ഇന്ന് മുസന്ദത്തിന്റെ തെക്കുഭാഗത്ത് 4.6 തീവ്രതയുള്ള ഭൂകമ്പം റിപ്പോർട്ട് ചെയ്തതായി ദേശീയ കാലാവസ്ഥാ കേന്ത്രം (NCM) വ്യക്തമാക്കി.
ഭൂകമ്പം യു.എ.ഇ സമയം വൈകുന്നേരം 4.40നാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്.
യു.എ.ഇയിലെ ചില ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും, രാജ്യത്ത് യാതൊരു പ്രത്യാഘാതവും ഉണ്ടായില്ല.
ഇതിനു മുൻപ്, ഓഗസ്റ്റ് മാസത്തിൽ 2.2 തീവ്രതയുള്ള ഭൂകമ്പം ഒമാനിലെ മധ പ്രദേശത്ത് ഉണ്ടായിരുന്നു.
DGCA ന്യൂഡല്‍ഹി: ഇന്ത്യൻ വിമാനയാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന സുപ്രധാന നിയമനിർമാണത്തിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) തയ്യാറെടുക്കുന്നു. ടിക്കറ്റ് ബുക്കിങ്, റദ്ദാക്കൽ, പണം തിരികെ നൽകൽ എന്നിവയിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവരുന്ന പുതിയ നിയമത്തിൻ്റെ കരടാണ് DGCA തയ്യാറാക്കിയിരിക്കുന്നത്. വിമാനയാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്ന ഈ നിയമനിർമ്മാണം താഴെ പറയുന്ന പ്രധാന മാറ്റങ്ങൾ ലക്ഷ്യമിടുന്നു: ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനകം ടിക്കറ്റ് സൗജന്യമായി റദ്ദാക്കുകയോ, യാത്രയുടെ തീയതിയിലോ സമയത്തിലോ മാറ്റങ്ങൾ വരുത്തുകയോ ചെയ്യാം. റദ്ദാക്കിയ ടിക്കറ്റുകൾക്ക് വേഗത്തിൽ പണം തിരിച്ചുനൽകുന്നതിന് നിയമത്തിൽ വ്യക്തമായ വ്യവസ്ഥകൾ ഉണ്ടാകും. വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം ഈ മാറ്റം വലിയ ആശ്വാസമാകും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ടിക്കറ്റ് റദ്ദാക്കലുമായി ബന്ധപ്പെട്ട് നിലവിലുള്ള ബുദ്ധിമുട്ടുകൾക്കും വലിയ ഫീസുകൾക്കും ഇതോടെ മാറ്റം വരും. ഈ സുപ്രധാന നിയമത്തിൻ്റെ കരട് ഉടൻ തന്നെ DGCA പുറത്തുവിടുമെന്നാണ് സൂചന. നവംബർ 30 വരെ പൊതുജനങ്ങളിൽ നിന്നും ഈ പുതിയ നിയമം സംബന്ധിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും DGCA സ്വീകരിക്കും. ഈ നിയമനിർമ്മാണം നടപ്പിലാകുന്നതോടെ ഇന്ത്യയിലെ വ്യോമയാന മേഖലയിൽ യാത്രക്കാരുടെ അവകാശങ്ങൾ കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ. കൂടുതൽ വിവരങ്ങൾ DGCA വരും ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തുവിടും.
APPLY NOW FOR THE LATEST VACANCIES
‘ഇത് എന്‍റെ ജീവിതം മാറ്റിമറിക്കും’; മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയത് ദുബായ് മലയാളി ഷംല ഹംസ
Shamla Hamza ദുബായ്: ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ 2025ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ നടി ഷംല ഹംസ, തൻ്റെ കരിയറിനെക്കുറിച്ചും അംഗീകാരത്തെക്കുറിച്ചും ദുബായിലെ ജീവിതത്തെക്കുറിച്ചും ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മനസ്സു തുറന്നു. “എനിക്ക് എത്രമാത്രം സന്തോഷമുണ്ടെന്ന് വാക്കുകളാൽ വിവരിക്കാൻ കഴിയില്ല. എല്ലാവരും എത്തിച്ചേരാൻ ആഗ്രഹിക്കുന്ന ഒരു നിലയിലേക്ക് ഉയരാൻ സ്വപ്നം കാണുന്ന എല്ലാ അഭിനേതാക്കൾക്കും ഈ അവാർഡ് വളരെ സ്പെഷലാണ്. ആവേശത്തിലാണ്, ഇപ്പോഴും സെലിബ്രിറ്റികളിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കുന്നു. ഈ അവാർഡ് തീരെ പ്രതീക്ഷിച്ചിരുന്നില്ല. അവാർഡ് പട്ടികയിലുള്ള മറ്റ് നടിമാരുമായി ഒരു വേദി പങ്കിടാൻ കഴിഞ്ഞതു തന്നെ എനിക്കൊരു അംഗീകാരമായിരുന്നു,” വിനയത്തോടെ ഷംല പറയുന്നു. “ആ ചിത്രം എനിക്കൊരു മികച്ച അവസരം നൽകി, നന്നായി അഭിനയിക്കാനുള്ള ഒരു അവസരം. അതെന്നെ ഒരു അഭിനേതാവായി മാറ്റി. ഈ അവാർഡ് എൻ്റെ ജീവിതം മാറ്റിമറിക്കാൻ പോകുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.” ചിത്രം ചർച്ച ചെയ്യുന്ന സാമൂഹിക പ്രസക്തിയെക്കുറിച്ചും ഷംല പറയുന്നു. വീട്ടമ്മമാരുടെ ജീവിതവും പോരാട്ടങ്ങളുമാണ് ചിത്രം പറയുന്നത്. അതിൽ ഒരു അമ്മയുടെ വേഷമാണ് ഷംല അവതരിപ്പിച്ചത്. “ഈ വിഷയം വളരെ പ്രസക്തമാണ്. ഇത് തങ്ങളുടെ ജീവിതമാണ്, തങ്ങൾ ഇതിലൂടെ കടന്നുപോകുന്നുണ്ടെന്ന് കാഴ്ചക്കാർ എന്നോട് പറഞ്ഞിട്ടുണ്ട്. നിങ്ങൾ ഒരു നിലപാടെടുക്കൂ, അതാണ് സമൂഹത്തിന് എനിക്ക് നൽകാനുള്ള സന്ദേശം,” അവർ ഊന്നിപ്പറഞ്ഞു. ജോലിയുടെ ഭാഗമായാണ് കേരളത്തിൽ ജനിച്ചു വളർന്ന ഷംല ദുബായിൽ എത്തിയത്. “ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ദുബായ് വളരെ സുരക്ഷിതമായ സ്ഥലമാണ്. എൻ്റെ ജീവിതം ഞാനിവിടെ ആസ്വദിച്ചു,”. തൻ്റെ ആദ്യ കേരള സംസ്ഥാന അവാർഡ് കൈയ്യിലെത്തിയതോടെ, ഷംല ഹംസ തൻ്റെ കരിയറിനെയും സന്ദേശത്തെയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ തയ്യാറെടുക്കുകയാണ്.
വല്ലാത്ത കൗതുകം ആയിപ്പോയി, വിമാനത്തിന്‍റെ എമര്‍ജെന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; യാത്രക്കാരന്‍ കസ്റ്റഡിയില്‍
Passenger Open Flight Door ലഖ്‌നൗ: വിമാനത്തിന്‍റെ എമര്‍ജെന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ കസ്റ്റഡിയില്‍. ആകാസ എയർലൈൻസിന്റെ വാരാണസി – മുംബൈ വിമാനത്തിൽ (QP 1497) എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോൺപുർ സ്വദേശിയായ സുജിത് സിങ് എന്നയാളാണ് തിങ്കളാഴ്ച ഈ സുരക്ഷാ വീഴ്ചയ്ക്ക് കാരണമായത്. വൈകുന്നേരം ആറേമുക്കാലിന് ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (വാരാണസി) നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ട വിമാനത്തിലായിരുന്നു സംഭവം. വിമാനം റൺവേയിലേക്ക് നീങ്ങാൻ തുടങ്ങുന്നതിനിടെയാണ് സുജിത് സിങ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. സുജിത്തിൻ്റെ ശ്രമം ശ്രദ്ധയിൽപ്പെട്ട വിമാനജീവനക്കാർ ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോളിൽ (ATC) വിവരം അറിയിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി വിമാനത്തിലെ എല്ലാ യാത്രക്കാരെയും പുറത്തിറക്കി. സുജിത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തു. കൗതുകം കൊണ്ടാണ് വാതിൽ തുറക്കാൻ ശ്രമിച്ചതെന്ന് സുജിത് സിങ് പറഞ്ഞതായി ഫൂൽപുർ എസ്.എച്ച്.ഒ. പ്രവീൺ കുമാർ സിങ് അറിയിച്ചു. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം രാത്രി ഏഴേമുക്കാലോടെയാണ് വിമാനം മുംബൈയിലേക്ക് യാത്ര തിരിച്ചത്.
