Drug Bust Kuwait കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വെച്ചതിന് കുവൈത്തില്‍ അറസ്റ്റിലായ രണ്ട് നീതിന്യായ മന്ത്രാലയ ജീവനക്കാരെ വിട്ടയക്കാൻ ഉത്തരവിട്ടു. അതേസമയം, മൂന്നാമത്തെ ജീവനക്കാരൻ, ഒരു കോടതി സെഷൻ സെക്രട്ടറിയെ, അന്വേഷണം പൂർത്തിയാകുന്നതുവരെ കസ്റ്റഡിയിൽ തുടരാൻ നിർദേശിച്ചു. പ്രതികളിലൊരാളുടെ അമ്മയെയും രണ്ട് സഹോദരിമാരെയും 500 ദിനാർ വീതം ജാമ്യത്തിൽ വിട്ടയച്ചു. ഇവരെ നേരത്തെ പബ്ലിക് പ്രോസിക്യൂഷൻ 21 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരുന്നു. ദോഹ ഏരിയയിൽ വെച്ച് മയക്കുമരുന്ന് കൈവശം വെച്ചതിന് കൈയോടെയാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് കഞ്ചാവ്, ഇലക്ട്രോണിക് തുലാസ്, നിരവധി ഒഴിഞ്ഞ ബാഗുകൾ എന്നിവ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് വേട്ടയ്ക്കിടെ, പ്രതികളിലൊരാളുടെ അമ്മയും രണ്ട് സഹോദരിമാരും ഉദ്യോഗസ്ഥരെ ശാരീരികമായി ആക്രമിച്ചു. മറ്റൊരു സഹോദരി ഒരു ഉദ്യോഗസ്ഥന്റെ കൈയിൽ ഗ്ലാസ് വാതിൽ കൊണ്ട് അടിച്ചതിനാൽ ആഴത്തിൽ മുറിവുണ്ടാവുകയും ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരികയും ചെയ്തു.
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ലഹരി വസ്തുക്കളും മദ്യവും സെക്സ് ടോയ്സും കൈവശം വെച്ചു, കുവൈത്തി നടിയ്ക്ക് കടുത്ത ശിക്ഷ
Kuwaiti Actress Jailed കുവൈത്ത് സിറ്റി: ലഹരി ഉപയോഗിച്ചതിന് അറസ്റ്റിലായ പ്രമുഖ കുവൈത്തി നടിയെ 21 ദിവസത്തേക്ക് സെൻട്രൽ ജയിലിലടച്ചു. അറസ്റ്റിന് ശേഷം നടത്തിയ രക്തപരിശോധനയിൽ ഇവരുടെ ശരീരത്തിൽ മയക്കുമരുന്നിന്റെ അംശം കണ്ടെത്തിയിരുന്നു. നേരത്തെ, സൽമിയയിലെ റെയ്ഡിനിടെയാണ് ഈ നടിയുൾപ്പെടെ രണ്ട് പ്രമുഖരെ പിടികൂടിയത്. ലഹരി വസ്തുക്കളും മദ്യവും സെക്സ് ടോയ്സും കൈവശം വെച്ചതിന് ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DEWs1oDasZdBN51VoLkfRC മറ്റൊരു പ്രമുഖ നടിയെയും ഒരു യുവതിയെയും ലഹരി ഉപയോഗിച്ചതിന് കസ്റ്റഡിയിലെടുത്തിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി വിഭാഗം മേധാവി മേജർ ജനറൽ ഹമദ് അൽ-മുനിഫിയുടെ ഉത്തരവനുസരിച്ചാണ് ഈ അറസ്റ്റുകൾ നടന്നത്. പ്രതികളെ പിന്നീട് മയക്കുമരുന്ന് നിയന്ത്രണ വിഭാഗത്തിന് കൈമാറി.
കുവൈത്തിൽ നിയമവിരുദ്ധമായ വിലാസ മാറ്റ ഇടപാടുകൾ നടത്തുന്ന സംഘത്തെ പിടികൂടി
Illegal Address Change kuwait കുവൈത്ത് സിറ്റി: തട്ടിപ്പ്, കൈക്കൂലി, പൊതുഫണ്ട് ദുരുപയോഗം ചെയ്യല്‍ എന്നിവ തടയുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി, ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നിയമവിരുദ്ധമായ വിലാസ മാറ്റ ഇടപാടുകൾ നടത്തുന്ന സംഘത്തെ പിടികൂടി. പണത്തിനുവേണ്ടി വിലാസങ്ങൾ അനധികൃതമായി മാറ്റുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സംഘത്തെയാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് – ആന്റി-ഫിനാൻഷ്യൽ ക്രൈംസ് ഡിപ്പാർട്ട്‌മെന്റ് പിടികൂടിയത്. പ്രതികളിലൊരാൾ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമവിരുദ്ധമായ വിലാസമാറ്റ ഇടപാടുകൾ നടത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇടനിലക്കാർ വഴി ഇയാൾ ഉപഭോക്താക്കളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുകയും ഓരോ ഇടപാടിനും 120 ദിനാർ വരെ ഈടാക്കുകയും ചെയ്തിരുന്നു. തുടർന്ന്, ബന്ധപ്പെട്ട വ്യക്തികളുടെ അറിവില്ലാതെ വ്യാജ വിവരങ്ങളും ഒപ്പുകളും ഉപയോഗിച്ച് ഈ ഇടപാടുകൾ പൂർത്തിയാക്കി ഔദ്യോഗിക സിസ്റ്റത്തിൽ രേഖപ്പെടുത്തുകയായിരുന്നു. കൈക്കൂലി വാങ്ങിയത് സംശയം തോന്നാത്ത രീതിയിലായിരുന്നെന്നും അധികൃതർ കണ്ടെത്തി. മൂന്നാം കക്ഷികളുടെ ബാങ്ക് പേയ്‌മെന്റ് ലിങ്കുകൾ ഉപയോഗിച്ചും, പണം നൽകാതെ ഭക്ഷണ സാധനങ്ങൾ പോലെയുള്ളവ കൈപ്പറ്റിയുമാണ് ഇവർ കൈക്കൂലി വാങ്ങിയിരുന്നത്. പിന്നാലെ, സുരക്ഷാ സേന പ്രതികളെ അറസ്റ്റ് ചെയ്തു. കൈമാറ്റം ചെയ്യാൻ തയ്യാറാക്കിയ നിരവധി വ്യാജ ഇടപാടുകളും, നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ സമ്പാദിച്ച ഏകദേശം 5,000 ദിനാറും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
പ്രവാസി വീട്ടുജോലിക്കാരിയെ തല്ലിക്കൊന്ന് പൂന്തോട്ടത്തിൽ കുഴിച്ചിട്ട കേസ്: കുവൈത്തിക്ക് ശിക്ഷ വിധിച്ചു
expat housemaid murder kuwait കുവൈത്ത് സിറ്റി: ഏഷ്യൻ വംശജയായ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി പൂന്തോട്ടത്തിൽ കുഴിച്ചിട്ട കേസിൽ കുവൈത്ത് പൗരന് 14 വർഷം തടവ് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. ഇയാളെ മാനസിക പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കോടതി ഈ വിധി പ്രഖ്യാപിച്ചത്. കൊലപാതകം മറച്ചുവെച്ചതിനും അധികാരികളെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനും പ്രതിയുടെ പിതാവിനും സഹോദരനും ഭാര്യയ്ക്കും ഒരു വർഷം വീതം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.
കുവൈത്തിൽ നിന്നും നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത
Exchange Rate കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത. പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാനുള്ള മികച്ച സമയമാണിപ്പോൾ. യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. പ്രവാസികൾക്ക് എക്‌സ്‌ചേഞ്ചിൽ ദിനാറിന് 288 രൂപയാണ് മിക്ക കമ്പനികളും നൽകുന്നത്. നാട്ടിലേക്ക് പണമയക്കുന്നവരുടെ നല്ല തിരക്കാണ് എക്‌സ്‌ചേഞ്ച്കളിൽ അനുഭവപ്പെടുന്നത്. അതേസമയം, കുവൈത്തിൽൽ 24 കാരറ്റ് സ്വർണ്ണം 1 ഗ്രാമിന് ഏകദേശം 36.117 കുവൈറ്റ് ദിനാർ ആണ് നിരക്ക്. 22 കാരറ്റ് സ്വർണ്ണത്തിന് 33.138 കുവൈത്ത് ദിനാറും 21 കാരറ്റ് സ്വർണ്ണത്തിന് 31.634 കുവൈത്ത് ദിനാറുമാണ് ഇന്നത്തെ നിരക്ക്.