Motorists ദുബായ്: യുഎഇയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വാഹനോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ വേഗത കുറയ്ക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. മഴ പെയ്യുമ്പോൾ റോഡുകളിൽ വെള്ളം കെട്ടി നിൽക്കാനും ദൃശ്യപരത കുറയാനും കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ ഗതാഗത നിയമ ലംഘനങ്ങൾക്ക് യുഎഇയിൽ ലഭിക്കുന്ന ശിക്ഷകൾ എന്തൊക്കെയാണെന്ന് അറിയാം.
വേഗപരിധി പാലിക്കാതിരിക്കൽ
മഴ പെയ്യുമ്പോൾ ഡ്രൈവർമാർ വേഗത കുറയ്ക്കണമെന്ന് പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. മഴ സമയത്ത് നിശ്ചയിച്ചിരിക്കുന്ന വേഗപരിധി പാലിക്കാതിരുന്നാൽ പിഴ ലഭിക്കും. ഉദാഹരണത്തിന് മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചാൽ 300 ദിർഹം പിഴ ലഭിക്കും. മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ വാഹനമോടിച്ചാൽ 3,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റുകൾ, 60 ദിവസത്തെ ജയിൽ ശിക്ഷ എന്നിവയാണ് ലഭിക്കുക.
ഹസാർഡ് ലൈറ്റുകൾ ഓണാക്കി വാഹനമോടിക്കുക
പിഴ: 500 ദിർഹം, നാല് ബ്ലാക്ക് പോയിന്റുകൾ
വാഹനമോടിക്കുമ്പോൾ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. കാരണം നാല് സൂചകങ്ങളും ഓണാകുന്നതിനാൽ ലെയ്ൻ മാറ്റങ്ങൾ സിഗ്നൽ ചെയ്യാൻ കഴിയില്ല. വാഹനങ്ങൾ നിശ്ചലമായിരിക്കുമ്പോഴോ തകരാറുള്ള സാഹചര്യത്തിലോ മാത്രം ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കുക. ദൃശ്യപരത വളരെ കുറവാണെങ്കിൽ, സാഹചര്യങ്ങൾ മെച്ചപ്പെടുന്നതുവരെ സുരക്ഷിതമായി വാഹനം നിർത്തിയിടണം.
ഇൻഡിക്കേറ്ററിടാതെ പാത മാറ്റൽ
മോശം ദൃശ്യതപരതയുള്ളപ്പോഴും നനഞ്ഞ അവസ്ഥയിലോ ലെയ്ൻ മാറ്റങ്ങൾ സൂചിപ്പിക്കാൻ കഴിയാത്തത് വളരെ അപകടകരമാണ്. യുഎഇയിലുടനീളം ഡ്രൈവിംഗ് പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനായി പോലീസ് പതിവായി ബോധവൽക്കരണ കാമ്പെയ്നുകൾ നടത്താറുണ്ട്. ഇൻഡിക്കേറ്ററിടാതെ വാഹനമോടിക്കുമ്പോൾ 400 ദിർഹം വരെ പിഴ ലഭിക്കാം.
വെള്ളപ്പൊക്കമുള്ള താഴ്വരകളിലേക്കോ വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിലേക്കോ പ്രവേശിക്കൽ
പിഴ: 2,000 ദിർഹം, 23 ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തെ വാഹന കണ്ടുകെട്ടലും.
കനത്ത മഴക്കാലത്ത് താഴ്‌വരകൾ, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങൾ, വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങൾ എന്നിവ ഒഴിവാക്കണമെന്ന് അധികൃതർ വാഹനമോടിക്കുന്നവരോട് നിർദ്ദേശിക്കുന്നു. മോശം ദൃശ്യപരത, വേഗത്തിൽ ഒഴുകുന്ന വെള്ളം എന്നിവ ഗുരുതരമായ അപകടങ്ങളുടെ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നു. 2023 ലെ 227-ാം നമ്പർ മന്ത്രിതല പ്രമേയം പ്രകാരം, വെള്ളം ഒഴുകിക്കൊണ്ടിരിക്കുമ്പോൾ താഴ്‌വരയിൽ പ്രവേശിച്ചാൽ 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ലഭിക്കും.
ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിലോ ഉയർന്ന സ്ഥലങ്ങളിലോ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ സുരക്ഷാ നിർദ്ദേശങ്ങൾ അവഗണിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്കും കനത്ത ശിക്ഷകൾക്കും കാരണമാകും.
താഴ്‌വരകൾ, അണക്കെട്ടുകൾ അല്ലെങ്കിൽ വെള്ളപ്പൊക്ക പ്രദേശങ്ങൾക്ക് സമീപം ഒത്തുകൂടൽ
പിഴ: 1,000 ദിർഹം
6 ബ്ലാക്ക് പോയിന്റുകൾ
മഴക്കാലത്ത് താഴ്വരകൾ, അണക്കെട്ടുകൾ അല്ലെങ്കിൽ വെള്ളപ്പൊക്ക പ്രദേശങ്ങൾ എന്നിവയുടെ സമീപം ഫോട്ടോയെടുക്കുന്നതിനോ വെള്ളത്തിന്റെ ഒഴുക്ക് കാണുന്നതിനോ വേണ്ടി വാഹനം നിർത്തുകയോ തങ്ങുകയോ ചെയ്യുന്നത് കുറ്റകരമായി കണക്കാക്കപ്പെടും. ഇത് ഗുരുതരമായ സുരക്ഷാ അപകടമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.
അടിയന്തര ഘട്ടങ്ങളിൽ അധികാരികളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തൽ
പിഴ: 1,000 ദിർഹം, നാല് ബ്ലാക്ക് പോയിന്റുകൾ, 60 ദിവസത്തെ വാഹനം കണ്ടുകെട്ടൽ.
അടിയന്തര സാഹചര്യങ്ങൾ, ദുരന്തങ്ങൾ, മഴ, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകുമ്പോൾ ഗതാഗതം, ആംബുലൻസ്, രക്ഷാപ്രവർത്തനങ്ങൾ എന്നിവ തടസ്സപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണ്. ഇത്തരം കുറ്റങ്ങൾ ചെയ്യുന്നവർക്ക് 1000 ദിര്ഡഹം പിഴയും നാലു ബ്ലാക്ക് പോയിന്റുകളും ലഭിക്കും. 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.
വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത്
വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നതോ വാഹനമോടിക്കുമ്പോൾ ഫോട്ടോകൾ എടുക്കുന്നതോ പ്രസിദ്ധീകരിക്കുന്നതോ പോലീസ് കർശനമായി വിലക്കുന്നു. അപകടങ്ങളുടെയോ ഇരകളുടെയോ ചിത്രങ്ങൾ എടുക്കുന്നതിന് ആറ് മാസം തടവോ 150,000 മുതൽ 500,000 ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും ഉൾപ്പെടെ കഠിനമായ ശിക്ഷകൾ ലഭിക്കും.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
Dubai RTA ദുബായ് നിവാസികൾക്ക് സന്തോഷ വാർത്ത; ഗതാഗത കുരുക്ക് കുറയ്ക്കാൻ പദ്ധതിയുമായി ആർടിഎ
Dubai RTA ദുബായ്: ദുബായ് നിവാസികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഗതാഗത കുരുക്ക് കുറയ്ക്കാൻ പുതിയ പദ്ധതി നടപ്പിലാക്കാനൊരുങ്ങുകയാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റും അൽ അവീർ റോഡും അൽ മനാമ സ്ട്രീറ്റും തമ്മിലുള്ള ഇന്റർസെക്ഷൻ വികസിപ്പിക്കുന്നതിനുള്ള പ്രധാന കരാർ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അംഗീകരിച്ചു. ഇതോടെ ഒരു പ്രധാന ദുബായ് കോറിഡോറിലൂടെയുള്ള യാത്രാ സമയം 20 മിനിറ്റിൽ നിന്ന് 5 മിനിറ്റ് ആയി കുറയും. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി നൽകിയ ഈ പദ്ധതി ജനസംഖ്യ വളർച്ചയും നഗരവികാസവും ഉൾക്കൊള്ളുന്നതിനുള്ള വിശാല ശ്രമങ്ങളുടെ ഭാഗമായി സ്ട്രീറ്റിന്റെ ഗതാഗത ശേഷി മണിക്കൂറിൽ 5200 വാഹനങ്ങളിൽ നിന്ന് ഇരു ദിശകളിലേക്കും മണിക്കൂറിൽ 14,400 വാഹനങ്ങൾ ആയി ഉയർത്തും. ഇത് 176% വർദ്ധനവ് ഉണ്ടാക്കും. 2028 ലെ മൂന്നാം പദത്തിൽ ഈ പദ്ധതി പൂർത്തീകരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പാതകളുടെ വികസനം, ഷെയ്ഖ് സായുധ ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലും അൽ അവീർ റോഡിലും ഇരു ദിശകളിലും ഉള്ള സർവീസ് റോഡുകൾ നിർമ്മിക്കൽ, കോറിഡോറിലെ റസിഡൻഷ്യൽ, വികസന മേഖലകളെ സേവിക്കുന്നതിനായി പുതിയ പ്രവേശന കവാടങ്ങളും എക്‌സിറ്റുകളും ഒരുക്കൽ, 2300 മീറ്റർ പാലങ്ങളുടെ നിർമ്മാണം തുടങ്ങിയവയാണ് വികസനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റും അൽ അവീർ റോഡും തമ്മിലുള്ള ഇന്റർ സെക്ഷനിൽ നിലവിലുള്ള റൗണ്ട് എബൗട്ട് എല്ലാദിശകളിലേക്കും സ്വതന്ത്രമായ ഗതാഗതം സാധ്യമാക്കുന്നതിനായി ഗ്രേഡ് സെപ്പറേറ്റ് ഇന്റർ സെക്ഷൻ ആക്കി മാറ്റും. ഷെയ്ഖ് സാഹിദ് ബിൻ ഹംദാൻ സ്ട്രീറ്റിൽ ഓരോ ദിശയിലും 4 വരികളിലായി പ്രധാന പാലങ്ങൾ നിർമ്മിക്കുന്നതും വലത്തോട്ടും ഇടത്തോട്ടും തിരിയുന്ന റാമ്പുകൾ നിർമ്മിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു. രണ്ടു വരികളാണ് ഓരോന്നിനും ഉള്ളത്. അൽ അവീർ, ഷാർജ തുടങ്ങിയവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായി അൽ അവീർ റോഡും എമിറേറ്റ്‌സ് റോഡും തമ്മിലുള്ള ഇന്റർ സെക്ഷനിൽ ഒരു പാലം നിർമ്മിക്കുന്നതും ചുറ്റുമുള്ള വികസന മേഖലകളിലേക്ക് സുരക്ഷിതമായ പ്രവേശനം നൽകുന്നതിനായി ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലും അൽ അമീർ റോഡിലും സമാന്തര റോഡുകൾ വികസിപ്പിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നു.
യുഎഇയിൽ കനത്ത മഴ; വാദികൾ നിറഞ്ഞൊഴുകി, സുരക്ഷ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം
Rain in UAE ദുബായ്: യുഎഇയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. ശക്തമായ മഴയെ തുടർന്ന് വാദികൾ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. പർവ്വതങ്ങളിൽ വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടു. അസ്ഥിര കാലാവസ്ഥയെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. റോഡുകളിൽ വെള്ളം കെട്ടികിടക്കുന്നത്. പലയിടത്തും ഗതാഗത തടസമുണ്ടാക്കി. റാസ് അൽ ഖൈമയിലെ ജബൽ ജൈസിലെ റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായി. താഴ്‌വരകൾ, വെള്ളം ഒഴുകുന്ന പ്രദേശങ്ങൾ, തുടങ്ങിയവ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങൾ നിർദ്ദേശം നൽകി.
യുഎഇയിൽ ഞായാറാഴ്ച്ച മുതൽ അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
Food Delivery യുഎഇയിൽ കനത്ത മഴ; ഫുഡ് ഡെലിവറി സേവനങ്ങൾ വൈകും
Food Delivery ദുബായ്: യുഎഇയിൽ കനത്ത മഴ. ഇന്ന് അസ്ഥിരമായ കാലാവസ്ഥയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. ശക്തമായ മഴയെ തുടർന്ന് യുഎഇയിലെ ഫുഡ് ഡെലിവറി സേവനങ്ങൾ വൈകി. ചില പ്രദേശങ്ങളിൽ ഫുഡ് ഡെലിവറി സേവനങ്ങൾ നിർത്തിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ ഡെലിവറി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ ചില ഓർഡറുകൾ താത്ക്കാലികമായി നിർത്തിവെച്ചേക്കുമെന്ന് ഫുഡ് ഡെലിവറി കമ്പനികൾ വ്യക്തമാക്കുന്നത്. ചില ഓർഡറുകൾ വൈകാനും സാധ്യതയുണ്ട്. ഭക്ഷണം ഓർഡറുകൾ ചെയ്തവർക്ക് പതിവിലും വൈകിയായിരിക്കും ചിലപ്പോൾ ഡെലിവറി ചെയ്യുകയെന്നാണ് അറിയിപ്പ്. ഡെലിവറി കമ്പനിയായ തലബത്ത്, യാത്രക്കാരുടെ സുരക്ഷ ചൂണ്ടിക്കാട്ടി ഡെലിവറികൾ താൽക്കാലികമായി നിർത്തുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.
മറ്റൊരു ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ ഡെലിവറൂ, ഉപഭോക്താക്കൾക്ക് പരിമിതമായ ഓപ്ഷനുകൾ മാത്രമേ കാണാൻ കഴിയൂവെന്ന് മുന്നറിയിപ്പ് നൽകി ഒരു പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. വ്യാഴാഴ്ച്ച വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നും പല പ്രദേശങ്ങളിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്നും ട്രാഫിക്ക് നിയമങ്ങൾ അനുസരിച്ചായിരിക്കണം വാഹനമോടിക്കേണ്ടതെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
E-Scooter Accident വീട്ടുകാരറിയാതെ ഇ-സ്‌കൂട്ടറുമായി റോഡിലിറങ്ങി; പിന്നാലെ അപകടം, യുഎഇയിൽ 10 വയസുകാരന് ദാരുണാന്ത്യം
E-Scooter Accident ഉമ്മുൽ ഖുവൈൻ: യുഎഇയിൽ ഇ-സ്‌കൂട്ടർ അപകടത്തിൽ 10 വയസുകാരന് ദാരുണാന്ത്യം. ഉമ്മുൽ ഖുവൈനിലാണ് സംഭവം. കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പത്തുവയസുകാരനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സംഭവമായി ബന്ധപ്പെട്ട് കാർ ഡ്രൈവറായ ഏഷ്യൻ വംശജനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുകാർ രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ ഇവർ അറിയാതെ കുട്ടി സഹോദരന്റെ ഇ-സ്‌കൂട്ടറുമായി പുറത്തേക്ക് പോകുകയായിരുന്നു. പോലീസ് ഓപ്പറേഷൻ റൂമിൽ സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ദേശീയ ആംബുലൻസ് ടീം അപകട സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
റോഡിൽ എതിർദിശയിലായിരുന്നു കുട്ടി സഞ്ചരിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Drug Case ലഹരിമരുന്ന് വിൽപ്പനയ്ക്കിടെ പോലീസ് കെണിയിൽപ്പെട്ടു; 28 കാരനായ പ്രവാസിയ്ക്ക് ശിക്ഷ വിധിച്ച് യുഎഇ കോടതി
Drug Case ദുബായ്: ലഹരി മരുന്ന് വിൽപ്പനയ്ക്ക് ശ്രമിക്കുന്നതിനിടെ പിടിയിലായ 28-കാരനായ ഏഷ്യൻ പൗരന് ശിക്ഷ ശിക്ഷ വിധിച്ച് യുഎഇ കോടതി. ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ക്രിമിനൽ കോടതിയാണ് വിധി പ്രസ്താവം നടത്തിയത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും പിടിച്ചെടുത്ത എല്ലാ ലഹരി മരുന്നുകളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
കേസിനാസ്പദമായ സംഭവം നടന്നത് 2025 ഏപ്രിലിലാണ്. വിൽപ്പനയ്ക്കായി ലഹരി മരുന്ന് കൈവശം വെച്ചിട്ടുള്ള ഏഷ്യൻ പൗരനെക്കുറിച്ച് ലഹരിവിരുദ്ധ വിഭാഗത്തിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ, പൊലീസ് ഉദ്യോഗസ്ഥർ ആവശ്യക്കാരായി ചമഞ്ഞ് കൃത്യമായ ആസൂത്രണത്തോടെ കെണി ഒരുക്കുകയായിരുന്നു.
പോലീസ് അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി പ്രകാരം ലഹരി മരുന്നിന്റെ വിലയായി 200 ദിർഹം വാങ്ങുന്നതിനിടെയാണ് പ്രതി പിടിയിലായത്. അധികൃതർ നടത്തിയ പരിശോധനയിൽ യുഎഇ നിയമം നിരോധിച്ച ലഹരി മരുന്നായ മെത്താംഫെറ്റാമിൻ അടങ്ങിയ ഏകദേശം 24 ഗ്രാം വെള്ള ക്രിസ്റ്റൽ പദാർഥം മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലായി കണ്ടെത്തി. പ്രതി ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി ലബോറട്ടറി പരിശോധനകളിൽ കണ്ടെത്തി. തനിക്കറിയാത്ത മറ്റൊരു ഏഷ്യൻ ഡീലറിൽ നിന്നാണ് ലഹരി മരുന്ന് വാങ്ങിയതെന്നും അതിലെ ഒരു ഭാഗം മറ്റൊരാൾക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആവശ്യക്കാരനായി വന്നത് പോലീസ് ഉദ്യോഗസ്ഥനാണെന്ന് മനസ്സിലാക്കിയതെന്നും ഇയാൾ പോലീസിനോട് കുറ്റസമ്മതം നടത്തി.
UAE Weather ഞായറാഴ്ച്ച മുതൽ അസ്ഥിരമായ കാലാവസ്ഥാ; യുഎഇ നിവാസികൾക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
UAE Weather ദുബായ്: യുഎഇയിൽ ഞായാറാഴ്ച്ച മുതൽ അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരദേശ, വടക്കൻ പ്രദേശങ്ങളിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും ഇടയ്ക്കിടെ മഴ പെയ്യുമെന്നുമാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനം. കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം താപനിലയിലെ കുറവും കാറ്റിന്റെ പ്രവർത്തനം വർദ്ധിക്കുന്നതും തുറന്ന പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയരാൻ കാരണമാകുമെന്നും കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടി.
നേരിയതോ മിതമായതോ ആയ കാറ്റ് വീശാനിടയുണ്ട്. ചില സമയങ്ങളിൽ ദൃശ്യപരത കുറയും. അതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. ചില സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമായേക്കാം. പ്രതികൂല കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണം. മഴയുള്ള സമയങ്ങളിൽ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദ്ദേശം നൽകി.
ലുലു അൽ ബർഷ ഹൈപ്പർമാർക്കറ്റ് ഇന്ന് തുറക്കുമെന്ന് അധികൃതര്‍
Lulu Al Barsha ദുബായ്: അൽ ബർഷയിലെ ലുലു ഹൈപ്പർമാർക്കറ്റ് ഇന്ന് (ശനിയാഴ്ച) വൈകിട്ട് 5 മണിക്ക് വീണ്ടും തുറക്കുമെന്ന് കമ്പനി വക്താവ് അറിയിച്ചു. തിരക്കേറിയ വാരാന്ത്യത്തിൽ പതിവ് സമയത്ത് തുറക്കാൻ കഴിയാതിരുന്നത് “സാങ്കേതിക പ്രശ്നം” മൂലമാണെന്നും വക്താവ് വ്യക്തമാക്കി. “ഹൈപ്പർമാർക്കറ്റിനുള്ളിലെ എയർ കണ്ടീഷണർ (എ.സി.) സംവിധാനത്തിനും റെഫ്രിജറേഷനും ഒരു സാങ്കേതിക പ്രശ്നം നേരിട്ടു. സ്റ്റോർ മാനേജർ രാവിലെ 7 മണിയോടെ ഇത് കണ്ടെത്തുകയും, ഒരു പ്രതിരോധ നടപടി എന്ന നിലയിൽ, രാവിലെ 8 മണിക്ക് ഉപഭോക്താക്കൾക്കായി തുറക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിക്കുകയും ചെയ്തു,” ലുലു ഹൈപ്പർമാർക്കറ്റ് വക്താവ് കൂട്ടിച്ചേർത്തു. “ഞങ്ങളുടെ എഞ്ചിനീയർമാർ ഉടൻ തന്നെ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഇന്ന് (ശനിയാഴ്ച) വൈകിട്ട് 5 മണിക്ക് ഞങ്ങളുടെ (മാൾ കെട്ടിടം) വീണ്ടും തുറക്കുമെന്ന് സ്ഥിരീകരിക്കുന്നു,” അദ്ദേഹം പറഞ്ഞു. വാർത്ത എഴുതുന്ന സമയത്ത്, ഹൈപ്പർമാർക്കറ്റിലെ അത്യാവശ്യ ജീവനക്കാരും മറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരും കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ദുബായിൽ മഴ മുന്നറിയിപ്പ്: റോഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്
Dubai weather ദുബായ്: എമിറേറ്റിൽ മഴയും കാലാവസ്ഥാ അസ്ഥിരതയും പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ റോഡുകളിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് നിർദേശിച്ചു. മോശം കാലാവസ്ഥയിൽ അപകട സാധ്യത കുറയ്ക്കുന്നതിനായി ഡ്രൈവർമാർക്ക് പോലീസ് നൽകിയിട്ടുള്ള മുന്നറിയിപ്പുകൾ ഇവയാണ്. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുക, വേഗത കുറയ്ക്കുക, മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുക, വാഹനമോടിക്കുമ്പോൾ പൂർണ്ണ ശ്രദ്ധ ഉറപ്പാക്കുക. മഴയെത്തുടർന്നുണ്ടാകുന്ന ട്രാഫിക് അപകടങ്ങൾ, പർവത പ്രദേശങ്ങളിലെയും താഴ്‌വരകളിലെയും സംഭവങ്ങൾ എന്നിവയുൾപ്പെടെയുള്ള അടിയന്തര റിപ്പോർട്ടുകളോട് പ്രതികരിക്കാൻ അധികൃതർ പൂർണ്ണ സജ്ജരാണെന്ന് അറിയിച്ചു. പൊതുജനങ്ങൾക്ക് ജലപാതകളെ സമീപിക്കുന്നതിനോ താഴ്‌വരകൾ മുറിച്ചുകടക്കുന്നതിനോ കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യക്തിഗത സുരക്ഷയ്ക്കും പൊതുസുരക്ഷയ്ക്കും പ്രാധാന്യം നൽകണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ബോട്ട് ഉടമകൾക്കും കടൽ യാത്രക്കാർക്കും (ബോട്ടുകൾ, കപ്പലുകൾ, യാച്ചുകൾ എന്നിവയുടെ ഓപ്പറേറ്റർമാർ ഉൾപ്പെടെ) മുന്നറിയിപ്പ് ബാധകമാണ്. സുരക്ഷിതമായ കപ്പൽ യാത്ര ഉറപ്പാക്കാൻ കാലാവസ്ഥാ വിവരങ്ങൾ ശ്രദ്ധിക്കുകയും എല്ലാ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുകയും ചെയ്യണമെന്ന് നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ 999 എന്ന നമ്പറിലും അടിയന്തരമല്ലാത്ത റിപ്പോർട്ടുകൾക്ക് 901 എന്ന നമ്പറിലും കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററുമായി ബന്ധപ്പെടണമെന്ന് ദുബായ് പോലീസ് ഓർമ്മിപ്പിച്ചു.
യുഎഇയില്‍ രൂപ വീണു, പിന്നാലെ റെക്കോര്‍ഡുകള്‍ കീഴടക്കി സ്വര്‍ണവില; പ്രവാസികള്‍ക്ക് നേട്ടമാകുമോ?
Indian Rupee ദുബായ്: യുഎഇയിൽ സ്വർണവില പുതിയ ഉയരങ്ങൾ കീഴടക്കി. ഒറ്റ ദിവസം കൊണ്ട് ഗണ്യമായ വർധനയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. സ്വർണവില വർധനയ്‌ക്കൊപ്പം രൂപയുടെ വിനിമയ നിരക്കും ഇന്നലെ സർവകാല റെക്കോർഡുകൾ ഭേദിച്ചു. ഇന്നലെ ഒരു ദിർഹത്തിന് 24.6 രൂപ എന്ന ഉയർന്ന നിലയിലെത്തി. 24 കാരറ്റിന് 523.49 ദിർഹമാണ് ഒരു ഗ്രാമിന്റെ വില. 22 കാരറ്റ് ഗ്രാമിന് 479.87 ദിർഹം. 22 കാരറ്റിൽ 7.57 ദിർഹത്തിന്റെ വർധനയാണ് ഒറ്റ ദിവസമുണ്ടായത്. 24 കാരറ്റിന് ഒറ്റ ദിവസം വർധിച്ചത് 8.25 ദിർഹവും.ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതിനു പിന്നാലെയാണ് ദിർഹം ഉൾപ്പെടെയുള്ള ഗൾഫ് കറൻസികൾ കൂടുതൽ കരുത്ത് നേടിയത്. നാട്ടിലേക്ക് പണം അയയ്‌ക്കുന്ന പ്രവാസികൾക്ക് വിനിമയ നിരക്കിലെ ഈ നേട്ടം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.
ബിആർ ഷെട്ടി കേസ് സംബന്ധിച്ച് സുപ്രധാന കോടതി വിധി
br shetty case അബുദാബി: എൻഎംസി ഹെൽത്ത് കെയർ സ്ഥാപകൻ കർണാടക സ്വദേശി ബി.ആർ. ഷെട്ടിയുമായി ബന്ധപ്പെട്ട കേസിൽ, ബാങ്ക് ഓഫ് ബറോഡയുടെ സംശയാസ്പദമായ ഇടപാടുകളെക്കുറിച്ചുള്ള ആഭ്യന്തര റിപ്പോർട്ടുകൾ എൻഎംസിക്ക് കൈമാറാൻ അനുമതി നൽകി അബുദാബി ഗ്ലോബൽ മാർക്കറ്റ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. എൻഎംസി ഹെൽത്ത് കെയറിനും അതിൻ്റെ അഡ്മിനിസ്ട്രേറ്റർമാർക്കും കേസിൻ്റെ നടത്തിപ്പിന് ഏറെ സഹായകമാകുന്നതാണ് ഈ കോടതി വിധി. യുഎഇയുടെ 2025-ലെ പുതിയ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം, കോടതിയുടെ ഉത്തരവുണ്ടെങ്കിൽ ബാങ്കുകൾക്ക് ഇത്തരം അതീവ രഹസ്യമുള്ള രേഖകൾ സിവിൽ കേസുകളിൽ പങ്കുവെക്കാമെന്ന് ജസ്റ്റിസ് സർ ആൻഡ്രൂ സ്മിത്ത് തൻ്റെ നവംബർ 26-ലെ വിധിന്യായത്തിൽ വ്യക്തമാക്കി. ബിആർ ഷെട്ടി, മുൻ സിഇഒ പ്രശാന്ത് മങ്ങാട്ട്, ബാങ്ക് ഓഫ് ബറോഡ എന്നിവർക്കെതിരെ എൻഎംസി നൽകിയ കേസിലെ നിർണായക ഘട്ടമാണിത്. വൻ തട്ടിപ്പിനും സാമ്പത്തിക ക്രമക്കേടുകൾക്കും ഇരയായതാണ് എൻഎംസിയുടെ തകർച്ചയ്ക്കും അഡ്മിനിസ്ട്രേഷനിലായതിനും കാരണമായതെന്ന് ഹർജിയിൽ പറയുന്നു. രാജ്യത്തെ മുൻനിര ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ, എൻഎംസി തകർച്ചയ്ക്ക് കാരണമായ തർക്കപരമായ ഇടപാടുകളിൽ പങ്കാളിയായി എന്ന് എൻ.എം.സി. ആരോപിക്കുന്നു. ബാങ്കിന് ഈ കാര്യങ്ങൾ എന്തറിയാമായിരുന്നു, എപ്പോൾ അറിയാമായിരുന്നു, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയന്ത്രണങ്ങളിലൂടെ ബാങ്ക് എങ്ങനെ പ്രതികരിച്ചു എന്നെല്ലാം ഇപ്പോൾ അഡ്മിനിസ്ട്രേഷനിലുള്ള എൻഎംസിക്ക് പരിശോധിക്കാനാകും. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം, ഒരു അക്കൗണ്ടിലെ ഫണ്ട് കുറ്റകൃത്യവുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയാൽ യുഎഇയിലെ ബാങ്കുകൾ ‘സംശയാസ്പദമായ ഇടപാട് റിപ്പോർട്ട്’ ഫയൽ ചെയ്യണം. ഈ റിപ്പോർട്ടുകൾ യുഎഇയുടെ ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റിന് കൈമാറുകയും അന്വേഷണങ്ങൾ സംരക്ഷിക്കുന്നതിനായി അതീവ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. എൻഎംസിയുമായി ബന്ധപ്പെട്ട എല്ലാ എസ്.ടി.ആർ റിപ്പോർട്ടുകൾ, ബാങ്കിനുള്ളിൽ തയ്യാറാക്കിയ ആഭ്യന്തര എഎംഎൽ “ഇൻ്റേണൽ റിപ്പോർട്ടുകൾ”, ഉദ്യോഗസ്ഥർ പ്രശ്‌നമുയർത്തുകയും എന്നാൽ എസ്ടിആർ ഫയൽ ചെയ്യേണ്ടതില്ലെന്ന് ബാങ്ക് തീരുമാനിക്കുകയും ചെയ്ത “നോ-എസ്.ടി.ആർ. തീരുമാനങ്ങൾ (കാരണങ്ങൾ സഹിതം)” എന്നിവയാണ് എൻ.എം.സി ആവശ്യപ്പെട്ട രേഖകൾ. നേരത്തെ, 2025 ഏപ്രിലിലും ജൂണിലുമായി ജസ്റ്റിസ് സ്മിത്ത് ബാങ്ക് ഓഫ് ബറോഡയുടെ വാദം അംഗീകരിച്ചിരുന്നു. 2018-ലെ പഴയ യുഎഇ എ.എം.എൽ. നിയമം അനുസരിച്ച് എസ്.ടി.ആർ. വെളിപ്പെടുത്തുന്നത് ക്രിമിനൽ കുറ്റമാകുമായിരുന്നതിനാൽ, രേഖകൾ പുറത്തുവിടാൻ ബാങ്കിന് കഴിയില്ലെന്ന് അദ്ദേഹം വിധിച്ചു. 2025 ഒക്ടോബർ 14-ന് പ്രാബല്യത്തിൽ വന്ന പുതിയ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ഈ സ്ഥിതിഗതി മാറ്റിമറിച്ചു. എസ്ടിആർ വിവരങ്ങൾ രഹസ്യമായിരിക്കണം എന്ന് പുതിയ നിയമത്തിലും പറയുന്നുണ്ടെങ്കിലും, “നിയമം അനുവദിക്കുന്ന മറ്റ് സാഹചര്യങ്ങളിൽ” വെളിപ്പെടുത്താൻ അനുമതി നൽകുന്ന ഒരു പ്രധാന വ്യവസ്ഥ കൂടി ഇതിൽ ഉൾപ്പെടുത്തി. ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ രേഖകൾ വെളിപ്പെടുത്തുന്നത് തടഞ്ഞുകൊണ്ടുള്ള തൻ്റെ മുൻ ഉത്തരവ് പുനഃപരിശോധിക്കാൻ ജഡ്ജിക്ക് അവസരം ലഭിച്ചു.
uae weather യുഎഇയിൽ കാലാവസ്ഥയിൽ മാറ്റം തണുപ്പും മഴയും
യു. എ. ഇ : ഈ വരുന്ന ആഴ്ചയിൽ കാലാവസ്ഥയിൽ വ്യതിയാനം ഉണ്ടാകുമെന്ന് അറിയിച്ച് യുഎഇ. താപനില 13 ഡിഗ്രി സെൽഷ്യസ് വരെ താഴെ ആകുവാൻ സാധ്യതയുണ്ടെന്ന് യുഎഇ അറിയിപ്പ്.കാലാവസ്ഥയിൽ വ്യതിയാനം ഉണ്ടാകുന്നതിനാൽ രാജ്യത്തെ ജനങ്ങൾ സുരക്ഷ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് നാഷണൽ സെന്റർ ഓഫ് മീറ്ററോളജി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കാലാവസ്ഥ പ്രവചനം പരിശോധിക്കുകയാണെങ്കിൽ,ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ദിവസം ഞായറാഴ്ച ( ഡിസംബർ 14) ആയിരിക്കുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഈ ദിവസം കനത്ത ഇടിമിന്നലോട് കൂടിയുള്ള മഴ പ്രതീക്ഷിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ യാത്രകൾക്കായി തയ്യാറെടുക്കുന്നവർ മുൻകരുതലുകൾ എടുക്കേണ്ടതാണെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.കനത്ത മഴയുണ്ടാകുന്നതിനാൽ നിർബന്ധമായും എല്ലാവരും കുട കരുതേണ്ടതാണ്. ഈയാഴ്ച ഏറ്റവും കൂടുതൽ മഴ ഞായറാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.