‘Norka Care’; 70 വയസ്സുവരെ സുരക്ഷ! പ്രവാസി മലയാളികൾക്ക് ഇനി ആശങ്ക വേണ്ട; സമഗ്ര ആരോഗ്യ ഇൻഷുറൻസുമായി ‘നോർക്ക കെയർ’

‘Norka Care’; പ്രവാസി മലയാളികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന സമഗ്ര ആരോഗ്യ– അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയർ’ ഒടുവിൽ യാഥാർത്ഥ്യമായി. 2025 സെപ്റ്റംബർ 22-ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. 2025 നവംബർ ഒന്ന് മുതൽ പരിരക്ഷ ലഭ്യമായി തുടങ്ങും.

പ്രധാന സവിശേഷതകൾ ഇവയൊക്ക

ആർക്കൊക്കെയാണണ് പ്രയോജനം?

  • വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി കേരളീയർ.
  • കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ജീവിക്കുന്ന പ്രവാസി കേരളീയർ.
  • ഇവരുടെ കുടുംബാംഗങ്ങൾ.
  • പഠനാവശ്യത്തിനായി സ്റ്റുഡന്റ് വിസയിൽ വിദേശത്ത് പോയ വിദ്യാർത്ഥികൾ.
  • 18 മുതൽ 70 വയസ്സുവരെയുള്ളവർക്ക് മെഡിക്കൽ പരിശോധനകളില്ലാതെ ചേരാം.

ആവശ്യമായ രേഖകൾ

  • നോർക്ക പ്രവാസി ഐഡി കാർഡ് / എൻ.ആർ.കെ. ഐഡി കാർഡ് അല്ലെങ്കിൽ സ്റ്റുഡന്റ് ഐഡി കാർഡ്. (ഇവ നിശ്ചിത തുകയടച്ച് സ്വന്തമാക്കാവുന്നതാണ് – 3 വർഷമാണ് കാലാവധി).
  • പ്രീമിയം തുക:
  • ഒരാൾക്ക്: വാർഷിക പ്രീമിയം 7,500 രൂപ.
  • കുടുംബ ഇൻഷുറൻസ് (ഭാര്യ, ഭർത്താവ്, 2 കുട്ടികൾ): 13,275 രൂപ.
  • അധിക കുട്ടികൾക്ക്: ഓരോ കുട്ടിക്കും 4,130 രൂപ അധികമായി നൽകണം. (25 വയസ്സിൽ താഴെയുള്ള കുട്ടികളെയാണ് കുടുംബ ഇൻഷുറൻസിൽ ഉൾപ്പെടുത്തുക).
  • പരിരക്ഷാ വിവരങ്ങൾ:
  • ആരോഗ്യ പരിരക്ഷ: 5 ലക്ഷം രൂപ വരെ.
  • പരിരക്ഷാ കാലാവധി: 70 വയസ്സുവരെ.
  • നിലവിലുള്ള രോഗങ്ങൾ: നിലവിലുള്ള രോഗങ്ങൾക്കും ഇൻഷുറൻസ് ലഭിക്കും.
  • കാഷ്‌ലെസ് ചികിത്സ: കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുമായി 14,000-ൽ അധികം ആശുപത്രികളിൽ കാഷ്‌ലെസ് ചികിത്സാ സൗകര്യം ലഭിക്കും.
  • ചികിത്സാ ചെലവുകൾ: ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് 30 ദിവസം മുൻപുള്ളതും, ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷമുള്ള 60 ദിവസം വരെയുള്ള ചികിത്സാ ചെലവുകളും ലഭിക്കും.
  • മറ്റ് ആനുകൂല്യങ്ങൾ: ഡേ കെയർ ചികിത്സകൾ, മുറി വാടകയായി ഇൻഷുറൻസ് തുകയുടെ 1% (പരമാവധി $5,000), ഐ.സി.യു. ചാർജുകൾക്ക് ഇൻഷുറൻസ് തുകയുടെ 2% (പരമാവധി $10,000).
  • അപകട ഇൻഷുറൻസ്:

അപകടമരണം (വിദേശത്ത്): 5 ലക്ഷം രൂപ പൂർണ്ണ നഷ്ടപരിഹാരം + മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 50,000 രൂപ.

അപകടമരണം (ഇന്ത്യയിൽ): മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 25,000 രൂപ.

സ്ഥിരം/പൂർണ്ണ ശാരീരിക വൈകല്യം: 5 ലക്ഷം രൂപ.

പോളിസി ഷെഡ്യൂൾ പ്രകാരമുള്ള നഷ്ടപരിഹാരം.

പദ്ധതിയിൽ എങ്ങനെ ചേരാം?

നോർക്ക കെയറിനായുള്ള മൊബൈൽ ആപ്പ് ഉപയോഗിച്ച്, നോർക്ക ഐഡി കാർഡ് നമ്പർ / എൻ.ആർ.കെ. ഐഡി കാർഡ് നമ്പർ അല്ലെങ്കിൽ സ്റ്റുഡന്റ് കാർഡ് നമ്പർ എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് വിവരങ്ങൾ സമർപ്പിക്കുകയും പ്രീമിയം അടച്ച് അംഗമാവുകയും ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്:

നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്റർ (24 മണിക്കൂർ):

ഇന്ത്യയിൽ നിന്നും ടോൾ ഫ്രീ: 1800 425 3939

വിദേശത്തുനിന്നും: +91-8802 012 345 (മിസ്സ്ഡ് കോൾ സർവീസ്)

നോർക്ക കോൺടാക്റ്റ് സെന്ററുമായി ബന്ധപ്പെടുക: 1800 20022 501 | 1800 2022 502

വെബ്സൈറ്റ്: www. norkaroots.kerala.gov.in & www. nifl.norkaroots.org

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy