി അടച്ചിടുന്നതായി ജനറൽ ട്രാഫിക് വകുപ്പ്. അൽ-മോട്ടാസ് സ്ട്രീറ്റുമായുള്ള കവല മുതൽ അലി അൽ-ഉതൈന സ്ട്രീറ്റുമായുള്ള കവല വരെ, ആറാം റിങ് റോഡിലേക്ക് പോകുന്ന ഭാഗത്തേക്ക് ഈ ഗതാഗതം തടസപ്പെടും. ഓഗസ്റ്റ് 31 ഞായറാഴ്ച മുതൽ സെപ്തംബർ 10 ബുധനാഴ്ച വരെ എല്ലാ ദിവസവും വൈകുന്നേരം നാല് മുതൽ പുലർച്ചെ നാല് വരെ ഗതാഗതം അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. അടച്ചിടൽ കാലയളവിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഗതാഗത അടയാളങ്ങൾ പാലിക്കണമെന്നും സാധ്യമാകുന്നിടത്തെല്ലാം ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും വകുപ്പ് അഭ്യർഥിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/HkcQzI6ftEJ77ESdUQ7w2K?mode=ems_copy_c
Home
Uncategorized
കുവൈത്തിലെ സാൽവയിലേക്ക് യാത്ര ചെയ്യണോ? ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു