Kach Parking അബുദാബി: ‘കച്ച’ പാർക്കിങ്ങിന് കർശന നടപടിയുമായി അബുദാബി. നൂറുകണക്കിന് വാഹനങ്ങൾക്ക് 500 ദിർഹം വീതം പിഴ ചുമത്തി. പാർക്കിങ് പ്രശ്നം രൂക്ഷമായ അബുദാബിയിൽ, ഒഴിഞ്ഞ സ്ഥലങ്ങളിൽ (കച്ച പാർക്കിങ്) വാഹനം നിർത്തിയ നൂറുകണക്കിന് വാഹനങ്ങൾക്ക് ഗതാഗത വകുപ്പിന്റെ പാർക്കിങ് വിഭാഗമായ മവാഖിഫ് 500 ദിർഹം വീതം പിഴ ചുമത്തി. പിഴ ലഭിച്ചവരിൽ ഒട്ടേറെ മലയാളികളും ഉൾപ്പെടുന്നു. മുസഫ വ്യവസായ മേഖല, താമസ കേന്ദ്രമായ ഷാബിയ എന്നിവിടങ്ങളിലെ കച്ച പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് അധികൃതർ പിഴ ചുമത്തിയത്. ചിലരുടെ വാഹനം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മുസഫ ഇൻഡസ്ട്രിയൽ ഏരിയ തലസ്ഥാന നഗരിയിലെ പ്രധാന വ്യവസായ മേഖലയാണ്. എമിറേറ്റിലെ ഭൂരിഭാഗം വ്യവസായങ്ങളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി ആയിരങ്ങളാണ് ദിവസേന ഇവിടെ എത്തുന്നത്. ഇവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ മതിയായ സ്ഥലം ഒരുക്കിയിട്ടില്ലെന്നും സൗകര്യം നൽകാതെ പിഴ ഈടാക്കുന്നത് ഉചിതമല്ലെന്നും വാഹന ഉടമകൾ അഭിപ്രായപ്പെട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy വിവിധ ആരാധനാലയങ്ങളിൽ പ്രാർഥനയ്ക്ക് എത്തിയവരും പാർക്കിങ് ഇല്ലാത്തതിനാൽ വാഹനം കച്ച പാർക്കിങ്ങിൽ നിർത്തിയിട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പിഴ ലഭിച്ചവരിൽ ഉൾപ്പെടുന്നു. മലയാളി സംഘടനയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ഞായറാഴ്ച വ്യവസായ മേഖലയിൽ എത്തിയ പലർക്കും പിഴ ചുമത്തി. ഭക്ഷണം കഴിക്കാനും ചായ കുടിക്കാനുമായി ഹോട്ടലിനു സമീപം പാർക്ക് ചെയ്തവർക്കും, അബുദാബി മലയാളി സമാജത്തിൻ്റെ വാർഷിക ജനറൽ ബോഡിയിൽ പങ്കെടുക്കാൻ എത്തിയ ഒട്ടേറെ പേർക്കും പിഴ ചുമത്തിയ സന്ദേശം ലഭിച്ചു. തുറസായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം ഫൈൻ ലഭിക്കുമെന്ന മുന്നറിയിപ്പ് സന്ദേശം നിലവിൽ മലയാളികൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്.
യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Athulya Death ഷാർജയിലെ അതുല്യയുടെ മരണം: ഭർത്താവ് റിമാന്‍ഡിൽ, മുൻകൂർ ജാമ്യം റദ്ദാക്കി
Athulya Death കൊല്ലം: ഷാർജയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള സ്വദേശിനി ടി. അതുല്യ ശേഖറിന്റെ (30) കേസുമായി ബന്ധപ്പെട്ട്, ഭർത്താവ് സതീഷ് ശങ്കറിന്റെ (40) മുൻകൂർ ജാമ്യം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എൻ.വി. രാജു റദ്ദാക്കി. ശാസ്താംകോട്ട മനക്കര സജി നിവാസിൽ സ്വദേശിയാണ് സതീഷ്. ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായ സതീഷിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. പൂജ അവധിക്ക് ശേഷം ഇയാളെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. എങ്കിലും, എഫ്.ഐ.ആര്‍ പ്രകാരം സതീഷിൽ ആരോപിക്കുന്ന കൊലപാതകക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ജാമ്യം റദ്ദാക്കിയുള്ള സെഷൻസ് കോടതി വിധിയിൽ വ്യക്തമാക്കുന്നുണ്ട്. കേസിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടത്തിയ റീ–പോസ്റ്റ്മോർട്ടം പരിശോധനയിൽ അതുല്യയുടെ ശരീരത്തിൽ 46 പാടുകൾ കണ്ടെത്തിയിരുന്നു.
