ജിസിസിയില്‍ കുവൈത്ത് ഉള്‍പ്പെടെ ഏത് രാജ്യത്തെ ഗതാഗതനിയമലംഘനത്തിനും എട്ടിന്‍റെ പണി, ഏകീകൃത സംവിധാനം

unified traffic violation gcc കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കിടയിലെ ഏത് രാജ്യത്തെയും ഗതാഗത ലംഘനങ്ങളുടെ വിവരങ്ങൾ കൈമാറാനായി ഏകീകൃത ഗതാഗത ലംഘന സംവിധാനം വരുന്നു. അധികം താമസിയാതെ സംവിധാനം പ്രാബല്യത്തിലാകും. പദ്ധതിയുടെ 95 ശതമാനവും പൂർത്തിയായതായി ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദെയ്​വി വ്യക്തമാക്കി. യുഎഇ, ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിലെ സ്വദേശികളും പ്രവാസി താമസക്കാരും ഏത് ജിസിസി രാജ്യത്ത് വെച്ച് ഗതാഗത നിയമം ലംഘിച്ചാലും ലംഘനവിവരം ഉടനടി ഡ്രൈവറുടെ ആതിഥേയ രാജ്യത്തിന്റെ (റസിഡൻസിയുള്ള) സിസ്റ്റത്തിൽ ഓട്ടമാറ്റിക്കായി റെക്കോർഡ് ചെയ്യപ്പെടും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/HkcQzI6ftEJ77ESdUQ7w2K?mode=ems_copy_ മറ്റ് ജിസിസിയിൽ വച്ചാണ് ലംഘനമെങ്കിലും ഡ്രൈവർ ഏത് രാജ്യത്തെ താമസക്കാരനാണോ ആ രാജ്യത്തിന് തന്നെ നിയമനടപടികൾ സ്വീകരിക്കാനും കഴിയുമെന്നതാണ് ഏകീകൃത ഗതാഗത ലംഘന സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. മറ്റ് ഗൾഫ് രാജ്യങ്ങളിൽ സന്ദർശനത്തിനെത്തുന്ന പ്രവാസികൾക്കും സ്വദേശികൾക്കും സന്ദർശന രാജ്യത്ത് ഗതാഗത ലംഘനങ്ങൾ നടത്തിയാൽ നിയമനടപടികളിൽ നിന്ന് ഇനി രക്ഷപ്പെടാനാകില്ല. ഏകീകൃത സംവിധാനം പ്രാബല്യത്തിൽ ആകുന്നതോടെ ലംഘനത്തിന്റെ യഥാര്‍ഥ സമയത്തെ വിവരങ്ങൾ ഉടന്‍ തന്നെ കൈമാറാൻ കഴിയും. ജിസിസി അംഗ രാജ്യങ്ങൾക്കിടയിലെ സ്വദേശി, പ്രവാസികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ മുൻഗണനാ സേവനങ്ങൾ കൂടി ഏകീകൃത സംവിധാനത്തിൽ നടപ്പാക്കാനുള്ള ജോലികളും പുരോഗതിയിലാണെന്ന് അധികൃതര്‍ വിശദമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy