യുഎഇയിൽ വിണ്ണിലെ താരങ്ങൾ മണ്ണിലും വിണ്ണിലും വിസ്മയം സൃഷ്ടിച്ച് എയർഷോയുടെ ആദ്യദിനം

Dubai Airshow 2025 ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനങ്ങളിലൊന്നായ ദുബായ് എയർഷോയ്ക്ക് വമ്പൻ വിമാന ഓർഡറുകളോടും ആകാശത്തെ അദ്ഭുതക്കാഴ്ചകളോടും കൂടി പ്രൗഢോജ്ജ്വലമായ തുടക്കമായി. വിണ്ണിലെ താരങ്ങൾ മണ്ണിലും ആകാശത്തും വിസ്മയം സൃഷ്ടിച്ച് എയർഷോയുടെ ആദ്യ ദിനം സമ്പന്നമാക്കി. വിവിധ രാജ്യങ്ങളുടെ എയ്റോബാറ്റിക് ടീമുകൾ കാഴ്ചവെച്ച അഭ്യാസ പ്രകടനങ്ങൾ കാണികളെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിച്ചു. കുത്തനെ പറന്നുയർന്നും ആകാശത്ത് കരണം മറിഞ്ഞും ടീമുകൾ ശ്വാസമടക്കിപ്പിടിച്ചാണ് കാഴ്ചക്കാരെ വിസ്മയിപ്പിച്ചത്. യുഎഇ എയ്റോബാറ്റിക് ടീമായ അൽ ഫുർസാൻ, ഇന്ത്യയുടെ സാരംഗ് എന്നിവർക്കൊപ്പം ഇറ്റലി, ചൈന എന്നീ രാജ്യങ്ങളുടെ വ്യോമസേനാ വിമാനങ്ങളും എയറോബാറ്റിക് ടീമുകളുമാണ് അഭ്യാസ പ്രകടനങ്ങൾ നടത്തിയത്. സന്ദർശകരുടെ കണ്ണുകളെ വേഗം കൊണ്ട് തോൽപിക്കുന്ന പോർവിമാനങ്ങളായിരുന്നു ഷോയുടെ പ്രധാന ആകർഷണം. വിവിധ രാജ്യങ്ങളുടെ പോർവിമാനങ്ങൾ വ്യോമാഭ്യാസത്തിലും സ്റ്റാറ്റിക് പ്രദർശനങ്ങളിലും അണിനിരന്നു. വ്യോമയാന രംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ എയർഷോയിൽ അവതരിപ്പിച്ചു. വെടിക്കോപ്പുകളും ചെറു മിസൈലുകളുമായി ശത്രുപാളയങ്ങൾ ചാമ്പലാക്കാൻ ശേഷിയുള്ള ഏറ്റവും പുതിയ യുദ്ധവിമാനങ്ങൾ, യുദ്ധമേഖലയിൽ പടക്കോപ്പുകൾ എത്തിക്കാനുള്ള ചരക്ക് വിമാനങ്ങൾ എന്നിവ പ്രദർശനത്തിലുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT ഒരേസമയം ഒന്നിലേറെ ലക്ഷ്യങ്ങൾ റാഞ്ചാൻ ശേഷിയുള്ള ഹെലികോപ്റ്ററുകൾ, ആളില്ലാ വിമാനങ്ങൾ, ഡ്രോണുകൾ എന്നിവയും ശ്രദ്ധേയമായി. വേഗത്തിലും കരുത്തിലും ആക്രമണശേഷിയിലും പോർവിമാനങ്ങളോട് കിടപിടിക്കുന്നവയായിരുന്നു ഇവ. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് (eVTOL) സൗകര്യമുള്ളവയടക്കം വാണിജ്യ, സ്വകാര്യ ശേഖരത്തിലെ 180 വിമാനങ്ങളും ഹെലികോപ്റ്ററുകളും പ്രദർശനത്തിലുണ്ട്. ഇന്ത്യ ഉൾപ്പെടെ 95 രാജ്യങ്ങളിൽ നിന്നുള്ള 1400 പ്രദർശകരാണ് 21-ാം തീയതി വരെ നീണ്ടുനിൽക്കുന്ന ഈ മേളയിൽ പങ്കെടുക്കുന്നത്. എയർഷോയുടെ ആദ്യ ദിനം തന്നെ എമിറേറ്റ്‌സ് എയർലൈൻസിന്റെ ചരിത്രപരമായ വിമാന ഓർഡർ പ്രഖ്യാപിച്ചു. എമിറേറ്റ്‌സ് എയർലൈൻ 65 ബോയിംഗ് 777 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയത്. ഈ കരാർ പ്രാബല്യത്തിൽ വരുന്നതോടെ, 270 ജെറ്റുകളുമായി ലോകത്തിലെ ഏറ്റവും വലിയ 777 വിമാനങ്ങളുടെ ഓപ്പറേറ്ററായി എമിറേറ്റ്‌സ് എയർലൈൻ മാറുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ പ്രസിഡൻ്റും എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു.

APPLY NOW FOR THE LATEST VACANCIES

യുഎഇ ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് നീണ്ട വാരാന്ത്യ അവധി ലഭിക്കുമോ?

UAE National Day ദുബായ്: യുഎഇയുടെ ദേശീയ ദിനാഘോഷങ്ങൾ (ഈദ് അൽ ഇത്തിഹാദ്) പ്രമാണിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ ഒന്ന്, രണ്ട് (തിങ്കൾ, ചൊവ്വ) തീയതികൾ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്ന് യുഎഇ സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഈ ശമ്പളത്തോടുകൂടിയ അവധിക്ക് മുൻപുള്ള ശനിയും ഞായറും ചേരുമ്പോൾ (നവംബർ 29, 30) താമസക്കാർക്ക് മൊത്തം നാല് ദിവസത്തെ നീണ്ട വാരാന്ത്യം ആസ്വദിക്കാൻ സാധിക്കും. മന്ത്രാലയങ്ങളും ഫെഡറൽ സ്ഥാപനങ്ങളും ഡിസംബർ 3, ബുധനാഴ്ച പതിവ് പ്രവൃത്തി സമയം പുനരാരംഭിക്കും. 2025 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്ന മന്ത്രിസഭാ തീരുമാനം അനുസരിച്ച്, പ്രവൃത്തി ദിവസങ്ങളിൽ വരുന്ന ചില പൊതു അവധികൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ യുഎഇയിൽ അനുമതിയുണ്ട്. നേരത്തെയുള്ള പ്രഖ്യാപനം അനുസരിച്ച് ഈദ് അൽ ഇത്തിഹാദിന് ഡിസംബർ 2, 3 (ചൊവ്വ, ബുധൻ) തീയതികളായിരുന്നു അവധിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ വർഷം അവധി ഡിസംബർ 1, 2 (തിങ്കൾ, ചൊവ്വ) തീയതികളിലേക്ക് മാറ്റി നൽകി. ഈ മാറ്റം ഈദ് അവധികൾക്ക് ബാധകമല്ല. മന്ത്രിസഭാ തീരുമാനം പുറപ്പെടുവിച്ചാൽ മാത്രമേ ഇത് സജീവമാവുകയുള്ളൂ. പൊതു-സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വർഷം മുഴുവനും തുല്യ എണ്ണം അവധികൾ ഉറപ്പാക്കുന്ന ഏകീകൃത അവധി നയം യുഎഇ നടപ്പാക്കിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy