video call scam ദുബായ്: ദുബായ് പോലീസിന്‍റെ പേരിൽ തട്ടിപ്പ് സംഘങ്ങൾ പുതിയ തന്ത്രങ്ങളുമായി രംഗത്ത്. ഗൂഗിൾ മീറ്റ് പോലുള്ള വീഡിയോ കോൾ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് ബാങ്കിങ് വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. തട്ടിപ്പിനിരയായ നിരവധി ആളുകൾ ഇതുസംബന്ധിച്ച് ദുബായ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സൈബർ കുറ്റവാളികൾ ഗൂഗിൾ മീറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ വീഡിയോ കോൾ ചെയ്യുന്നു. കോൾ അറ്റൻഡ് ചെയ്യുമ്പോൾ, പോലീസ് യൂണിഫോമിലുള്ള ഒരാളെയാണ് സ്ക്രീനിൽ കാണാൻ കഴിയുക. ഇയാൾ അതോറിറ്റേറ്റീവ് ആയ ടോണിൽ സംസാരിച്ച്, ബാങ്കിങ് വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുന്നു. പലപ്പോഴും തട്ടിപ്പുകാർ, ഇരകൾക്ക് നേരത്തെ ലഭിച്ച ഒരു ടെക്സ്റ്റ് മെസേജ് ഉപയോഗിച്ച് വിശ്വാസം നേടാൻ ശ്രമിക്കുന്നു. ചിലർ തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഒരു യുവതിക്ക് ഒരു പഠന വിഷയവുമായി ബന്ധപ്പെട്ട കോളാണെന്ന് കരുതിയാണ് അവർ ഗൂഗിൾ മീറ്റ് കോൾ അറ്റൻഡ് ചെയ്തത്. എന്നാൽ, പട്ടാളവേഷത്തിലുള്ള ഒരാൾ ക്യാമറ ഓൺ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസാരിക്കുന്നത് കേട്ട് അവർ ഞെട്ടി. അതുപോലെ, ഒമർ മുഹമ്മദ് എന്നയാൾക്ക് ലഭിച്ച കോളിൽ, സംസാരിച്ച വ്യക്തിക്ക് സാധാരണയിൽ കവിഞ്ഞ ഉച്ചാരണരീതി ഉണ്ടായിരുന്നത് കാരണം സംശയം തോന്നി. മറ്റൊരു വിദ്യാർത്ഥിയായ സമീറ അബ്ദുൽ ഫത്താഹിന് പിഴ അടയ്ക്കാനുണ്ടെന്ന് പറഞ്ഞ് തട്ടിപ്പുകാർ ബന്ധപ്പെട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy പക്ഷേ, ഇവർക്ക് പെട്ടെന്ന് തന്നെ കബളിപ്പിക്കപ്പെടുകയാണെന്ന് മനസിലായി. ഇത്തരം ശ്രമങ്ങളെക്കുറിച്ച് തങ്ങൾക്ക് നിരവധി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്ന് ദുബായ് പോലീസ് സ്ഥിരീകരിച്ചു. ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് ഉദ്യോഗസ്ഥരെന്നോ സർക്കാർ ഉദ്യോഗസ്ഥരെന്നോ പറഞ്ഞ് ആരെങ്കിലും വിളിക്കുകയോ ടെക്സ്റ്റ് ചെയ്യുകയോ ഇമെയിൽ അയയ്ക്കുകയോ ചെയ്താൽ പ്രതികരിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ ഏത് കോൺടാക്‌റ്റും ഉടൻ തന്നെ eCrime പ്ലാറ്റ്‌ഫോം വഴിയോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ റിപ്പോർട്ട് ചെയ്യണമെന്ന് പോലീസ് നിര്‍ദേശിച്ചു. സമാനമായ തട്ടിപ്പുകൾ നടത്തിയ മൂന്ന് സംഘങ്ങളിലെ 13 പേരെ അടുത്തിടെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇവർ പോലീസ് ഉദ്യോഗസ്ഥരായും ബാങ്ക് ജീവനക്കാരായും ആൾമാറാട്ടം നടത്തി വ്യക്തിഗത വിവരങ്ങൾ, കാർഡ് സുരക്ഷാ കോഡുകൾ, വൺ ടൈം പാസ്‌വേഡുകൾ എന്നിവ മോഷ്ടിക്കാൻ ശ്രമിച്ചിരുന്നു. സ്ഥാപനങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം മുതലെടുക്കുന്ന ഇത്തരം തട്ടിപ്പുകൾ വർദ്ധിച്ചു വരുന്നതായി ആന്റി-ഫ്രോഡ് ഡിപ്പാർട്ട്‌മെന്റ് ചൂണ്ടിക്കാട്ടി. ഒരു ബാങ്കോ സർക്കാർ സ്ഥാപനമോ ഒരിക്കലും ഫോണിലൂടെയോ ഇമെയിലിലൂടെയോ സെൻസിറ്റീവായ വിവരങ്ങൾ ആവശ്യപ്പെടില്ലെന്ന് ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു. ഫെഡറൽ ഡിക്രി-ലോ നമ്പർ 34 ഓഫ് 2021 അനുസരിച്ച്, ഇത്തരം കുറ്റകൃത്യങ്ങൾക്ക് 100,000 മുതൽ 300,000 ദിർഹം വരെ പിഴ ചുമത്തും. സിസ്റ്റങ്ങൾക്ക് കേടുപാടുകൾ വരുത്തിയാൽ പിഴ 500,000 ദിർഹം വരെ വർദ്ധിക്കുകയും ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്യാം.
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
‘നികുതിരഹിത വരുമാനം, കൂടുതൽ സുരക്ഷിതത്വം’; ഇനിയുമുണ്ട് യുഎഇയെ ലോകത്തെ മികച്ച പ്രവാസി കേന്ദ്രമാക്കാന്‍ കാരണങ്ങള്‍
UAE Expats അബുദാബി / ദുബായ്: വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ രണ്ടാമത്തെ വീടാണ് യുഎഇ. മികച്ച തൊഴിലവസരങ്ങൾ, ഉയർന്ന ജീവിതനിലവാരം, സുരക്ഷിതമായ അന്തരീക്ഷം എന്നിവയാണ് യു.എ.ഇയെ പ്രവാസികൾക്ക് ഏറ്റവും പ്രിയങ്കരമാക്കുന്നത്. ആകർഷകമായ തൊഴിലും ജീവിതവും നികുതിയില്ലാത്ത വരുമാനവും യുഎഇയിലേക്ക് പ്രവാസികളെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. യുഎഇയിൽ ലഭിക്കുന്ന ശമ്പളത്തിന് നികുതി നൽകേണ്ടതില്ല. ഇത് കൂടുതൽ സമ്പാദിക്കാൻ പ്രവാസികളെ സഹായിക്കുന്നു. മികച്ച ശമ്പളമുള്ള ഒരു ജോലി ഉണ്ടെങ്കിൽ മെച്ചപ്പെട്ട ജീവിതം നയിക്കാൻ സാധിക്കും. എല്ലാ പ്രവാസികൾക്കും തുല്യ അവസരങ്ങൾ ഇവിടെ ലഭ്യമാണ്. ലോകോത്തര നിലവാരത്തിലുള്ള റോഡുകൾ, ആശുപത്രികൾ, ഷോപ്പിങ് മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ പ്രവാസികളുടെ ജീവിതം കൂടുതൽ ആയാസരഹിതമാക്കുന്നു. വിവിധ സംസ്കാരങ്ങളെ ഒരുമിച്ച് നിർത്തുന്ന ഒരു വലിയ സമൂഹം യുഎഇയിലുണ്ട്. ഇത് പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാനും വ്യത്യസ്ത ജീവിതരീതികളെ അടുത്തറിയാനും സഹായിക്കുന്നു. കുറഞ്ഞ കുറ്റകൃത്യനിരക്കും ശക്തമായ നിയമസംവിധാനവും കാരണം യുഎഇ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. സ്വന്തം കുടുംബത്തെ സുരക്ഷിതമായി ഇവിടെ താമസിപ്പിക്കാൻ സാധിക്കുമെന്നത് പല പ്രവാസികളെയും ആകർഷിക്കുന്ന ഒരു പ്രധാന ഘടകമാണ്. പ്രധാന തൊഴിൽ മേഖലകളായ ഐടി, എഞ്ചിനീയറിങ്, ഫിനാൻസ്, ഹെൽത്ത്‌കെയർ എന്നിവയിൽ മികച്ച വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ പരിചയവുമുള്ളവർക്ക് ഉയർന്ന ശമ്പളം ലഭിക്കുന്നു. ദുബായ്, അബുദാബി പോലുള്ള നഗരങ്ങളിൽ ജീവിതച്ചെലവ് കൂടുതലാണെങ്കിലും, ഷാർജ, അജ്മാൻ, റാസ് അൽ ഖൈമ തുടങ്ങിയ എമിറേറ്റുകളിൽ കുറഞ്ഞ ചെലവിൽ ജീവിക്കാം. ഉയർന്ന വാടക നൽകേണ്ടി വരുന്ന ദുബായിൽ നിന്ന് വ്യത്യസ്തമായി മറ്റ് എമിറേറ്റുകളിലെ വാടക താരതമ്യേന കുറവാണ്. കുട്ടികളുടെ സ്കൂൾ ഫീസ്, ചികിത്സാ ചെലവുകൾ എന്നിവ മറ്റ് എമിറേറ്റുകളിൽ കുറവാണ്. ഇത് കൂടുതൽ പണം ലാഭിക്കാനും നാട്ടിലേക്ക് അയക്കാനും പ്രവാസികളെ സഹായിക്കുന്നു. ഈ കാരണങ്ങളാണ് യുഎഇ പ്രവാസികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനമായി നിലകൊള്ളുന്നത്.