Ramadan in UAE ദുബായ്: 2026 ലെ റമദാൻ മാസ ആരംഭ തീയതി പ്രവചിച്ചിരിക്കുകയാണ് ജ്യോതിശാസ്ത്രജ്ഞർ. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് റമദാൻ ആരംഭിക്കാനുള്ളത്. ഇസ്ലാമിക കലണ്ടറിലെ ഒമ്പതാമത്തെ മാസമാണ് റമദാൻ. റമദാൻ മാസം പുലർച്ചെ മുതൽ അസ്തമയം വരെ വ്രതമനുഷ്ഠിക്കുകയും ആത്മീയ ചിന്തകൾക്കും ദാനധർമ്മങ്ങൾക്കും പ്രാധാന്യം നൽകുകയും ചെയ്യുന്നു. ഏതൊരു ഹിജ്രി മാസത്തെയും പോലെ, റമദാന്റെ ആരംഭവും ചന്ദ്രക്കല കാണുന്നതിലൂടെ മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ. ഈ വർഷം, ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകൾ അനുസരിച്ച്, 2026 ഫെബ്രുവരി 17 നും 19 നും ഇടയിൽ റമദാൻ മാസം ആരംഭിക്കും എന്നാണ് സൂചന.
റമദാൻ പുണ്യമാസത്തെ വരവേൽക്കുന്നതിനായുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചതായി ജ്യോതിശാസ്ത്ര നിരീക്ഷണാലയങ്ങളും വിദഗ്ധരും വ്യക്തമാക്കുന്നു. ഇസ്ലാമിക ചാന്ദ്ര കലണ്ടറിൽ, റമദാനിന് മുമ്പുള്ള മാസം ശഅബാൻ മാസമാണ്. ശഅബാൻ 29ന് സൂര്യാസ്തമയത്തിനുശേഷം ചന്ദ്രക്കല കാണുന്ന ദിവസമാണ് ഉപവാസത്തിന്റെയും ആത്മീയതയുടെയും മാസമായ റമദാൻ ആരംഭിക്കുന്നത്.
2026 മാർച്ച് 19 ന് റമദാൻ മാസം അവസാനിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എല്ലാ ഇസ്ലാമിക മാസങ്ങളിലെയും പോലെ, ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ച് റമദാൻ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും. റമദാൻ മാസത്തിന്റെ അവസാനത്തോടെ ഈദ് അൽ ഫിത്ർ വരും. ഇത് യുഎഇ നിവാസികൾക്ക് ഈ വർഷത്തെ ആദ്യത്തെ നീണ്ട വാരാന്ത്യ അവധി സമ്മാനിക്കും. ഈ അവസരം പ്രമാണിച്ച് രാജ്യം മൂന്ന് പൊതു അവധികൾ പ്രഖ്യാപിക്കാറുണ്ട്. റമദാന്റെയും ഈദിന്റെയും ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത് മാസപ്പിറവി കമ്മിറ്റിയാണ്.
APPLY NOW FOR THE LATEST VACANCIES
UAE Driving Licence യുഎഇ ഡ്രൈവിംഗ് ലൈസൻസിനായുള്ള തയ്യാറെടുപ്പിലാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ….
UAE Driving Licence ദുബായ്: യുഎഇ ഡ്രൈവിംഗ് ലൈസൻസിനായുള്ള തയ്യാറെടുപ്പിലാണോ. എന്നാൽ, നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എത്ര പരിശീലിച്ചാലും യുഎഇ ഡ്രൈവിംഗ് ലൈസൻസ് നേടാനുള്ള അവസാന റോഡ് ടെസ്റ്റ് ഒരു വെല്ലുവിളിയാണ് എന്ന് പലരും പറയാറുണ്ട് എന്നാൽ, ഇത് ഒരു വെല്ലുവിളി അല്ല മറിച്ച് ഒരൽപം അധിക ശ്രദ്ധ കൊടുത്താൽ ലൈസൻസ് എളുപ്പത്തിൽ നേടാൻ കഴിയും. സംഭവിച്ചേക്കാവുന്ന ചില സാധാരണ പിഴവുകൾ മനസ്സിലാക്കി തിരുത്തുന്നതിലാണ് വിജയം. അശ്രദ്ധമായ നിരീക്ഷണം, വാഹന നിയന്ത്രണം നഷ്ടപ്പെടൽ, നടപടിക്രമങ്ങളിലെ പിഴവുകൾ തുടങ്ങിയവയാണ് ഏറ്റവും സാധാരണമായി കണ്ട് വരുന്ന തെറ്റുകൾ. ഇത് ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയങ്ങളിൽ അധികൃതർ കൂടെ ഉണ്ടാകുമ്പോൾ പേടി ഉണ്ടായേക്കാം. ധൈര്യപൂർവം പ്രവർത്തിച്ചാൽ മാത്രമേ വിജയം കൈവരിക്കാൻ കഴിയൂ. ഏറ്റവും പ്രധാനപ്പെട്ട തെറ്റ് വാഹനമോടിക്കുന്ന സമയങ്ങളിൽ ചുറ്റും നോക്കാൻ മറക്കുന്നതാണ്. ലൈൻ മാറുമ്പോഴോ ജംഗ്ഷനുകളിലോ കണ്ണാടികൾ വേണ്ടത്ര പരിശോധിക്കാത്തതാണ് പ്രധാന തെറ്റ്. ഓരോ 5 മുതൽ 10 സെക്കൻഡ് വരെ ഇടവിട്ട് കണ്ണാടികൾ പരിശോധിക്കണം. ലൈൻ മാറുമ്പോൾ ‘ഷോൾഡർ ചെക്ക് പരിശോധന നിർബന്ധമായും ചെയ്യുക. ചില പരിഭ്രാന്തികൾ മനസ്സിൽ ഉണ്ടാകുമ്പോൾ വാഹന നിയന്ത്രണം നഷ്ടമാകുന്നു. ഇത് കാരണം ടെൻഷൻ കാരണം ഓവർസ്റ്റിയറിങ്ങോ പെട്ടെന്നുള്ള ബ്രേക്കിംഗോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
സ്ലോ സ്പീഡ് മാനിക്യൂവറുകളും ഹിൽ സ്റ്റാർട്ടുകളും പരിശീലിക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും. സിഗ്നലുകൾ ശ്രദ്ധിക്കുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. കാരണം തെറ്റായ സിഗ്നലിംഗ് അല്ലെങ്കിൽ തെറ്റായ സ്ഥാനത്ത് നിർത്തുന്നത് തെറ്റാണ്. മിറർ, സിഗ്‌നൽ, പൊസിഷൻ, സ്പീഡ്, ലുക്ക് എന്ന ചെക്ക്ലിസ്റ്റ് ശീലമാക്കണം. ഇത് വഴി ഈ തെറ്റുകൾ മറികടക്കാൻ സാധിക്കും. പരീക്ഷയ്ക്ക് മുമ്പുള്ള തയ്യാറെടുപ്പും ഏറ്റവും പ്രധാനമാണ്. മാനസികമായ തയ്യാറെടുപ്പില്ലാതെ ഒരു കാരണവശാലും ടെസ്റ്റിന് പോകരുത്. പരീക്ഷയ്ക്ക് മുമ്പ് പ്രധാന നിർദേശങ്ങൾ വേഗത്തിൽ അവലോകനം ചെയ്യണം. നിർദ്ദേശങ്ങൾ വ്യക്തമല്ലെങ്കിൽ പരീക്ഷകനോട് വിശദമായി ചോദിച്ച് മനസിലാക്കാം.
ഡ്രൈവിംഗ് ടെസ്റ്റിന് പോകുമ്പോൾ ആത്മധൈര്യം വേണം. പരിഭ്രമം കാണിക്കുന്നത് പോയിന്റുകൾ കുറച്ചേക്കാം. ആദ്യ ശ്രമത്തിൽ വിജയിച്ചില്ലെങ്കിൽ പോലും എവിടെയാണ് മെച്ചപ്പെടുത്തേണ്ടതെന്ന് സ്വയം തിരിച്ചറിയണം. ശേഷം നിങ്ങൾക്ക് തെറ്റുകൾ പറ്റിയിട്ട് ഉണ്ടെങ്കിൽ അത് തിരിച്ചറിഞ്ഞ് തിരുത്തി മികച്ച രീതിയിൽ ടെസ്റ്റ് പൂർത്തിയാകാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാം. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ നിങ്ങൾ ഡ്രൈവിംഗ് ലൈസൻസ് ഈസിയായി ലഭിക്കും.
Arrest Rape Case യുഎഇയിൽ നിന്നും അവധിക്ക് നാട്ടിൽ എത്തിയ യുവതിയെ എയർപോർട്ടിൽ നിന്ന് ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു; സുഹൃത്ത് അറസ്റ്റിൽ
Arrest Rape Case കോഴിക്കോട്: യുഎഇയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവതിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ സുഹൃത്തായ മലയാളി അറസ്റ്റിൽ. പാലക്കാട് ആലത്തൂർ എരിമയൂർ സ്വദേശി പുത്തൻവീട്ടിൽ ഷാജഹാനെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്യത്.
സുഹൃത്തായ യുവതിയെ പ്രലോഭിപ്പിച്ച് ഹോട്ടലിലെത്തിച്ച ശേഷമായിരുന്നു ഇയാൾ പീഡിപ്പിച്ചത്. കണ്ണൂർ സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. കസബ പോലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. യുവതി ജോലി ചെയ്യുന്ന അബുദാബിയിലെ ഫ്‌ളാറ്റിനു അടുത്തായിരുന്നു നേരത്തെ പ്രതി താമസിച്ചിരുന്നത്.
നേരത്തെ യുവതിയിൽ നിന്നും വാങ്ങിയ 10 ലക്ഷം രൂപയും 1,15,000 രൂപയുടെ ഐഫോണും, 33,600 രൂപയുടെ ഹെഡ്‌സെറ്റും, ലാപ്‌ടോപ്പും കോഴിക്കോട് എയർപോർട്ടിൽ നിന്നു തിരികെ തരാമെന്നു ഇയാൾ ഇവരോട് ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു. ഇത് വിശ്വസിച്ചാണ് ഇവർ കരിപ്പൂർ എയർപോർട്ടിൽ വിമാനം ഇറങ്ങിയത്. എയർപോർട്ടിൽ യുവതിയെ കണ്ട പ്രതി കോഴിക്കോട്ടുള്ള ഹോട്ടലിലാണ് ലാപ്‌ടോപ്പും ഫോണും ഹെഡ്‌സെറ്റും ഉള്ളതെന്നു പറഞ്ഞ് ഇവരെ അവിടേക്കു കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
അറിഞ്ഞോ ! യുഎഇയിലെ ഈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് വീട്ടിലോ ജോലിസ്ഥലത്തോ വെച്ച് ചെക്ക് ഇന്‍ ചെയ്യാം
Check in at home ഷാർജ: ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് യാത്ര കൂടുതൽ സുഗമമാക്കുന്നതിൻ്റെ ഭാഗമായി ‘ഹോം ചെക്ക്-ഇൻ’ എന്ന പേരിൽ പുതിയ സൗകര്യം അവതരിപ്പിച്ചു. ഇനി യാത്രക്കാർക്ക് തങ്ങളുടെ വീട്ടിലോ ജോലിസ്ഥലത്തോ ഹോട്ടലിലോ വെച്ച് ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. ‘ഹോം ചെക്ക്-ഇൻ’ ഉപയോഗിച്ച് നടപടി പൂർത്തിയാക്കുന്നവർക്ക് വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ കൗണ്ടറുകളിൽ പ്രത്യേകം ക്യൂവിൽ നിൽക്കേണ്ടി വരില്ല. ഇവർക്ക് നേരിട്ട് പാസ്പോർട്ട് നിയന്ത്രണ വിഭാഗത്തിലേക്ക് പ്രവേശിക്കാൻ സാധിക്കും.’ഹോം ചെക്ക്-ഇൻ’ ആപ് ഉപയോഗിക്കുന്നവർക്ക് ബോർഡിങ് പാസ് നൽകുന്നത് മുതൽ വീട്ടുപടിക്കൽ നിന്ന് ലഗേജ് ശേഖരിക്കുന്നത് വരെയുള്ള നടപടികൾ പൂർത്തിയാക്കാൻ ഷാർജ എയർപോർട്ട് അതോറിറ്റി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. ‘ഹോം ചെക്ക്-ഇൻ’ മൊബൈൽ ആപ്ലിക്കേഷൻ, www.sharjahairport.ae എന്ന വെബ്സൈറ്റ്, 800745424 എന്ന നമ്പറിൽ വിളിച്ചും ചെക്ക്-ഇൻ നടപടി പൂർത്തീകരിക്കാം. വിമാനം പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുന്‍പ് വരെ ഈ സേവനം ലഭ്യമാകും. തിരക്കേറിയ യാത്രാ സീസണുകളിൽ സമയം ലാഭിക്കാൻ പുതിയ സേവനം സഹായിക്കും. കോറൽ, സിൽവർ, ഗോൾഡ് എന്നീ പാക്കേജുകളിലായാണ് സേവനം ലഭ്യമാക. 1-2 ബാഗുള്ളവർക്ക് 145 ദിർഹമിന്റെ കോറൽ പാക്കേജ് ലഭ്യമാണ്. 3-4 ബാഗിന് 165 ദിർഹമിന്റെ സിൽവർ പാക്കേജും ആറുവരെ ബാഗിന് 185 ദിർഹമിന്റെ ഗോൾഡ് പാക്കേജും ഉപയോഗിക്കാം. എയർലൈൻ ബാഗേജ് നയം അനുസരിച്ച് അധികം വരുന്ന ഓരോ ബാഗിനും 20 ദിർഹം ഈടാക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത മേഖലകളിൽ മാത്രമാണ് സൗകര്യം ലഭ്യമാവുക. ദുബായിൽ എമിറേറ്റ്സ്, ഫ്ലൈദുബൈ, കുവൈത്ത് എയർവേസ് എന്നീ എയർലൈനുകളും വീടുകളിൽ ചെക്ക് ഇൻ ചെയ്യാനുള്ള സൗകര്യമൊരുക്കുന്നുണ്ട്. ഡുബ്സ് എന്ന ആപ് വഴിയാണ് ഈ സൗകര്യം. അബുദബിയിൽ ഇത്തിഹാദ് എയർവേസും സമാനമായ സൗകര്യം നൽകുന്നുണ്ട്.
യുഎഇയിൽ റമദാൻ ആരംഭിക്കാൻ 100 ദിവസങ്ങൾ: ഈദ് അൽ ഫിത്തറിന് എത്ര ദിവസത്തെ അവധി?
UAE 2026 Holidays അബുദാബി: വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ സമയങ്ങളിലൊന്നായ വിശുദ്ധ റമദാൻ മാസത്തിനായി യുഎഇയിൽ കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞു. ഇനി കേവലം 100 ദിവസങ്ങൾക്കുള്ളിൽ യുഎഇ റമദാൻ മാസത്തെ വരവേൽക്കും. ഇസ്ലാമിക കലണ്ടറിലെ ഒമ്പതാമത്തെ മാസമാണ് റമദാൻ. ഈ മാസം പുലർച്ചെ മുതൽ അസ്തമയം വരെ വ്രതമനുഷ്ഠിക്കുകയും ആത്മീയ ചിന്തകൾക്കും ദാനധർമ്മങ്ങൾക്കും പ്രാധാന്യം നൽകുകയും ചെയ്യുന്നു. ഏതൊരു ഹിജ്രി മാസത്തെയും പോലെ, റമദാൻ്റെ ആരംഭവും ചന്ദ്രക്കല കാണുന്നതിലൂടെ മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ. ഈ വർഷം, ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകൾ അനുസരിച്ച്, 2026 ഫെബ്രുവരി 19, വ്യാഴാഴ്ച റമദാൻ 1 ആയിരിക്കും എന്നാണ് സൂചന. ദുബായ് അസ്‌ട്രോണമി ഗ്രൂപ്പിൻ്റെ ഓപ്പറേഷൻസ് മാനേജരായ ഖദീജ അഹമ്മദിൻ്റെ അഭിപ്രായത്തിൽ, വിശുദ്ധ മാസം ഫെബ്രുവരി 19-ന് ആരംഭിക്കാൻ സാധ്യതയുണ്ട്. “ഫെബ്രുവരി 17-ന് വൈകുന്നേരം യുഎഇയിൽ റമദാൻ ചന്ദ്രക്കല കണ്ടാൽ ഫെബ്രുവരി 18 റമദാൻ 1 ആയിരിക്കും. എന്നാൽ ഫെബ്രുവരി 17-ന് ചന്ദ്രക്കല കാണാൻ സാധ്യത കുറവാണ്. ഫെബ്രുവരി 18-ന് വൈകുന്നേരം ചന്ദ്രക്കല എളുപ്പത്തിൽ കാണാൻ സാധിക്കും, അതുകൊണ്ട് തന്നെ വിശുദ്ധ മാസത്തിൻ്റെ തുടക്കം ഫെബ്രുവരി 19 ആയിരിക്കും.” – അവർ പറഞ്ഞു. റമദാൻ മാസത്തിൻ്റെ അവസാനത്തോടെ ഈദ് അൽ ഫിത്ർ (ചെറിയ പെരുന്നാൾ) വരും. ഇത് യുഎഇ നിവാസികൾക്ക് ഈ വർഷത്തെ ആദ്യത്തെ നീണ്ട വാരാന്ത്യ അവധി (Long Weekend) സമ്മാനിക്കും. ഈ അവസരം പ്രമാണിച്ച് രാജ്യം മൂന്ന് പൊതു അവധികൾ പ്രഖ്യാപിക്കാറുണ്ട്. മാസപ്പിറവി കമ്മിറ്റിയാണ് റമദാൻ്റെയും ഈദിൻ്റെയും ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. എങ്കിലും, ജ്യോതിശാസ്ത്രജ്ഞർക്ക് കണക്കുകൂട്ടലുകൾ ഉപയോഗിച്ച് മാസാരംഭവും അവസാനവും കൃത്യമായി പ്രവചിക്കാൻ കഴിയും.
