Industrial Plots കുവൈത്ത് സിറ്റി: വ്യാവസായിക നിയമം ലംഘിച്ച 47 ഇൻഡസ്ട്രിയൽ പ്ലോട്ടുകൾ കുവൈത്തിൽ അടച്ചുപൂട്ടി. പ്ലോട്ടുകൾ നിയുക്തമാക്കിയിട്ടുള്ള ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിച്ചതിന് ഉൾപ്പെടെയാണ് നടപടി. 19 കമ്പനികൾക്കും സ്ഥാപനങ്ങൾക്കും പിഴ ചുമത്തുകയും ചെയ്തു. നിയമ ലംഘകർക്ക് അവരുടെ പദവി ക്രമപ്പെടുത്താനും നിയമലംഘനങ്ങൾ നീക്കം ചെയ്യാനും അടച്ചുപൂട്ടൽ തീയതി മുതൽ ഒരു മാസം സമയം അനുവദിച്ചിട്ടുണ്ട്. ഇവ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കഠിനമായ പിഴ ചുമത്തും. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള വ്യാവസായിക ഭൂമികളെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത തുടരുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ചട്ടങ്ങളിൽ കൃത്രിമം കാണിക്കുയോ നിയമ ലംഘനം നടത്തുകയോ ചെയ്താൽ ശക്തമായ നിയമ നടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.