2026 മുതൽ ഈ രാജ്യക്കാർക്ക് ഒമാനിലേക്ക് വിസ രഹിത പ്രവേശനം

Visa-Free Access To Oman മനില, ഫിലിപ്പീൻസ്: ഫിലിപ്പീൻസ് പൗരന്മാർക്ക് 2026 മുതൽ വിസയില്ലാതെ ഒമാനിലേക്ക് യാത്ര ചെയ്യാനാകും. ഒമാൻ ദേശീയ ദിനാഘോഷ വേളയിൽ മകാതി സിറ്റിയിൽ വെച്ച് ഒമാൻ എംബസിയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. രണ്ടാഴ്ച (രണ്ട് ആഴ്ച) വരെ ഒമാൻ സന്ദർശിക്കുന്ന ഫിലിപ്പീൻസുകാർക്ക് വിസ ഇളവ് അനുവദിക്കുമെന്ന് ഫിലിപ്പീൻസിലെ ഒമാൻ അംബാസഡർ നാസർ സായിദ് അബ്ദുള്ള അൽ മൻവാരി അറിയിച്ചു. ഉഭയകക്ഷി ബന്ധത്തിൽ ഇതൊരു സുപ്രധാന തീരുമാനമാണ്. “ഫിലിപ്പീൻസിലെ സഞ്ചാരികൾക്ക് വിസ ഒഴിവാക്കുന്ന ആദ്യത്തെ മിഡിൽ ഈസ്റ്റ് രാജ്യമായി ഇതോടെ ഒമാൻ മാറും,” അൽ മൻവാരി പറഞ്ഞു. “അടുത്ത വർഷം മുതൽ രണ്ടാഴ്ചയോളം വിസയില്ലാതെ ഫിലിപ്പീൻസുകാർക്ക് ഒമാൻ സന്ദർശിക്കാനാകും.” യാത്രാ ആവശ്യകതകൾ ലഘൂകരിക്കുന്നത് ഫിലിപ്പീൻസുകാരെ ഒമാൻ ഒരു യാത്രാ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുമെന്നും, അതുവഴി ഫിലിപ്പീൻസിൽ നിന്നുള്ള ടൂറിസത്തിൽ ഗണ്യമായ വർദ്ധനവിന് ഈ തീരുമാനം വഴിയൊരുക്കുമെന്നും അംബാസഡർ പ്രതീക്ഷ പ്രകടിപ്പിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 നിലവിൽ മനിലയ്ക്കും മസ്‌കറ്റിനുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, വ്യോമഗതാഗതംകൂടുതൽ വിപുലീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് ഒമാൻ. മനിലയിലെ എയർപോർട്ടിൻ്റെ ശേഷി പരിമിതികൾ കണക്കിലെടുത്ത്, സെബുവിലേക്ക് അധികമായി ഒരു വിമാനം കൂടി ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് ഒമാൻ അംബാസഡർ അൽ മൻവാരി വെളിപ്പെടുത്തി. കൂടുതൽ എയർലൈനുകളെ ഈ റൂട്ടിലേക്ക് കൊണ്ടുവരാനുള്ള ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പുതിയ റൂട്ട്: “മസ്‌കറ്റ്–സെബു നേരിട്ടുള്ള കണക്ഷൻ ഉൾപ്പെടെ വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഞങ്ങൾ ആസൂത്രണം ചെയ്യുന്നു,” അൽ മൻവാരി പറഞ്ഞു.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Refunding IndiGo Flights റദ്ദായ വിമാന ടിക്കറ്റുകൾക്ക് റീഫണ്ടിംഗ്; യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ച് ഇൻഡിഗോ

Refunding IndiGo Flights കുവൈത്ത് സിറ്റി: റദ്ദായ വിമാന ടിക്കറ്റുകൾക്ക് റീഫണ്ടിംഗ് പ്രഖ്യാപിച്ച് ഇൻഡിഗോ. ഡിസംബർ അഞ്ചിനും 15 നും ഇടയിൽ റദ്ദാക്കിയ എല്ലാ വിമാനങ്ങൾക്കും പൂർണ്ണമായ റീഫണ്ട് നൽകുമെന്നാണ് ഇൻഡിഗോ അറിയിച്ചിട്ടുള്ളത്. ടിക്കറ്റ് നിരക്ക് പൂർണ്ണമായും ഉപഭോക്താക്കൾക്ക് ഒട്ടോമാറ്റിക്കായി തന്നെ തിരികെ ലഭ്യമാകുന്നതാണ്. യാത്രക്കാരോട് ഇൻഡിഗോ എയർലൈൻസ് ഖേദ പ്രകടനവും നടത്തി.

ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിന് തങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്ന് ഇൻഡിഗോ എയർലൈൻസ് പറഞ്ഞു. നിങ്ങളിൽ പലർക്കും കഴിഞ്ഞ കുറച്ച് ദിവസങ്ങൾ എത്രത്തോളം ബുദ്ധിമുട്ടുള്ളതായിരുന്നുവെന്ന് തങ്ങൾ മനസ്സിലാക്കുന്നു. പ്രതിസന്ധി ഒറ്റരാത്രികൊണ്ട് പരിഹരിക്കപ്പെടില്ലെങ്കിലും, ഇതിനിടയിൽ നിങ്ങളെ സഹായിക്കാനും തങ്ങളുടെ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് സാധാരണ നിലയിലേക്ക് കൊണ്ടുവരാനും തങ്ങളുടെ കഴിവിന്റെ പരമാവധി തങ്ങൾ ചെയ്യുുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.

ഇൻഡിഗോ കഴിഞ്ഞ മൂന്ന് ദിവസമായി സർവ്വീസുകളിൽ വൻ പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ ദിവസം മാത്രം 550 ഓളം സർവ്വീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതിൽ ഇൻഡിഗോയ്ക്ക് വന്ന വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സർവീസ് പൂർണ തോതിൽ സാധാരണ നിലയിലാകാൻ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നാണ് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുള്ളത്.

മൂന്നുദിവസത്തിനിടെ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള 550-ഓളം സർവീസുകളാണ് റദ്ദാക്കിയത്. നൂറിലേറെ വിമാനങ്ങൾ വൈകുകയും ചെയ്തു. സാങ്കേതികപ്രശ്നങ്ങൾ, മോശം കാലാവസ്ഥ, പുതിയ ക്രൂ ഡ്യൂട്ടിടൈം ചട്ടം തുടങ്ങിയ കാരണങ്ങളാലാണ് സർവീസുകൾ റദ്ദാകുന്നതെന്നാണ് ഇൻഡിഗോയുടെ വിശദീകരണം. വിമാനങ്ങൾ റദ്ദാക്കിയത് ആയിരത്തിലധികം യാത്രക്കാരെയാണ് വലച്ചത്. ജീവനക്കാരുടെ കുറവും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഏർപ്പെടുത്തിയ പൈലറ്റുമാർക്കുള്ള പുതിയ ഡ്യൂട്ടി സമയപരിധിയുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമായി പറയപ്പെടുന്നത്.

വിമാന സർവ്വീസുകളിലെ തടസം ഇന്ന് ഏറ്റവും കൂടുതൽ ബാധിച്ചത് ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്കുള്ള യാത്രയാണ്. നൂറുകണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. ഡൽഹിയിൽ മാത്രം 235 വിമാനസർവീസുകൾ ഇൻഡിഗോ റദ്ദാക്കിയിരുന്നു.

റദ്ദാക്കലുകൾക്കും മാറ്റിവെക്കലുകൾക്കും പൂർണ്ണമായ ഇളവ് നൽകിയതായും വിമാനത്താവളങ്ങളിൽ ഭക്ഷണവും ലഘുഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്നും ഇൻഡിഗോ അറിയിച്ചു. യാത്രക്കാർക്കായി ആയിരക്കണക്കിന് ഹോട്ടൽ മുറികളും ഒരുക്കിയതായും ഇൻഡിഗോ എയർലൈൻസ് കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *