Kuwait Water shortage കുവൈത്ത് സിറ്റി: ഇലക്ട്രിസിറ്റി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MEW) ഹവല്ലി പമ്പിങ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ, ഹവല്ലി നിവാസികൾക്ക് ഇന്ന് (വ്യാഴം) രാത്രി ശുദ്ധജല വിതരണത്തിൽ കുറവ് അനുഭവപ്പെടും. അറ്റകുറ്റപ്പണികൾ ഇന്ന് രാത്രി ഒന്‍പത് മണിക്ക് (ഒക്ടോബർ 23, 2025) ആരംഭിക്കുകയും നാല് മണിക്കൂർ നീണ്ടുനിൽക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഈ സമയത്ത് നെറ്റ്‌വർക്കിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഹവല്ലി പ്രദേശത്തെ ശുദ്ധജല വിതരണം കുറയും. അറ്റകുറ്റപ്പണികളുടെ കാലയളവിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് മന്ത്രാലയം ഖേദം പ്രകടിപ്പിക്കുകയും അതനുസരിച്ച് ജല ഉപയോഗം ക്രമീകരിക്കാൻ താമസക്കാരോട് അഭ്യർത്ഥിക്കുകയും ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
23 പ്രവാസികള്‍ക്കെതിരെ കടുത്ത നടപടിയുമായി കുവൈത്ത്; നിയമനടപടികള്‍ ആരംഭിച്ചു
Kuwait Expats Deportation കുവൈത്ത് സിറ്റി: റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും ട്രാഫിക് അച്ചടക്കം പാലിക്കുന്നതിനുമുള്ള തുടർനടപടികളുടെ ഭാഗമായി, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് (ജി.ടി.ഡി.) ജലീബ് അൽ-ശുയൂഖ് പ്രദേശത്തെ ഇൻഡസ്ട്രിയൽ വർക്ക്‌ഷോപ്പുകളിൽ വിപുലമായ പരിശോധനാ കാംപെയിൻ നടത്തി. ഒക്ടോബർ 21 ചൊവ്വാഴ്ചയായിരുന്നു പരിശോധന. സാങ്കേതിക പരിശോധന, സുരക്ഷാ നിയന്ത്രണ വിഭാഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ഈ ഓപ്പറേഷൻ, വാണിജ്യ വ്യവസായ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചാണ് നടപ്പാക്കിയത്. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ബാദർ ഗാസി അൽ-ഖത്താൻ പരിശോധനയ്ക്ക് നേതൃത്വം നൽകി. പരിശോധനയിൽ 55 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. കൂടാതെ, താമസ നിയമങ്ങൾ ലംഘിച്ച 23 പ്രവാസികളെ അറസ്റ്റ് ചെയ്തു. ഇവരെ നാടുകടത്തുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചു. വാണിജ്യ മന്ത്രാലയം: വാണിജ്യ, റെഗുലേറ്ററി ആവശ്യകതകൾ ലംഘിച്ച് പ്രവർത്തിച്ച വർക്ക്‌ഷോപ്പുകൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയം ഏഴ് നോട്ടീസുകൾ നൽകി. പൊതു ഇടങ്ങൾ നിയമവിരുദ്ധമായി ഉപയോഗിക്കുകയും കൈവശപ്പെടുത്തുകയും ചെയ്തതിന് കുവൈത്ത് മുനിസിപ്പാലിറ്റി എട്ട് നോട്ടീസുകൾ രേഖപ്പെടുത്തി. പൊതുജന സുരക്ഷ ഉറപ്പാക്കാനും നിയമലംഘനങ്ങൾ തടയാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രതിബദ്ധതയാണ് ഇത്തരം സംയുക്ത പരിശോധനകൾ സൂചിപ്പിക്കുന്നത്. രാജ്യത്തുടനീളം നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമാനമായ ഓപ്പറേഷനുകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ജാമ്യക്കാരന് കൈക്കൂലി നൽകി; കുവൈത്തില്‍ ഈജിപ്ഷ്യൻ പൗരനും മകനും മൂന്ന് വർഷം തടവ്
Bribing Bailiff Kuwait കുവൈത്ത് സിറ്റി: രാഖ കോടതിയിലെ ജ്യാമക്കാരന് കൈക്കൂലി നല്‍കിയ കേസില്‍ ക്രിമിനൽ കോടതി വിധിച്ച ശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. കരട് കോടതി വിധി വ്യാജമായി തയ്യാറാക്കുന്നതിനാണ് കൈക്കൂലി നല്‍കിയത്. 160 കുവൈത്തി ദിനാർ ആണ് കൈക്കൂലി നൽകിയത്. കേസിൽ ഈജിപ്ഷ്യൻ പൗരനും മകനും ക്രിമിനൽ കോടതി വിധിച്ച ശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. ഈജിപ്ഷ്യൻ പൗരനെയും മകനെയും മൂന്ന് വർഷവും നാല് മാസവും തടവിനാണ് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട ജാമ്യക്കാരനും ഇതേ തടവ് ശിക്ഷ വിധിച്ചു. കൂടാതെ, കൈക്കൂലിത്തുകയുടെ ഇരട്ടി തുക പിഴയായും ചുമത്തിയിട്ടുണ്ട്. ഈ കോടതി ജീവനക്കാരൻ നിലവിൽ രാജ്യം വിട്ടുപോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. കോടതി ജീവനക്കാരൻ ഈ കുറ്റകൃത്യത്തിൽ പങ്കാളിയാണെന്നും തൻ്റെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത് നിയമം ലംഘിക്കുകയും നീതിന്യായ വ്യവസ്ഥയുടെ സമഗ്രതയെ തകർക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും തെളിയിക്കപ്പെട്ടു.