Kuwait Security Forces; കുവൈറ്റിൽ മയക്കുമരുന്ന് കടത്ത് കേസിൽ 15 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ഒളിവിൽ പോയ പ്രതിയെ സാഹസികമായി പിടികൂടി

Kuwait Security Forces; കുവൈറ്റിൽ മയക്കുമരുന്ന് കടത്ത് കേസിൽ 15 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് ഒളിവിൽ പോയ പ്രതിയെ സാഹസികമായി പിടികൂടി. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പ്രൈവറ്റ് സെക്യൂരിറ്റി അഫയേഴ്‌സ് സെക്ടറും കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതിയായ ഇറാഖി പൗരൻ ഖാലിദ് സലേഹ് മത്റൂദ് അൽ-ശമ്മാരി അറസ്റ്റിലായത്. നർക്കോട്ടിക്സ് കൈവശം വെച്ചതിനും വിതരണം ചെയ്യാൻ ശ്രമിച്ചതിനും 15 വർഷം കഠിനതടവ് അനുഭവിക്കാനുള്ള വിധിയുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. പ്രതി സഞ്ചരിച്ചിരുന്ന വാഹനം വളഞ്ഞ സുരക്ഷാ സംഘം എല്ലാ വഴികളും അടച്ചെങ്കിലും, വാഹനം കൊണ്ട് പോലീസ് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടാൻ ഇയാൾ ശ്രമിച്ചു. എന്നാൽ സുരക്ഷാ സേന സമർത്ഥമായി പ്രതിയെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഓപ്പറേഷൻ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആർക്കും പരിക്കേറ്റില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em കോടതി വിധിച്ച ശിക്ഷ അനുഭവിക്കുന്നതിനായി ഇയാളെ സെൻട്രൽ ജയിലിലേക്ക് മാറ്റും. കുറ്റവാളികളെ പിടികൂടുന്നതിനും നിയമം നടപ്പാക്കുന്നതിനും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy