Kuwait Accident കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന പാതകളായ കബ്ദ് റോഡിലും അൽ-മുത്‌ലയിലും ഉണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ ഒരാൾക്ക് പരിക്കേൽക്കുകയും ഗതാഗതത്തിന് തടസമുണ്ടാക്കുകയും ചെയ്തു. കബ്ദ് എക്സ്പ്രസ് വേയിലെ കൂട്ടിയിടിയില്‍ യുവാവിന് പരിക്കേറ്റു. അപകടത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് പട്രോൾ, ആംബുലൻസ് ടീമുകൾ ഉടൻ സ്ഥലത്തെത്തി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവ ഡ്രൈവറെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തെ ആശുപത്രിയിലെ ഓപ്പറേറ്റിങ് റൂമിൽ പ്രവേശിപ്പിച്ചു. ട്രാഫിക് പട്രോൾ ഉദ്യോഗസ്ഥർ തകർന്ന വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 കൂടാതെ, അൽ-മുത്‌ലയിലെ ട്രക്ക് മറിഞ്ഞ സംഭവത്തില്‍ ഡ്രൈവർക്ക് പരിക്കേറ്റു. അൽ-മുത്‌ലാ മേഖലയിൽ ഭക്ഷ്യവസ്തുക്കൾ കയറ്റിയ ട്രക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. വിവരമറിഞ്ഞ ഉടൻ തന്നെ സുരക്ഷാ, ട്രാഫിക് പട്രോൾ സംഘങ്ങൾ സ്ഥലത്തേക്ക് പുറപ്പെട്ടു. ട്രക്ക് മറിഞ്ഞതിനെ തുടർന്ന് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഗതാഗത തടസം ലഘൂകരിക്കുന്നതിനായി റോഡിന്റെ ഒരു ഭാഗം അടച്ചു.
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Road Closure റോഡ് അറ്റകുറ്റപ്പണി, കുവൈത്തിലെ ഈ സ്ട്രീറ്റുകള്‍ അടയ്ക്കുന്നു
Road Closure കുവൈത്ത് സിറ്റി: കുവൈത്തിൽ അബുബക്കർ അൽ-സിദ്ദിഖ് സ്ട്രീറ്റ് ഇന്‍റർസെക്ഷൻ അടച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് (General Traffic Department) അറിയിച്ചു. ഈ റോഡ് അറേബ്യൻ ഗൾഫ് സ്ട്രീറ്റ് ഇന്‍റർസെക്ഷനിലേക്കുള്ള (അൽ-മഖ്‌സബ് ഗേറ്റ്) ദിശയിലാണ് അടച്ചിരിക്കുന്നത്. അബുബക്കർ സ്ട്രീറ്റ് ദേശീയ അസംബ്ലിയുമായി ചേരുന്ന കവല വരെയാണ് നിയന്ത്രണം. ഗതാഗത വകുപ്പിന്റെ ഷെഡ്യൂൾ ചെയ്ത റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഈ അടച്ചുപൂട്ടൽ. അറ്റകുറ്റപ്പണികൾ പൂർത്തിയായാലുടൻ ഗതാഗതം സാധാരണ നിലയിലാകുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗത തടസം കുറയ്ക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി ഡ്രൈവർമാർക്ക് വകുപ്പ് നിർദേശങ്ങൾ നൽകി.
Kuwait Accident കുവൈത്തിലെ വിവിധയിടങ്ങളില്‍ അപകടം, നിരവധി പേര്‍ക്ക് പരിക്ക്
Kuwait Accident കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസങ്ങളിലായി കുവൈത്തിൽ നടന്ന വിവിധ വാഹനാപകടങ്ങളിൽ കുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. ജഹ്‌റ മേഖലയിൽ കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ട്രാഫിക്, ആംബുലൻസ് പട്രോൾ സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി. പരിക്കേറ്റ എല്ലാവരെയും ജഹ്‌റ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ നില തൃപ്തികരമാണ്. അപകടത്തിന്‍റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം കബ്ദ് റോഡിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്കേറ്റു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് രക്ഷാ പോലീസ്, ആംബുലൻസ് ടീമുകൾ ഉടൻ സ്ഥലത്തെത്തി. അധികൃതർ സ്ഥലത്തെത്തിയപ്പോൾ രണ്ട് വാഹനങ്ങളും ഗുരുതരമായി തകർന്ന നിലയിലും പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ആവശ്യമായി വരുന്ന സാഹചര്യത്തിലുമായിരുന്നു. പരിക്കേറ്റവരെ ആംബുലൻസിൽ ഫർവാനിയ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചികിത്സയ്ക്കായി ഓപ്പറേറ്റിങ് റൂമിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിലൂടെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് കബ്ദ് എക്സ്പ്രസ്‌വേയിലെ ഗതാഗതം പുനഃസ്ഥാപിച്ചു. ഏഴാം റിങ് റോഡിൽ നടന്ന മറ്റൊരു സംഭവത്തിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ചെങ്കിലും ആർക്കും പരുക്കുകളില്ല. ട്രാഫിക് തടസങ്ങള്‍ പരിഹരിച്ച് വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി ട്രാഫിക് പട്രോൾ സംഘം ഉടൻ തന്നെ സ്ഥലത്തെത്തിയിരുന്നു. ഈ അപകടങ്ങളുടെയെല്ലാം കാരണം കണ്ടെത്താനായി അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.
Overtaking at U-Turns കുവൈത്തില്‍ വാഹമോടിക്കുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കീശ കാലിയാകും
Overtaking at U-Turns കുവൈത്ത് സിറ്റി: യു-ടേണുകളിലും ഹൈവേ എക്സിറ്റുകളിലും മനഃപൂർവം ഗതാഗതം തടസപ്പെടുത്തുകയോ അശാസ്ത്രീയമായി മറികടക്കുകയോ ചെയ്യുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഇത്തരം നിയമലംഘനങ്ങൾ ഒരു കാരണവശാലും സഹിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം നിയമവിരുദ്ധ നീക്കങ്ങൾ റോഡ് സുരക്ഷയ്ക്ക് ഗുരുതരമായ അപകടമുണ്ടാക്കുന്നതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നിയമം ലംഘിക്കുന്നവർക്ക് 15 ദിനാറിനും 20 ദിനാറിനും ഇടയിൽ പിഴ ചുമത്തും. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വാഹനങ്ങൾ രണ്ട് മാസം വരെ ട്രാഫിക് പോലീസിന് പിടിച്ചെടുക്കാൻ അധികാരമുണ്ട്. ആവർത്തിച്ച് കുറ്റം ചെയ്യുന്നവരെ തുടർ നിയമനടപടികൾക്കായി ട്രാഫിക് കോടതിയിലേക്ക് റഫർ ചെയ്യുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. എല്ലാ ഡ്രൈവർമാരും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.
Norka Care പ്രവാസികളായ കേരളീയർക്കും കുടുംബാംഗങ്ങൾക്കുമായി നോര്‍ക്കയുടെ ഇന്‍ഷുറന്‍സ് പദ്ധതി, രജിസ്ട്രേഷൻ കാംപെയിൻ പുരോഗമിക്കുന്നു
Norka Care കുവൈത്ത് സിറ്റി: പ്രവാസികളായ കേരളീയർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്‌സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ “നോർക്ക കെയർ” പദ്ധതിയിൽ ചേരാനുള്ള കല കുവൈത്തിന്റെ രജിസ്‌ട്രേഷൻ കാംപെയിൻ പുരോഗമിക്കുന്നു. “ബൾക്ക് എൻറോൾമെൻ്റ്” സംവിധാനം ഉപയോഗിച്ചാണ് കല കുവൈത്ത് നാല് മേഖലകളിലായി ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിന് പ്രാഥമിക പോളിസി ഉടമയ്ക്ക് സാധുതയുള്ള നോർക്ക ഐഡി കാർഡ് ഉണ്ടായിരിക്കണം. നോർക്ക ഐഡി കാർഡ് ഉള്ളവരും ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ താൽപ്പര്യപ്പെടുന്നവരുമായ അപേക്ഷകർ താഴെ പറയുന്ന രേഖകളുമായി കല കുവൈത്തിന്റെ സെൻ്ററുകളെ സമീപിക്കാവുന്നതാണ്. നോർക്ക ഐഡി കാർഡിന്റെ കോപ്പി, പദ്ധതിയിൽ ചേർക്കേണ്ട കുടുംബാംഗങ്ങളുടെ രേഖയുടെ കോപ്പി (ആധാർ / പാസ്‌പോർട്ട് / ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ മറ്റ് അനുവദനീയമായ രേഖകൾ) എന്നിവ കൊണ്ടുപോകേണ്ടതാണ്. അബ്ബാസിയ, അബുഹലീഫ, സാൽമിയ, ഫഹാഹീൽ എന്നിവിടങ്ങളിലെ കല കുവൈത്ത് സെൻ്ററുകളിൽ ഇതിനുള്ള സൗകര്യം ലഭിക്കും. രേഖകൾ നേരിട്ട് കൈമാറാൻ ബുദ്ധിമുട്ടുള്ളവർക്ക് norkacare.kalakuwait@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയച്ചുകൊടുക്കാവുന്നതാണ്. നോർക്ക റൂട്ട്‌സിന്റെ നോർക്ക ഐഡി കാർഡിന് ഇതുവരെ അപേക്ഷിക്കാത്തവർക്കും ഐഡി കാർഡ് മൂന്ന് വർഷത്തെ കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവർക്കും കല കുവൈത്തിന്റെ മേഖല ഓഫീസുകളുമായോ യൂണിറ്റിൻ്റെ ചുമതലക്കാരുമായോ ബന്ധപ്പെട്ടാൽ അതിനുള്ള അവസരം ലഭ്യമാകും. രജിസ്‌ട്രേഷൻ ആരംഭിച്ചതുമുതൽ നൂറുകണക്കിന് ആളുകളാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുള്ളത്.