uae government service fees ദുബായ്: യുഎഇയിൽ സർക്കാർ സേവനങ്ങളുടെ ഫീസുകൾ തവണകളായി അടയ്ക്കാവുന്ന നൂതനമായ സംവിധാനത്തിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) തുടക്കമിട്ടു. ഈ പുതിയ സംവിധാനത്തിലൂടെ, വിസ, എമിറേറ്റ്‌സ് ഐഡി ഉൾപ്പെടെ ഐസിപിയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന സേവനങ്ങളുടെയും ഫീസുകൾ പലിശരഹിത തവണകളായി അടയ്ക്കാൻ സാധിക്കും. 10 പ്രാദേശിക ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം. 500 ദിർഹമിൽ കൂടുതലുള്ള തുകകളാണ് തവണകളായി അടയ്ക്കാൻ കഴിയുക. മൂന്ന് മാസം മുതൽ 12 മാസം വരെയുള്ള കാലയളവിലേക്ക് തവണകൾ തെരഞ്ഞെടുക്കാം. ഈ സൗകര്യം ലഭിക്കുന്നതിനായി അതത് ബാങ്കിന്റെ കോൾ സെന്റർ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ദുബായിൽ നടന്ന ജൈറ്റെക്സ് ഗ്ലോബൽ 2025-ലാണ് ഐസിപി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. നാലോ അഞ്ചോ അംഗങ്ങളുള്ള കുടുംബങ്ങൾക്ക് വിസ, എമിറേറ്റ്‌സ് ഐഡി എന്നിവയ്ക്കായി ഒന്നിച്ച് അടയ്‌ക്കേണ്ടി വരുന്ന വലിയ തുക തവണകളായി ലഭിക്കുന്നത് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകും. ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനും യുഎഇയിലെ താമസം നിയമപരമായി നിലനിർത്തുന്നതിനും വേണ്ടിയാണ് ‘ദി അതോറിറ്റി അറ്റ് യുവർ സർവീസ്’ എന്ന പ്രമേയത്തിൽ പദ്ധതിക്ക് രൂപം നൽകിയതെന്ന് ഐസിപി വിശദീകരിച്ചു. ജനക്ഷേമം വർധിപ്പിക്കുക, ഉപഭോക്താക്കളുടെ പ്രതീക്ഷകൾ നിറവേറ്റുക, ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നിവയും ഈ പുതിയ സംരംഭത്തിലൂടെ ഐസിപി ലക്ഷ്യമിടുന്നു.
യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യുഎഇയില്‍ പരിഷ്കരിച്ച ‘അജ്ര്‍ വ ആഫിയ’ പ്ലാറ്റ്ഫോം പുറത്തിറക്കി; ഇനി നടപടിക്രമങ്ങള്‍ ലളിതം
Medical fitness UAE ദുബായ്: യുഎഇയിൽ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകളും രോഗാവധിക്കുള്ള (സിക്ക് ലീവ്) അംഗീകാര നടപടിക്രമങ്ങളും ലളിതമാക്കിയതോടെ പ്രോസസിങ് സമയം 55 ശതമാനം കുറഞ്ഞു. ഫെഡറൽ സർക്കാർ ജീവനക്കാർക്കും പുതിയ ജോലിക്ക് അപേക്ഷിക്കുന്നവർക്കുമുള്ള ആരോഗ്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പരിഷ്കരിച്ച ‘അജ്ർ വ ആഫിയ’ പ്ലാറ്റ്‌ഫോം പുറത്തിറക്കിയതോടെയാണ് ഈ മാറ്റമെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ്, എമിറേറ്റ്‌സ് ഹെൽത്ത് സർവീസസ് എന്നിവയുമായി സഹകരിച്ചാണ് മന്ത്രാലയം ഈ പുതിയ സംവിധാനം ഒരുക്കിയത്. കാര്യക്ഷമമായ സർക്കാർ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ‘സീറോ ഗവൺമെന്റ് ബ്യൂറോക്രസി പ്രോഗ്രാമിന്റെ’ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ ഡിജിറ്റൽ പരിഷ്കരണം നടപ്പിലാക്കിയത്. പുതിയ പ്ലാറ്റ്‌ഫോം നിലവിൽ വന്നതോടെ ഫെഡറൽ ജീവനക്കാർക്ക് സിക്ക് ലീവ്, പുതിയ ജോലിക്കായി അപേക്ഷിക്കുന്നവർക്ക് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവ എളുപ്പത്തിലും വേഗത്തിലും ലഭ്യമാകും.
UAE Visa ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിസ അപേക്ഷകളിൽ വന്‍ വർധനവ്, പ്രധാന കാരണങ്ങള്‍ എന്തെല്ലാം?
UAE Visa ദുബായ്: ഈ ദീപാവലിക്ക് ഇന്ത്യക്കാർക്കിടയിൽ ഏറ്റവും പ്രിയപ്പെട്ട വിദേശ ലക്ഷ്യസ്ഥാനമായി യുഎഇ മാറുന്നു. സ്വന്തം നാടിനേക്കാൾ യുഎഇയിൽ ദീപാവലി ആഘോഷിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. സെപ്തംബറിനും ഒക്ടോബറിനുമിടയിൽ യുഎഇയിലേക്കുള്ള വിസ അപേക്ഷകളിൽ രേഖപ്പെടുത്തിയ വലിയ വർധനവ് ഇതിന് അടിവരയിടുന്നു. മറ്റ് ജനപ്രിയ ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യൻ സഞ്ചാരികൾ കൂടുതലായി തിരഞ്ഞെടുക്കുന്നത് ദുബായിയെ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എളുപ്പവും വേഗത്തിലുമുള്ള വിസ നടപടിക്രമങ്ങൾ യാത്ര എളുപ്പമാക്കുന്നു, യുഎഇയില്‍ എത്താന്‍ ഇന്ത്യയിൽ നിന്ന് കുറഞ്ഞ വിമാന യാത്രാ സമയം, ആഡംബര ഷോപ്പിങ്, മനോഹരമായ ദീപാവലി ആഘോഷങ്ങൾ, ലോകോത്തര നിലവാരമുള്ള സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം ദുബായിയെ ആകർഷകമാക്കുന്നു. മിക്ക ഇന്ത്യൻ കുടുംബങ്ങളിലെയും ഒരംഗമോ ബന്ധുവോ യുഎഇയിൽ ജോലി ചെയ്യുന്നവരുണ്ട്. ഇവരോടൊത്ത് ദീപാവലി ആഘോഷിക്കുക എന്നത് പലരുടെയും വലിയ ആഗ്രഹമാണ്. ഈ ദീപാവലിക്ക് ദുബായ് ആകർഷകമായ ഒട്ടേറെ പരിപാടികളാണ് ഒരുക്കുന്നത്. വെടിക്കെട്ടുകൾ, വർണ്ണാഭമായ സാംസ്കാരിക പരിപാടികൾ, വലിയ സമ്മാനങ്ങൾ, കുടുംബ സൗഹൃദ ഓഫറുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. സൂഖുകൾ സന്ദർശിക്കാനും ദുബായ് ഫൗണ്ടൻ ലൈറ്റിങ് കാണാനും സ്വർണ്ണത്തിന് മികച്ച വില കണ്ടെത്താനും ഇവിടെ സൗകര്യമുണ്ട്. യുഎഇയിലേക്ക് നാല് തരം പ്രധാന ടൂറിസ്റ്റ് വീസകളാണ് നിലവിലുള്ളത്: ഹ്രസ്വകാല, ഒറ്റത്തവണ പ്രവേശനം: 30 ദിവസം വരെ കാലാവധി, നീട്ടാനാവില്ല. ഫീസ്: 250 ദിർഹം ഹ്രസ്വകാല, മൾട്ടിപ്പിൾ എൻട്രി: 30 ദിവസം വരെ കാലാവധി, നീട്ടാനാവില്ല. ഫീസ്: 690 ദിർഹം ദീർഘകാല, ഒറ്റത്തവണ പ്രവേശനം: 90 ദിവസം വരെ കാലാവധി, നീട്ടാനാവില്ല. ഫീസ്: 600 ദിർഹം ദീർഘകാല, മൾട്ടിപ്പിൾ എൻട്രി: 90 ദിവസം വരെ കാലാവധി, നീട്ടാനാവില്ല. ഫീസ്: 1,740 ദിർഹം. പുതിയ വിസ വിഭാഗങ്ങൾ- സ്പെഷലിസ്റ്റ് വീസ (എഐ പ്രഫഷനലുകൾക്ക്), വിനോദ പരിപാടികൾക്കായുള്ള എന്റർടൈൻമെന്റ് വീസ, ഇവന്റുകൾക്കുള്ള ഇവന്റ് വിസ, ക്രൂയിസ് കപ്പലുകളിൽ വരുന്നവർക്കുള്ള ക്രൂയിസ് വീസ എന്നിവ പുതിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്നു. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ചില നിബന്ധനകളോടെ വിസ ഓൺ അറൈവൽ ലഭ്യമാണ്: യുഎസ് വിസ, റസിഡൻസ് പെർമിറ്റ്, അല്ലെങ്കിൽ ഗ്രീൻ കാർഡ് ഉണ്ടായിരിക്കണം. യൂറോപ്യൻ യൂണിയൻ അല്ലെങ്കിൽ യുകെ. വിസ/റസിഡൻസ് പെർമിറ്റ് ഉണ്ടായിരിക്കണം. സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള വീസയോ റെസിഡൻസ് പെർമിറ്റോ കൈവശമുണ്ടായിരിക്കണം. വിദേശ റസിഡൻസിയുള്ള ഇന്ത്യക്കാർക്ക് 14 ദിവസത്തെ എൻട്രി വീസയ്ക്ക് 100 ദിർഹം ഫീസുണ്ട്.
UAE Rain മഴയ്ക്കായി പ്രാര്‍ഥിക്കാം, യുഎഇയിലെ എല്ലാ പളളികളിലും പ്രത്യേക നമസ്കാരം
UAE Rain അബുദാബി: രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രത്യേക പ്രാർഥന (ഇസ്തിസ്ഖാ നമസ്കാരം) നടത്താൻ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകി. ഇതനുസരിച്ച്, ഈ മാസം 17ന് രാജ്യത്തെ എല്ലാ പള്ളികളിലും ‘ഇസ്തിസ്ഖാ’ നമസ്കാരം നടത്തും. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിന് അര മണിക്കൂർ മുൻപായിരിക്കും മഴയ്ക്കു വേണ്ടിയുള്ള ഈ പ്രത്യേക പ്രാർഥന നടക്കുക. പ്രവാചക ചര്യ പിന്തുടർന്ന് എല്ലാവരും ദൈവത്തിലേക്ക് തിരിയണമെന്നും രാജ്യത്തിനും ജനങ്ങൾക്കും മേൽ കാരുണ്യവും നന്മയും ചൊരിയാൻ അല്ലാഹുവിനോട് പ്രാർഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഈ മാസം 10 മുതൽ യുഎഇയുടെ പല ഭാഗങ്ങളിലും കാലാവസ്ഥാ മാറ്റങ്ങൾ അനുഭവപ്പെട്ടിരുന്നു. ചില എമിറേറ്റുകളിൽ നേരിയ മഴയും മറ്റു ചിലയിടങ്ങളിൽ ശക്തമായ മഴയും ലഭിച്ചിരുന്നു.
BR Shetty അവിശ്വസിനീയമായ നുണകളുടെ ഘോഷയാത്ര; ബിആർ ഷെട്ടി വൻതുക നൽകണം; വിധി….
BR Shetty ദുബായ്: പൊളിഞ്ഞുപോയ എൻഎംസി ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ സ്ഥാപകനും പ്രമുഖ സംരംഭകനുമായ ബി ആർ ഷെട്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (ഡിഐഎഫ്‌സി ബ്രാഞ്ചി) ന് 45.99 ദശലക്ഷം ഡോളർ (168.7 ദശലക്ഷം ദിർഹം) ഏകദേശം 4.076 ശതകോടി ഇന്ത്യൻ രൂപ നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്‌സി) കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. 50 ദശലക്ഷം ഡോളർ (183.5 ദശലക്ഷം ദിർഹം) വായ്പയ്ക്ക് വ്യക്തിഗത ഗ്യാരണ്ടി ഒപ്പിട്ടതിനെക്കുറിച്ച് വ്യാജ സത്യവാങ്മൂലം നൽകിയ കേസുമായി ബന്ധപ്പെട്ടാണ് വിധി. യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ത്യൻ സംരംഭകരിൽ ഒരാളായി പ്രശംസിക്കപ്പെട്ട വ്യക്തിയായിരുന്നു ബി ആർ ഷെട്ടി. 2018 ഡിസംബറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എൻഎംസി ഹെൽത്ത് കെയറിന് അനുവദിച്ച 50 ദശലക്ഷം ഡോളർ (183.5 ദശലക്ഷം ദിർഹം) വായ്പയ്ക്ക് ഷെട്ടി വ്യക്തിപരമായി ഗ്യാരണ്ടി നൽകിയോ എന്നതിനെച്ചൊല്ലിയായിരുന്നു തർക്കം ഉണ്ടായത്. ബാങ്ക് സിഇഒയെ കാണുകയോ ഏതെങ്കിലും രേഖയിൽ ഒപ്പിടുകയോ ചെയ്തിട്ടില്ലെന്നായിരുന്നു ഷെട്ടിയുടെ അവകാശവാദം. തന്റെ ഒപ്പ് വ്യാജമാണെന്നും ഷെട്ടി പറഞ്ഞിരുന്നു. എന്നാൽ ഫോട്ടോഗ്രാഫുകൾ, മീറ്റിംഗ് നോട്ടുകൾ, ഷെട്ടിയുടെ സ്വന്തം അക്കൗണ്ടിൽ നിന്നുള്ള ഇമെയിൽ എന്നിവയുൾപ്പെടെയുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. ഷെട്ടിക്കെതിരെ കോടതി വിധി പ്രസ്താവം നടത്തിയത് ഒക്ടോബർ എട്ടിനാണ്. ഡിഐഎഫ്‌സി കോടതിയുടെ വെബ്‌സൈറ്റിൽ വിധി ലഭ്യമാണ്. ‘അവിശ്വസനീയ നുണകളുടെ ഘോഷയാത്ര’ എന്നായിരുന്നു ഷെട്ടിയുടെ സാക്ഷ്യത്തെ ജസ്റ്റിസ് ആൻഡ്രൂ മോറാൻ വിമർശിച്ചത്. സെപ്തംബർ 29 ലെ വാദം കേൾക്കലിനിടെ അദ്ദേഹം നൽകിയ തെളിവുകൾ പൊരുത്തമില്ലാത്തതും അസംബന്ധവുമാണെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2018 ഡിസംബറിൽ ഷെട്ടി ഗ്യാരണ്ടിയിൽ ഒപ്പിട്ടിരുന്നുവെന്ന് തെളിയിക്കുന്ന നിരവധി സാക്ഷികളും തെളിവുകളും ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. കടത്തിന് വ്യക്തിപരമായി അദ്ദേഹം ബാധ്യസ്ഥനാണെന്നും കോടതി കണ്ടെത്തി. വിധി തീയതി വരെയുള്ള പലിശ ഉൾപ്പെടെ ഷെട്ടി അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.