Kuwait Accident കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കുവൈത്തിലെ അൽ-അർത്തൽ റോഡിൽ വ്യാഴാഴ്ച വൈകുന്നേരം ആണ് അപകടം ഉണ്ടായത്. കുവൈത്ത് ഫയർ ഫോഴ്‌സ് (KFF) നൽകിയ വിവരമനുസരിച്ച്, ജഹ്റ ഇൻഡസ്ട്രിയൽ ഫയർ ബ്രിഗേഡ് ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തുടർന്ന്, കേസ് തുടർനടപടികൾക്കായി അധികൃതർക്ക് കൈമാറി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കനത്ത മഴയില്‍ പൈലറ്റിന് റണ്‍വേ കാണാനായില്ല, ആകാശത്ത് വട്ടമിട്ടു പറന്ന് വിമാനം, പിന്നാലെ…
thiruvananthapuram airport തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുവൈത്ത് എയർവേയ്സ് വിമാനത്തിന്റെ ലാൻഡിങ് ഒരു മണിക്കൂറോളം വൈകി. ഇന്ന് രാവിലെ 5.45-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനമാണ് മഴ കാരണം വൈകിയത്. കനത്ത മഴ മൂലം പൈലറ്റിന് റൺവേ വ്യക്തമായി കാണാൻ കഴിയാതെ വന്നതോടെ, എയർ ട്രാഫിക് കൺട്രോളിന്റെ നിർദേശമനുസരിച്ച് വിമാനം ആകാശത്ത് വട്ടമിട്ടു പറന്നു. പിന്നീട് ഒരു മണിക്കൂറിന് ശേഷമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്.