കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്തറിന്റെ ആദ്യ ദിവസം അൽ-മുത്‌ല മരുഭൂമിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വ്യക്തിയെ വിട്ടയക്കാൻ ക്രിമിനൽ കോടതി വിസമ്മതിച്ചു. കേസിന്റെ വാദം കേൾക്കൽ സെപ്തംബർ 22 ലേക്ക് അവസാന വാദങ്ങൾക്കായി കോടതി മാറ്റിവച്ചു. കുറ്റകൃത്യം മൂലമുണ്ടായ നഷ്ടപരിഹാരമായി പ്രതിക്കെതിരെ 5,001 കെഡി ദിനാറിന്റെ സിവിൽ ക്ലെയിം ഫയൽ ചെയ്തു. മാർച്ച് 30 ന് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ ആസൂത്രണ കൊലപാതകത്തിന് കുറ്റം ചുമത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em ഭാര്യയെ വാഹനത്തിൽ കയറ്റിയ ശേഷം, കൊലപ്പെടുത്താനായി അജ്ഞാതമായ സ്ഥലത്തേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോകുകയായിരുന്നു. തുടർന്ന്, അയാൾ ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു. ആസൂത്രണ കൊലപാതകമായിരുന്നെന്ന് വ്യക്തമാക്കിയ പ്രോസിക്യൂഷൻ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു.
Home
KUWAIT
ഈദ് ദിനത്തില്‍ കുവൈത്തിലെ മരുഭൂമിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസ്; അവസാനദവാദം സെപ്തംബര്‍ 22 ന്