Kuwait Airport കാലാവസ്ഥാ മെച്ചപ്പെട്ടു; കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ

Kuwait Airport കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ. കാലാവസ്ഥാ അനുകൂലമായതിനെ തുടർന്നാണ് കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായത്. വിമാനത്താവളത്തിലെ ദൃശ്യപരത 100 മീറ്ററിൽ താഴെയായി കുറഞ്ഞതിനെ തുടർന്നാണ് വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെ ബാധിച്ചത്. തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുള്ള വിമാന സർവ്വീസുകൽ അയൽരാജ്യങ്ങളിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു.

കാലാവസ്ഥ മെച്ചപ്പെടുകയും ദൃശ്യപരത ഉയരുകയും ചെയ്തതോടെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായത്.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Camping Time ശൈത്യകാല ക്യാമ്പിംഗ് സീസൺ; പരിശോധന ശക്തമാക്കി കുവൈത്ത്, ടെന്റ് മാർക്കറ്റുകളിൽ പരിശോധന

Camping Time കുവൈത്ത് സിറ്റി: ശൈത്യകാല ക്യാമ്പിംഗ് സീസണിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കുവൈത്ത്. ശൈത്യകാല ക്യാമ്പിംഗിന്റെ ഭാഗമായി ശക്തമായ പരിശോധനയാണ് അധികൃതർ നടത്തുന്നത്. ഫീൽഡ് സന്ദർശനങ്ങൾ ശക്തമാക്കിയതിനാൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ പരിശോധനാ സംഘങ്ങൾ കണ്ടെത്തിയ വാണിജ്യ നിയമലംഘനങ്ങളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിന് അപേക്ഷിച്ച് ഇത്തവണ നിയമലംഘനങ്ങളിൽ വർധനവുണ്ടായതായി വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ, നിയന്ത്രണ ഉപഭോക്തൃ സംരക്ഷണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരി വ്യക്തമാക്കി.

നിയമലംഘനങ്ങളുടെ എണ്ണത്തിൽ ഹവല്ലി ഗവർണറേറ്റാണ് ഒന്നാംസ്ഥാനത്തുള്ളത്. ജബ്രിയ സെന്ററാണ് രണ്ടാം സ്ഥാനത്ത്. വാണിജ്യ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിനും വരും ദിവസങ്ങളിലും കർശനമായ പരിശോധന തുടരും. ശൈത്യകാല ക്യാമ്പിംഗിനോട് അനുബന്ധിച്ച് ടെന്റുകൾ, കൽക്കരി തുടങ്ങി ക്യാമ്പിംഗുമായി ബന്ധപ്പെട്ടുള്ള സാധനങ്ങളും ഉത്പന്നങ്ങളും നിരീക്ഷിക്കുന്നതിൽ അധികൃതർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ടെന്റ് മാർക്കറ്റുകളിൽ ശക്തമായ പരിശോധന നടത്തും. വിലക്കയറ്റം തടയുന്നതിനും ഗുണമേന്മ ഉറപ്പാക്കുന്നതിനുമാണ് പരിശോധന ശക്തമാക്കുന്നത്. ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിനും അവരുടെ പരാതികൾക്ക് ഉടനടി മറുപടി നൽകാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അധികൃതർ വ്യക്തമാക്കി.

Confession ലഹരി വസ്തുക്കൾ കൈവശം വെച്ചതിന് അറസ്റ്റ്, പിന്നാലെ കുറ്റസമ്മതവും നടത്തി, പക്ഷെ പ്രതിയെ കുറ്റവിമുക്തനാക്കി കോടതി, സംഭവം ഇങ്ങനെ….

Confession കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരി വസ്തുക്കൾ കൈവശം വെച്ചതിനെ തുടർന്ന് അറസ്റ്റിലായ പ്രതിയെ കുറ്റവിമുക്തനാക്കി കോടതി. പബ്ലിക് പ്രോസിക്യൂഷന് മുൻപാകെ പ്രതി കുറ്റസമ്മതം നടത്തിയെങ്കിലും കോടതി ഇത് അസാധുവാക്കുകയായിരുന്നു. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയും അപ്പിൽ കോടതിയും നേരത്തെ പ്രതിക്കെതിരെ വിധിച്ച മൂന്നര വർഷത്തെ തടവ് ശിക്ഷ കാസേഷൻ കോടതി റദ്ദാക്കി.

നിയമ വിരുദ്ധമായ അറസ്റ്റിനെ തുടർന്നാണ് ശിക്ഷ റദ്ദാക്കാനും പ്രതിയെ കുറ്റവിമുക്തനാക്കാനും കോടതി തീരുമാനിച്ചത്. പ്രതിയുടെ അറസ്റ്റ് നിയമ വിരുദ്ധമാണെന്നും കുറ്റസമ്മതം അസാധുവാക്കുന്നുവെന്നും കോടതി വിധിച്ചു. പ്രതിയെ തടഞ്ഞതിനോ അറസ്റ്റ് ചെയ്തതിനോ കാരണങ്ങളില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു.

പ്രതി ഒരു വാഹനത്തിലിരുന്ന് ഉറങ്ങുകയായിരുന്ന സമയത്ത് ഒരു പോലീസ് ഉദ്യോഗസ്ഥൻ വിൻഡോയിൽ മുട്ടി വിളിക്കുകയും കാറിന് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു. ഈ സമയം പ്രതിയുടെ കൈയ്യിലെന്തോ ഉണ്ടെന്ന് ഉദ്യോഗസ്ഥൻ ശ്രദ്ധിക്കുകയും കൈ തുറന്ന് കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മയക്കുമരുന്ന് അടങ്ങിയ സാഷേകൾ ഇയാളുടെ കൈവശമുണ്ടായിരുന്നത്. നിയമപരമായ ന്യായീകരണമില്ലാതെയാണ് പ്രതിയെ പോലീസ് തടഞ്ഞതെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇയാളുടെ അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് കോടതി വിധിച്ചത്.

Unlicensed Camps അനധികൃത ക്യാമ്പിംഗിനെതിരെ കർശന നടപടിയുമായി കുവൈത്ത്; പരിശോധനകൾ ശക്തം

Unlicensed Camps കുവൈത്ത് സിറ്റി: അനധികൃത ക്യാമ്പിംഗിനെതിരെ കർശന നടപടിയുമായി കുവൈത്ത്. അനധികൃത ക്.ാമ്പിംഗുകൾ കണ്ടെത്താൻ ശക്തമായ ഫീൽഡ് തല പരിശോധനയാണ് കുവൈത്ത് മുൻസിപ്പാലിറ്റി നടത്തുന്നത്. അഹ്‌മദി സ്റ്റേബിൾസ് ഏരിയയിൽ നടത്തിയ ഫീൽഡ്തല പരിശോധനയിൽ 51 അനധികൃത ക്യാമ്പുകളും മൂന്ന് ഷാലെറ്റുകളും ഒരു കണ്ടെയ്‌നറും നീക്കം ചെയ്തു.

മുൻസിപ്പൽകാര്യ സഹമന്ത്രിയും ഭവനകാര്യസഹമന്ത്രിയുമായ അബ്ദുല്ലതീഫ് അൽ മിഷാരിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. നിയമലംഘന ക്യാമ്പുകൾ നീക്കം ചെയ്യുന്നതിനായി ക്ലീനിംഗ് ആൻഡ് റോഡ് ഒക്യുപെൻസി വകുപ്പിലെ ഫീൽഡ് ടീമുകൾ ശക്തമായ പരിശോധന തുടരുകയാണ്. നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ ഒഴിവാക്കാൻ ചട്ടങ്ങളും മുൻസിപ്പൽ നിയമങ്ങളും പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

അസ്ഥിര കാലാവസ്ഥ; കുവൈത്ത് എയർവേയ്‌സ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടേക്കും

Kuwait Airways കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില വിമാന സർവ്വീസുകൾ വഴിതിരിച്ചുവിട്ടേക്കുമെന്ന അറിയിപ്പുമായി കുവൈത്ത് എയർവേയ്‌സ്. അസ്ഥിരമായ കാലാവസ്ഥയെ തുടർന്നാണ് നടപടി. ദൃശ്യപരത മെച്ചപ്പെടുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്യുന്നത് വരെ വിമാന സർവ്വീസുകൾ വഴിതിരിച്ചുവിടുകയോ ഷെഡ്യൂൾ ക്രമീകരണങ്ങൾ നടത്തുകയോ ചെയ്യുമെന്ന് കുവൈത്ത് എയർലൈൻസ് അറിയിച്ചു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുന്ന വിമാന സർവ്വീസുകളിലും ഇവിടെ നിന്നും പുറപ്പെടുന്ന വിമാന സർവ്വീസുകളിലും മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വിമാന സർവ്വീസുകളിലെ മാറ്റങ്ങൾ യാത്രക്കാരെ അറിയിക്കണമെന്ന് കുവൈത്ത് എയർവേയ്‌സ് ആവശ്യപ്പെട്ടു. എല്ലാ യാത്രക്കാരെയും എല്ലാ യാത്രക്കാരും കസ്റ്റമർ കോൾ സെന്ററുമായി ബന്ധപ്പെട്ട് കോൺടാക്ട് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് കുവൈത്ത് എയർവേയ്‌സ് അഭ്യർത്ഥിച്ചു.

Mosque Staff പള്ളികളിലെ ജീവനക്കാർക്ക് പുതിയ നിർദ്ദേശങ്ങൾ; സർക്കുലർ പുറപ്പെടുവിച്ച് കുവൈത്ത്

Mosque Staff കുവൈത്ത് സിറ്റി: പള്ളികളിലെ ജീവനക്കാർക്ക് പുതിയ നിർദ്ദേശങ്ങൽ പുറപ്പെടുവിച്ച് കുവൈത്ത്. ഇസ്ലാമിക കാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. എല്ലാ പള്ളി ജീവനക്കാരും ഔദ്യോഗിക ജോലി സമയം പാലിക്കണമെന്നും ചുമതലകൾ നിർവ്വഹിക്കുമ്പോൾ ദേശീയ വസ്ചത്രം ധരിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. ഇസ്ലാമികകാര്യ മന്ത്രാലയം ആക്ടിംഗ് അണ്ടർ സെക്രട്ടറി സുലൈമാൻ അൽ സുവൈലം ആണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

ഇമാമുകൾ, പ്രാസംഗകർ, മുഅദ്ദീനുകൾ തുടങ്ങിയവർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാർക്കും ഔദ്യോഗിക ജോലി സമയം പാലിക്കൽ നിർബന്ധമാണ്. മത ഉദ്യോഗസ്ഥർ ഔദ്യോഗിക ജോലി സമയം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മന്ത്രാലയം ഓർമ്മിപ്പിച്ചു. സർക്കുലറിലെ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Kuwait Tourism; കുവൈറ്റിൻ്റെ ടൂറിസം കുതിപ്പിന് പുതിയ ചിറകുകൾ; കുവൈറ്റ് എയർവേയ്‌സും ‘വിസിറ്റ് കുവൈറ്റ്’ പ്ലാറ്റ്‌ഫോമും കൈകോർത്തു!

