expat malayali dies in kuwait കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. കോട്ടയം ചങ്ങനാശേരി മാമ്മൂട് വഴീപറമ്പിൽ ജോസഫ് ജോസഫ് (വിൻസന്‍റ് – 49) ആണ് മരിച്ചത്. കഴിഞ്ഞ 20 വർഷമായി കുവൈത്തിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്ത് വരികയായിരുന്നു. പരേതരായ അഗസ്തി ജോസഫ്, ത്രേസ്യാമ എന്നിവരുടെ മകനാണ്. ഭാര്യ: ബിജി വിൻസന്റ്. മക്കൾ: ഡെന്നീസ്, ഡെൽവിൻ, ഡെൽസൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.കെ.എം.എ. മാഗ്നറ്റിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/KbLKojZOQGf6RfN5vATV31
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തില്‍ തൊഴിലാളിയ്ക്ക് ശമ്പളം നല്‍കിയില്ല, കമ്പനി ഉടമയ്ക്ക് വന്‍തുക പിഴ
Kuwait Fine കുവൈത്ത് സിറ്റി: തൊഴിലാളിയ്ക്ക് ശമ്പളം നൽകാത്തതിനെ തുടർന്ന് കമ്പനി ഉടമയ്ക്ക് 5,000 ദിനാർ പിഴ ചുമത്തി ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധി. പുതിയ താമസനിയമത്തിലെ ആർട്ടിക്കിൾ 19നെ അടിസ്ഥാനമാക്കിയാണ് ഈ നടപടി. റിക്രൂട്ട് ചെയ ആവശ്യത്തിനല്ലാതെ വിദേശ തൊഴിലാളികളെ ഉപയോഗിക്കുന്നതും ലൈസൻസില്ലാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാൻ അനുവദിക്കുന്നതും. അവരുടെ ശമ്പളം തടഞ്ഞുവെക്കുന്നതും ഈ നിയമം വിലക്കുന്നു. 2024 ജൂലൈ 15ന് കുവൈത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്‌റിലാണ് പബ്ലിക് പ്രോസിക്യൂഷൻ തൊഴിലുടമയ്ക്കെതിരെ കേസ് ഫയൽ ചെയ്‌തത്. ജോലി ചെയ്യുന്ന കാലയളവിൽ തൊഴിലാളിക്ക് ശമ്പളം നൽകാത്തതിനാണ് കേസ്. തൊഴിലാളിയുടെ തൊഴിലുടമയും മാനേജരും പ്രതിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. വിദേശികളുടെ താമസ നിയമം സംബന്ധിച്ചുള്ള 2024ലെ നിയമം 114ലെ ആർട്ടിക്കിൾ 1/19. 7/27. 29 എന്നിവ പ്രകാരമുള്ള ശിക്ഷകൾ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചു.