Labour dispute; കുവൈറ്റിലെ മഹ്ബൂലയിൽ ജോലി സ്ഥലത്ത് ബംഗ്ലാദേശ് സ്വദേശിയായ പ്രവാസി തൊഴിലാളി ജീവനൊടുക്കി. തൊഴിൽ തർക്കങ്ങളും സാമ്പത്തിക ബാധ്യതകളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹപ്രവർത്തകർ പറയുന്നു. രാത്രി ഡ്യൂട്ടിയിലായിരുന്ന ഇദ്ദേഹത്തെ ഗോവണിപ്പടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.വ്യക്തിപരമായ അസുഖങ്ങൾ കാരണം പകൽ ഷിഫ്റ്റിലേക്ക് മാറ്റം ആവശ്യപ്പെട്ടതിനെ തുടർന്ന് കമ്പനി ഇദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി റിപ്പോർട്ടുണ്ട്. കൂടാതെ, വർക്ക് വിസ റദ്ദാക്കി ഉടൻ നാട്ടിലേക്ക് തിരിച്ചയക്കുമെന്നും കമ്പനി ഭീഷണിപ്പെടുത്തിയിരുന്നതായി സഹപ്രവർത്തകർ പറയുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ളയാളാണ് മരിച്ച തൊഴിലാളി. കുവൈറ്റിൽ ജോലി ലഭിക്കുന്നതിനായി വലിയ തുക ലോൺ എടുത്തിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/JGXpFJkG5M08N0ztj5I0Em ജോലി നഷ്ടപ്പെട്ടതും കടം തിരിച്ചടയ്ക്കാൻ സാധിക്കില്ലെന്ന ഭയവും കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമാവുകയും ഇത് ആത്മഹത്യയിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് സഹപ്രവർത്തകർ നൽകുന്ന വിവരം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Related Posts

smuggle drugs; കുവൈറ്റിലെ സൽമിയയിൽ മയക്കുമരുന്നുമായി കടത്താൻ ശ്രമിച്ച മൂന്ന് പ്രവാസികളെ സാഹസികമായി പിടിയിൽ
