കനത്ത മഴ മുന്നറിയിപ്പ്: കുവൈത്തിൽ ഇന്ന് എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു

Schools Holiday in Kuwait കുവൈത്ത് സിറ്റി: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും സുരക്ഷിതമായ അധ്യയന അന്തരീക്ഷം ഒരുക്കുന്നതിലും ഉള്ള ശക്തമായ പ്രതിബദ്ധതയുടെ ഭാഗമായി, കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം ഇന്ന്, ഡിസംബർ 11, വ്യാഴാഴ്ച, ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. ഈ തീരുമാനം എല്ലാ സർക്കാർ സ്കൂളുകൾ (പൊതുവിദ്യാഭ്യാസം, മതവിദ്യാഭ്യാസം, പ്രത്യേക വിദ്യാഭ്യാസം ഉൾപ്പെടെ), എല്ലാ സ്വകാര്യ സ്കൂളുകൾ (അറബിക്, വിദേശ കരിക്കുലങ്ങൾ നൽകുന്നവ). എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമായിരിക്കും.
കനത്ത മഴയും മറ്റ് മോശം കാലാവസ്ഥയും പ്രവചിച്ചുള്ള കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ടുകൾ വിലയിരുത്തിയ ശേഷമാണ് വിദ്യാഭ്യാസ മന്ത്രി എഞ്ചിനീയർ സയ്യിദ് ജലാൽ അൽ-തബ്തബായിയുടെ നേതൃത്വത്തിൽ ഈ നിർദേശം പുറപ്പെടുവിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഉണ്ടാകാൻ സാധ്യതയുള്ള അപകടസാധ്യതകൾ കണക്കിലെടുത്താണ് തീരുമാനം. നാളെ നടക്കാനിരുന്ന എല്ലാ പ്രാക്ടിക്കൽ പരീക്ഷകളും മാറ്റിവെച്ചതായി മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. വിദ്യാർത്ഥികളുടെ താത്പര്യങ്ങൾ പരിഗണിച്ച്, വിദ്യാഭ്യാസ പ്രക്രിയയ്ക്ക് തടസമുണ്ടാകാതെ ഈ പരീക്ഷകൾ പിന്നീട് പുനഃക്രമീകരിക്കാൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികൾ, അധ്യാപകർ, ഭരണകർത്താക്കൾ, വിദ്യാഭ്യാസ മേഖലയിലെ എല്ലാ ജീവനക്കാർ എന്നിവരുടെയും സുരക്ഷ തങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണനയായി തുടരുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും നിർദേശങ്ങൾക്കുമായി മന്ത്രാലയത്തിൻ്റെ ഔദ്യോഗിക ആശയവിനിമയ ചാനലുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പതിവായി നിരീക്ഷിക്കാനും മന്ത്രാലയം രക്ഷകർത്താക്കളോടും വിദ്യാർത്ഥികളോടും അഭ്യർത്ഥിച്ചു.

APPLY NOW FOR THE LATEST VACANCIES

കുവൈത്ത് – യുഎഇ സുരക്ഷാ സഹകരണം ശക്തിപ്പെടുത്തി: നാടുകടത്തുന്നവരുടെ ഫിംഗർപ്രിൻ്റ് വിവര കൈമാറ്റം ഉൾപ്പെടെയുള്ള പദ്ധതികൾ പൂർത്തിയായി

Deportee Data Kuwait UAE കുവൈത്ത് സിറ്റി: യുഎഇ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നിരവധി സുപ്രധാന സംയുക്ത സുരക്ഷാ, സാങ്കേതിക പദ്ധതികൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പൂർത്തിയാക്കി. വയർലെസ് കമ്മ്യൂണിക്കേഷൻസ് പദ്ധതി (TETRA) യായ ടെട്ര വയർലെസ് കമ്മ്യൂണിക്കേഷൻസ് പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചു. നാടുകടത്തപ്പെട്ടവരുടെ ഫിംഗർപ്രിൻ്റ് വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനം നടപ്പിലാക്കി. ഗതാഗത സംബന്ധിയായ അധിക സേവനങ്ങൾക്കായി വിവര കൈമാറ്റ സംവിധാനം നിലവിൽ വന്നു. രണ്ട് രാജ്യങ്ങളിലെയും ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിലുള്ള സംയുക്ത കണക്റ്റിവിറ്റി പദ്ധതികളുടെ തുടർനടപടികൾക്കായി നടന്ന എട്ടാമത് ഏകോപന യോഗത്തിൽ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം മേധാവി ബ്രിഗേഡിയർ അബ്ദുള്ള അൽ-അതീഖി,  കുവൈത്തി സാങ്കേതിക ടീമിന് വേണ്ടി ബ്രിഗേഡിയർ ജനറൽ ഖാലിദ് അൽ-അദ്വാനിയും, എമിറാത്തി ടീമിന് വേണ്ടി ബ്രിഗേഡിയർ ജനറൽ അബ്ദുൽ അസീസ് അൽ-അഹമ്മദും യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഇന്നലെയും ഇന്നുമായി (രണ്ട് ദിവസങ്ങളിലായി) ആയിരുന്നു സാങ്കേതിക ടീമുകളുടെ എട്ടാം യോഗം നടന്നത്. സന്ദർശനത്തിൻ്റെ ഭാഗമായി, സംയുക്ത പ്രതിനിധി സംഘം സുഭാൻ ഏരിയയിലെ ആഭ്യന്തര മന്ത്രാലയം ആസ്ഥാനത്തെ ഓപ്പറേഷൻസ് റൂം സന്ദർശിച്ചു. സുരക്ഷാ പ്രവർത്തനങ്ങളെയും ട്രാഫിക് മാനേജ്‌മെൻ്റിനെയും പിന്തുണയ്ക്കുന്ന ഏറ്റവും പുതിയ ഓപ്പറേഷനൽ സംവിധാനങ്ങളെക്കുറിച്ചും നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും അവർക്ക് വിശദീകരണം നൽകി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *