
Tobacco Kuwait Airport കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 വഴി രാജ്യത്തേക്ക് പ്രവേശിച്ച യാത്രക്കാരനിൽ നിന്ന് വൻതോതിലുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. 16 കിലോ ഭാരമുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് എയർപോർട്ട് ജനറൽ കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ വിഭാഗം ആണ് പിടികൂടിയത്. വലിയ സ്യൂട്ട്‌കേസുകളിലൊന്നിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്ന പുകയില ഉത്പന്നങ്ങൾ എക്സ്-റേ സ്കാനറുകൾ വഴിയുള്ള പരിശോധനയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടിയ കസ്റ്റംസ് അധികൃതർ, യാത്രക്കാരനെതിരെ നിയമപരമായ റിപ്പോർട്ട് ഫയൽ ചെയ്യുകയും തുടർനടപടികൾ ആരംഭിക്കുകയും ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
തൊഴിലാളികളുടെ വേതനം സംബന്ധിച്ച പുതിയ തീരുമാനം; കുവൈത്തിനെ പ്രശംസിച്ച് ഐഎല്‍ഒ
Kuwait Workers Salary കുവൈത്ത് സിറ്റി: കുവൈത്തിൽ എല്ലാ മേഖലകളിലെയും തൊഴിലാളികളുടെ വേതന കൈമാറ്റം ഉറപ്പാക്കാൻ രാജ്യം സ്വീകരിച്ചിട്ടുള്ള നടപടികളെ അന്താരാഷ്‌ട്ര തൊഴിലാളി സംഘടന (ILO) പ്രശംസിച്ചു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഐ.എൽ.ഒ. കുവൈത്തിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചത്. തൊഴിലാളികളുടെ വേതന സംരക്ഷണ സംവിധാനം (WPS) 2015-ൽ കുവൈത്ത് ആരംഭിക്കുകയും, ഇത് മേഖലയിലെ ഏറ്റവും സമഗ്രമായ സംവിധാനങ്ങളിലൊന്നായി വികസിപ്പിക്കുകയും ചെയ്തതിനെ ഐ.എൽ.ഒ. പ്രശംസിച്ചു. സ്വദേശികളും വിദേശികളുമായ സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഈ സംവിധാനം പരിരക്ഷ നൽകുന്നു. ഗാർഹിക തൊഴിലാളികൾക്കായുള്ള വേതന സംരക്ഷണ സംവിധാനങ്ങൾ നിലവിലെ സംവിധാനവുമായി സംയോജിപ്പിക്കേണ്ടതിന്റെ ആവശ്യകത റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി, അന്താരാഷ്ട്ര വേതന സംരക്ഷണ മാനദണ്ഡങ്ങളുമായി കൂടുതൽ പൊരുത്തപ്പെടുന്ന നിയമനിർമ്മാണം നടത്തേണ്ടത് മാനുഷികമായ അനിവാര്യതയാണെന്നും റിപ്പോർട്ട് ഊന്നിപ്പറഞ്ഞു. വേതനം കൈമാറുന്നതിലെ വഞ്ചനാപരമായ പ്രവർത്തനങ്ങളും ദുരുപയോഗങ്ങളും നിരീക്ഷിക്കുന്നതിനായി ഐ.എൽ.ഒ. ചില നിർദേശങ്ങൾ മുന്നോട്ട് വെച്ചു. വഞ്ചനാപരമായ പ്രവർത്തനങ്ങളോ ദുരുപയോഗമോ നടത്തുന്ന തൊഴിലുടമകളെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം രൂപകൽപ്പന ചെയ്യണം, എ.ടി.എമ്മുകളിൽ ബയോമെട്രിക് സുരക്ഷ നടപ്പിലാക്കണം, തൊഴിലുടമകൾ തൊഴിലാളികളുടെ അക്കൗണ്ടുകൾ നിയന്ത്രിക്കുകയോ, എ.ടി.എം. കാർഡുകൾ പിടിച്ചുവെക്കുകയോ, ശമ്പളം പിൻവലിക്കുകയോ ചെയ്യുന്ന നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാൻ ബാങ്കുകളെ ബാധ്യസ്ഥരാക്കണം.