Sidr Honey മധുരമേറും; കുവൈത്തിൽ അൽ-സുദൈറത്ത് താഴ്‌വരയിൽ നിന്നും സിദ്ർ തേൻ ഉത്പാദനം ആരംഭിച്ചു

Sidr Honey കുവൈത്ത് സിറ്റി: ഏറെ കാലം കാത്തിരിപ്പിനൊടുവിലുള്ള ഒരു സ്വപ്‌നമാണ് കുവൈത്തിലെ അൽ സുദൈറത്ത് താഴ്‌വരയിൽ സാക്ഷാത്ക്കരിക്കപ്പെട്ടത്. അൽ-സുദൈറത്ത് താഴ്വരയിൽ നിന്നും കാട്ടു സിദ്ർ തേൻ ഉത്പാദനം ആരംഭിച്ചു. പരിസ്ഥിതി പ്രവർത്തകനായ സാദ് അൽ ഹയ്യാനാണ് ഇക്കാര്യം അറിയിച്ചത്. പരിസ്ഥി, കാർഷിക നവീകരണത്തിനുള്ള ഒരു നാഴികക്കല്ലാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫാമിൽ ഉത്പാദിപ്പിക്കുന്ന സിദ്ർ തേനിൽ നിന്നും ഈ തേൻ വ്യത്യസ്തമാണെന്ന് അദ്ദേഹം പറഞ്ഞു. വടക്കൻ കുവൈത്തിലെ അൽ സുദൈറത്ത് തടാകം പ്രകൃതിദത്തമായ ഒരു ലാൻഡ് മാർക്കായി മാറിയിരിക്കുന്നുവെന്നും 400 ൽ അധികം സിദ്ർ മരങ്ങളുള്ളതും പക്ഷികൾക്കും വന്യജീവികൾക്കും സങ്കേതമായ സ്ഥലവുമാണിവിടമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്ത് ആദ്യമായി ഉത്പാദിപ്പിക്കുന്ന കാട്ടു സിദ്ർ തേൻ ഉടൻ തന്നെ അന്താരാഷ്ട്ര ഉത്സവങ്ങളിൽ കുവൈത്തിനെ പ്രതിനിധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Expatriate Mechanic അറ്റകുറ്റപ്പണികൾക്കിടെ വാഹനത്തിന്റെ അടിയിൽപ്പെട്ടു; കുവൈത്തിൽ പ്രവാസി മെക്കാനിക്കിന് ദാരുണാന്ത്യം

Expatriate Mechanic കുവൈത്ത് സിറ്റി: കുവൈത്തിൽ അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരുന്ന വാഹനത്തിനടിയിൽ പെട്ട് പ്രവാസി മെക്കാനിക്കിന് ദാരുണാന്ത്യം. ജലീബ് അൽ-ഷൂയൂഖിൽ കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം ഉണ്ടായത്. വാഹനം ഉയർത്താൻ ഉപയോഗിച്ച ഹൈഡ്രോളിക് ഉപകരണത്തിന് സംഭവിച്ച തകരാറാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.

അപകട വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജലീബ് അൽ-ഷൂയൂഖ് പോലീസ് സ്റ്റേഷനിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും ഗാരേജിലെ തൊഴിലാളികളും വഴിയാത്രക്കാരും ചേർന്ന് മൃതദേഹം വാഹനത്തിനടിയിൽ നിന്ന് നീക്കം ചെയ്തതായി കണ്ടെത്തി. മരിച്ചയാൾ ഗാരേജിന്റെ ഉടമയാണോ അതോ ജീവനക്കാരൻ മാത്രമാണോ എന്ന് വ്യക്തമല്ല. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.

Visa Fraud കുവൈത്ത് വിസാ തട്ടിപ്പ്; ഉദ്യോഗസ്ഥരും കമ്പനി ഉടമയും ചേർന്ന് ചമച്ചത് 382 വ്യാജ വർക്കർ പെർമിറ്റുകൾ

Visa Fraud കുവൈത്ത് സിറ്റി: കുവൈത്ത് വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പ്രതിയായ കേസിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പബ്ലിക് അതോറിറ്റി ഫോർ മാൻ പവറിലെ ആക്ടിംഗ് മാനേജരും സൂപ്പർവൈസറും ഒരു കുവൈത്തി കമ്പനി ഉടമയും ഈജിപ്ഷ്യൻ സ്വദേശികളും പാലസ്തീനിയൻ സ്വദേശികളും ഉൾപ്പെടെയുള്ള പ്രവാസികളുമാണ് കേസിൽ പ്രതിചേർക്കപ്പെട്ടിരിക്കുന്നത്. ഇവരെ തടങ്കലിൽ വെയ്ക്കുന്നത് തുടരാൻ കോടതി ഉത്തരവിട്ടു. രാജ്യത്തെ ഏറ്റവും വലിയ റെസിഡൻസി ട്രാഫിക്കിംഗ് കേസുകളിൽ ഉൾപ്പെട്ടവരാണിതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.

നിലവില്ലാത്ത 28 കമ്പനികളുടെ പേരിൽ 382 തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വ്യാജലൈസൻസുകൾ നൽകിയതായും ഒരു തൊഴിലാളിയ്ക്ക് 800 മുതൽ 1000 കുവൈത്ത് ദിനാർ വരെ ഈടാക്കിയതായും അന്നേഷണത്തിൽ തെളിഞ്ഞു.

Expatriate Woman Arrest വിദേശ ബ്രാന്റ് മദ്യങ്ങൾ വ്യാജമായി നിർമ്മിച്ചു; കുവൈത്തിൽ പ്രവാസി വനിത അറസ്റ്റിൽ

Expatriate Woman Arrest കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രമുഖ വിദേശ ബ്രാന്റ് മദ്യങ്ങൾ വ്യാജമായി നിർമ്മിച്ച പ്രവാസി വനിത അറസ്റ്റിൽ. ഏഷ്യൻ വനിതയാണ് അറസ്റ്റിലായത്. മഹബൂലയിലെ ഫ്‌ളാറ്റിൽ നിന്നാണ് ഇവർ അറസ്റ്റിലായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

ഖൈത്താൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിതരണത്തിനു തയ്യാറായ വിവിധ വിദേശ ബ്രാണ്ടുകളുടെ പേരിലുള്ള 300 ഓളം മദ്യ കുപ്പികളും നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തു. മദ്യ നിർമ്മാണ, വ്യാപാര മേഖലയിലെ അവരുടെ പ്രവർത്തനങ്ങളുടെ സ്വഭാവം, എത്ര കാലമായി ഈ കുറ്റകൃത്യം ചെയ്തു വരുന്നു,, മദ്യ നിർമ്മാണത്തിനുള്ള വസ്തുക്കൾ എങ്ങനെ ലഭിച്ചു എന്നിങ്ങനെയുള്ള വിവരങ്ങൾ അന്വേഷണ സംഘം ഇവരിൽ നിന്ന് ശേഖരിച്ചു.

മദ്യവിൽപ്പന സംബന്ധിച്ച് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ ഇവരുടെ താവളത്തിൽ പരിശോധന നടത്തിയത്.

Price Drop കുവൈത്തിൽ ബ്രെഡിന്റെ നിരക്ക് 50 ഫിൽസ്; വിശദാംശങ്ങൾ

Price Drop കുവൈത്ത് സിറ്റി: സർക്കാർ പിന്തുണയോടെ മാത്രമേ അറബിക് ബ്രെഡിന്റെ വില 50 ഫിൽസിൽ നിലനിർത്താൻ കഴിയൂവെന്ന് കുവൈത്ത് ഫ്‌ളോർ മിൽസ് ആൻഡ് ബേക്കറീസ് കമ്പനി സിഇഒ മുത്‌ലാഖ് അൽ സായിദ്. പ്രതിദിന ബ്രെഡ് ഉത്പാദന അളവ് 4.5 മുതൽ 5 ദശലക്ഷം വരെയാണെന്ന് അദ്ദേഹം പറഞ്ഞു. ഉയർന്ന നിലവാരമുള്ള അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗം, സ്ഥിരമായ ഗുണനിലവാര പരിപാലനം, മാനദണ്ഡങ്ങളും സർട്ടിഫിക്കേഷനുകളും പാലിക്കൽ തുടങ്ങിയവയെല്ലാം പാലിച്ചാണ് ഉത്പാദന പ്രക്രിയ നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പബ്ലിക് സ്‌കൂൾ കഫറ്റീരിയകളിൽ തങ്ങളുടെ ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനായി കമ്പനി പുതിയ ഒരു പദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം ലഭ്യമാക്കാൻ അനുവദിക്കുന്ന ഒരു മാതൃക വാഗ്ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആരംഭിച്ചത്. ബേക്ക് ചെയ്ത സാധനങ്ങളും ജ്യൂസുകളും ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ ബുഫൈ സിസ്റ്റത്തിലൂടെ നൽകുന്ന പദ്ധതിയ്ക്കാണ് തുടക്കമായിരിക്കുന്നത്. ഉയർന്ന നിലവാരം നിലനിർത്തിക്കൊണ്ടുള്ള കെഎസ്എംബിസിസിയുടെ ഉത്പന്നങ്ങൾക്ക് ആവശ്യക്കാരേറെയാണെന്ന് അദ്ദേഹം അറിയിച്ചു.

Traffic Violations ഗതാഗത നിയമലംഘനങ്ങൾ; പരിശോധന ശക്തമാക്കി കുവൈത്ത്, നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു

Traffic Violations കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ പരിശോധന ശക്തമാക്കി കുവൈത്ത്. റോഡുകളിൽ സുരക്ഷ വർധിപ്പിക്കുന്നതിനായും അശ്രദ്ധമായ ഡ്രൈവിംഗ് തടയുന്നതിന്റെയും ഭാഗമായി ജഹ്‌റ ഗവർണറേറ്റുകളിൽ നടത്തിയ സുരക്ഷാ ക്യാമ്പെയ്‌നുകളിൽ നിയമലംഘനം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിച്ചു. പൊതുസുരക്ഷ സംരക്ഷിക്കുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന. 5005 ഗതാഗത നിയമലംഘനങ്ങൾ പരിശോധനയിൽ രജിസ്റ്റർ ചെയ്തു. നിയമലംഘനം നടത്തിയ 43 വാഹനങ്ങൾ പിടിച്ചെടുത്തു. 8 പേരെ കരുതൽ തടങ്കലിൽ വെച്ചു. നിയമലംഘനം നടത്തിയ ആറു പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്തു.

ഓവർടേക്ക് ചെയ്തതിനും മന:പൂർവ്വം ഗതാഗത തടസം സൃഷ്ടിച്ചതിനും 109 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. ഗതാഗത നിയമലംഘനങ്ങൾക്കെതിരെ യാതൊരു വിട്ടുവീഴ്ച്ചയുമുണ്ടാകില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ട്രാഫിക് നിയമലംഘനങ്ങളോ അശ്രദ്ധമായ പെരുമാറ്റങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ, മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂം ഹോട്ട് ലൈൻ നമ്പർ 112-ൽ വിളിച്ച് അറിയിക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.

Drinking Water കുപ്പിവെള്ളത്തിൽ നിന്നും വിഷബാധ; പ്രവാസി വനിത ഉൾപ്പെടെ രണ്ട് പേർ മരിച്ചു, ദുരന്തം ഈ ഗൾഫ് രാജ്യത്ത്

Drinking Water മസ്‌കത്ത്: കുപ്പിവെള്ളത്തിൽ നിന്ന് വിഷബാധയേറ്റ് ഒമാനിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. യൂറാൻസ് സ്റ്റാർ( URANUS STAR) എന്ന ബ്രാൻഡ് വെള്ളത്തിൽ നിന്നാണ് വിഷബാധ ഉണ്ടായത്. പ്രവാസി വനിത ഉൾപ്പെടെ രണ്ട് പേരാണ് മരിച്ചത്. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുവൈഖ് വിലായത്തിൽ വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒമാനി പൗരനും പ്രവാസി സ്ത്രീയുമാണ് മരണപ്പെട്ടത്. ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത മലിനമായ കുപ്പിവെള്ളത്തിൽ നിന്നാണ് വിഷബാധയെന്നാണ് കണ്ടെത്തിയത്.

കുപ്പിവെള്ളത്തിൽ ദോഷകരമായ വസ്തുക്കളുടെ സാന്നിധ്യമുണ്ടെന്ന് ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, വിഷബാധയ്ക്ക് കാരണമായ ബ്രാൻഡ് പ്രാദേശിക വിപണികളിൽ നിന്ന് ഉടൻ പിൻവലിക്കാൻ പൊലീസ് നിർദേശം നൽകി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ഇറാനിൽ നിന്നുള്ള എല്ലാ കുപ്പിവെള്ളത്തിന്റെയും ഇറക്കുമതി സർക്കാർ നിരോധിക്കുകയും ചെയ്തു. സുരക്ഷിതമല്ലാത്ത കുപ്പിവെള്ളമോ ഉപഭോഗവസ്തുക്കളോ ഉണ്ടെന്ന് സംശയിക്കുന്ന കേസുകൾ ഉടൻ തന്നെ യോഗ്യതയുള്ള അധികാരികളെ അറിയിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും അധികൃതർ അഭ്യർത്ഥിച്ചു.

Kuwait Fire റെസ്റ്റോറന്‍റിൽ പാചക വാതക ചോർച്ച, പിന്നാലെ തീപിടിത്തം, കുവൈത്തിൽ രണ്ടു പേർക്ക് പരിക്ക്

Kuwait Fire കുവൈത്ത് സിറ്റി: അൽ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലെ റെസ്റ്റോറന്റിൽ പാചകവാതക ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ തീപിടിത്തം. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്ക് ഉടൻ തന്നെ വൈദ്യസഹായം നൽകുന്നതിനും തുടർനടപടികൾക്കുമായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്.  സ്ഫോടനത്തെ തുടർന്ന് റെസ്റ്റോറന്റിനുള്ളിൽ തീ പടർന്നെങ്കിലും അഗ്നിശമന സേനാംഗങ്ങൾ കൃത്യസമയത്ത് ഇടപെട്ട് തീ നിയന്ത്രണ വിധേയമാക്കി. അൽ അർദിയ, അൽ സുമൂദ് ഫയർ സെന്ററുകളിൽ നിന്നുള്ള യൂണിറ്റുകളാണ് ഉടൻ സ്ഥലത്തെത്തിയത്. സമീപത്തെ സ്ഥാപനങ്ങളിലേക്ക് തീ പടരുന്നതിന് മുൻപ് തന്നെ അവർ തീ പൂർണമായും അണച്ചു.

Football Match Kuwait ഫുട്ബോൾ മത്സരത്തിനിടെ സംഘർഷം, മൈതാനത്തേക്ക് ഇരച്ചുകയറി കാണികൾ, 12 പേർ കുവൈത്തിൽ അറസ്റ്റിൽ

Football Match Kuwait കുവൈത്ത് സിറ്റി: ഫുട്ബോൾ മത്സരത്തിനിടെ കുവൈത്തിൽ സംഘർഷം. വെള്ളിയാഴ്ച ജാബർ അൽ-അഹ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന സൈൻ പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ട 12 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കുവൈത്ത് സ്പോർട്സ് ക്ലബ്ബും ഖാദിസിയ സ്പോർട്സ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിനിടെയാണ് പ്രശ്‌നങ്ങളുണ്ടായത്. ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ‘എക്‌സ്’ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രസ്താവന പ്രകാരം, മത്സരത്തിനിടെ ഇരു ടീമുകളിലെയും അംഗങ്ങൾ തമ്മിൽ വാഗ്വാദങ്ങളും ഏറ്റുമുട്ടലുകളും ശാരീരിക ആക്രമണങ്ങളും നടന്നു. ഇത് പൊതു ക്രമസമാധാനത്തെ ബാധിക്കുകയും കാണികൾ മൈതാനത്തേക്ക് ഇരച്ചുകയറുന്നതിന് കാരണമാകുകയും ചെയ്തു. പ്രത്യേക സുരക്ഷാ സേന ഉടൻ തന്നെ ഇടപെട്ട് ജനക്കൂട്ടത്തെ പിരിച്ചുവിടുകയും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. അറസ്റ്റിലായ 12 പേരിൽ രണ്ട് ക്ലബ്ബുകളുടെയും പ്രസിഡന്റുമാർ, മൂന്ന് ഭരണനിർവഹണ സ്റ്റാഫ് അംഗങ്ങൾ, കൂടാതെ അവരുടെ ഏഴ് ബന്ധുക്കൾ എന്നിവർ ഉൾപ്പെടുന്നു. ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്.

Kuwait Gold കുവൈത്തിൽ മുദ്ര ചെയ്യാത്ത സ്വർണം കണ്ടെത്തിയാല്‍ കര്‍ശന നടപടി

Kuwait Gold കുവൈത്ത് സിറ്റി: 2025 ലെ ആദ്യ ഏഴ് മാസങ്ങളിൽ, 59,391 ടൺ വിലയേറിയ ലോഹങ്ങളും അനുബന്ധ ഉത്പന്നങ്ങളും ലേബൽ ചെയ്തതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു, ഏകദേശം 1.753 ദശലക്ഷം കുവൈറ്റ് ദിനാർ ഫീസ് ഈടാക്കി. ഔദ്യോഗിക ഡാറ്റ പ്രകാരം, ടാഗ് ചെയ്ത ഇനങ്ങളിൽ ഇവ ഉൾപ്പെടുന്നു: 8,634,000 കൊന്ത, 15,200 പൂശിയ ആഭരണങ്ങൾ, 32,485 ടൺ വെള്ളി, 20.23 ടൺ സ്വർണ്ണം, 2.55 ടൺ വിലയേറിയ കല്ലുകൾ പതിച്ച സ്വർണ്ണം, 1.3 ടൺ കൊത്തിയെടുത്ത വെള്ളി 1.04 ടൺ വാച്ചുകൾ. ഏഴ് മാസങ്ങളിൽ ഗോൾഡ് ഡിപ്പാർട്ട്‌മെന്റ് മുദ്രവെച്ച ലോഹങ്ങളുടെ അളവിൽ ഗണ്യമായ വ്യത്യാസമുണ്ടായി. ജനുവരിയിൽ 3.22 ടൺ മുദ്രവെച്ചു. തുടർന്ന്. ഫെബ്രുവരിയിൽ 3.17 ടണ്ണും മാർച്ചിൽ 5.57 ടണ്ണും. ഏപ്രിലിൽ 26.58 ടണ്ണുമായി പ്രവർത്തനങ്ങൾ ഉയര്‍ന്ന നിലയിലെത്തി. അതിനുശേഷം മെയ് മാസത്തിൽ 12.79 ടൺ, ജൂണിൽ 3.92 ടൺ, ജൂലൈയിൽ 4.09 ടൺ എന്നിങ്ങനെ കുറഞ്ഞു. വെള്ളിക്ക് ഒന്നാം സ്ഥാനം- 19 വിഭാഗങ്ങളിലുള്ള അമൂല്യ ലോഹങ്ങളിലും അനുബന്ധ ഉത്പന്നങ്ങളിലും വെള്ളിയാണ് ഏറ്റവും വലിയ പങ്ക് വഹിച്ചത്. 32,485 ടൺ വെള്ളിക്ക് മുദ്രവെച്ചു, ഇത് 324,920 ദിനാർ ഫീസ് ഇനത്തിൽ വരുമാനം നൽകി. സ്വർണം രണ്ടാം സ്ഥാനത്തെത്തി, 20.23 ടൺ മുദ്രവെച്ചു, ഇതിന് 1.018 ദശലക്ഷം ദിനാർ (ഒരു കോടി പതിനെട്ട് ലക്ഷം ദിനാർ) മൂല്യമുണ്ടായിരുന്നു.  അമൂല്യ കല്ലുകൾ പതിച്ച സ്വർണം 2.55 ടണ്ണുമായി തൊട്ടുപിന്നിലുണ്ട്, ഇതിന് 182,210 ദിനാർ മൂല്യമുണ്ട്. കല്ലുകൾ പതിച്ച വെള്ളി 1.3 ടൺ ഉണ്ടായിരുന്നു, ഇത് 32,528 ദിനാർ വരുമാനം നൽകി. വജ്രങ്ങൾ പതിച്ച സ്വർണം ഏകദേശം ഒരു ടണ്ണിൽ എത്തി, ഇതിന് 107,400 ദിനാർ മൂല്യമുണ്ടായിരുന്നു. അമൂല്യ ലോഹങ്ങൾക്കായുള്ള വകുപ്പ് (Precious Metals Department) കടകളിൽ മുദ്രവെക്കാത്ത സ്വർണ്ണം കണ്ടെത്തിയാല്‍, കർശനമായ നടപടിക്രമങ്ങളാണ് പിന്തുടരുന്നതെന്ന് ഊന്നിപ്പറഞ്ഞു. സാധനങ്ങളുടെ ആധികാരികത പരിശോധിക്കാൻ പരിശോധനാ സംഘത്തെ ഉടൻ അയയ്ക്കും. മുദ്രയോ സീലോ ഇല്ലാത്ത സ്വർണ്ണം കണ്ടെത്തിയാൽ, അത് കണ്ടുകെട്ടുകയും, കേസ് കൊമേഴ്‌സ്യൽ അഫയേഴ്‌സ് ആൻഡ് പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്യുകയും ചെയ്യും.

Fake Alchohol Kuwait കുവൈത്തിൽ അനധികൃത മദ്യനിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ്; ഏഷ്യൻ പ്രവാസി അറസ്റ്റിൽ

Fake Alchohol Kuwait കുവൈത്ത് സിറ്റി: അനധികൃതമായി മദ്യം നിർമിക്കുകയും വിൽക്കുകയും ചെയ്ത കേസിൽ ഏഷ്യൻ സ്വദേശിയായ പ്രവാസിയെ ഖൈത്താൻ അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ഇവരുടെ ക്രിമിനൽ പ്രവർത്തനത്തിന്റെ വ്യാപ്തി കണ്ടെത്താനും എത്ര കാലമായി ഇത് പ്രവർത്തിക്കുന്നു അസംസ്കൃത വസ്തുക്കളുടെ ഉറവിടം, നിർമിത മദ്യം ഇറക്കുമതി ചെയ്തതാണെന്ന് തോന്നിപ്പിക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ, ലേബലുകൾ എന്നിവയെക്കുറിച്ച് അന്വേഷിക്കാനുമാണ് അധികൃതർ റെയ്ഡിലൂടെ ലക്ഷ്യമിടുന്നത്. മഹ്ബൂലയിലെ ഇവരുടെ താമസസ്ഥലത്ത് നടത്തിയ റെയ്ഡിൽ, മദ്യനിർമാണത്തിനുള്ള ഉപകരണങ്ങളും വിൽപനയ്ക്ക് തയ്യാറായ 300ൽ അധികം മദ്യക്കുപ്പികളും സുരക്ഷാ സേന പിടിച്ചെടുത്തു. ഇറക്കുമതി ചെയ്ത മദ്യമെന്ന വ്യാജേന സ്വന്തം വീട്ടിൽ മദ്യം നിർമ്മിച്ച് വിൽക്കുന്നെന്ന വിശ്വാസയോഗ്യമായ വിവരത്തെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പാർലമെന്ററി അനുമതി നേടിയ ശേഷം നടത്തിയ റെയ്ഡിന് പിന്നാലെ പ്രതിയെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അതിനിടെ, മറ്റൊരു ഓപ്പറേഷനിൽ, പ്രാദേശികമായി നിർമ്മിച്ചതും ഇറക്കുമതി ചെയ്തതുമായ മദ്യം വിതരണം ചെയ്തതിന് മറ്റൊരു ഏഷ്യൻ പ്രവാസിയെ ഫർവാനിയ സുരക്ഷാ ഡയറക്ടറേറ്റിന്റെ പട്രോളിങ് സംഘം ജഹ്റ ഏരിയയിൽ വെച്ച് അറസ്റ്റ് ചെയ്തു.

Kuwait Bank കാർഡ് പേയ്‌മെന്‍റുകൾക്ക് ‘പുതിയ നിബന്ധന’; ബാങ്കുകള്‍ക്കും പേയ്‌മെന്‍റ് ദാതാക്കള്‍ക്കും നിര്‍ദേശവുമായി കുവൈത്ത് സെൻട്രൽ ബാങ്ക്

Kuwait Bank കുവൈത്ത് സിറ്റി: ഉപഭോക്താക്കൾ KNET ഡെബിറ്റ് കാർഡുകളോ ക്രെഡിറ്റ് കാർഡുകളോ ഉപയോഗിക്കുമ്പോൾ അധിക ഫീസുകളോ കമ്മീഷനുകളോ ഈടാക്കുന്നത് കുവൈത്ത് സെൻട്രൽ ബാങ്ക് (CBK) നിരോധിച്ചു. ഇത് സംബന്ധിച്ച് എല്ലാ പ്രാദേശിക ബാങ്കുകൾക്കും ഇലക്ട്രോണിക് പേയ്‌മെന്റ് സേവന ദാതാക്കൾക്കും ഇ-മണി സേവന ദാതാക്കൾക്കും സിബികെ കർശന നിർദേശം നൽകി. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിന് വ്യാപാരികൾ ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കുന്നെന്ന പരാതികൾ വ്യാപകമായതിനെത്തുടർന്നാണ് ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സെൻട്രൽ ബാങ്കിന്റെ ഈ നടപടി. പോയിന്റ് ഓഫ് സെയിൽ (POS) ഉപകരണങ്ങൾ വഴിയോ ഇലക്ട്രോണിക് പേയ്‌മെന്റ് ഗേറ്റ്‌വേകൾ വഴിയോ ഏത് രീതിയിലുള്ള ഇലക്ട്രോണിക് പേയ്‌മെന്റ് നടത്തിയാലും ഈ നിരോധനം ബാധകമാണ്. ഇലക്ട്രോണിക് പേയ്‌മെന്റ് സേവനങ്ങൾ നൽകുന്ന വ്യാപാരികളുമായുള്ള എല്ലാ ഉടമ്പടികളിലും, കാർഡ് ഉപയോഗത്തിന് ഉപഭോക്താക്കളിൽ നിന്ന് അധിക ഫീസ് ഈടാക്കില്ലെന്ന് ഉറപ്പുവരുത്തുന്ന ഒരു വ്യവസ്ഥ വ്യക്തമായി ഉൾപ്പെടുത്തണം.  ഈ നിര്‍ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് അവരുടെ പേയ്‌മെന്റ് സർവീസുകൾ താത്കാലികമായി നിർത്തിവെക്കുക ഉൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടിവരും. ഒരു മാസത്തെ സമയപരിധി: വ്യാപാരികളുമായുള്ള നിലവിലുള്ള എല്ലാ കരാറുകളും പുതിയ നിർദേശങ്ങൾക്കനുസൃതമായി ഒരു മാസത്തിനകം അവലോകനം ചെയ്യുകയും പുതുക്കുകയും ചെയ്യണം. സാമ്പത്തിക മേഖലയിൽ ഉപഭോക്തൃ സംരക്ഷണവും ന്യായമായ സമ്പ്രദായങ്ങളും ഉറപ്പാക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സെൻട്രൽ ബാങ്ക് ആവർത്തിച്ചു വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്കെതിരെ സേവനങ്ങൾ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ ഉണ്ടാകുമെന്നും സി.ബി.കെ. മുന്നറിയിപ്പ് നൽകി.

Kuwait Fire force വിവിധ നിയമലംഘനങ്ങള്‍; കുവൈത്തില്‍ 33 സ്ഥാപനങ്ങൾ ഫയർഫോഴ്‌സ് അടച്ചുപൂട്ടി

Kuwait Fire force കുവൈത്ത് സിറ്റി: കുവൈത്ത് ഫയർ ഫോഴ്സ് (KFF) അൽ-അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ചൊവ്വാഴ്ച നടത്തിയ തീവ്രമായ പരിശോധനാ കാംപെയിനിൽ സുരക്ഷാ മാനദണ്ഡങ്ങളും റെഗുലേറ്ററി നിയമങ്ങളും പാലിക്കാത്തതിനെത്തുടർന്ന് 33 കടകളും സ്ഥാപനങ്ങളും ഭരണപരമായി അടച്ചുപൂട്ടാൻ ഉത്തരവിട്ടു. KFF സിവിൽ പ്രൊട്ടക്ഷൻ ആക്ടിംഗ് ഡെപ്യൂട്ടി ചീഫ്, ബ്രിഗേഡിയർ ജനറൽ ഉമർ ബൗറെസ്‌ലിയുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. ഈ കാംപെയിനിന്റെ ഭാഗമായി മറ്റ് സ്ഥാപനങ്ങൾക്ക് 109 നോട്ടീസുകളും 13 അടച്ചുപൂട്ടൽ മുന്നറിയിപ്പുകളും നൽകി. ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിൽ KFF-നുള്ള ദേശീയ ഉത്തരവാദിത്തമാണ് ഈ നടപടികൾക്ക് പിന്നിലെന്ന് ബ്രിഗേഡിയർ ജനറൽ ബൗറെസ്‌ലി പറഞ്ഞു. കുവൈത്തിലുടനീളമുള്ള നിയമലംഘനങ്ങൾ നിരീക്ഷിക്കാനും അഗ്നിശമന പ്രതിരോധ മാനദണ്ഡങ്ങൾ നടപ്പിലാക്കാനും ഫയർ ഫോഴ്സ് ദിവസേന പരിശോധനകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിശോധനയിൽ കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങൾ ഇവയാണ്: സാമഗ്രികളുടെ ക്രമരഹിതവും തോന്നിയപോലെയുള്ളതുമായ സംഭരണം, ആവശ്യമായ ലൈസൻസുകൾ നേടുന്നതിലെ പരാജയം, ശരിയായ പരിപാലനം ഇല്ലാത്തതും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നതുമായ ഉപകരണങ്ങൾ. സുരക്ഷാ, അഗ്നിശമന പ്രതിരോധ ആവശ്യകതകൾ കർശനമായി പാലിക്കണമെന്ന് ബൗറെസ്‌ലി ബിസിനസ് ഉടമകളോടും സ്ഥാപനങ്ങളോടും അഭ്യർഥിച്ചു. അടച്ചുപൂട്ടൽ തീരുമാനങ്ങളോ നിയമപരമായ പ്രത്യാഘാതങ്ങളോ ഒഴിവാക്കാൻ പരിശോധനാ ടീമുകളുമായി സഹകരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. എല്ലാ താമസക്കാർക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുക, ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നിവയാണ് ഈ കാംപെയിനുകളുടെ ആത്യന്തിക ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Kuwait bank fraud കുവൈത്ത് ബാങ്ക് തട്ടിപ്പ്: കേസ് ക്രൈം ബ്രാഞ്ചിന് കൈമാറും

Kuwait bank fraud കോട്ടയം: കുവൈത്തിലെ അൽ അഹ്ലി ബാങ്കിൽ നിന്ന് ലോൺ എടുത്ത് മുങ്ങിയതുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകളുടെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും. രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും 20 ലക്ഷം രൂപയ്ക്ക് മുകളിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. കൂടുതൽ കേസുകൾ വരാനുള്ള സാധ്യത കണക്കിലെടുത്താണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ ചെയ്തത്. ഇതുവരെ കോട്ടയം ജില്ലയിൽ എട്ട്, എറണാകുളത്ത് നാല് എന്നിങ്ങനെ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തട്ടിപ്പിന്‍റെ വ്യാപ്തി വലുതാണെന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം വ്യക്തമാക്കുന്നു. കോട്ടയം ജില്ലയിലാണ് കൂടുതൽ കേസുകൾ. ഇവിടെ എട്ട് കേസുകളിലായി ആകെ ഏഴരക്കോടി രൂപയുടെ തട്ടിപ്പാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾ 60 ലക്ഷം രൂപ മുതൽ 1.5 കോടി രൂപ വരെയാണ് കുവൈത്ത് അൽ അഹ്ലി ബാങ്കിൽ നിന്ന് വായ്പയെടുത്ത ശേഷം മുങ്ങിയത്. 73.17 ലക്ഷം, 86.45 ലക്ഷം, 61.90 ലക്ഷം എന്നീ രൂപയുടെ തട്ടിപ്പ് പ്രതികൾ നടത്തിയതായാണ് എഫ്‌ഐആർ. എറണാകുളം, മൂവാറ്റുപുഴ , കോതമംഗലം എന്നിവിടങ്ങളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ്, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy