Magical Claims കുവൈത്ത് സിറ്റി: രോഗങ്ങൾ സുഖപ്പെടുത്താനെന്ന പേരിൽ മന്ത്രിവാദം നടത്തിയയാൾ കുവൈത്തിൽ അറസ്റ്റിൽ. സ്വദേശി പൗരനാണ് അറസ്റ്റിലായത്. അഹമ്മദിയിലാണ് സംഭവം. മന്ത്രവാദത്തിലൂടെ രോഗങ്ങൾ സുഖപ്പെടുത്തുമെന്നും വന്ധ്യത ചികിത്സിക്കുമെന്നും വിവാഹങ്ങൾ നടത്തിക്കൊടുക്കമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു ഇയാൾ ഇരകളെ വശീകരിച്ചിരുന്നത്. ജിന്നുകളെ പുറത്താക്കാനും മന്ത്രവാദം മാറ്റാനും രോഗങ്ങൾ സുഖപ്പെടുത്താനും കഴിയുമെന്ന് വിശ്വസിപ്പിച്ച് ഇയാൾ മെഡിക്കൽ കൺസൾട്ടേഷൻ നൽകുന്നതായി കണ്ടെത്തി. തട്ടിപ്പിന്റെ ഭാഗമായി ഇയാൾ വിവിധ ഉൽപ്പന്നങ്ങളും വിറ്റിരുന്നു. ഇയാളുടെ സഹായിയായ ബംഗ്ലാദേശി പൗരനെയും അധികൃതർ അറസ്റ്റ് ചെയ്തു. ഇരുവരെയും നിയമ നടപടികൾ പൂർത്തിയാക്കാനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. പൊതുസുരക്ഷ സംരക്ഷിക്കുന്നതിനും നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിലുമുള്ള പ്രതിബദ്ധത കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉയർത്തിക്കാട്ടി.
Home
KUWAIT
Magical Claims മന്ത്രവാദത്തിലൂടെ ശരീരത്തിലെ ജിന്നുകളെ പുറത്താക്കും, കുട്ടികളുണ്ടാകും, സമ്പത്ത് വർദ്ധിക്കും; കുവൈത്തിൽ വൻ തട്ടിപ്പ്, 2 പേർ പിടിയിൽ