Air Taxi ദുബായ്ക്ക് പിന്നാലെ യുഎഇയിലെ ഈ എമിറേറ്റില്‍ ‘പറക്കും ടാക്സി’; യാഥാര്‍ഥ്യമാകാന്‍ ഏതാനും മാസങ്ങള്‍ മാത്രം
Air Taxi റാസൽഖൈമ: യുഎഇയിൽ ദുബായ്ക്ക് പിന്നാലെ റാസൽഖൈമയിലും ‘പറക്കും ടാക്സി’ (Air Taxi) സേവനം പ്രഖ്യാപിച്ചു. 2027ൽ സർവീസ് ആരംഭിക്കുന്നതിനായി റാക് ട്രാൻസ്പോർട്ട് അതോറിറ്റി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. റാസൽഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിൻ സഖർ അൽഖാസിമിയുടെ സാന്നിധ്യത്തിലാണ് പറക്കും ടാക്സി സർവീസിനായുള്ള കരാർ ഒപ്പുവെച്ചത്. അമേരിക്കൻ കമ്പനിയായ ജോബി ഏവിയേഷൻ, യുകെയിലെ സ്കൈപോർട്സ് ഇൻഫ്രാസ്ട്രക്ചർ എന്നീ സ്ഥാപനങ്ങളുമായാണ് റാക് ട്രാൻസ്പോർട്ട് അതോറിറ്റി സഹകരിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ, ദുബായ് വിമാനത്താവളത്തിൽ നിന്ന് റാസൽഖൈമയിലെ അൽ മർജാൻ ദ്വീപിലേക്കുള്ള യാത്രാ സമയം 15 മുതൽ 18 മിനിറ്റ് വരെയായി കുറയും. റാസൽഖൈമയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരിക്കും പറക്കും ടാക്സികളുടെ സർവീസ്. ടാക്സികൾക്ക് ഇറങ്ങാനും യാത്ര പുറപ്പെടാനുമുള്ള വെർട്ടി പോർട്ടുകൾ (Vertiports) നാല് പ്രധാന കേന്ദ്രങ്ങളിലാണ് നിർമിക്കുക. റാക് വിമാനത്താവളം, അല്‍ മർജാൻ ഐലൻഡ്, ജസീറ അൽ ഹംറ, ജബൽ ജെയ്‌സ് എന്നീ നാല് കേന്ദ്രങ്ങളിലാണ് പറക്കും ടാക്സി കേന്ദ്രങ്ങള്‍ വരിക. ഈ സേവനം റാസൽഖൈമയുടെ ടൂറിസം, ഗതാഗത മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tourist Visa പ്രവാസികൾക്ക് സന്തോഷവാർത്ത; ജിസിസി ഗ്രാൻഡ് ടൂറിസ്റ്റ് വിസ ഉടൻ? നിർണായക പ്രഖ്യാപനവുമായി യുഎഇ ടൂറിസം മന്ത്രി
Tourist Visa ദുബായ്: ജിസിസി രാജ്യങ്ങൾക്കായുള്ള ഏകീകൃത ടൂറിസ്റ്റ് വീസ നൽകുന്ന ‘ഷെംഗൻ’ മാതൃകയിലുള്ള പൈലറ്റ് പദ്ധതി ആരംഭിക്കുമെന്ന നിർണായക പ്രഖ്യാപനം നടത്തി യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രിയും എമിറേറ്റ്‌സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ തൂഖ് അൽ മർറി. ഉടൻ തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. അടുത്ത മാസം മുതൽ ഡിസംബർ വരെയുള്ള കാലയളവിലായിരിക്കും പൈലറ്റ് പദ്ധതിക്ക് തുടക്കമാകുക. ഏകീകൃത വീസയെ മന്ത്രി വിശേഷിപ്പിച്ചത് മേഖലയുടെ സമഗ്രമായ സംയോജനത്തിലേക്കുള്ള തന്ത്രപരമായ ചുവടുവെപ്പായാണ്. ഒറ്റ ടൂറിസം കേന്ദ്രമായി ഗൾഫിന്റെ ആകർഷണം വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൈലറ്റ് പദ്ധതിക്ക് ശേഷം വിസയുടെ പൂർണ്ണമായ നടപ്പാക്കൽ പിന്നീടുള്ള ഘട്ടത്തിൽ നടപ്പാക്കും. വിസയുടെ കൃത്യമായ വിതരണ തീയതിയോ, വിസ ചെലവ്, കാലാവധി തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആറ് ജിസിസി രാജ്യങ്ങളിലും (യുഎഇ, സൗദി, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത്) ഒറ്റ വിസയിൽ സഞ്ചരിക്കാൻ വിദേശികളെ അനുവദിക്കുന്ന ഈ പദ്ധതി ‘ജിസിസി ഗ്രാൻഡ് ടൂറിസ്റ്റ് വിസ’ എന്നാണ് അറിയപ്പെടുന്നത്. ടൂറിസം വ്യവസായത്തിന് ഗെയിം ചെയ്ഞ്ചർ ആയാണ് ഈ വിസയെ ട്രാവൽ ആൻഡ് ടൂറിസം വ്യവസായ എക്‌സിക്യൂട്ടീവുകൾ കാണുന്നത്. ഇത് ജിഡിപിക്ക് വലിയ ഉത്തേജനം നൽകുകയും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. തീർഥാടന ടൂറിസത്തിനും ‘ബ്ലീഷർ’ (ബിസിനസും ഒഴിവുസമയ യാത്രയും) ടൂറിസത്തിനും ഇത് വലിയ വളർച്ച നൽകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.