Kuwait Tourism; ആധുനിക ടൂറിസം വ്യവസായം കെട്ടിപ്പടുക്കുക എന്ന കുവൈറ്റിൻ്റെ ദീർഘകാല ലക്ഷ്യങ്ങൾക്ക് പുതിയ ഊർജ്ജം പകർന്ന് കുവൈറ്റ് എയർവേയ്‌സും ദേശീയ ടൂറിസം പ്ലാറ്റ്‌ഫോമായ ‘വിസിറ്റ് കുവൈറ്റും’ തമ്മിൽ സഹകരണ കരാറിൽ ഒപ്പുവച്ചു. ഈ സഹകരണം രാജ്യത്തിന്റെ സമഗ്ര വികസനത്തിൽ ഒരു ഗുണപരമായ ചുവടുവെപ്പാണെന്ന് വാർത്താവിതരണ, സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൾറഹ്മാൻ അൽ-മുതൈരി അഭിപ്രായപ്പെട്ടു. കരാർ ഒപ്പിടൽ ചടങ്ങിൽ സംസാരിച്ച അൽ-മുതൈരി, ഈ നീക്കം കുവൈറ്റിൻ്റെ വൈവിധ്യമാർന്ന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന് ദേശീയ സ്ഥാപനങ്ങൾ നൽകുന്ന പിന്തുണയുടെ പ്രതിഫലനമാണെന്ന് ചൂണ്ടിക്കാട്ടി.  നവീകരണം, അറിവ്, മനുഷ്യന്റെയും സാംസ്കാരിക അനുഭവങ്ങളുടെയും ഉപയോഗം എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് കുവൈറ്റ് ലക്ഷ്യമിടുന്നത്. ദേശീയ വിമാനക്കമ്പനിയുമായുള്ള ഈ സഹകരണം, സ്ഥാപനങ്ങൾ തമ്മിലുള്ള സംയുക്ത പ്രവർത്തനത്തിൻ്റെ ഒരു പ്രായോഗിക മാതൃകയാണെന്നും, കുവൈറ്റിന്റെ പ്രാദേശികവും അന്തർദേശീയവുമായ നിലയ്ക്ക് അനുയോജ്യമായ ഒരു പുരോഗമനപരമായ ചിത്രം ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന് മാധ്യമ, ടൂറിസം മേഖലകളെ സമന്വയിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം ഇത് കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹ് എന്നിവരുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുക കൂടിയാണ് ഈ സഹകരണത്തിലൂടെ. സുസ്ഥിരമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും, രാജ്യത്തിൻ്റെ ആഗോള സാന്നിധ്യം ഏകീകരിക്കുന്നതിനും, ദേശീയ ശേഷികളിൽ നിക്ഷേപം നടത്തുന്നതിനും ഊന്നൽ നൽകണമെന്നാണ് ഭരണാധികാരികളുടെ നിർദ്ദേശം.

ആധുനിക ടൂറിസം കമ്മ്യൂണിക്കേഷൻ സിസ്റ്റം കെട്ടിപ്പടുക്കുന്നതിനും, കുവൈറ്റിൻ്റെ സാംസ്കാരിക സ്വത്വം പ്രതിഫലിപ്പിക്കുന്നതിനും അതുല്യമായ സവിശേഷതകളെയും ചരിത്രപരവും സാംസ്കാരികവുമായ പാരമ്പര്യത്തെയും ഉയർത്തിക്കാട്ടുന്നതിനും ഒറ്റ ദേശീയ കുടക്കീഴിൽ പ്രചാരണ പ്രവർത്തനങ്ങളെ ഏകീകരിക്കുന്നതിനുമുള്ള ഒരു തന്ത്രപരമായ ചുവടുവെപ്പാണ് ഇന്ന് നമ്മൾ കാണുന്നത്. ടൂറിസം ഇപ്പോൾ ദേശീയ വരുമാന സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണത്തിന് സംഭാവന നൽകുന്നതും നിക്ഷേപത്തെയും നവീകരണത്തെയും പിന്തുണയ്ക്കുന്നതും കുവൈറ്റി യുവാക്കൾക്ക് പുതിയ അവസരങ്ങൾ നൽകുന്നതും ലോകവുമായുള്ള സാംസ്കാരികവും മാനുഷികവുമായ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതുമായ ഒരു സ്വാധീനമുള്ള സാമ്പത്തിക, വികസന മേഖലയാണെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം പ്രോത്സാഹനത്തിനുള്ള ദേശീയ കവാടമായ ‘വിസിറ്റ് കുവൈറ്റ്’ പ്ലാറ്റ്‌ഫോമും ദേശീയ വിമാനക്കമ്പനിയായ കുവൈറ്റ് എയർവേയ്‌സും തമ്മിലുള്ള ഈ കരാർ, ആശ്വാസം, ആധികാരികത, ആധുനികത എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഒരു സമഗ്രമായ സന്ദർശക അനുഭവം നൽകിക്കൊണ്ട് ഈ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നു. കുവൈറ്റ് എയർവേയ്‌സിൻ്റെ സംരംഭത്തിനും സഹകരണത്തിനും, ‘വിസിറ്റ് കുവൈറ്റ്’ ടീമിൻ്റെ അശ്രാന്ത പരിശ്രമങ്ങൾക്കും മന്ത്രി നന്ദി രേഖപ്പെടുത്തി. കുവൈറ്റ് വിഷൻ 2035-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ആഗോള ടൂറിസം ഭൂപടത്തിൽ രാജ്യത്തിൻ്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ പങ്കാളിത്തങ്ങൾക്കും വലിയ പദ്ധതികൾക്കും ഇത് ഒരു തുടക്കമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കരാർ ഒപ്പിടൽ ചടങ്ങിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിച്ച അൽ-മുതൈരി, ‘വിസിറ്റ് കുവൈറ്റ്’ പ്ലാറ്റ്‌ഫോം ആരംഭിച്ചതുമുതൽ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും വളരെയധികം സംഭാവന ചെയ്യുന്ന നിരവധി സംരംഭങ്ങൾക്ക് സാക്ഷ്യം വഹിച്ചതായി വെളിപ്പെടുത്തി. കുവൈറ്റിലേക്ക് വരുന്ന സന്ദർശകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നൽകുന്നതിനുള്ള നിർദ്ദേശങ്ങൾ ശേഖരിച്ച് ടൂറിസം മേഖലയുടെ വികസനത്തിന് ഈ കരാർ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് എയർവേയ്‌സ് എഴുപത് വർഷത്തിലേറെയായി ആകാശത്തിലൂടെ കുവൈറ്റിൻ്റെ പതാക വഹിച്ചുകൊണ്ട് ലോകത്തിലേക്കുള്ള പ്രധാന കവാടം എന്ന നിലയിലുള്ള അതിൻ്റെ പങ്ക് ഈ സഹകരണം ഉൾക്കൊള്ളുന്നുവെന്ന് അൽ-ഫുഖാൻ വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തും എല്ലാ വേദികളിലും മേഖലകളിലും ദേശീയ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിനുള്ള അചഞ്ചലമായ പ്രതിബദ്ധത ഇതിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ടൂറിസം, വിനോദം, സംസ്കാരം, ഇവന്റുകൾ എന്നിവയുടെ മേഖലകളിൽ നമ്മുടെ പ്രിയപ്പെട്ട രാജ്യം നൽകുന്ന അവസരങ്ങളുടെയും അതുല്യമായ അനുഭവങ്ങളുടെയും സമ്പത്ത് സന്ദർശകർക്ക് കണ്ടെത്താൻ സഹായിക്കുന്ന ഒരു ദേശീയ സംരംഭമാണ് ‘വിസിറ്റ് കുവൈറ്റ്’ പ്ലാറ്റ്‌ഫോം. ഒരു ഗതാഗത പങ്കാളി എന്ന നിലയിൽ മാത്രമല്ല, കുവൈറ്റിനെ ലോകവുമായി ബന്ധിപ്പിക്കുന്നതിനുള്ള കാഴ്ചപ്പാടിന്റെയും വികസനത്തിന്റെയും ഒരു പങ്കാളിയെന്ന നിലയിൽ ഈ വിമാനക്കമ്പനി ഈ പ്ലാറ്റ്‌ഫോമിൻ്റെ അവിഭാജ്യ ഘടകമാണെന്ന് ഞങ്ങൾ അഭിമാനിക്കുന്നു. കുവൈറ്റ് എയർവേയ്‌സിൻ്റെ കടമ വാണിജ്യപരമായ പ്രവർത്തനങ്ങൾക്കപ്പുറം ഒരു പ്രധാന ദേശീയ ദൗത്യത്തിലേക്ക് വ്യാപിക്കുന്നുവെന്ന് കുവൈറ്റ് എയർവേയ്‌സ് വിശ്വസിക്കുന്നു – കുവൈറ്റിനെ സേവിക്കുകയും ലോകത്തിന് മുന്നിൽ അതിന്റെ നാഗരിക പ്രതിച്ഛായ വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ആ ദൗത്യം. ഈ സഹകരണത്തിലൂടെ ദേശീയ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനും ശ്രമങ്ങളെ ഏകീകരിക്കാൻ വിമാനക്കമ്പനി പ്രവർത്തിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കുവൈറ്റ് വിഷൻ 2035-ൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ദേശീയ പങ്കാളിത്തത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതിനും ഇത് ഒരു മാതൃകയാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കുവൈറ്റിന്റെ ഉജ്ജ്വലമായ ചിത്രം ചിത്രീകരിക്കുന്ന ദേശീയ വികസന സംരംഭങ്ങളെ നിരന്തരം പിന്തുണയ്ക്കുന്ന അൽ-മുതൈരിക്ക് അദ്ദേഹം ഹൃദയംഗമമായ നന്ദിയും അഭിനന്ദനവും അറിയിച്ചു.

Kuwait Airways; കുവൈറ്റിൽ കനത്ത മൂടൽമഞ്ഞിന് സാധ്യത! വിമാനങ്ങൾ വഴിതിരിച്ചുവിട്ടേക്കും!

Kuwait Airways; കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഇൻകമിംഗ് വിമാനങ്ങൾ വഴിതിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് കുവൈറ്റ് എയർവേയ്‌സ് അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനങ്ങളെ തുടർന്നാണ് ഈ മുന്നറിയിപ്പ്. തങ്ങളുടെ ഔദ്യോഗിക ‘X’ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ, വിമാനങ്ങൾ വഴിതിരിച്ചുവിടുന്നത് താൽക്കാലികമായിരിക്കുമെന്നും, കാലാവസ്ഥ മെച്ചപ്പെട്ട് കാഴ്ചാപരിധി സാധാരണ നിലയിലാകുന്നതുവരെ മാത്രമേ ഇത് പ്രാബല്യത്തിൽ ഉണ്ടാകൂ എന്നും എയർലൈൻ വിശദീകരിച്ചു. ഇത്തരം സാഹചര്യങ്ങളിൽ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വരവും പോക്കും അതനുസരിച്ച് പുനഃക്രമീകരിക്കുന്നതാണ്. യാത്രക്കാർക്ക് അവരുടെ യാത്രാ ബുക്കിംഗിൽ നൽകിയിട്ടുള്ള കോൺടാക്റ്റ് വിവരങ്ങളിലൂടെ അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് എയർലൈൻ ഉറപ്പുനൽകി. നിയന്ത്രണാതീതമായ കാരണങ്ങളാലാണ് ഈ സാഹചര്യം ഉടലെടുക്കുന്നതെന്നും, യാത്രക്കാർ സഹകരിക്കണമെന്നും കുവൈറ്റ് എയർവേയ്‌സ് അഭ്യർത്ഥിച്ചു. യാത്രക്കാർ തങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ താഴെ പറയുന്ന മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു:
കസ്റ്റമർ സർവീസ് കോൾ സെന്റർ: +965 24345555 (കുവൈറ്റിന് പുറത്തുനിന്ന് വിളിക്കുന്നവർക്ക് എക്സ്റ്റൻഷൻ 171) വാട്ട്‌സ്ആപ്പ് സർവീസ്: +965 22200171
ഔദ്യോഗിക വെബ്സൈറ്റ്: www.kuwaitairways.com ചൊവ്വാഴ്ച വൈകുന്നേരം, പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും സമീപ ദ്വീപുകളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട പ്രവചനത്തെ തുടർന്നാണ് ഈ മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധറാർ അൽ-അലി കുവൈറ്റ് ന്യൂസ് ഏജൻസിയോട് (KUNA) പറഞ്ഞത്, കാലാവസ്ഥാ ഭൂപടങ്ങളും സംഖ്യാപരമായ മോഡലുകളും സൂചിപ്പിക്കുന്നത്, കുവൈറ്റ് വടക്കുപടിഞ്ഞാറൻ ഉയർന്ന മർദ്ദമുള്ള ഒരു സിസ്റ്റത്തിന്റെ സ്വാധീനത്തിലായിരിക്കുമെന്നാണ്. ഇതിനോടൊപ്പം മിതമായ ചൂടും ഈർപ്പവുമുള്ള സാഹചര്യങ്ങളും ഉണ്ടാകും. നേരിയ വടക്കുപടിഞ്ഞാറൻ കാറ്റുകൾ വെള്ളിയാഴ്ചയോടെ തെക്കുകിഴക്കൻ കാറ്റുകളായി ക്രമേണ മാറും.
ബുധനാഴ്ച മുതൽ ഈർപ്പത്തിന്റെ അളവ് കൂടുന്നതിനാൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത ഗണ്യമായി വർദ്ധിക്കുമെന്നും, ചില പ്രദേശങ്ങളിൽ തിരശ്ചീനമായ കാഴ്ചാപരിധി 1,000 മീറ്ററിൽ താഴെയാകാമെന്നും അൽ-അലി കൂട്ടിച്ചേർത്തു.

Flight Ticket ഒരു ടിക്കറ്റെടുത്താൽ ഒന്ന് സൗജന്യം; കിടിലൻ ഓഫറുമായി കുവൈത്തിലെ ഈ വിമാന കമ്പനി

Flight Ticket കുവൈത്ത് സിറ്റി: ഉപഭോക്താക്കൾക്ക് കിടിലൻ ഓഫറുമായി കുവൈത്തിലെ ദേശീയ വിമാന കമ്പനികളിൽ ഒന്നായ ജസീറ എയർവേയ്സ്. ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ജസീറ എയർവേയ്‌സ് യാത്രക്കാർക്ക് വൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് മറ്റൊരു ടിക്കറ്റ് സൗജന്യമായി നൽകുന്നതാണ് ഓഫർ.

നവംബർ 10 നും 13 നും ഇടയിൽ വൺവേ, റിട്ടേൺ ടിക്കറ്റുകൾ വാങ്ങുന്നവർക്കാണ് ഓഫർ ലഭിക്കുന്നത്. 2026 മാർച്ച് 1 നും ജൂൺ 15 നും ഇടയിലുള്ള തിയ്യതികളിൽ യാത്ര ചെയ്യുന്നവർക്ക് ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം.

കൂടാതെ J9BOGO20 എന്ന ഡിസ്‌കൗണ്ട് കോഡ് ഉപയോഗിച്ചു ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മറ്റു നിരക്ക് ഇളവുകളും ലഭ്യമാണ്.

Rape Case വിദേശത്ത് നിന്നും അവധിക്ക് നാട്ടിൽ എത്തിയ യുവതിയെ എയർപോർട്ടിൽ നിന്ന് ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു; സുഹൃത്തായ പ്രതി പിടിയിൽ

Rape Case കോഴിക്കോട്: വിദേശത്തു നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവതിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ മലയാളി അറസ്റ്റിൽ. പാലക്കാട് ആലത്തൂർ എരിമയൂർ സ്വദേശി പുത്തൻവീട്ടിൽ ഷാജഹാനാണ് അറസ്റ്റിലായത്. സുഹൃത്തായ യുവതിയെ പ്രലോഭിപ്പിച്ച് ഹോട്ടലിലെത്തിച്ച ശേഷമായിരുന്നു പീഡനം. കണ്ണൂർ സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. കസബ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

യുവതി ജോലി ചെയ്യുന്ന അബുദാബിയിലെ ഫ്‌ളാറ്റിനു അടുത്തായിരുന്നു നേരത്തെ പ്രതി താമസിച്ചിരുന്നത്. മുൻപു യുവതിയിൽ നിന്നും വാങ്ങിയ 10 ലക്ഷം രൂപയും 1,15,000 രൂപയുടെ ഐഫോണും, 33,600 രൂപയുടെ ഹെഡ്‌സെറ്റും, ലാപ്‌ടോപ്പും കോഴിക്കോട് എയർപോർട്ടിൽ നിന്നു തിരികെ തരാമെന്നു വിശ്വസിപ്പിച്ചാണ് യുവതിയെ ഇയാൾ കരിപ്പൂർ എയർപോർട്ടിൽ വിമാനം ഇറങ്ങാൻ പറഞ്ഞത്. ഫോണിൽ വിളിച്ചായിരുന്നു ഇയാൾ ഇവരോട് ഇക്കാര്യം പറഞ്ഞിരുന്നത്. എയർപോർട്ടിൽ യുവതിയെ കണ്ട പ്രതി കോഴിക്കോട്ടുള്ള ഹോട്ടലിലാണ് ലാപ്‌ടോപ്പും ഫോണും ഹെഡ്‌സെറ്റും ഉള്ളതെന്നു പറഞ്ഞ് ഇവരെ അവിടേക്കു കൂട്ടി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy