കുവൈത്തില്‍ മത്സ്യ വിലയിൽ കുതിപ്പ്; വിവിധ മത്സ്യങ്ങളുടെ വില അറിയാം

Kuwait Fish Price Surge കുവൈത്ത് സിറ്റി: സെപ്തംബർ ആദ്യം മത്സ്യബന്ധന സീസൺ ആരംഭിച്ചതിന് ശേഷം ഇതുവരെ 583.4 ടണ്ണിലധികം മത്സ്യം പ്രാദേശിക വിപണിയിലെത്തി. പ്രാദേശിക മത്സ്യങ്ങളുടെ മൊത്തം വിലയിൽ ശരാശരി ഒരു ദിനാർ വർധനവുണ്ടായെന്നും ഇത് മുൻ നിലകളെ അപേക്ഷിച്ച് 3.8 ശതമാനം കൂടുതലാണെന്നും കുവൈത്തിലെ ഷാർഖ് ഫിഷ് മാർക്കറ്റിലെ ഷിഫ്റ്റ് എ സൂപ്പർവൈസറായ ഹമൂദ് അൽ-ഹംദി അറിയിച്ചു. മത്സ്യവിലയിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുന്നുണ്ടെന്ന് അൽ-ഹംദി പറഞ്ഞു. ഗ്രൂപ്പർ, ബലൂൽ, ഷാഉം തുടങ്ങിയ ചില മത്സ്യങ്ങളുടെ വില 30 ശതമാനത്തിലധികം വർദ്ധിച്ചു. അതേസമയം, സീ ബ്രീം, നുവൈബി, ചെമ്മീൻ തുടങ്ങിയ മറ്റ് മത്സ്യങ്ങളുടെ വില കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. മത്സ്യബന്ധന സീസൺ ആരംഭിച്ചതിന് ശേഷം ഇതുവരെ വിപണിയിൽ ലഭ്യമായ അളവ് 583.4 ടണ്ണാണ്. ഇതിൽ 257.6 ടൺ (44.2%) പ്രാദേശിക മത്സ്യവും ചെമ്മീനുമാണ്. 325.8 ടൺ (55.8%) ഇറക്കുമതി ചെയ്ത മത്സ്യമാണ്. ഈ കണക്കുകൾ വിപണിയിൽ മത്സ്യത്തിന്റെ ലഭ്യത കൂടുതലാണെന്ന് സൂചിപ്പിക്കുന്നു. ഇത് സീസണിന്റെ തുടക്കത്തിൽ ആവശ്യകത വർധിച്ചിട്ടും വില ഗണ്യമായി ഉയരാതിരിക്കാൻ സഹായിച്ചു. മത്സ്യബന്ധനം സീസണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോതരം മത്സ്യത്തിനും അതിന്റേതായ സീസണുണ്ട്. ഗ്രൂപ്പർ, ബലൂൽ, ഷാഉം തുടങ്ങിയ ചില മത്സ്യങ്ങളുടെ ലഭ്യത ഇപ്പോൾ കുറവാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/E7K5bRcYlo44F7HcZrPdsn അതേസമയം, ഉമ്മു നൈറ, ഷഹാമിയ, സബൈറ്റി, നുവൈബി തുടങ്ങിയ മത്സ്യങ്ങൾ ധാരാളമായി ലഭിക്കുന്നുണ്ട്. ഇത് ചില മത്സ്യങ്ങൾക്ക് വില കൂടുമ്പോഴും മൊത്തത്തിലുള്ള ശരാശരി വില വർദ്ധിക്കാൻ കാരണമാകുന്നു. വിപണിയിലെ വിതരണവും ആവശ്യകതയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താനും ഉപഭോക്താക്കൾക്ക് ന്യായവിലയിൽ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനും വാണിജ്യ മന്ത്രാലയവും മറ്റ് റെഗുലേറ്ററി അധികാരികളും ദിവസവും കർശനമായ നിരീക്ഷണം നടത്തുന്നുണ്ടെന്ന് അൽ-ഹംദി വ്യക്തമാക്കി. പ്രാദേശിക മത്സ്യങ്ങളുടെയും ചെമ്മീനിന്റെയും ശരാശരി വില (ഒരു കുട്ടയ്ക്ക്)- ഗ്രൂപ്പർ: 20 മുതൽ 40 ദിനാർ വരെ, ബലൂൽ: 10 മുതൽ 30 ദിനാർ വരെ, ഷാഉം: 15 മുതൽ 43 ദിനാർ വരെ, നുവൈബി: 15 മുതൽ 35 ദിനാർ വരെ, സീ ബ്രീം: 10 മുതൽ 22 ദിനാർ വരെ, ചെമ്മീൻ (ഉമ്മു നൈറ): 40 മുതൽ 60 ദിനാർ വരെ, ചെമ്മീൻ (ഷഹാമിയ): 18 മുതൽ 25 ദിനാർ വരെ, ഇറക്കുമതി ചെയ്ത മത്സ്യങ്ങളുടെയും ചെമ്മീനിന്റെയും ശരാശരി വില (ഒരു കുട്ടയ്ക്ക്), സുബൈദി: 35 മുതൽ 110 ദിനാർ വരെ, ഹമൂർ: 15 മുതൽ 35 ദിനാർ വരെ, ബലൂൽ: 5 മുതൽ 18 ദിനാർ വരെ, ഷാഉം: 12 മുതൽ 30 ദിനാർ വരെ, നുവൈബി: 15 മുതൽ 25 ദിനാർ വരെ, സീ ബ്രീം: 8 മുതൽ 17 ദിനാർ വരെ, ചെമ്മീൻ (ഉമ്മു നൈറ): 40 മുതൽ 65 ദിനാർ വരെ.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈത്തില്‍ ഗ്യാസ് സിലിണ്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഇറക്കുമതിക്ക് നിരോധനം

Kuwait bans gas cylinders കുവൈത്ത് സിറ്റി: എല്ലാത്തരം ഗ്യാസ് സിലിണ്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിരോധം ഇന്നലെ (സെപ്തംബര്‍ 21) മുതൽ കുവൈത്തില്‍ പ്രാബല്യത്തിൽ വന്നു. ഇതനുനുസരിച്ച്, കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിക്കും കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിക്കും മാത്രമായിരിക്കും രാജ്യത്തിനകത്ത് എല്ലാത്തരം ഗ്യാസ് സിലിണ്ടറുകളും അവയുടെ അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/E7K5bRcYlo44F7HcZrPdsn ഈ രണ്ട് കമ്പനികളും അല്ലാത്ത മറ്റു കമ്പനികൾ ഇറക്കുമതി ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകൾ, അവയുടെ അനുബന്ധ ഉപകരണങ്ങൾ, ഗ്യാസ് റെഗുലേറ്ററുകൾ, എല്ലാത്തരം വലിപ്പത്തിലും ആകൃതിയിലുമുള്ള ഹോസുകൾ എന്നിവ പ്രാദേശികമായി വിൽക്കുന്നത് കുറ്റകരമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കുവൈത്തില്‍ സ്വര്‍ണവിലയില്‍ കുതിപ്പ്; പുതിയ നിരക്ക് അറിയാം

Kuwait gold rates കുവൈത്ത് സിറ്റി: കുവൈത്ത് വിപണിയിൽ 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് ഏകദേശം 36.270 ദിനാർ (ഏകദേശം 111 ഡോളർ) ആയി. 22 കാരറ്റ് സ്വർണത്തിന് ഏകദേശം 33.250 ദിനാർ (ഏകദേശം 101 ഡോളർ) ആണ് വില. ഒരു കിലോഗ്രാം വെള്ളിയുടെ വില ഏകദേശം 467 ദിനാർ (ഏകദേശം 1,536 ഡോളർ) ആണെന്ന് ‘ദാറുൽ സബായിക്’ പുറത്തിറക്കിയ പ്രത്യേക റിപ്പോർട്ടിൽ പറയുന്നു. അഞ്ചാമത്തെ ആഴ്ചയിലും സ്വർണവില റെക്കോർഡ് ഭേദിച്ച് മുന്നേറുകയാണ്. ഒരു ഔൺസ് സ്വർണത്തിന് 3,685 ഡോളറാണ് വില. ഈ വർഷം ആദ്യമായി യു.എസ്. പലിശനിരക്ക് കുറച്ചതും ഈ വർഷം അവസാനത്തോടെ വീണ്ടും നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷകളുമാണ് സ്വർണവില ഉയരാൻ പ്രധാന കാരണം. ഡിസംബർ മാസത്തേക്കുള്ള ഗോൾഡ് ഫ്യൂച്ചേഴ്സ് 0.74 ശതമാനം വർധിച്ച് ഒരു ഔൺസിന് 3,705 ഡോളറിൽ എത്തി. സ്പോട്ട് വില ഒരു ഔൺസിന് 3,707 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. ഈ മാറ്റങ്ങളെല്ലാം കുവൈത്ത് വിപണിയിൽ പ്രതിഫലിക്കുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy