കേരളം മാതൃക; പ്രവാസി മലയാളികൾക്ക് ഇനി സമഗ്രമായ ഇൻഷുറൻസ് പരിരക്ഷ

Expats Insurance ഇന്ത്യയിലാദ്യമായി കേരളത്തില്‍ പ്രവാസി മലയാളികള്‍ക്ക് സമഗ്രമായ ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പരിരക്ഷ. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള പ്രവാസി സമൂഹത്തിന് ഉടൻ തന്നെ ഇന്‍ഷുറന്‍സ് ലഭിക്കും. പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്സ് ‘നോർക്ക കെയർ’ എന്ന പേരിൽ സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നു. സെപ്തംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം പ്രവാസി മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുക എന്നതാണ്. കേരളത്തിലെ 500-ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16,000ഓളം ആശുപത്രികളിൽ ഈ സൗകര്യം ലഭ്യമാകും. ഭാവിയിൽ ജിസിസി രാജ്യങ്ങളിലെ ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ഉദേശിക്കുന്നതായി ശ്രീരാമകൃഷ്ണൻ പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/E7K5bRcYlo44F7HcZrPdsn നോർക്ക ഐഡി കാർഡ് ഉള്ളവർക്ക് ഈ പദ്ധതിയിൽ അംഗമാകാം. ‘നോർക്ക കെയർ’ വഴി പ്രവാസികൾക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. പ്രായപരിധി നിയന്ത്രണങ്ങളോ വൈദ്യപരിശോധനകളോ ഇല്ലാതെ പദ്ധതിയിൽ ചേരാം, പദ്ധതിയുടെ മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടന ചടങ്ങിൽ പുറത്തിറക്കും, ആഗോള രജിസ്ട്രേഷൻ ഡ്രൈവ് സെപ്തംബർ 22 മുതൽ ഒക്ടോബർ 22 വരെ നടക്കും. കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ രജിസ്റ്റർ ചെയ്ത പ്രവാസികൾക്ക് ‘നോർക്ക കെയർ’ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകും.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്ത് ഉള്‍പ്പെടെ വിദേശത്തുള്ള വീട്ടുജോലിക്കാരുടെ കുറഞ്ഞ വേതനം ഉയർത്തി ഈ രാജ്യം

Raises Minimum Wage കുവൈത്ത് സിറ്റി: വിദേശത്ത് ജോലി ചെയ്യുന്ന ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളുടെ (HSWs) ക്ഷേമവും സുരക്ഷയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കുടിയേറ്റ തൊഴിലാളി വകുപ്പ് (DMW) പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. 2025ലെ ലേബർ അഡ്വൈസറി നമ്പർ 25ലാണ് പുതിയ നടപടികൾ വിശദീകരിക്കുന്നത്. ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾ ജോലി ചെയ്യുന്ന എല്ലാ രാജ്യങ്ങളിലും ഈ പരിഷ്കാരങ്ങൾ നടപ്പാക്കും. ഫിലിപ്പീനോ ഗാർഹിക തൊഴിലാളികളുടെ പ്രതിമാസ വേതനം 400 ഡോളറിൽ നിന്ന് 500 ഡോളറായി (ഏകദേശം 41,700 രൂപ) വർധിപ്പിക്കുമെന്ന് കുടിയേറ്റ തൊഴിലാളി വകുപ്പ് (DMW) സെക്രട്ടറി ഹാൻസ് കാക്ഡാക് അറിയിച്ചു. സെപ്തംബർ 19ന് നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുതിയ വേതന വ്യവസ്ഥ നടപ്പാക്കാൻ സർക്കാർ ‘പോസിറ്റീവ് അപ്രോച്ച്’ സ്വീകരിക്കുമെന്നും നിയമം പാലിക്കുന്ന തൊഴിലുടമകൾക്കും റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കും വേഗത്തിലുള്ള സേവനങ്ങളും ‘ഗ്രീൻ ലെയിൻ’ സംവിധാനവും പോലുള്ള ആനുകൂല്യങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.  കൂടുതൽ വിവരങ്ങൾ ഒക്ടോബറിൽ പുറത്തിറങ്ങും. ഇതിൽ ‘നിങ്ങളുടെ തൊഴിലുടമയെ അറിയുക’ (Know Your Employer) എന്ന പ്രോട്ടോക്കോളും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ലക്ഷ്യ രാജ്യങ്ങളുമായി ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഉൾപ്പെടും. എട്ട് പ്രധാന പരിഷ്കാരങ്ങൾ: പ്രതിമാസ വേതനം 400 ഡോളറിൽ നിന്ന് 500 ഡോളറായി വർധിപ്പിക്കുക, പ്രതിവർഷം നിർബന്ധിത വൈദ്യപരിശോധന ഉറപ്പാക്കുക, തൊഴിലാളികളുടെ ക്ഷേമം നിരീക്ഷിക്കുന്നതിനായി ഡിജിറ്റൽ വെൽഫെയർ മോണിറ്ററിംഗ് സംവിധാനം ശക്തിപ്പെടുത്തുക. തൊഴിൽ നിയമങ്ങൾ പാലിക്കാത്തവർക്ക് ശിക്ഷ നൽകുന്നതിന് പകരം, നിയമം പാലിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിലൂടെ വേതന വർധനവ് നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കുവൈത്തില്‍ എണ്ണ വില കുറഞ്ഞു

Kuwait Oil Price കുവൈത്ത് സിറ്റി: രാജ്യത്ത് എണ്ണവില കുറഞ്ഞു. കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ പ്രഖ്യാപിച്ച വില പ്രകാരം, കഴിഞ്ഞ ദിവസം ബാരലിന് 72.66 ഡോളറായിരുന്ന കുവൈത്ത് എണ്ണയുടെ വില വെള്ളിയാഴ്ച വ്യാപാരത്തിൽ ബാരലിന് 1.13 ഡോളർ കുറഞ്ഞ് 71.53 ഡോളറായി. 

കുവൈത്തില്‍ വിവിധ നിയമലംഘനങ്ങളിലായി 63 പേര്‍ അറസ്റ്റില്‍

Violations Arrest Kuwait കുവൈത്ത് സിറ്റി: പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി, ഫർവാനിയയിലെ അൽ-ദജീജ് മേഖലയിൽ വൻ സുരക്ഷാ പരിശോധന നടത്തി. പബ്ലിക് സെക്യൂരിറ്റി അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് മനാഹി അൽ-ദവാസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. ജനറൽ ഫയർ ഫോഴ്സ്, വാണിജ്യ വ്യവസായ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. ഈ സംയുക്ത ഓപ്പറേഷന്റെ ഫലമായി വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ തൊഴിൽ സുരക്ഷാ ലംഘനങ്ങൾക്കെതിരെ 23 നോട്ടീസുകൾ നൽകി.കുവൈത്ത് മുനിസിപ്പാലിറ്റി അനധികൃത സ്ഥലഉപയോഗത്തിന് രണ്ട് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. കൂടാതെ, 34 മുന്നറിയിപ്പുകൾ നൽകുകയും 18 സ്ക്രാപ്പ് റിപ്പോർട്ടുകൾ ഫയൽ ചെയ്യുകയും 40 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിൽ സ്റ്റിക്കറുകൾ പതിക്കുകയും മൂന്ന് പരസ്യ ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. വാണിജ്യ വ്യവസായ മന്ത്രാലയം: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഒരു കഫേ അടച്ചുപൂട്ടുകയും മറ്റ് 38 സ്ഥാപനങ്ങൾക്കെതിരെ നിയമലംഘന റിപ്പോർട്ടുകൾ നൽകുകയും ചെയ്തു. മൊത്തം 63 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 47 പേർ തൊഴിൽ നിയമ ലംഘകരും ഒന്‍പത് പേർ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവരും ആറുപേർ ഒളിച്ചോടിയവരും ഒരാൾ കാലാവധി കഴിഞ്ഞ വിസയിലുള്ള ആളുമാണ്. ജനറൽ ഫയർ ഫോഴ്സ് 76 അഗ്നിശമന സുരക്ഷാ നിയമലംഘനങ്ങൾ കണ്ടെത്തി.

കുവൈത്ത് അമീറിന്‍റെ പേരിൽ വ്യാജ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ; അമീരി ദിവാൻ നിഷേധിച്ചു

Social Media Trading Platforms Linked Amir കുവൈത്ത് സിറ്റി: അമീർ ഷെയ്ഖ് മിഷാൽ അൽ-അഹ്മദിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ ഡിജിറ്റൽ ട്രേഡിങ് പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിക്കുന്നുണ്ടെന്ന പ്രചാരണം അമീരി ദിവാൻ നിഷേധിച്ചു. ഇത്തരത്തിലുള്ള അക്കൗണ്ടുകൾക്കെതിരെ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് അമീരി ദിവാൻ വ്യക്തമാക്കി.

നിയമലംഘകരെ നേരിടാൻ ‘ആധുനിക സാങ്കേതികവിദ്യ’ ആരംഭിച്ച് കുവൈത്ത്

Kuwait Law Violators കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷയും ഗതാഗത നിയമങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നിർദ്ദേശപ്രകാരം സബാഹ് അൽ-സാലെം ഏരിയയിൽ ആഭ്യന്തര മന്ത്രാലയം വലിയ തോതിലുള്ള സുരക്ഷാ-ട്രാഫിക് പരിശോധന നടത്തി. മന്ത്രാലയത്തിന്റെ ആക്ടിങ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി മിസ്ഫർ അൽ-അദ്വാനിയുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. ഹ്യൂമൻ റിസോഴ്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വിഭാഗം മേധാവി ബ്രിഗേഡിയർ അൻവർ അഹ്മദ് അൽ-യതമയും സംഘത്തിലുണ്ടായിരുന്നു. വിവിധ സുരക്ഷാ ഡയറക്ടറേറ്റുകളും ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗവും ഈ പരിശോധനയിൽ പങ്കെടുത്തു.  നിയമലംഘകരെയും പിടികിട്ടാപ്പുള്ളികളെയും കണ്ടെത്താൻ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യകളും ഈ സംഘം ഉപയോഗിച്ചു. പരിശോധനയിൽ, താമസ, തൊഴിൽ, ട്രാഫിക് നിയമങ്ങൾ ലംഘിച്ച നിരവധി പേരെ അധികൃതർ അറസ്റ്റ് ചെയ്തു. കൂടാതെ, നിരവധി ട്രാഫിക് പിഴകൾ ചുമത്തുകയും നിയമലംഘകർക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിനും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി, കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്ത് വ്യാജരേഖ ചമച്ച് ജീവനക്കാരനെതിരെ കേസ്; അന്വേഷണം പബ്ലിക് പ്രോസിക്യൂഷന് കൈമാറി

Forgery Kuwait ഹവല്ലി: 1,200 ദിനാറിനെച്ചൊല്ലി തൊഴിലുടമയും രണ്ട് പ്രവാസികളും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഹവല്ലി പോലീസ് സ്റ്റേഷനിൽ വ്യാജരേഖാ കേസ് രജിസ്റ്റർ ചെയ്തു. കേസ് തുടർ അന്വേഷണങ്ങൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. തൊഴിലുടമ നൽകിയ സിവിൽ കേസിനെ ചോദ്യം ചെയ്യാനായി ഒരു ജീവനക്കാരൻ പോലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. 1,200 ദിനാർ അഡ്വാൻസ് കൈപ്പറ്റിയിട്ടും തിരികെ നൽകാൻ ജീവനക്കാരൻ വിസമ്മതിക്കുന്നെന്നായിരുന്നു തൊഴിലുടമയുടെ പരാതി. താൻ അഡ്വാൻസ് വാങ്ങിയിട്ടില്ലെന്ന് ജീവനക്കാരൻ പോലീസിനോട് പറഞ്ഞു. ഓഫീസിനും ഒരു ക്ലയിന്‍റിനുമിടയിൽ കരാർ ഉറപ്പിക്കാൻ സഹായിച്ചതിന് അക്കൗണ്ടന്റ് നൽകിയ കമ്മീഷനാണ് 1,200 ദിനാറെന്നും പണം കൈപ്പറ്റിയതിന്റെ രസീത് അക്കൗണ്ടന്റിന്റെ കൈവശമുണ്ടെന്നും ഇയാൾ വ്യക്തമാക്കി. എന്നാൽ, രസീതിൽ ‘കമ്മീഷൻ’ എന്ന വാക്ക് മാറ്റി ‘അഡ്വാൻസ്’ എന്ന് തിരുത്തിയിട്ടുണ്ടെന്നും ജീവനക്കാരൻ ആരോപിച്ചു. തുടർന്ന്, അന്വേഷണ ഉദ്യോഗസ്ഥർ കേസിൽ ഉൾപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. പ്രാഥമിക അന്വേഷണത്തിൽ, 1,200 ദിനാർ കമ്മീഷനായി തന്നെയാണ് കൈപ്പറ്റിയതെന്ന് തെളിഞ്ഞു. രസീതിൽ തിരുത്തൽ വരുത്തിയിട്ടുണ്ടെങ്കിലും, അത് തൊഴിലുടമയാണോ അതോ അക്കൗണ്ടന്റാണോ ചെയ്തതെന്ന് വ്യക്തമല്ല. രേഖ തിരുത്തിയതിന് പിന്നിൽ ആരെന്ന് കണ്ടെത്താൻ പബ്ലിക് പ്രോസിക്യൂഷന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.

കുവൈത്തിൽ നിയമവിരുദ്ധമായ ചൂതാട്ട- പണമിടപാട്; പ്രവാസി സംഘം പിടിയില്‍

Illegal Gambling Kuwait കുവൈത്ത് സിറ്റി: ഹവല്ലിയിൽ അനധികൃത ഓൺലൈൻ ചൂതാട്ട-പണമിടപാട് സംഘം പിടിയിൽ. സംഘടിത കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, കുവൈത്ത് ആഭ്യന്തര മന്ത്രാലയം അന്താരാഷ്ട്ര ഓൺലൈൻ ചൂതാട്ട-പണമിടപാട് ശൃംഖലയെ തകർത്തു. ഹവല്ലി ഗവർണറേറ്റിലെ ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് സെക്ടറാണ് ഈ നേട്ടം കൈവരിച്ചത്. ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന്, രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പ്രതികളെ കണ്ടെത്താൻ കർശനമായ നിരീക്ഷണവും ഫീൽഡ് പ്രവർത്തനങ്ങളും നടത്തി. ഓപ്പറേഷനിൽ ആറ് ഈജിപ്ഷ്യൻ പൗരന്മാരും സിറിയൻ പൗരനും ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഇവർക്ക് ഈ സംഘവുമായി നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സംഘം ഓൺലൈൻ ചൂതാട്ട പ്രവർത്തനങ്ങൾ നടത്തുകയും ഇതിൽ നിന്ന് ലഭിച്ച ലാഭം നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ കുവൈത്തിലേക്ക് കടത്തുകയും ചെയ്തിരുന്നു. ഡെലിവറി കമ്പനികൾ, ഹെൽത്ത് സലൂണുകൾ, വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ, പെർഫ്യൂം ഷോപ്പുകൾ തുടങ്ങിയ നിയമാനുസൃത സ്ഥാപനങ്ങളെ ഈ സംഘം മറയാക്കിയിരുന്നു. നിയമപരമായ വ്യാപാരത്തിന്റെയും സേവനങ്ങളുടെയും മറവിൽ പണം കൈകാര്യം ചെയ്യാനാണ് ഈ സ്ഥാപനങ്ങൾ ഉപയോഗിച്ചത്.  തുർക്കിയിൽ താമസിക്കുന്ന ഒരു പ്രധാന കൂട്ടാളിയുടെ സഹായത്തോടെയാണ് പണം കുവൈത്തിലേക്ക് എത്തിച്ചിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ 25,000 ദിനാറിന് താഴെയുള്ള ചെറിയ തുകകളായി ഇവർ പണം സ്ഥിരമായി അയച്ചിരുന്നു. ഈ പണം അനൗദ്യോഗിക ചാനലുകൾ വഴി കുവൈത്തിൽ എത്തിച്ച് സംഘത്തിലെ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്യുകയായിരുന്നു പതിവ്. ആകെ 153,837.25 ദിനാർ ഇവർ ഇത്തരത്തിൽ വെളുപ്പിച്ച് വിതരണം ചെയ്തതായി കണക്കാക്കുന്നു. സംഭവത്തിൽ സാമ്പത്തിക പ്രോസിക്യൂഷനുമായി സഹകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായ ഏഴ് പ്രതികളെയും പിടിച്ചെടുത്ത പണവും കേസുമായി ബന്ധപ്പെട്ട രേഖകളും ഉൾപ്പെട്ട സ്ഥാപനങ്ങളും നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംഘടിത കുറ്റകൃത്യങ്ങളെ എല്ലാ രൂപത്തിലും നേരിടാൻ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമത്തിന് മുകളിൽ ആരുമില്ലെന്നും രാജ്യത്തിന്റെ സുരക്ഷയെ ദുർബലപ്പെടുത്താനോ വിഭവങ്ങൾ നിയമവിരുദ്ധമായി ചൂഷണം ചെയ്യാനോ ശ്രമിക്കുന്ന ആരെയും പിടികൂടി ശിക്ഷിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

‘കാന്‍സറാണ്, ചികിത്സയ്ക്ക് പണം വേണം’, വ്യാജ മെഡിക്കല്‍ രേഖകളുമായി ഭിക്ഷാടനം, കുവൈത്തില്‍ പ്രവാസികള്‍ പിടിയില്‍

Expat Beggars കുവൈത്ത് സിറ്റി: ഹവല്ലിയിൽ രണ്ട് പ്രവാസികൾ വ്യാജരേഖകളുമായി ഭിക്ഷാടനം നടത്തിയതിന് പിടിയിലായതിനെ തുടർന്ന് നാടുകടത്തൽ നടപടികൾക്കായി റഫർ ചെയ്തു. ഇവരിൽ ഒരാൾക്ക് കാൻസറാണെന്ന് വ്യാജേനയാണ് ഇവർ പണം പിരിച്ചിരുന്നത്. വ്യാജ മെഡിക്കൽ റിപ്പോർട്ടുകളും പണവും ഇവർക്കരികിൽ നിന്ന് കണ്ടെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ മിഷറഫിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നു. രണ്ട് പേർ ദേശീയ വസ്ത്രം ധരിച്ച് പതിവായി ഭിക്ഷ യാചിക്കുന്നതായി പരാതിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇവർ രണ്ട് പേരും കാൻസർ ചികിത്സയ്ക്ക് പണം കണ്ടെത്താൻ പ്രയാസപ്പെടുന്നുണ്ടെന്ന് പറഞ്ഞാണ് സഹായം തേടിയിരുന്നത്. തുടർന്ന് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ഉടൻ തന്നെ രഹസ്യാന്വേഷണ വിഭാഗം മിഷറഫിലെത്തി ഇവരെ നിരീക്ഷിക്കുകയും പിന്നീട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ, ഇവർ ഭിക്ഷാടനം നടത്തി പിരിച്ചെടുത്ത പണമാണ് കൈവശമുണ്ടായിരുന്നതെന്ന് സമ്മതിച്ചു. സ്വകാര്യ താമസസ്ഥലങ്ങളിൽ പോയി സംഭാവനകൾ സ്വീകരിക്കുന്നത് തങ്ങളുടെ പതിവാണെന്നും ഇവർ മൊഴി നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy