Burj Khalifa ബുർജ് ഖലീഫയിലെ ജീവിതം നല്ല രസമാണ്; ഏക പ്രശ്‌നം ഇതുമാത്രമെന്ന് കോടീശ്വരനായ പ്രവാസി വ്യവസായി

Burj Khalifa ദുബായ്: ബുർജ് ഖലീഫയിലെ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിച്ച് പ്രവാസി കോടീശ്വര വ്യവസായി സതീഷ് ധൻപാൽ. ബുർജ് ഖലീഫയിൽ താമസിക്കാൻ നല്ല രസമാണെന്നാണ് സതീഷ് പറയുന്നത്. ഭാര്യ തബിന്ദയ്ക്കൊപ്പമാണ് അനാക്സ് ഹോൾഡിങ് എന്ന കമ്പനിയുടെ ചെയർമാനായ സതീഷ് ബുർജ് ഖലീഫയിൽ താമസിക്കുന്നത്. ബുർജ് ഖലീഫയിലെ ജീവിതത്തിലെ ഏക പ്രശ്‌നത്തെ കുറിച്ചും ഇദ്ദേഹം പറയുന്നു.

ജനലുകൾ തുറക്കാൻ കഴിയില്ല എന്നതാണ് ഇവിടെ ജീവിക്കുമ്പോഴുള്ള ഏക പ്രശ്നമെന്ന് തബിന്ദ വ്യക്തമാക്കി. ശുദ്ധവായു മാത്രമാണ് തങ്ങൾക്ക് ഇവിടെ നഷ്ടപ്പെടുന്നത്. ഈ കെട്ടിടവുമായി ഇപ്പോൾ പൊരുത്തപ്പെട്ടുവെന്നും സതീഷും പറഞ്ഞു. 50,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള, 60 വാതിലുകളുള്ള ദുബായ് ഹിൽസിലെ പുതിയ വീട്ടിലേക്ക് മാറാൻ ഒരുങ്ങുകയാണെന്നും ഇരുവരും വ്യക്തമാക്കുന്നു.

മധ്യപ്രദേശിലെ ജബൽപുരിൽ നിന്ന് ദുബായിലേക്ക് വിമാനം കയറുമ്പോൾ സതീഷ് സൻപാലിന്റെ പോക്കറ്റിൽ ആകെ 80000 രൂപ മാത്രമാണുണ്ടായിരുന്നത്. നാട്ടിൽ പലചരക്ക് കട നടത്തിയതിൽ നിന്ന് ലഭിച്ച ലാഭമായിരുന്നു ആ പണം. എട്ടാം ക്ലാസ് വരെ മാത്രമേ വിദ്യാഭ്യാസമുണ്ടായിരുന്നുള്ളൂവെങ്കിലും ദുബായിൽ എന്തെങ്കിലും ജോലി തരപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു ആ യാത്ര. എന്നാൽ ഇന്ന് കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള വ്യക്തിയാണ് സതീഷ്.

പഠിക്കാൻ തനിക്ക് താത്പര്യമില്ലായിരുന്നുവെന്നും പണം സമ്പാദിക്കുക എന്നത് മാത്രമായിരുന്നു തുടക്കം മുതലുള്ള സ്വപ്നമെന്നും സതീഷ് പറയുന്നു. പണമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ബന്ധങ്ങൾ എന്നൊക്കെ പറയുന്നത് വെറും നുണയാണ്. ചിലപ്പോൾ നിങ്ങളുടെ മാതാപിതാക്കൾ, ഭാര്യ, കുട്ടികൾ എന്നിവർ കൂടെയുണ്ടാകും. ബാക്കിയെല്ലാം കള്ളമാണെന്നാണ് സതീഷ് വ്യക്തമാക്കുന്നത്. സതീഷ് ജീവിതത്തിൽ വിജയിച്ചപ്പോൾ ബന്ധുക്കൾ തങ്ങളുമായി അടുക്കാൻ തുടങ്ങിയെന്ന് തബിന്ദയും പറയുന്നു. താനൊരു മുസ്ലീം കുടുംബത്തിൽ നിന്നാണ് വരുന്നത്. അതുകൊണ്ട്, സതീഷുമായുള്ള തന്റെ വിവാഹത്തിൽ ഒരുപാട് എതിർപ്പുകളുണ്ടായിരുന്നു. എന്നാൽ സതീഷിന്റെ കരിയറിൽ ഉയർച്ചയുണ്ടായപ്പോൾ താൻ പതുക്കെ ആ മാറ്റം കണ്ടു. എല്ലാവരുടെയും പെരുമാറ്റം മാറുന്നത് താൻ കണ്ടു. അവർ ഞങ്ങളെ വിളിക്കാനും അവർക്ക് സതീഷിനെ കാണണമെന്നെല്ലാം പറയാനും തുടങ്ങി. ഇതെല്ലാം സതീഷിന്റെ കൈയിലുള്ള പണം കണ്ടിട്ട് മാത്രമായിരുന്നുവെന്ന് തബിന്ദ കൂട്ടിച്ചേർത്തു.

യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Trackless Tram Service ദുബായിൽ ഇനി ട്രാഫിക് കുരുക്കിനെ കുറിച്ച് പേടി വേണ്ടേ വേണ്ട, ഗതാഗത രംഗത്തെ പുത്തൻ ചുവടുവെയ്പ്പ് ഇതാ….

Trackless Tram Service ദുബായ്: ഗതാഗത രംഗത്ത് പുതിയ ചുവടുവെയ്പ്പുമായി യുഎഇ. സെൽഫ് ഡ്രൈവിംഗ് ട്രാക്ക്‌ലെസ് ട്രാം പദ്ധതി നടപ്പിലാക്കുന്നതിനുള്ള സമഗ്രമായ പഠനം അടുത്ത വർഷം പൂർത്തിയാകുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ദുബായിലെ റോഡ് ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിൽ ട്രാക്ക് രഹിത ട്രാമുകൾ നിർണായക പങ്ക് വഹിക്കും. ഡ്രൈവറില്ലാ, പരിസ്ഥിതി സൗഹൃദ വൈദ്യുത പൊതുഗതാഗത സംവിധാനം ദുബായ് മെട്രോയുമായി ബന്ധിപ്പിക്കും, 2030 ആകുമ്പോഴേക്കും ദുബായിയുടെ ഗതാഗതത്തിന്റെ 25 ശതമാനം സ്മാർട്ട്, ഡ്രൈവറില്ലാ ഗതാഗതമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇത് സഹായകമാകുമെന്ന് ആർടിഎയുടെ റെയിൽ ഏജൻസിയിലെ റെയിൽ മെയിന്റനൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ദാവൂദ് അൽറൈസ് അഭിപ്രായപ്പെട്ടു.

സ്ഥിരമായ റെയിൽ ട്രാക്കുകളില്ലാതെ പ്രവർത്തിക്കുന്ന ഈ നെക്സ്റ്റ് ജനറേഷൻ ട്രാം ഭാവി മൊബിലിറ്റിയിലേക്കുള്ള ദുബായിയുടെ കാൽവയ്പ് ഉറപ്പിക്കുന്നതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. അതീവ കൃത്യതയോടെ വെർച്വൽ റൂട്ടുകൾ പിന്തുടരാൻ ഒപ്റ്റിക്കൽ നാവിഗേഷൻ, ജിപിഎസ്, ലിഡാർ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ട്രാം ഉപയോഗിക്കുന്നു. നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സിസ്റ്റം, യാത്രാമധ്യേയുള്ള തടസ്സങ്ങൾ സ്വയം കണ്ടെത്തി തത്സമയം പാത ക്രമീകരിക്കും.

പരമ്പരാഗത റെയിൽ സംവിധാനങ്ങളേക്കാൾ സൗകര്യപ്രദവും സുസ്ഥിരവും ചെലവ് കുറഞ്ഞതുമാണ് ഈ പുതിയ സംവിധാനം. ഇവ പരിപാലിക്കുന്നതിനും ചെലവ് കുറവായിരിക്കും. ബസുകളെപ്പോലെ, ട്രാക്കില്ലാത്ത ട്രാമുകൾക്കും നിശ്ചിത റൂട്ടുകൾ ഉണ്ടായിരിക്കും. പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് സ്റ്റേഷനുകളും ഉണ്ടാകും. ട്രാക്കില്ലാത്ത ട്രാമുകൾക്ക് സാധാരണ ബസുകളുടെ ശേഷിയുടെ മൂന്നിരട്ടിയിലധികം വഹിക്കാൻ കഴിയും. ഓരോ ട്രാമിലും 300 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന മൂന്ന് ബോഗികളുണ്ടാകും.

ട്രാക്കില്ലാത്ത ട്രാമുകൾക്ക് സാധാരണ ബസുകളുടെ അതേ വീതിയായിരിക്കും, അതായത് 2.55 നും 2.65 നും ഇടയിൽ. അവയുടെ ആകെ നീളം 32 നും 42 നും ഇടയിലായിരിക്കും. ബാറ്ററികളാണ് ഇവയിൽ പ്രവർത്തിക്കുന്നത്, ഒറ്റ ചാർജിൽ ട്രാമിന് 100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. ട്രാക്കില്ലാത്ത ട്രാമുകൾക്ക് വേഗതയും കൂടുതലായിരിക്കും. പരമാവധി 70 കിലോമീറ്റർ വേഗത്തിൽ ഓടാൻ കഴിയുന്ന ഇതിന്റെ പ്രവർത്തന വേഗം മണിക്കൂറിൽ 25 മുതൽ 60 കിലോമീറ്റർ വരെയാണ്. ദുബായിലുടനീളമുള്ള എട്ട് സ്ഥലങ്ങളിൽ ട്രാക്കില്ലാത്ത ട്രാം വിന്യസിക്കാനാണ് ആർടിഎയുടെ പദ്ധതി.

Global Village കുറഞ്ഞ ബജറ്റിൽ ഗ്ലോബൽ വില്ലേജ് ആസ്വദിക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Global Village ദുബായ്: വർണ്ണ വിസ്മയങ്ങളുടെ കാഴ്ച്ച വസന്തമൊരുക്കിയിരിക്കുകയാണ് ഗ്ലോബൽ വില്ലേജ്. വലിയ ചെലവില്ലാതെ ഗ്ലോബൽ വില്ലേജ് സന്ദർശിക്കാൻ കഴിയുമോയെന്ന സംശയം പലർക്കമുണ്ട്. തീർച്ചയായും കഴിയുമെന്നതാണ് ഇതിന്റെ ഉത്തരം. എന്നാൽ, ഇതിന് കുറച്ചു പ്ലാനിംഗും സ്മാർട് നുറുങ്ങുകളും വേണമെന്ന് മാത്രം.

പ്രവർത്തി ദിനങ്ങളിൽ 25 ദിർഹമാണ് ഗ്ലോബൽ വില്ലേജിലെ പ്രവേശന ടിക്കറ്റ് നിരക്ക്. വാരാന്ത്യങ്ങളിലെ പ്രവേശന ടിക്കറ്റ് നിരക്ക് 30 ദിർഹമാണ്. സാധാരണ ദിവസങ്ങളിൽ വൈകിട്ട് 4 മുതൽ അർധ രാത്രി വരെയാണ് ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം. വാരാന്ത്യങ്ങളിൽ പുലർച്ചെ ഒന്നു വരെയും. ചൊവ്വാഴ്ച പ്രവേശനം കുടുംബങ്ങൾക്കു മാത്രമാണ്. കുറഞ്ഞ ബജറ്റിൽ ഗ്ലോബൽ വില്ലേജ് ആസ്വദിക്കാനുള്ള ചില നുറുങ്ങുകൾ അറിയാം.

ഗ്ലോബൽ വില്ലേജിൽ ഷോപ്പിംഗ് നടത്താൻ പദ്ധതിയിടുന്നുണ്ടെങ്കിൽ സ്വന്തം ഷോപ്പിംഗ് കാർട്ട് അല്ലെങ്കിൽ ട്രോളി ബാഗ് കൊണ്ടുവരണം. ഒരു ട്രോളി വാടകയ്ക്ക് മണിക്കൂറിന് 15 ദിർഹം ചിലവാകും. ഗ്ലോബൽ വില്ലേജിൽ ആരും ഒരു മണിക്കൂർ മാത്രം ചെലവഴിക്കാൻ വേണ്ടി മാത്രം എത്താത്തതിനാൽ സമയം കൂചുന്നതിന് അനുസരിച്ച് ഈ തുക വീണ്ടും വർധിക്കും. കുഞ്ഞുങ്ങളുള്ള മാതാപിതാക്കൾ സ്വന്തം പ്രാം കൊണ്ടുവരുന്നതും പണം ലാഭിക്കാൻ സഹായിക്കും.

കാർണിവൽ സോണിൽ 190-ൽ അധികം റൈഡുകളും ഗെയിമുകളും ഉണ്ട്. എന്നാൽ ഇതിന് അധിക ചിലവ് വരും. എന്നാൽ, ഗ്ലോബൽ വില്ലേജിനു ചുറ്റുമുള്ള വിനോദങ്ങളിൽ ഭൂരിഭാഗവും പൂർണ്ണമായും സൗജന്യമാണ്.കൊളംബിയൻ നാടോടി നൃത്തങ്ങൾ മുതൽ കെ-പോപ്പ് പ്രകടനങ്ങൾ, ബോളിവുഡ് ആക്ടുകൾ വരെ നിങ്ങൾക്ക് കാണാൻ കഴിയുന്ന മെയിൻ സ്റ്റേജിൽ സാംസ്‌കാരിക പരിപാടികൾ ആസ്വദിക്കാം. മാജിക് ഷോകൾ, ഗാനാലാപനങ്ങൾ തുടങ്ങിയവയെല്ലാം കാണാം. കിഡ്സ് തിയേറ്ററിൽ കുട്ടികൾക്ക് സംവേദനാത്മക വിനോദം ആസ്വദിക്കാം. എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി 9 മണിക്ക് വെടിക്കെട്ടുമുണ്ട്.

സൗജന്യ പാർക്കിംഗ് സോണുകൾ ഉപയോഗിക്കുന്നതിലൂടെയും പണം ലാഭിക്കാം. P1, P3, P5 തുടങ്ങിയവ ഫ്രീ പാർക്കിംഗ് സോണുകളാണ്. വിക്കെൻഡ് വർ ഫ്‌ളോ സോണുകളായ P7 മുതൽ P11 വരെയും പാർക്കിംഗ് സൗജന്യമാണ്. ടാക്‌സി ഉപയോഗിക്കുന്നതിന് പകരം ആർടിഎ സീസണൽ ബസ് ഉപയോഗിക്കുന്നതും പണം ലാഭിക്കാൻ സഹായിക്കും. ദുബായുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഗ്ലോബൽ വില്ലേജിലേക്ക് സർവ്വീസ് നടത്തുന്ന നാല് സീസണൽ ബസ് റൂട്ടുകളുണ്ട്. എയർ കണ്ടീഷൻഡ് ആയ ഈ ആഢംബര ബസുകൾ എല്ലാ വൈകുന്നേരങ്ങളിലും സർവ്വീസ് നടത്തുന്നുണ്ട്. അൽ റഷീദിയ ബസ് സ്‌റ്റേഷനിൽ നിന്നുള്ള റൂട്ട് 102 ബസ് എല്ലാ 60 മിനിറ്റിലും സർവ്വീസ് നടത്തുന്നുണ്ട്. യൂണിയൻ ബസ് സ്‌റ്റേഷനിൽ നിന്നും ഗ്ലോബൽ വില്ലേജിലേക്കുള്ള റൂട്ട് 103 ബസ് എല്ലാ 40 മിനിറ്റുകളിലും മാൾ ഓഫ് എമിറേറ്റ്‌സ് ബസ് സ്റ്റേഷനിൽ നിന്നും ഗ്ലോബൽ വില്ലേജിലേക്കുള്ള റൂട്ട് 106 ബസ് എല്ലാ 60 മിനിറ്റിലും അൽഗുബൈബ ബസ് സ്‌റ്റേഷനിൽ നിന്നും ഗ്ലോബൽ വില്ലേജിലേക്ക് റൂട്ട് 104 ബസ് എല്ലാ 60 മിനിറ്റിലും സർവ്വീസ് നടത്തുന്നുണ്ട്.

വിലയേറിയ വാട്ടർബോട്ടിലുകൾ വാങ്ങി പണം കളയാതെ വെള്ളം കയ്യിൽ കരുതുന്നതും നല്ലതാണ്. അതിന് കഴിഞ്ഞില്ലെങ്കിൽ വിഐപി എൻട്രൻസിന് സമീപമുള്ള മിനിമാർട്ടിൽ നിന്നും ഇ വാങ്ങുക. ഗ്ലോബൽ വില്ലേജിൽ താങ്ങാനാകുന്ന വിലയിൽ ഭക്ഷണം ലഭിക്കും. ഭക്ഷണം കഴിക്കാൻ ബജറ്റ്- സൗഹൃ ഓപ്ഷനുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 90ലേറെ സംസ്‌കാരങ്ങളിലേക്ക് വെളിച്ചം വീശുന്ന 30 പവിലിയനുകളാണ് ഗ്ലോബൽ വില്ലേജിലുള്ളത്. പവിലിയന് അകത്തും പുറത്തുമായി 3500ലേറെ കടകളുണ്ട്. സീസണിന്റെ അവസാനത്തോടെ വിൽപ്പനക്കാർ പലപ്പോഴും വില കുറയ്ക്കാറുണ്ട്. അതിനാൽ നിങ്ങൾ ക്ഷമയോടെ കാത്തിരിക്കുകയാണെങ്കിൽ, ക്ലിയറൻസ് സമയത്ത് നിങ്ങൾക്ക് വലിയ കിഴിവുകൾ നേടാൻ കഴിയും.

ഗ്ലോബൽ വില്ലേജ് സന്ദർശിക്കാനൊരുങ്ങുകയാണെങ്കിൽ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നതാണ് നല്ലത്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ കൗണ്ടറിലെ നീണ്ട ക്യൂ ഒഴിവാക്കാൻ കഴിയും. ബുദ്ധിപൂർവ്വം ചെലവാക്കിയാൽ നിങ്ങൾക്ക് കീശ കാലിയാകാതെ ബജറ്റ് ഫ്രണ്ട്‌ലിയായി ഗ്ലോബൽ വില്ലേജ് ആസ്വദിക്കാം.

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിൽ ഇനി സർക്കാർ സേവന ഫീസ് അടയ്ക്കുന്നതില്‍ പുതിയ മാനദണ്ഡം

uae government service fees ദുബായ്: യുഎഇയിൽ സർക്കാർ സേവനങ്ങളുടെ ഫീസുകൾ തവണകളായി അടയ്ക്കാവുന്ന നൂതനമായ സംവിധാനത്തിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) തുടക്കമിട്ടു. ഈ പുതിയ സംവിധാനത്തിലൂടെ, വിസ, എമിറേറ്റ്‌സ് ഐഡി ഉൾപ്പെടെ ഐസിപിയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന സേവനങ്ങളുടെയും ഫീസുകൾ പലിശരഹിത തവണകളായി അടയ്ക്കാൻ സാധിക്കും. 10 പ്രാദേശിക ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം. 500 ദിർഹമിൽ കൂടുതലുള്ള തുകകളാണ് തവണകളായി അടയ്ക്കാൻ കഴിയുക. മൂന്ന് മാസം മുതൽ 12 മാസം വരെയുള്ള കാലയളവിലേക്ക് തവണകൾ തെരഞ്ഞെടുക്കാം. ഈ സൗകര്യം ലഭിക്കുന്നതിനായി അതത് ബാങ്കിന്റെ കോൾ സെന്റർ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.  ദുബായിൽ നടന്ന ജൈറ്റെക്സ് ഗ്ലോബൽ 2025-ലാണ് ഐസിപി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. നാലോ അഞ്ചോ അംഗങ്ങളുള്ള കുടുംബങ്ങൾക്ക് വിസ, എമിറേറ്റ്‌സ് ഐഡി എന്നിവയ്ക്കായി ഒന്നിച്ച് അടയ്‌ക്കേണ്ടി വരുന്ന വലിയ തുക തവണകളായി ലഭിക്കുന്നത് പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകും. ഉപഭോക്താക്കളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനും യുഎഇയിലെ താമസം നിയമപരമായി നിലനിർത്തുന്നതിനും വേണ്ടിയാണ് ‘ദി അതോറിറ്റി അറ്റ് യുവർ സർവീസ്’ എന്ന പ്രമേയത്തിൽ പദ്ധതിക്ക് രൂപം നൽകിയതെന്ന് ഐസിപി വിശദീകരിച്ചു. ജനക്ഷേമം വർധിപ്പിക്കുക, ഉപഭോക്താക്കളുടെ പ്രതീക്ഷകൾ നിറവേറ്റുക, ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നിവയും ഈ പുതിയ സംരംഭത്തിലൂടെ ഐസിപി ലക്ഷ്യമിടുന്നു.

യുഎഇയില്‍ പരിഷ്കരിച്ച ‘അജ്ര്‍ വ ആഫിയ’ പ്ലാറ്റ്ഫോം പുറത്തിറക്കി; ഇനി നടപടിക്രമങ്ങള്‍ ലളിതം

Medical fitness UAE ദുബായ്: യുഎഇയിൽ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകളും രോഗാവധിക്കുള്ള (സിക്ക് ലീവ്) അംഗീകാര നടപടിക്രമങ്ങളും ലളിതമാക്കിയതോടെ പ്രോസസിങ് സമയം 55 ശതമാനം കുറഞ്ഞു. ഫെഡറൽ സർക്കാർ ജീവനക്കാർക്കും പുതിയ ജോലിക്ക് അപേക്ഷിക്കുന്നവർക്കുമുള്ള ആരോഗ്യ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പരിഷ്കരിച്ച ‘അജ്ർ വ ആഫിയ’ പ്ലാറ്റ്‌ഫോം പുറത്തിറക്കിയതോടെയാണ് ഈ മാറ്റമെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ്, എമിറേറ്റ്‌സ് ഹെൽത്ത് സർവീസസ് എന്നിവയുമായി സഹകരിച്ചാണ് മന്ത്രാലയം ഈ പുതിയ സംവിധാനം ഒരുക്കിയത്. കാര്യക്ഷമമായ സർക്കാർ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ‘സീറോ ഗവൺമെന്റ് ബ്യൂറോക്രസി പ്രോഗ്രാമിന്റെ’ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ ഡിജിറ്റൽ പരിഷ്കരണം നടപ്പിലാക്കിയത്. പുതിയ പ്ലാറ്റ്‌ഫോം നിലവിൽ വന്നതോടെ ഫെഡറൽ ജീവനക്കാർക്ക് സിക്ക് ലീവ്, പുതിയ ജോലിക്കായി അപേക്ഷിക്കുന്നവർക്ക് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് എന്നിവ എളുപ്പത്തിലും വേഗത്തിലും ലഭ്യമാകും.

UAE Visa ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിസ അപേക്ഷകളിൽ വന്‍ വർധനവ്, പ്രധാന കാരണങ്ങള്‍ എന്തെല്ലാം?

UAE Visa ദുബായ്: ഈ ദീപാവലിക്ക് ഇന്ത്യക്കാർക്കിടയിൽ ഏറ്റവും പ്രിയപ്പെട്ട വിദേശ ലക്ഷ്യസ്ഥാനമായി യുഎഇ മാറുന്നു. സ്വന്തം നാടിനേക്കാൾ യുഎഇയിൽ ദീപാവലി ആഘോഷിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. സെപ്തംബറിനും ഒക്ടോബറിനുമിടയിൽ യുഎഇയിലേക്കുള്ള വിസ അപേക്ഷകളിൽ രേഖപ്പെടുത്തിയ വലിയ വർധനവ് ഇതിന് അടിവരയിടുന്നു. മറ്റ് ജനപ്രിയ ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യൻ സഞ്ചാരികൾ കൂടുതലായി തിരഞ്ഞെടുക്കുന്നത് ദുബായിയെ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എളുപ്പവും വേഗത്തിലുമുള്ള വിസ നടപടിക്രമങ്ങൾ യാത്ര എളുപ്പമാക്കുന്നു, യുഎഇയില്‍ എത്താന്‍ ഇന്ത്യയിൽ നിന്ന് കുറഞ്ഞ വിമാന യാത്രാ സമയം, ആഡംബര ഷോപ്പിങ്, മനോഹരമായ ദീപാവലി ആഘോഷങ്ങൾ, ലോകോത്തര നിലവാരമുള്ള സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം ദുബായിയെ ആകർഷകമാക്കുന്നു. മിക്ക ഇന്ത്യൻ കുടുംബങ്ങളിലെയും ഒരംഗമോ ബന്ധുവോ യുഎഇയിൽ ജോലി ചെയ്യുന്നവരുണ്ട്. ഇവരോടൊത്ത് ദീപാവലി ആഘോഷിക്കുക എന്നത് പലരുടെയും വലിയ ആഗ്രഹമാണ്. ഈ ദീപാവലിക്ക് ദുബായ് ആകർഷകമായ ഒട്ടേറെ പരിപാടികളാണ് ഒരുക്കുന്നത്. വെടിക്കെട്ടുകൾ, വർണ്ണാഭമായ സാംസ്കാരിക പരിപാടികൾ, വലിയ സമ്മാനങ്ങൾ, കുടുംബ സൗഹൃദ ഓഫറുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.  സൂഖുകൾ സന്ദർശിക്കാനും ദുബായ് ഫൗണ്ടൻ ലൈറ്റിങ് കാണാനും സ്വർണ്ണത്തിന് മികച്ച വില കണ്ടെത്താനും ഇവിടെ സൗകര്യമുണ്ട്. യുഎഇയിലേക്ക് നാല് തരം പ്രധാന ടൂറിസ്റ്റ് വീസകളാണ് നിലവിലുള്ളത്: ഹ്രസ്വകാല, ഒറ്റത്തവണ പ്രവേശനം: 30 ദിവസം വരെ കാലാവധി, നീട്ടാനാവില്ല. ഫീസ്: 250 ദിർഹം ഹ്രസ്വകാല, മൾട്ടിപ്പിൾ എൻട്രി: 30 ദിവസം വരെ കാലാവധി, നീട്ടാനാവില്ല. ഫീസ്: 690 ദിർഹം ദീർഘകാല, ഒറ്റത്തവണ പ്രവേശനം: 90 ദിവസം വരെ കാലാവധി, നീട്ടാനാവില്ല. ഫീസ്: 600 ദിർഹം ദീർഘകാല, മൾട്ടിപ്പിൾ എൻട്രി: 90 ദിവസം വരെ കാലാവധി, നീട്ടാനാവില്ല. ഫീസ്: 1,740 ദിർഹം. പുതിയ വിസ വിഭാഗങ്ങൾ- സ്പെഷലിസ്റ്റ് വീസ (എഐ പ്രഫഷനലുകൾക്ക്), വിനോദ പരിപാടികൾക്കായുള്ള എന്റർടൈൻമെന്റ് വീസ, ഇവന്റുകൾക്കുള്ള ഇവന്റ് വിസ, ക്രൂയിസ് കപ്പലുകളിൽ വരുന്നവർക്കുള്ള ക്രൂയിസ് വീസ എന്നിവ പുതിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്നു. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ചില നിബന്ധനകളോടെ വിസ ഓൺ അറൈവൽ ലഭ്യമാണ്: യുഎസ് വിസ, റസിഡൻസ് പെർമിറ്റ്, അല്ലെങ്കിൽ ഗ്രീൻ കാർഡ് ഉണ്ടായിരിക്കണം. യൂറോപ്യൻ യൂണിയൻ അല്ലെങ്കിൽ യുകെ. വിസ/റസിഡൻസ് പെർമിറ്റ് ഉണ്ടായിരിക്കണം. സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള വീസയോ റെസിഡൻസ് പെർമിറ്റോ കൈവശമുണ്ടായിരിക്കണം. വിദേശ റസിഡൻസിയുള്ള ഇന്ത്യക്കാർക്ക് 14 ദിവസത്തെ എൻട്രി വീസയ്ക്ക് 100 ദിർഹം ഫീസുണ്ട്.

UAE Rain മഴയ്ക്കായി പ്രാര്‍ഥിക്കാം, യുഎഇയിലെ എല്ലാ പളളികളിലും പ്രത്യേക നമസ്കാരം

UAE Rain അബുദാബി: രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രത്യേക പ്രാർഥന (ഇസ്തിസ്ഖാ നമസ്കാരം) നടത്താൻ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകി. ഇതനുസരിച്ച്, ഈ മാസം 17ന് രാജ്യത്തെ എല്ലാ പള്ളികളിലും ‘ഇസ്തിസ്ഖാ’ നമസ്കാരം നടത്തും. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിന് അര മണിക്കൂർ മുൻപായിരിക്കും മഴയ്ക്കു വേണ്ടിയുള്ള ഈ പ്രത്യേക പ്രാർഥന നടക്കുക. പ്രവാചക ചര്യ പിന്തുടർന്ന് എല്ലാവരും ദൈവത്തിലേക്ക് തിരിയണമെന്നും രാജ്യത്തിനും ജനങ്ങൾക്കും മേൽ കാരുണ്യവും നന്മയും ചൊരിയാൻ അല്ലാഹുവിനോട് പ്രാർഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഈ മാസം 10 മുതൽ യുഎഇയുടെ പല ഭാഗങ്ങളിലും കാലാവസ്ഥാ മാറ്റങ്ങൾ അനുഭവപ്പെട്ടിരുന്നു. ചില എമിറേറ്റുകളിൽ നേരിയ മഴയും മറ്റു ചിലയിടങ്ങളിൽ ശക്തമായ മഴയും ലഭിച്ചിരുന്നു.

BR Shetty അവിശ്വസിനീയമായ നുണകളുടെ ഘോഷയാത്ര; ബിആർ ഷെട്ടി വൻതുക നൽകണം; വിധി….

BR Shetty ദുബായ്: പൊളിഞ്ഞുപോയ എൻഎംസി ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ സ്ഥാപകനും പ്രമുഖ സംരംഭകനുമായ ബി ആർ ഷെട്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (ഡിഐഎഫ്‌സി ബ്രാഞ്ചി) ന് 45.99 ദശലക്ഷം ഡോളർ (168.7 ദശലക്ഷം ദിർഹം) ഏകദേശം 4.076 ശതകോടി ഇന്ത്യൻ രൂപ നൽകണമെന്ന് ഉത്തരവിട്ട് യുഎഇ കോടതി. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്‌സി) കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. 50 ദശലക്ഷം ഡോളർ (183.5 ദശലക്ഷം ദിർഹം) വായ്പയ്ക്ക് വ്യക്തിഗത ഗ്യാരണ്ടി ഒപ്പിട്ടതിനെക്കുറിച്ച് വ്യാജ സത്യവാങ്മൂലം നൽകിയ കേസുമായി ബന്ധപ്പെട്ടാണ് വിധി. യുഎഇയിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ത്യൻ സംരംഭകരിൽ ഒരാളായി പ്രശംസിക്കപ്പെട്ട വ്യക്തിയായിരുന്നു ബി ആർ ഷെട്ടി. 2018 ഡിസംബറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എൻഎംസി ഹെൽത്ത് കെയറിന് അനുവദിച്ച 50 ദശലക്ഷം ഡോളർ (183.5 ദശലക്ഷം ദിർഹം) വായ്പയ്ക്ക് ഷെട്ടി വ്യക്തിപരമായി ഗ്യാരണ്ടി നൽകിയോ എന്നതിനെച്ചൊല്ലിയായിരുന്നു തർക്കം ഉണ്ടായത്. ബാങ്ക് സിഇഒയെ കാണുകയോ ഏതെങ്കിലും രേഖയിൽ ഒപ്പിടുകയോ ചെയ്തിട്ടില്ലെന്നായിരുന്നു ഷെട്ടിയുടെ അവകാശവാദം. തന്റെ ഒപ്പ് വ്യാജമാണെന്നും ഷെട്ടി പറഞ്ഞിരുന്നു. എന്നാൽ ഫോട്ടോഗ്രാഫുകൾ, മീറ്റിംഗ് നോട്ടുകൾ, ഷെട്ടിയുടെ സ്വന്തം അക്കൗണ്ടിൽ നിന്നുള്ള ഇമെയിൽ എന്നിവയുൾപ്പെടെയുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നു. ഷെട്ടിക്കെതിരെ കോടതി വിധി പ്രസ്താവം നടത്തിയത് ഒക്ടോബർ എട്ടിനാണ്. ഡിഐഎഫ്‌സി കോടതിയുടെ വെബ്‌സൈറ്റിൽ വിധി ലഭ്യമാണ്. ‘അവിശ്വസനീയ നുണകളുടെ ഘോഷയാത്ര’ എന്നായിരുന്നു ഷെട്ടിയുടെ സാക്ഷ്യത്തെ ജസ്റ്റിസ് ആൻഡ്രൂ മോറാൻ വിമർശിച്ചത്. സെപ്തംബർ 29 ലെ വാദം കേൾക്കലിനിടെ അദ്ദേഹം നൽകിയ തെളിവുകൾ പൊരുത്തമില്ലാത്തതും അസംബന്ധവുമാണെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 2018 ഡിസംബറിൽ ഷെട്ടി ഗ്യാരണ്ടിയിൽ ഒപ്പിട്ടിരുന്നുവെന്ന് തെളിയിക്കുന്ന നിരവധി സാക്ഷികളും തെളിവുകളും ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. കടത്തിന് വ്യക്തിപരമായി അദ്ദേഹം ബാധ്യസ്ഥനാണെന്നും കോടതി കണ്ടെത്തി. വിധി തീയതി വരെയുള്ള പലിശ ഉൾപ്പെടെ ഷെട്ടി അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy