ദക്ഷിണ ഇറാനിൽ ഭൂചലനം, 5.3 തീവ്രത; യുഎഇയെ ബാധിച്ചോ?

Earthquake ദുബായ്: ദക്ഷിണ ഇറാനിൽ 5.3 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. ഇന്ന് (ഒക്ടോബർ 21, ചൊവ്വാഴ്ച) യുഎഇ സമയം ഉച്ചയ്ക്ക് 12.02നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ (NCM) നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു. ഭൂമിക്കടിയിൽ മണിക്കൂറിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം. ഈ ഭൂചലനം യുഎഇയിലെ താമസക്കാർക്ക് അനുഭവപ്പെട്ടില്ലെന്നും രാജ്യത്ത് ഒരുവിധ സ്വാധീനവും ഉണ്ടാക്കിയിട്ടില്ലെന്നും എൻസിഎം വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ഇന്നത്തെ ഭൂചലനത്തിന് മുൻപ് സെപ്തംബർ 13ന് 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും സെപ്തംബർ 14ന് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഇറാനിൽ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ, ഓഗസ്റ്റ് മാസത്തിൽ രാജ്യത്തിൻ്റെ തെക്കൻ ഭാഗത്ത് ഉണ്ടായ 5.9 തീവ്രതയുള്ള ശക്തമായ ഭൂചലനം വടക്കൻ പ്രദേശങ്ങളിലും അനുഭവപ്പെട്ടിരുന്നു.

യുഎഇയിലെ പുതിയ ജോലി ഒഴിവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അധ്യാപിക മാനസികമായി പീഡിപ്പിച്ചു, പിന്നാലെ യുഎഇ പ്രവാസിയുടെ മകന്‍ ജീവനൊടുക്കി

Student Suicide Kerala കോഴിക്കോട്: യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസിയുടെ 14 കാരനായ മകൻ ആത്മഹത്യ ചെയ്ത സംഭവം കേരളത്തിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. സംഭവത്തെ തുടർന്ന് രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ഒക്ടോബർ 14നാണ് വിദ്യാര്‍ഥിയെ സ്കൂൾ യൂണിഫോമിൽ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സോഷ്യൽ മീഡിയയിൽ മോശം ഭാഷ ഉപയോഗിച്ചതിന് സ്കൂളിൽ നിന്ന് അച്ചടക്ക നടപടി നേരിട്ടതിൻ്റെ തൊട്ടടുത്ത ദിവസമാണ് ഈ ദാരുണ സംഭവം. ഇൻസ്റ്റാഗ്രാം ചാറ്റിൽ സുഹൃത്തുക്കളോടൊപ്പം ചേർന്ന് മറ്റൊരു വിദ്യാർഥിയുടെ അച്ഛനെതിരെ മോശം ഭാഷ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി ചില സഹപാഠികളുമായി തർക്കത്തിലായിരുന്നു. ഈ വിഷയം ഒക്ടോബർ 13, തിങ്കളാഴ്ച ഒരു രക്ഷിതാവ് സ്കൂൾ മാനേജ്‌മെൻ്റിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. തെറ്റ് മനസിലാക്കിയെന്ന് തോന്നിയതിനെ തുടർന്ന് ആ ദിവസം കുട്ടികളെ ശാസിക്കുകയും വിഷയം കൂടുതൽ വഷളാക്കരുതെന്ന് തീരുമാനിക്കുകയും ചെയ്തു. ഈ ആദ്യ മീറ്റിങ് നടക്കുമ്പോൾ വിദ്യാര്‍ഥിയുടെ ക്ലാസ് ടീച്ചറും ഹെഡ്മിസ്‌ട്രസും സ്ഥലത്ത് ഉണ്ടായിരുന്നില്ല. പിറ്റേദിവസം, ക്ലാസ് ടീച്ചർ ഈ വിഷയം ക്ലാസിൽ വീണ്ടും ഉന്നയിക്കുകയും വിദ്യാര്‍ഥിക്കെതിരെ സൈബർ ക്രൈം കേസ് ഫയൽ ചെയ്യുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് കുടുംബം ആരോപിക്കുന്നു.  ഇതിൻ്റെ പേരിൽ ഒന്നര വർഷം ജയിലിൽ പോകേണ്ടി വരുമെന്നും ടീച്ചർ ഭീഷണിപ്പെടുത്തി. അധ്യാപികയുടെ പെരുമാറ്റത്തിൽ വിദ്യാര്‍ഥി അതീവ ദുഃഖിതനായിരുന്നുവെന്ന് സഹപാഠികൾ പറയുന്നു. അതേ ദിവസമാണ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുഎഇയിൽ നിന്ന് പിതാവ് എത്തിയ ശേഷം ബുധനാഴ്ച (ഒക്ടോബർ 15) കുട്ടിയുടെ സംസ്കാര ചടങ്ങുകൾ നടന്നു. പിറ്റേന്ന് വിദ്യാർഥികളും വിദ്യാർഥി സംഘടനകളും ചേർന്ന് ക്ലാസുകൾ ബഹിഷ്കരിക്കുകയും സ്കൂളിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു. ശക്തമായ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധങ്ങൾക്ക് പിന്നാലെ നടന്ന മീറ്റിങിനെ തുടർന്ന് ക്ലാസ് ടീച്ചർക്കും ഹെഡ്മിസ്‌ട്രസിനും 20 ദിവസത്തെ സസ്‌പെൻഷൻ നൽകാൻ തീരുമാനിച്ചു. എങ്കിലും, തൻ്റെ ഭാഗത്ത് നിന്ന് തെറ്റൊന്നും ഉണ്ടായിട്ടില്ലെന്നും നിയമപരമായ പരിണതഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുക മാത്രമാണ് ചെയ്തതെന്നുമാണ് അധ്യാപികയുടെ നിലപാട്. സ്കൂൾ പ്രിൻസിപ്പലും ഈ വാദത്തെ അനുകൂലിക്കുന്നുണ്ട്.

യുഎഇ: ചെറിയ തുകകളുടെ തട്ടിപ്പുകള്‍ വ്യാപകം; താമസക്കാർ ‘മൈക്രോ ഫ്രോഡുകൾ’ക്ക് ഇരയാകുന്നത് എന്തുകൊണ്ട്?

Micro Fraud UAE ദുബായ്: വലിയ തട്ടിപ്പുകളിൽ നിന്ന് മാറി തട്ടിപ്പുകാർ ഇപ്പോൾ ചെറിയ തുകകൾ ലക്ഷ്യമിട്ടുള്ള ‘മൈക്രോ ഫ്രോഡുകൾ’ വ്യാപകമാക്കുന്നതായി റിപ്പോർട്ട്. തട്ടിപ്പുകൾ കൂടുതൽ യാഥാർഥ്യബോധത്തോടെ നടപ്പാക്കുന്നതിനും വിശ്വസ്ത ബ്രാൻഡുകളുമായി ബന്ധിപ്പിച്ച് തോന്നിക്കുന്നതിനും ഇവർ ജനറേറ്റീവ് എ.ഐ. സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ചെറിയ തുകകളായതുകൊണ്ട് ഉപഭോക്താക്കൾക്ക് വലിയ അപകടസാധ്യത തോന്നില്ല എന്നതിനാലാണ് മൈക്രോ തട്ടിപ്പുകൾ കൂടുതൽ ഫലപ്രദമാകുന്നതെന്ന് സൈബർ സുരക്ഷാ വിദഗ്ധർ പറയുന്നു. യുഎഇയിലെ പല താമസക്കാരും തങ്ങൾക്ക് നേരിട്ട അനുഭവങ്ങൾ പങ്കുവെച്ചു. സോഷ്യൽ മീഡിയ വഴിയാണ് പലരെയും തട്ടിപ്പുകാർ സമീപിച്ചത്. സാധനങ്ങൾക്കും സേവനങ്ങൾക്കുമായി ഒരു ലിങ്കിൽ ക്ലിക്കുചെയ്ത് ചെറിയ തുക (ചിലപ്പോൾ Dh100 അല്ലെങ്കിൽ Dh200-ൽ താഴെ) അടയ്ക്കാൻ ആവശ്യപ്പെട്ടാണ് ഇവരെ സമീപിച്ചത്. എന്നാൽ, പിന്നീട് നടത്തിയ പരിശോധനയിൽ പേയ്‌മെൻ്റിനായുള്ള ലിങ്കുകൾ വ്യാജമാണെന്ന് കണ്ടെത്തി. ദുബായ് താമസക്കാരൻ്റെ അനുഭവം: “ഞാൻ ഒരു ട്രാൻസാക്ഷനും തുടങ്ങിയില്ല, പക്ഷേ എൻ്റെ ക്രെഡിറ്റ് കാർഡിൽ നിന്ന് Dh770-ൻ്റെ അലർട്ട് വന്നപ്പോൾ ഞെട്ടി. എൻ്റെ മാതാപിതാക്കളും ഞാനും ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെ അക്കൗണ്ട് പങ്കിടുന്നതിനാൽ, അവർ എന്തെങ്കിലും വാങ്ങിയതാകാം എന്ന് കരുതി. എന്നാൽ, അവർ ഒന്നും വാങ്ങിയിട്ടില്ലെന്ന് ഉറപ്പായപ്പോൾ ഞാൻ ഉടൻ കാർഡ് ബ്ലോക്ക് ചെയ്തു,” ദുബായിൽ താമസിക്കുന്ന കെ. മഹേഷ് പറഞ്ഞു. “വലിയ തുകകൾ ലക്ഷ്യമിട്ട ഹൈ-വാല്യു ഫിഷിംഗ് തട്ടിപ്പുകൾ ഇപ്പോൾ ചെറുതും വേഗതയേറിയതുമായ ചെറിയ തട്ടിപ്പുകളായി മാറിയിരിക്കുന്നു. ഇത് പലപ്പോഴും ഏറ്റവും കുറഞ്ഞ തുക മാത്രമായിരിക്കും,” പ്രൂഫ്പോയിൻ്റിലെ സീനിയർ സിസ്റ്റംസ് എഞ്ചിനീയറായ ഹൈഫ കേറ്റിറ്റി പറഞ്ഞു.

ഇംഗ്ലീഷിലും ഹിന്ദിയിലും യുഎഇയിലെ കാണികള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ബുര്‍ജ് ഖലീഫ

Burj Khalifa Diwali ദുബായ്: ദീപങ്ങളുടെ ഉത്സവമായ ദീപാവലിയില്‍ നിറഞ്ഞുനിന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കണ്ണിന് കുളിര്‍മയേകിയ കാഴ്ച കാണികള്‍ക്ക് സമ്മാനിച്ചത്. ബുര്‍ജ് ഖലീഫയുടെ മുന്‍ഭാഗത്ത് യുഎഇയിലെ താമസക്കാർക്കും സന്ദർശകർക്കും ഇംഗ്ലീഷിലും ഹിന്ദിയിലുമായി ദീപാവലിയുടെ ദ്വിഭാഷാ സന്ദേശങ്ങൾ തെളിഞ്ഞു. 828 മീറ്റർ ഉയരമുള്ള ഈ കെട്ടിടത്തിലെ ദൃശ്യവിസ്മയം യുഎഇയിലെ വൈവിധ്യമാർന്ന സമൂഹത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ കൈമാറി. ഇംഗ്ലീഷിൽ, “The Festival of Lights brings happiness, harmony and prosperity. Happy Diwali to you and yours,” എന്ന സന്ദേശവും ഹിന്ദിയിൽ, “റോഷ്‌നി കാ ത്യോഹാർ” (വെളിച്ചത്തിൻ്റെ ഉത്സവം) എന്നും ആശംസിച്ചുകൊണ്ട് സമാനമായ വികാരം കാണികള്‍ക്ക് പങ്കുവെച്ചു. യുഎഇയുടെ ബഹുസ്വര പൈതൃകത്തിൻ്റെ ആഘോഷത്തിന് ഇത് അടിവരയിട്ടു.

https://f602dab853ea1d1170a8646cd8390932.safeframe.googlesyndication.com/nameframe.html

ഇനി മുതല്‍ യുഎഇയിലെ ഈ എമിറേറ്റിലെ ഏത് പോലീസ് സ്റ്റേഷനിലും ചെക്ക് കേസുകള്‍ നല്‍കാം

Cheque Cases Sharjah ഷാർജ: ബാങ്ക് ചെക്കുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ വിപുലീകരിച്ച് ഷാർജ പോലീസ്. ഇനിമുതൽ എമിറേറ്റിലെ ഏത് പോലീസ് സ്റ്റേഷനിലും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകൾ സ്വീകരിക്കുമെന്ന് ഷാർജ പോലീസ് അറിയിച്ചു. സെൻട്രൽ ഓഫീസ് സന്ദർശിക്കാതെ തന്നെ, താമസക്കാർക്ക് തൊട്ടടുത്ത പോലീസ് സ്റ്റേഷനുകളിൽ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ ഇത്തരം കേസുകൾ ഫയൽ ചെയ്യാൻ സാധിക്കും. നിർത്തിയ ബാങ്ക് അക്കൗണ്ടുകൾ, അക്കൗണ്ടിൽ പണമില്ലാതെ മനഃപൂർവം നൽകിയ ചെക്കുകൾ, വ്യാജ ചെക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് പുതിയ സംവിധാനത്തിലൂടെ സ്വീകരിക്കുക. ബാങ്ക് സർട്ടിഫിക്കറ്റുകളുടെ ഡിജിറ്റൽ പതിപ്പുകൾ ലഭിക്കാനും ഇതുവഴി സൗകര്യമൊരുക്കും. വ്യക്തികൾക്കും സംരംഭകർക്കും സമയം ലാഭിക്കാൻ പുതിയ സംവിധാനം സഹായിക്കും. “എല്ലാവർക്കും വേഗത്തിലും കൂടുതൽ സൗകര്യപ്രദവുമാ സേവനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യമെന്ന്” ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കോംപ്രിഹെൻസിവ് പോലീസ് സ്റ്റേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഇബ്രാഹീം മുസബ അൽ ആജൽ അഭിപ്രായപ്പെട്ടു. എല്ലാ കോംപ്രിഹെൻസിവ് പോലീസ് സ്റ്റേഷനുകളിലേക്കും സേവന ഉത്തരവാദിത്തം വീതിച്ചുനൽകുന്നതിലൂടെ മെയിൻ സെൻ്ററിലെ ജോലി സമ്മർദ്ദം കുറക്കാനും താമസക്കാർക്ക് കൂടുതൽ സൗകര്യം നൽകാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

https://45ea655b94f7461d415a282ae3ab3600.safeframe.googlesyndication.com/safeframe/1-0-45/html/container.html

യുവാവിനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി, യുഎഇയില്‍ ഒന്‍പത് പേര്‍ പിടിയില്‍

UAE Kidnap ദുബായ്: സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ അറബ് പൗരന്മാരായ ഒന്‍പത് പേർ യുഎഇയിൽ വിചാരണ നേരിടുന്നു. സംഘടിത കുറ്റകൃത്യത്തിലൂടെ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയ ഈ പ്രതികൾക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോകലിനും ലൈംഗിക പീഡനത്തിനും ഇരയായ വ്യക്തി പബ്ലിക് പ്രോസിക്യൂഷൻ്റെ ‘മൈ സേഫ് സൊസൈറ്റി’ (My Safe Society) എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ് പരാതി നൽകിയത്. പ്രതികളായ ഒന്‍പത് പേർ ചേർന്ന് ആദ്യം ഇരയെ അവരുടെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി. അവിടെ വെച്ച് ആക്രമിക്കുകയും കൈകൾ ബന്ധിച്ച് ഒരാഴ്ചയോളം തടഞ്ഞുവെക്കുകയും ചെയ്തു.  ഇയാളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്നനാക്കി ദൃശ്യങ്ങൾ ചിത്രീകരിക്കുകയും കടപ്പത്രങ്ങളിൽ നിർബന്ധിച്ച് ഒപ്പിടീക്കുകയും ചെയ്തു. പണം ആവശ്യപ്പെട്ട് ഇരയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നതിനായി ഈ ദൃശ്യങ്ങൾ പ്രതികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. പരാതി ലഭിച്ച ഉടൻ പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ഫെഡറൽ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെൻ്റ് ഓഫീസാണ് പ്രതികളെ വേഗത്തിൽ തിരിച്ചറിഞ്ഞ് പിടികൂടുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചെയ്തത്.

Salary Scale യുഎഇയിലെ ശമ്പള സ്‌കെയിൽ അറിയാം; സേവിംങ്‌സ് 20 ശതമാനം ഉണ്ടെങ്കിൽ നിങ്ങൾ സേഫാണ്

Salary Scale ദുബായ്: യുഎഇയിലെ തൊഴിലാളികളുടെ ശമ്പളം പല ഘടകളെ ആശ്രയിച്ചാണ് ലഭിക്കുക. യോഗ്യത, ജോലി പരിചയം, ജോലി ചെയ്യുന്ന എമിറേറ്റ് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് യുഎഇയിൽ ശമ്പളം ലഭിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാവരുടെയും ശമ്പളം ഒരുപോലെയായിരിക്കില്ല. പ്രവാസികൾ ജോലിക്ക് പോകുമ്പോൾ, വാഗ്ദാനം ചെയ്ത ശമ്പളം അവരുടെ യോഗ്യതയ്ക്ക് അനുസരിച്ചാണോ, താമസം, യാത്ര, ഭക്ഷണം എന്നിവയുടെ ചെലവ് ആ ശമ്പളത്തിൽ നിന്ന് വഹിക്കാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങളൊക്കെ ഉറപ്പാക്കണം. യുഎഇയിൽ പല സ്ഥലങ്ങളിലും താമസ ചെലവ് വ്യത്യസ്ഥമായിരിക്കും. ദുബായിൽ താമസിക്കുന്ന ചെലവായിരിക്കില്ല അബുദാബിയിൽ. ദുബായിലെയോ അബുദാബിയിലെയോ പോലെയാകില്ല മറ്റ് എമിറേറ്റുകളിൽ. ഓരോയിടങ്ങളിലും വ്യത്യസ്ത ചെലവുകളായിരിക്കും. യുഎഇയിലെ ശമ്പള സ്‌കെയിലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അധികം ശമ്പളം ആണ് ഈ ആളുകൾ വാങ്ങുന്നതെന്ന തലക്കെട്ടോടെയായിരുന്നു ഈ വീഡിയോ. ഒരു ഓഫീസ് ബോയ് ഒരു മാസം 2000 ദിർഹമിന്റെയും 3000 ദിർഹമിന്റെയും ഇടയിൽ ആയിരിക്കും ശമ്പളം വാങ്ങുക എന്നാണ് വീഡിയോയിൽ പറയുന്നത്. സെക്യൂരിറ്റി ജീവനക്കാർക്ക് 1,500 ദിർഹം മുതൽ 2500 ദിർഹം വരെയാണ് ഒരു മാസം ശമ്പളം ലഭിക്കുന്നത്. താമസവും ഭക്ഷണവും ഇതിന് പുറമെ തൊഴിലുടമ നൽകും. സാമ്പത്തിക ഇടപാടിൽ ഉപദേശം കൊടുക്കുന്നവർ ഒരുമാസം ദുബായിൽ 10.000 ദിർഹം ശമ്പളം വാങ്ങിക്കുന്നുണ്ടെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു. മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർ ഒരു മാസം 12,000 ദിർഹം ശമ്പളം വാങ്ങുന്നുണ്ട്. എന്നാൽ എജീനീയർ ആയി ജോലി ചെയ്യുന്ന ഒരാൾ ദുബായിൽ ഒരു മാസം വാങ്ങുന്നത് 15,000 ദിർഹമിനും 20, 000 ദിർഹമിന് ഇടയിലാണ്. ഒരു വക്കീൽ ദുബായിൽ വാങ്ങുന്ന ശമ്പളം 25,000 ദിർഹം ആണ്. ഒരു ക്യാപിൽ ക്രൂ വാങ്ങുന്നത് 7.000 ദിർഹമിനും 10. 000 ദിർഹമിനും ഇടയിൽ ആണെന്നും വീഡിയോയിൽ പറയുന്നു. പ്രൊജക്ട് മാനേജർ 30,000 ദിർഹമിന് അടുത്തും ഫാർമസി മേഖലയിൽ ജോലി ചെയ്യുന്നവർ 5000 മുതൽ 6000 ദിർഹത്തിന് അടുത്തും ശമ്പളം വാങ്ങുന്നുണ്ട്. നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളം എക്‌സ്പീരിയൻസ് അനുസരിച്ച് വ്യത്യാസപ്പെടാനിടയുണ്ട്. എന്നാൽ, മൊത്തം ശമ്പളത്തിന്റെ ഏകദേശം 20% മുതൽ 30% വരെ സമ്പാദ്യത്തിലേക്ക് മാറ്റാൻ സാധിക്കുന്നുണ്ടെങ്കിൽ മാത്രമേ ശമ്പളം നല്ലതാണെന്ന് പറയാൻ സാധിക്കൂ. എങ്കിൽ മാത്രമേ നിങ്ങൾ സാമ്പത്തികമായി സേഫായി എന്ന് പറയാൻ കഴിയൂ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy