Exit Permit കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി താമസക്കാർക്ക് രാജ്യത്തിന് പുറത്തേക്ക് പോകണമെങ്കിൽ എക്‌സിറ്റ് പെർമിറ്റ് നിർബന്ധമാണ്. ജൂലൈ ഒന്ന് മുതലാണ് സ്വകാര്യ മേഖലയിലെ പ്രവാസികൾക്ക് (ആർട്ടിക്കിൾ 18 വീസ വ്യവസ്ഥയുടെ കീഴിലുള്ളവർ) രാജ്യത്തിന് പുറത്തു പോകാൻ എക്‌സിറ്റ് പെർമിറ്റ് നിർബന്ധമാക്കിയത്. സഹേൽ ആപ്പ് വഴി എക്‌സിറ്റ് പെർമിറ്റിന് അപേക്ഷ നൽകാൻ കഴിയും. എന്നാൽ, സ്മാർട്ട് ഫോൺ ഇല്ലാത്തവരും സഹേൽ ആപ്പ് ഇല്ലാത്തവരും എങ്ങനെയാണ് എക്‌സിറ്റ് പെർമിറ്റ് നേടേണ്ടതെന്ന് നോക്കാം. തൊഴിലാളിയ്ക്ക് സഹേൽ ആപ്പ് അക്‌സസ് ഇല്ലാത്ത സാഹചര്യത്തിലോ അടിയന്തര ഘട്ടങ്ങളിലോ തൊഴിലാളിയുടെ പേരിൽ തൊഴിലുടമകൾക്ക് എക്‌സിറ്റ് പെർമിറ്റിനായി അപേക്ഷ നൽകാം. സിവിൽ ഐഡി, യാത്രാ തീയതി തുടങ്ങിയ തൊഴിലാളിയുടെ വിവരങ്ങൾ ശേഖരിച്ച് തൊഴിലുടമയ്ക്ക് സഹേൽ ആപ്പ് വഴിയോ ആഷാൽ പോർട്ടൽ വഴിയോ എക്‌സിറ്റ് പെർമിറ്റിന് അപേക്ഷ നൽകാം. അപ്രൂവൽ ലഭിച്ചു കഴിഞ്ഞാൽ ഉടൻ എക്‌സിറ്റ് പെർമിറ്റ് ലഭിക്കും. ഇഷ്യുചെയ്ത തീയതി മുതൽ 7 ദിവസം വരെ ഇത് ഉപയോഗിക്കാം. തൊഴിലുടമ തൊഴിലാളിയുടെ അപേക്ഷ അകാരണമായി നിരസിക്കുകയോ കാലതാമസം വരുത്തുകയോ ചെയ്താൽ തൊഴിലാളിയ്ക്ക് ലേബർ റിലേഷൻസ് യൂണിറ്റ് വഴി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിൽ പരാതി നൽകാം.
Home
KUWAIT
Exit Permit സഹേൽ ആപ്പ് വഴിയല്ലാതെ എക്‌സിറ്റ് പെർമിറ്റുകൾ എങ്ങനെ നേടാം? അറിയേണ്ട കാര്യങ്ങൾ