മൂന്ന് കുട്ടികളുടെ പിതാവ്, ഇന്ത്യക്കാരനായ യുവാവിനെ യുഎഇയില്‍ കാണാതായിട്ട് രണ്ട് വർഷത്തിലേറെ
Indian Missing Dubai അബുദാബി: ഇന്ത്യൻ പൗരനെ യുഎഇയില്‍ കാണാതായിട്ട് രണ്ട് വര്‍ഷത്തിലേറെ. രാജസ്ഥാനിലെ ജുൻജുനു സ്വദേശിയും മൂന്ന് കുട്ടികളുടെ പിതാവുമായ രാകേഷ് കുമാർ ജാംഗിദിനെ (39) കാണാതായിട്ട് 28 മാസമായി. 2023 ജൂലൈയിൽ ദുബായിൽ വെച്ച് രാകേഷ് കാണാതായതുമുതൽ തങ്ങളുടെ ജീവിതം താളം തെറ്റിയ അവസ്ഥയിലാണെന്ന് കുടുംബം പറയുന്നു. 2023 ജൂൺ 21-നാണ് രാകേഷ് 60 ദിവസത്തെ ടൂറിസ്റ്റ് വിസയിൽ യുഎഇയിൽ എത്തിയത്. മുമ്പ് അഫ്ഗാനിസ്ഥാൻ, ഇറാഖ് എന്നിവിടങ്ങളിൽ മാർബിൾ ഇൻസ്റ്റാളറായി ജോലി ചെയ്തിരുന്ന രാകേഷ്, ദുബായിൽ സ്ഥിരമായ ഒരു ജോലി കണ്ടെത്താമെന്ന പ്രതീക്ഷയിലായിരുന്നു. ആദ്യത്തെ രണ്ടാഴ്ച അദ്ദേഹം എല്ലാ ദിവസവും വീട്ടിലേക്ക് വിളിച്ചിരുന്നു. അതിനുശേഷം, 2023 ജൂലൈ 6-ന് രാവിലെയാണ് കുടുംബത്തിന് ഒരിക്കലും മറക്കാനാവാത്ത ആ ഫോൺ കോൾ വന്നത്. രാകേഷിൻ്റെ തിരോധാനത്തിന് പിന്നിലെ താക്കോലാണ് ആ ഫോൺ കോളെന്ന് വിശ്വസിക്കുന്നതായി രാകേഷിൻ്റെ ജ്യേഷ്ഠൻ മഖൻ ലാൽ വെളിപ്പെടുത്തി. “ഇന്ത്യൻ സമയം രാവിലെ 9:50-നാണ് (യുഎഇ സമയം 8:20 am) ഒരു അപരിചിതൻ്റെ ഫോണിൽ നിന്ന് അവൻ വിളിച്ചത്, അവന്‍ ആകെ പരിഭ്രാന്തനായിരുന്നു. ഞങ്ങളുടെ ഇളയ സഹോദരിക്ക് കുഴപ്പമൊന്നുമില്ലല്ലോ എന്ന് അവൻ ചോദിച്ചു. തുടർന്ന്, താൻ ജോലി ചെയ്യുന്ന 14-ാം നിലയിൽ രണ്ട് പേർ വഴക്കടിക്കുകയായിരുന്നെന്നും അതിൽ ഒരാൾ ഞങ്ങളുടെ സഹോദരി മരിച്ചെന്ന് പറഞ്ഞെന്നും അവൻ പറഞ്ഞു.” സഹോദരനെ സമാധാനിപ്പിക്കാൻ മഖൻ ശ്രമിച്ചു. “ഞങ്ങളുടെ സഹോദരി അപ്പോൾത്തന്നെ അടുത്ത് ഇരുന്ന് ചായ കുടിക്കുന്നുണ്ടെന്ന് ഞാൻ അവനോട് പറഞ്ഞു. പക്ഷേ, എന്തോ ഭയങ്കര സംഭവം നടന്നു എന്ന് രാകേഷ് ഉറച്ചു വിശ്വസിച്ചു. തൻ്റെ പക്കൽ ലോക്കൽ സിം കാർഡ് ഇല്ലെന്നും ഗ്രൗണ്ട് ഫ്ലോറിലുള്ള ഒരു സ്ത്രീയുടെ ഫോണിൽ നിന്നാണ് വിളിക്കുന്നതെന്നും അവൻ പറഞ്ഞു. എല്ലാം ഉറപ്പിക്കാനായി ഭാര്യ മനോജിനോട് സംസാരിക്കണമെന്ന് രാകേഷ് ആവശ്യപ്പെട്ടു. പിന്നീട്, രാകേഷ് ഫോണില്‍ വിളിച്ചിട്ടില്ല. രാകേഷിൻ്റെ തിരോധാനത്തെക്കുറിച്ചുള്ള ഫോൺ കോൾ വന്ന ഉടൻ തന്നെ അദ്ദേഹത്തിൻ്റെ ജ്യേഷ്ഠനായ മഖൻ ലാൽ യുഎഇയിലേക്ക് തിരിച്ചു: ആശുപത്രികളിലും ജയിലുകളിലും പോയി തിരഞ്ഞു. മോർച്ചറികൾ പോലും പരിശോധിച്ചു. എംബസി, കോൺസുലേറ്റ് ഉദ്യോഗസ്ഥരെ കണ്ട് സംസാരിക്കുകയും അൽ മുറഖബാത്ത് പോലീസ് സ്റ്റേഷനിൽ കാണാതായതായി പരാതി നൽകുകയും ചെയ്തു. എല്ലാ ശ്രമങ്ങൾക്കും ഒടുവിലും രാകേഷിൻ്റെ ഒരു വിവരവും കണ്ടെത്താനായില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രക്കാരെ… ബാഗേജിൽ ഈ വസ്തുക്കൾക്ക് നിരോധനം; യുഎഇ വിമാനക്കമ്പനികളുടെ പുതിയ മാര്‍ഗനിര്‍ദേശം
Uae Airlines electronic devices അബുദാബി: ലിഥിയം അയൺ ബാറ്ററികൾ അമിതമായി ചൂടാവുകയും തീപിടിക്കാൻ സാധ്യതയുണ്ടെന്നുമുള്ള ആശങ്കകൾ വർധിച്ചതോടെ, വിമാന യാത്രയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിന് ആഗോളതലത്തിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അടുത്തിടെ വിമാനത്താവളങ്ങളിലും വിമാനത്തിനുള്ളിലുമുണ്ടായ തീപിടിത്ത സംഭവങ്ങളാണ് ഈ പുതിയ നടപടികൾക്ക് കാരണം. ബ്ലൂടൂത്ത് ഇയർഫോണുകൾ പോലുള്ള ഉപകരണങ്ങൾ ചെക്ക്ഡ് ബാഗേജിൽ കൊണ്ടുപോകുന്നതിന് പ്രധാനപ്പെട്ട മൂന്ന് എയർലൈനുകൾ നിരോധനം ഏർപ്പെടുത്തി. ഇത്തരം ഉപകരണങ്ങൾ എപ്പോഴും ഓൺ ആയിരിക്കാൻ സാധ്യതയുണ്ട്. ഇത് ബാറ്ററികൾ അമിതമായി ചൂടായി തീപിടിത്തത്തിന് കാരണമാകാമെന്ന കണ്ടെത്തലാണ് ഈ വിലക്കിന് പിന്നിൽ. ലിഥിയം അയൺ ബാറ്ററികളാണ് ഇന്ന് മിക്ക ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കുന്നത്. ഈ ബാറ്ററികൾക്ക് തകരാറുണ്ടായാൽ അല്ലെങ്കിൽ അമിതമായി ചൂടായാൽ, അത് തെർമൽ റൺവേ എന്ന അവസ്ഥയിലേക്ക് എത്തുകയും നിയന്ത്രണാതീതമായ തീപിടിത്തത്തിന് കാരണമാവുകയും ചെയ്യും. ഈ അപകടസാധ്യത കുറയ്ക്കുന്നതിനായി, യാത്രക്കാർ പവർ ബാങ്കുകൾ പോലുള്ള സ്പെയർ ലിഥിയം ബാറ്ററികൾ എപ്പോഴും കൈവശമുള്ള ബാഗേജിൽ കൊണ്ടുപോകണമെന്നും ചെക്ക്ഡ് ബാഗേജിൽ ഉൾപ്പെടുത്തരുതെന്നുമുള്ള നിയമം മിക്ക എയർലൈനുകളും കർശനമാക്കിയിട്ടുണ്ട്. ലിഥിയം അയൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ ആഗോള വ്യോമയാന വ്യവസായം ശ്രമിക്കുന്നതിൻ്റെ ഭാഗമായി യുഎഇയുടെ പ്രധാന വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എന്നിവ കർശനമായ പുതിയ നിയമങ്ങൾ കൊണ്ടുവന്നു. ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ രാജ്യാന്തര വ്യോമയാന വ്യവസായം ശ്രമിക്കുന്നതിനിടെ യുഎഇയുടെ പ്രധാന വിമാനക്കമ്പനികൾ കർശനമായ നിയമങ്ങൾ കൊണ്ടുവന്നു. എമിറേറ്റ്സ്, ഇത്തിഹാദ് , ഫ്ലൈദുബായ് എന്നീ വിമാനക്കമ്പനികൾ പവർ ബാങ്കുകൾ കാരി ഓൺ മാത്രം (ഒക്ടോബർ 1 മുതൽ ഉപയോഗം നിരോധിച്ചു). മൂന്ന് വിമാനകമ്പനികളും നിബന്ധനകൾ- ഒക്ടോബർ 1 മുതൽ പവർ ബാങ്കുകൾ കാരി ഓൺ മാത്രമാക്കി. വിമാനത്തിൽ ചാർജ് ചെയ്യുന്നതും ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. എമിറേറ്റ്സിൽ ചെക്ക്ഡ് ബാഗേജ് മാത്രം. ഇത്തിഹാദിൽ കാരി ഓൺ/ചെക്ക്ഡ് അനുവദനീയം. ഫ്ലൈ ദുബായിലാണെങ്കിൽ ചെക്ക്ഡ് ബാഗേജ് മാത്രം. ബാറ്ററി ഊരിമാറ്റാൻ കഴിയണം. ബാറ്ററി റേറ്റിങ് 160വാട്സ് കവിയരുത്. വിമാനത്താവളത്തിലോ വിമാനത്തിനുള്ളിലോ പ്രവർത്തിപ്പിക്കരുത്. എമിറേറ്റ്സിൽ കൊണ്ടുപോകാൻ മുൻകൂർ അനുമതി വേണം. മറ്റ് രണ്ട് വിമാന കമ്പനികളിലും കാരി ഓൺ മാത്രം. മൂന്ന് വിമാനത്തിലും കാരി ഓൺ മാത്രം. വിമാനത്തിൽ ചാർജ് ചെയ്യുന്നതും ഉപയോഗിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. മൂന്ന് വിമാന കമ്പനികളും നിരോധിച്ചിരിക്കുന്നു. സ്മാർട്ട് ബാഗുകൾ (ഊരിമാറ്റാവുന്ന ബാറ്ററി): മൂന്ന് വിമാനത്തിലും കാരി ഓൺ/ചെക്ക്ഡ് അനുവദനീയം. പവർ ബാങ്കുകളും ഇ-സിഗരറ്റുകളും കാബിൻ ബാഗേജിൽ അനുവദിക്കുമെങ്കിലും വിമാനത്തിനുള്ളിൽ ഇവ ചാർജ് ചെയ്യാനോ ഉപയോഗിക്കാനോ പാടില്ല. ഉപകരണങ്ങൾ പൂർണമായും സ്വിച്ച് ഓഫ് ചെയ്യണം. വിമാനയാത്രയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട എയർലൈനുകളുടെയും വിമാനത്താവളങ്ങളുടെയും പ്രത്യേക നിർദ്ദേശങ്ങൾ താഴെ നൽകുന്നു: വിമാന യാത്രക്കാർ ലിഥിയം അയൺ ബാറ്ററികൾ അടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട ചില പ്രത്യേക നിയമങ്ങൾ പ്രധാന എയർലൈനുകളും വിമാനത്താവളങ്ങളും പുറത്തുവിട്ടിട്ടുണ്ട്. തിരിച്ചുവിളിച്ച ചില മോഡലുകളിലെ മാക്ബുക്ക് പ്രോ ലാപ്ടോപ്പുകൾ ചെക്ക്ഡ് ബാഗേജിൽ കൊണ്ടുപോകാൻ ഇത്തിഹാദ് എയർവേസ് അനുവദിക്കുന്നില്ല. കാരി ഓൺ ബാഗേജിൽ കൊണ്ടുപോകാൻ അനുവാദമുണ്ടെങ്കിലും, ഈ മോഡലുകൾ ഫ്ലൈറ്റിനിടയിൽ പൂർണ്ണമായും ഓഫ് ചെയ്യണം. വിമാനത്തിനുള്ളിൽ വെച്ച് ഈ ലാപ്ടോപ്പുകൾ ചാർജ് ചെയ്യാനും പാടില്ല. ദുബായ് രാജ്യാന്തര വിമാനത്താവളത്തിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ലഗേജിൽ പരമാവധി 15 മൊബൈൽ ഫോണുകൾ മാത്രമേ പാക്ക് ചെയ്യാൻ പാടുള്ളൂ. വ്യക്തിഗതമായി ഉപയോഗിക്കുന്ന ഫോൺ ഈ എണ്ണത്തിൽ ഉൾപ്പെടുന്നില്ല. കൊണ്ടുപോകുന്ന അധിക ഫോണുകൾ നിർമ്മാതാവിൻ്റെ യഥാർത്ഥ പാക്കേജിംഗിൽ ആയിരിക്കണം.
പതിയിരിക്കുന്ന അപകടം, ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കുമ്പോൾ ജാഗ്രത; മുന്നറിയിപ്പുമായി സെബി
digital gold ന്യൂഡൽഹി: ഡിജിറ്റൽ ഗോൾഡ് പ്ലാറ്റ്‌ഫോമുകൾ വഴി നിക്ഷേപം നടത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) മുന്നറിയിപ്പ് നൽകി. നവംബർ 8-ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിജിറ്റൽ ഗോൾഡ് അല്ലെങ്കിൽ ഇ-ഗോൾഡ് ഉൽപ്പന്നങ്ങൾ സെബിയുടെ സെക്യൂരിറ്റീസ് മാർക്കറ്റ് നിയമങ്ങളുടെ പരിധിയിൽ വരുന്നില്ല. ഇത്തരം നിക്ഷേപങ്ങൾ സെക്യൂരിറ്റിയായോ കമ്മോഡിറ്റിയായോ കണക്കാക്കുന്നില്ല. അതിനാൽ, ഡിജിറ്റൽ ഗോൾഡ് പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനം സെബിയുടെ നിയന്ത്രണ പരിധിക്ക് പുറത്താണ്. ഇത് നിക്ഷേപത്തിൻ്റെ നഷ്ടസാധ്യത വർദ്ധിപ്പിക്കുന്നു. ഈ രീതിയിൽ നിക്ഷേപിക്കുന്നവർക്ക് സുരക്ഷാ സംരക്ഷണം ലഭിക്കില്ല. നിക്ഷേപിച്ച പണം നഷ്ടപ്പെടുന്ന പക്ഷം, നിയമപരമായ സംരക്ഷണം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. കമ്പനി അടച്ചുപൂട്ടുകയോ തട്ടിപ്പ് സംഭവിക്കുകയോ ചെയ്താൽ പണം തിരിച്ചുകിട്ടാൻ ബുദ്ധിമുട്ടാകും. വെറും 10 രൂപ മുതൽ പോലും സ്വർണ്ണത്തിൽ നിക്ഷേപിക്കാൻ സൗകര്യം നൽകുന്നവയാണ് ഡിജിറ്റൽ ഗോൾഡ് പ്ലാറ്റ്‌ഫോമുകൾ. നേരിട്ട് സ്വർണം വാങ്ങുന്നതിന് പകരമുള്ള ഒരു നിക്ഷേപ ബദൽ എന്ന നിലയിലാണ് ഇവ വിൽക്കുന്നത്. ജ്വല്ലറികളുടെയും മറ്റ് ചില സ്ഥാപനങ്ങളുടെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് നിക്ഷേപം സാധ്യമാകുന്നത്. സ്വർണ്ണ നിക്ഷേപങ്ങളോട് ജനങ്ങൾക്കുള്ള താത്പര്യം മുതലെടുക്കാൻ നിരവധി ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ സജീവമായതിനാൽ, നിക്ഷേപകർ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം തേടണമെന്ന് സെബി ഓർമ്മിപ്പിക്കുന്നു. എക്‌സ്‌ചേഞ്ചുകൾ വഴി വാങ്ങുകയും വിൽക്കുകയും ചെയ്യാവുന്ന സ്വർണ്ണ ഇ.ടി.എഫുകൾ (Gold ETFs), കമ്മോഡിറ്റി ഡെറിവേറ്റീവ് തുടങ്ങിയ മാർഗ്ഗങ്ങളാണ് സെബിയുടെ നിയന്ത്രണത്തിൽ വരുന്നത്.