Air Taxi റാസൽഖൈമ: യുഎഇയിൽ ദുബായ്ക്ക് പിന്നാലെ റാസൽഖൈമയിലും ‘പറക്കും ടാക്സി’ (Air Taxi) സേവനം പ്രഖ്യാപിച്ചു. 2027ൽ സർവീസ് ആരംഭിക്കുന്നതിനായി റാക് ട്രാൻസ്പോർട്ട് അതോറിറ്റി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽഖാസിമിയുടെ സാന്നിധ്യത്തിലാണ് പറക്കും ടാക്സി സർവീസിനായുള്ള കരാർ ഒപ്പുവെച്ചത്. അമേരിക്കൻ കമ്പനിയായ ജോബി ഏവിയേഷൻ, യുകെയിലെ സ്കൈപോർട്സ് ഇൻഫ്രാസ്ട്രക്ചർ എന്നീ സ്ഥാപനങ്ങളുമായാണ് റാക് ട്രാൻസ്പോർട്ട് അതോറിറ്റി സഹകരിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ, ദുബായ് വിമാനത്താവളത്തിൽ നിന്ന് റാസൽഖൈമയിലെ അൽ മർജാൻ ദ്വീപിലേക്കുള്ള യാത്രാ സമയം 15 മുതൽ 18 മിനിറ്റ് വരെയായി കുറയും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy റാസൽഖൈമയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരിക്കും പറക്കും ടാക്സികളുടെ സർവീസ്. ടാക്സികൾക്ക് ഇറങ്ങാനും യാത്ര പുറപ്പെടാനുമുള്ള വെർട്ടി പോർട്ടുകൾ (Vertiports) നാല് പ്രധാന കേന്ദ്രങ്ങളിലാണ് നിർമിക്കുക. റാക് വിമാനത്താവളം, അല്‍ മർജാൻ ഐലൻഡ്, ജസീറ അൽ ഹംറ, ജബൽ ജെയ്‌സ് എന്നീ നാല് കേന്ദ്രങ്ങളിലാണ് പറക്കും ടാക്സി കേന്ദ്രങ്ങള്‍ വരിക. ഈ സേവനം റാസൽഖൈമയുടെ ടൂറിസം, ഗതാഗത മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Tourist Visa പ്രവാസികൾക്ക് സന്തോഷവാർത്ത; ജിസിസി ഗ്രാൻഡ് ടൂറിസ്റ്റ് വിസ ഉടൻ? നിർണായക പ്രഖ്യാപനവുമായി യുഎഇ ടൂറിസം മന്ത്രി
Tourist Visa ദുബായ്: ജിസിസി രാജ്യങ്ങൾക്കായുള്ള ഏകീകൃത ടൂറിസ്റ്റ് വീസ നൽകുന്ന ‘ഷെംഗൻ’ മാതൃകയിലുള്ള പൈലറ്റ് പദ്ധതി ആരംഭിക്കുമെന്ന നിർണായക പ്രഖ്യാപനം നടത്തി യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രിയും എമിറേറ്റ്‌സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ തൂഖ് അൽ മർറി. ഉടൻ തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. അടുത്ത മാസം മുതൽ ഡിസംബർ വരെയുള്ള കാലയളവിലായിരിക്കും പൈലറ്റ് പദ്ധതിക്ക് തുടക്കമാകുക. ഏകീകൃത വീസയെ മന്ത്രി വിശേഷിപ്പിച്ചത് മേഖലയുടെ സമഗ്രമായ സംയോജനത്തിലേക്കുള്ള തന്ത്രപരമായ ചുവടുവെപ്പായാണ്. ഒറ്റ ടൂറിസം കേന്ദ്രമായി ഗൾഫിന്റെ ആകർഷണം വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൈലറ്റ് പദ്ധതിക്ക് ശേഷം വിസയുടെ പൂർണ്ണമായ നടപ്പാക്കൽ പിന്നീടുള്ള ഘട്ടത്തിൽ നടപ്പാക്കും. വിസയുടെ കൃത്യമായ വിതരണ തീയതിയോ, വിസ ചെലവ്, കാലാവധി തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആറ് ജിസിസി രാജ്യങ്ങളിലും (യുഎഇ, സൗദി, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത്) ഒറ്റ വിസയിൽ സഞ്ചരിക്കാൻ വിദേശികളെ അനുവദിക്കുന്ന ഈ പദ്ധതി ‘ജിസിസി ഗ്രാൻഡ് ടൂറിസ്റ്റ് വിസ’ എന്നാണ് അറിയപ്പെടുന്നത്. ടൂറിസം വ്യവസായത്തിന് ഗെയിം ചെയ്ഞ്ചർ ആയാണ് ഈ വിസയെ ട്രാവൽ ആൻഡ് ടൂറിസം വ്യവസായ എക്‌സിക്യൂട്ടീവുകൾ കാണുന്നത്. ഇത് ജിഡിപിക്ക് വലിയ ഉത്തേജനം നൽകുകയും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. തീർഥാടന ടൂറിസത്തിനും ‘ബ്ലീഷർ’ (ബിസിനസും ഒഴിവുസമയ യാത്രയും) ടൂറിസത്തിനും ഇത് വലിയ വളർച്ച നൽകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.