ഏറെക്കാലം ഗള്‍ഫില്‍ പ്രവാസി, യുഎഇയിൽ സന്ദർശക വിസയിൽ വീണ്ടുമെത്തി; മലയാളി കുഴഞ്ഞുവീണ് മരിച്ചു
expat malayali dies in uae അബുദാബി: യുഎഇയിലെ അബുദാബിയിൽ വെച്ച് കല്യാശ്ശേരി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കല്യാശ്ശേരിയിലെ കോലത്ത് വയൽ സൊസൈറ്റി റോഡിന് സമീപം താമസിച്ചിരുന്ന പുളിയങ്കോടൻ രാജേഷ് (52) ആണ് മരിച്ചത്. ഒക്ടോബർ 29നാണ് അബുദാബിയിലെ താമസസ്ഥലത്ത് വെച്ച് രാജേഷിനെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്നവർ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്ദർശക വിസയിലാണ് അദ്ദേഹം യു.എ.ഇയിൽ എത്തിയത്. ഏറെക്കാലം ഗൾഫിൽ ജോലി ചെയ്തതിനു ശേഷം കുറച്ചുകാലമായി നാട്ടിലായിരുന്നു രാജേഷ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് (നവംബർ 4) വൈകിട്ട് നാട്ടിലെത്തിക്കും. നവംബർ 6-ന് ചെക്കിക്കുണ്ട് സമുദായ ശ്മശാനത്തിലായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. പിതാവ്: പുളിയാങ്കോടൻ കുഞ്ഞിരാമൻ (മുൻ പഞ്ചായത്ത് അംഗം, കല്യാശ്ശേരി), മാതാവ്: ഭാനുമതി, ഭാര്യ: സ്മിത (കൂടാളി സ്വദേശിനി), മകൾ: നന്ദശ്രീ, സഹോദരിമാർ: ഷൈമ, ഷൈജ.
ഭാഗ്യവാര്‍ത്ത തേടിയെത്തിയപ്പോള്‍ ‘ഫോണ്‍ സൈലന്‍റ്’, അറിയാന്‍ വൈകിയ ആഹ്ളാദനിമിഷം, ബിഗ് ടിക്കറ്റ് വിജയിയായി ഇന്ത്യക്കാരന്‍
Big Ticket ദുബായ്: അബുദാബി ബിഗ് ടിക്കറ്റ് റാഫിൾ ഡ്രോ സീരീസ് 280-ലെ ഏറ്റവും വലിയ സമ്മാനമായ 25 മില്യൺ ദിർഹം (ഏകദേശം ₹56.4 കോടി) നേടി ചെന്നൈ സ്വദേശിയായ സരവണൻ വെങ്കിടാചലം (44). തൻ്റെ ജീവിതം മാറ്റിമറിച്ച ഈ വാർത്ത തേടിയെത്തുമ്പോൾ ഫോൺ സൈലൻ്റ് മോഡിലായിരുന്നതിനാൽ, ബിഗ് ടിക്കറ്റ് അവതാരകരുടെ വിളികൾ അദ്ദേഹത്തിന് നഷ്ടമായി. ജോലിസ്ഥലത്തായിരിക്കുമ്പോഴാണ് ബിഗ് ടിക്കറ്റ് അവതാരകരായ റിച്ചാർഡും ബൗച്ച്രയും വിളിച്ചത്. എന്നാൽ, അപരിചിത നമ്പറുകളിൽ നിന്നുള്ള കോളുകൾ സുരക്ഷിതമല്ലാത്തതിനാൽ അദ്ദേഹം തിരിച്ചുവിളിച്ചില്ല. ഭാര്യയും സുഹൃത്തുക്കളും നിരന്തരം വിളിച്ചപ്പോഴാണ് സമ്മാനം നേടിയ വിവരം അദ്ദേഹം അറിഞ്ഞത്. “ഇത് വിശ്വസിക്കാനായില്ല. എൻ്റെ പേരുള്ള മറ്റ് ആളുകളും ഉണ്ടാകുമല്ലോ, അതിനാൽ സത്യമാണോ എന്ന് ഉറപ്പില്ലായിരുന്നു,” സരവണൻ ഗൾഫ് ന്യൂസിനോട് പറഞ്ഞു. പിന്നീട് ബിഗ് ടിക്കറ്റുമായി സംസാരിച്ച ശേഷമാണ് അദ്ദേഹം വിജയം സ്ഥിരീകരിച്ചത്.
2019-ൽ യുഎഇയിൽ എത്തിയ സരവണൻ ഇതിനുമുമ്പ് ഖത്തർ, കുവൈത്ത്, ഒമാൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. കടങ്ങളും ലോണുകളും ഉൾപ്പെടെയുള്ള സാമ്പത്തിക സമ്മർദ്ദങ്ങൾ തനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. “എല്ലാം ഇതിന് പിന്നിലെ കാരണമാണ്. അതാണ് ആളുകളെ യുഎഇയിലേക്ക് വരാൻ പ്രേരിപ്പിക്കുന്നത്. ഇപ്പോൾ എൻ്റെ കുട്ടികളുടെ ഭാവിയാണ് ഞാൻ ഉറപ്പിച്ചത്. അവരുടെ വിദ്യാഭ്യാസം മാത്രമാണ് എൻ്റെ മനസ്സിലുള്ള ഏക കാര്യം”, സരവണൻ വെങ്കിടാചലത്തിന്‍റെ വാക്കുകള്‍. 2018-ൽ ഖത്തറിലായിരിക്കുമ്പോൾ തൻ്റെ മുൻ സഹപ്രവർത്തകരിൽ ഒരാൾ ബിഗ് ടിക്കറ്റ് സമ്മാനം നേടിയതാണ് ടിക്കറ്റെടുക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്. അതിനുശേഷം ഇടവിട്ടാണ് ടിക്കറ്റെടുത്തത്. ഏറ്റവും കൗതുകകരമായ കാര്യം, അദ്ദേഹം സ്വന്തം പണം ചെലവഴിക്കാതെ ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിൻ്റുകൾ ഉപയോഗിച്ചാണ് ടിക്കറ്റുകൾ വാങ്ങിയിരുന്നത്. ‘ഒന്ന് വാങ്ങിയാൽ ഒന്ന് സൗജന്യം’ (Buy 1, get 1 free) എന്ന പ്രമോഷൻ്റെ ഭാഗമായി ഒക്ടോബർ 30-നാണ് സരവണൻ ടിക്കറ്റ് (നമ്പർ 463221) വാങ്ങിയത്. ടിക്കറ്റ് ഒറ്റയ്ക്ക് എടുത്തതിനാൽ സമ്മാനം ആരുമായും പങ്കുവെക്കേണ്ട. “ഇതിന് പ്രത്യേക പാറ്റേൺ ഒന്നുമില്ല. മാസാവസാനം എനിക്കീ നമ്പർ ഇഷ്ടപ്പെട്ടു, അത്രമാത്രം,” അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ ആദ്യമായാണ് തനിക്ക് ഒരു സമ്മാനം ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മാനം നേടിയ ശേഷം സുഹൃത്തുക്കളും സഹപ്രവർത്തകരും അഭിനന്ദിക്കാൻ വീട്ടിലെത്തുന്നുണ്ടെന്നും സരവണൻ പറഞ്ഞു. അദ്ദേഹം മറ്റുള്ളവരെ വ്യക്തിഗതമായോ കൂട്ടമായോ ബിഗ് ടിക്കറ്റിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
പ്രവാസി വ്യവസായി യുഎഇയില്‍ മരിച്ചു
Malayali Dies in UAE ദുബായ്: ഒമാനിലെ വ്യവസായി ദുബായിൽ മരിച്ചു.കണ്ണൂർ തുവ്വക്കുന്ന് സ്വദേശി അബ്ദുറഹ്മാൻ തുണ്ടിയിൽ (58) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ദീർഘകാലം മസ്കത്തിലെ സഹമിൽ കഫ്റ്റീരിയ നടത്തിയിരുന്ന അബ്ദുൽറഹ്മാൻ പിന്നീട് സൊഹാർ കേന്ദ്രീകരിച്ച് ട്രാൻസ്പോർട്ടിങ് ജോലി ചെയ്തു. നിയമനടപടികൾക്ക് ശേഷം മൃതദേഹം ഇന്നലെ രാത്രിയോടുകൂടി ദുബായിൽ നിന്ന് നാട്ടിലെത്തിച്ചു. ശേഷം തുവ്വക്കുന്ന് ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ അടക്കം ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.