Police Investigation സ്വദേശിയുടെ ദുരൂഹ മരണം; അന്വേഷണം ആരംഭിച്ച് കുവൈത്ത് പോലീസ്

Police Investigation കുവൈത്ത് സിറ്റി: സ്വദേശി പൗരന്റെ ദുരൂഹ മരണത്തിൽ അന്വേഷണം ആരംഭിച്ച് കുവൈത്ത് പോലീസ്. ഹവല്ലി ഗവർണറേറ്റിലാണ് സംഭവം. മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു സ്വദേശി പൗരന്റെ പൗരന്റെ മൃതദേഹം കുടുംബാംഗങ്ങൾ കണ്ടെത്തിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സംശയാസ്പദമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് സംഭവത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതായി അധികൃതർ വ്യക്തമാക്കി.

മൃതദേഹം കൂടുതൽ പരിശോധനയ്ക്കായി ഫോറൻസിക് മെഡിക്കൽ വകുപ്പിലേക്ക് അയച്ചു. കൃത്യമായ മരണ കാരണവും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. എല്ലാ സാധ്യതകളും അന്വേഷണത്തിന്റെ ഭാഗമായി അധികൃതർ പരിശോധിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം അറിയാവുന്നവർ മുന്നോട്ട് വരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

Murder Case കുവൈത്തിൽ ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു; ഇന്ത്യൻ പ്രവാസിയ്ക്ക് ശിക്ഷ വിധിച്ച് കോടതി

Murder Case കുവൈത്ത് സിറ്റി: കുവൈത്തിൽ ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന കേസിൽ പ്രവാസി ഇന്ത്യക്കാരന് ശിക്ഷ വിധിച്ച് കോടതി. ഭാര്യയെ കൊലപ്പെടുത്തിയ പ്രവാസി ഇന്ത്യക്കാരന് വധശിക്ഷയാണ് കോടതി വിധിച്ചത്. കുവൈത്ത് ക്രിമിനൽ കോടതിയാണ് വിധി പ്രസ്താവം നടത്തിയത്. സാൽമി മരുഭൂമിയിലായിരുന്നു കുറ്റകൃത്യം നടന്നത്.

കൃത്യമായി ആസൂത്രണം ചെയ്താണ് പ്രതി കൊലപാതകം നടത്തിയതെന്ന് കോടതി കണ്ടെത്തി.

Bribe Officer കൈക്കൂലി കിട്ടാൻ പ്രവാസികൾക്കെതിരെ വ്യാജ ക്രിമിനൽ കേസുകൾ കെട്ടിച്ചമച്ചു; കുവൈത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി

Bribe Officer കുവൈത്ത് സിറ്റി: കുവൈത്തിൽ കൈക്കൂലി കിട്ടാനായി പ്രവാസികൾക്കെതിരെ വ്യാജ ക്രിമിനൽ കേസുകൾ കെട്ടിച്ചമച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. അബു ഫാത്തിറയിലെ അന്വേഷകരാണ് പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. പ്രവാസികൾക്കെതിരെ നാടുകടത്തൽ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനായി ഉദ്യോഗസ്ഥൻ മനഃപൂർവ്വം വ്യാജ കുറ്റാരോപണങ്ങളും വ്യാജ റിപ്പോർട്ടുകളും ഫയൽ ചെയ്തുവെന്നാണ് കണ്ടെത്തൽ. നിയമവിരുദ്ധ പദ്ധതി നടപ്പിലാക്കുന്നതിനായി ഓരോ കേസിലും 500 കുവൈത്ത് ദിനാർ മുൻകൂർ പണം ഇയാൾ ആവശ്യപ്പെട്ടിരുന്നു. പണം നൽകാത്തവരെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും രാജ്യത്ത് നിന്ന് നിർബന്ധിത നാടുകടത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

പ്രതിയായ ഉദ്യോഗസ്ഥൻ പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ എല്ലാ കുറ്റങ്ങളും സമ്മതിച്ചുവെന്നും വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിനായി തന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്ന് വെളിപ്പെടുത്തിയതായുമാണ് റിപ്പോർട്ടുകൾ. ഇത്തരം പ്രവൃത്തികൾ ഗുരുതരമായ കർത്തവ്യ ലംഘനമാണെന്നാണ് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. വ്യക്തിപരമായ നേട്ടങ്ങൾക്കായി ഔദ്യോഗിക സ്ഥാനങ്ങൾ ചൂഷണം ചെയ്യുന്നത് ഏറ്റവും കഠിനമായ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Diesel Smuggle ഡീസൽ കള്ളക്കടത്ത്; കുവൈത്തിൽ 9 പേർ അറസ്റ്റിൽ

Diesel Smuggle കുവൈത്ത് സിറ്റി: ഡീസൽ കടത്തുമായി ബന്ധപ്പെട്ട് കുവൈത്തിൽ 9 പേർ അറസ്റ്റിൽ. അൽ അബ്ദാലിയിലെ ഒരു ഫാമിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കുവൈത്ത് ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ മേൽനോട്ടത്തിലാണ് പരിശോധന നടത്തിയത്. പൊതുസുരക്ഷാ കാര്യങ്ങളുടെ അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അൽ ദവാസും പരിശോധനയിൽ പങ്കെടുത്തിരുന്നു.

ഫാമിലെ കണ്ടെയ്‌നറിൽ ഡീസൽ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്താൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ വാറണ്ട് നേടിയത്. ഡീസൽ നിറച്ച 33 കണ്ടെയ്‌നറുകളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ഇവ കണ്ടുകെട്ടിയതായി അധികൃതർ വ്യക്തമാക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ സൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന ഒരാൾ ഉൾപ്പെടെ 9 പേരാണ് അറസ്റ്റിലായത്.

Fire Broke കുവൈത്തിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടുത്തം

Fire Broke കുവൈത്ത് സിറ്റി: കുവൈത്തിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ തീപിടുത്തം. അംഘാര പ്രദേശത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. ആറ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിൽ തീ നിയന്ത്രണ വിധേയമാണെന്നും ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

സ്ഥലം പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ തുടർനടപടികൾ സ്വീകരിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.

കുവൈത്തില്‍ വ്യാജ വിരലടയാളം ഉപയോഗിച്ച് ഹാജർ രേഖകളിൽ കൃത്രിമം; പ്രതികൾ അറസ്റ്റിൽ

Attendance forged Kuwait കുവൈത്ത് സിറ്റി: ഏതാനും മാസങ്ങൾക്ക് മുൻപ് നീതിന്യായ മന്ത്രാലയത്തെ വരെ ഞെട്ടിച്ച ഫിംഗർപ്രിൻ്റ് തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ, രാജ്യത്ത് വീണ്ടും സമാനമായ തട്ടിപ്പ് കേസ് പുറത്തുവന്നു. ക്രിമിനൽ നടപടികളും കർശന ശിക്ഷകളും തുടരുമ്പോഴാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അൽ-അഹ്മദി ഗവർണറേറ്റിൽ നടന്ന പുതിയ തട്ടിപ്പ് പദ്ധതിയാണ് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ആൻ്റി-ഫോർജറി ആൻഡ് കൗണ്ടർഫീറ്റിംഗ് വിഭാഗം പുറത്ത് കൊണ്ടുവന്നത്. ഔദ്യോഗിക ഹാജർ സംവിധാനങ്ങളെ അട്ടിമറിച്ചാണ് തട്ടിപ്പ് നടത്തിയത്. കമ്പനിയുടെ മാനേജ്‌മെൻ്റ് ജീവനക്കാരുടെ ഹാജർ രേഖകളിൽ സംശയാസ്പദമായ രേഖകൾ കണ്ടെടുത്തിരുന്നു. സിലിക്കൺ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വിരലടയാളങ്ങളാണ് ഹാജർ രേഖപ്പെടുത്താൻ ഉപയോഗിച്ചത്. ബയോമെട്രിക് സ്കാനറുകൾ വെട്ടിച്ച് നടത്തിയ ഈ തട്ടിപ്പ് മൂലം അർഹതയില്ലാത്തവർക്ക് ശമ്പള ആനുകൂല്യങ്ങളും അർഹതയില്ലാത്ത ജോലിയും ലഭിച്ചിരുന്നു. ഇത് വഴി പൊതുജനത്തിൽ നിന്ന് പണം തട്ടിയെടുക്കുകയാണ് ചെയ്തത്. തട്ടിപ്പ് പുറത്തുവന്നതോടെ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തു. രാജ്യത്ത് യാതൊരു തരത്തിലുള്ള അഴിമതിയും സംസ്ഥാന സംവിധാനത്തിൽ കൃത്രിമ ഇടപെടലുകളും ഉണ്ടാകാൻ അനുവദിക്കില്ലെന്ന് അധികാരികൾ വ്യക്തമാക്കി. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും നേരിട്ട് പരിശോധന നടത്തുകയാണെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.

മയക്കുമരുന്ന് അടിമകൾക്ക് ക്രിമിനൽ ശിക്ഷയില്ലാതെ ചികിത്സ; നിയമപരമായ സഹായങ്ങളുണ്ടെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Treatment drug addicts kuwait കുവൈത്ത് സിറ്റി: മയക്കുമരുന്ന് ലഹരിക്ക് ചികിത്സ തേടുന്ന വ്യക്തികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ലഭ്യമായ നിയമപരമായ വഴികളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പ്രത്യേക സാഹചര്യങ്ങളിൽ ക്രിമിനൽ ശിക്ഷാ നടപടികൾ ഒഴിവാക്കി ചികിത്സ നൽകുന്ന നിയമങ്ങൾ രാജ്യത്ത് നിലവിലുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ‘നമ്മുടെ നാടിനെ സംരക്ഷിക്കുക’ എന്ന ബോധവൽക്കരണ കാമ്പയിൻ്റെ ഭാഗമായാണ് അധികൃതർ ഈ പ്രഖ്യാപനം നടത്തിയത്. വ്യക്തികളെ കേസുകളിൽ നിന്ന് സംരക്ഷിച്ചുകൊണ്ട് പുനരധിവാസം ഉറപ്പാക്കുന്ന രണ്ട് സുപ്രധാന നിയമങ്ങളാണ് നിലവിലുള്ളത്. ഈ നിയമങ്ങൾ അനുസരിച്ച്, മൂന്നാം തലമുറ വരെയുള്ള കുടുംബാംഗങ്ങൾക്ക് അവരുടെ ബന്ധുവിന് വേണ്ടി ലഹരിയുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഇതിനായുള്ള നമ്പറുകൾ 112, 1884141 എന്നിവയാണ്. ഈ റിപ്പോർട്ട് വഴി, ക്രിമിനൽ നടപടികൾ ആരംഭിക്കാതെ തന്നെ വ്യക്തിക്ക് ചികിത്സ ലഭ്യമാക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, മയക്കുമരുന്ന് ലഹരിയുമായി പോരാടുന്ന വ്യക്തികൾക്ക് ലൈസൻസ് ലഭിച്ച ചികിത്സാ സ്ഥാപനങ്ങളിൽ നിന്ന് സ്വമേധയാ പുനരധിവാസ ചികിത്സ തേടാമെന്നും മന്ത്രാലയം അറിയിച്ചു. സ്വമേധയാ വന്ന് ചികിത്സ അഭ്യർത്ഥിക്കുന്നവർക്കെതിരെ ക്രിമിനൽ റെക്കോർഡ് രജിസ്റ്റർ ചെയ്യാതെയാണ് ചികിത്സ നൽകുക. ഈ നടപടിയിലൂടെ സ്വകാര്യത ഉറപ്പുവരുത്തുകയും ചികിത്സയിലുടനീളം പൂർണ്ണ പിന്തുണ നൽകുകയും ചെയ്യും. ഈ നടപടികളിലൂടെ വ്യക്തികളെയും കുടുംബങ്ങളെയും ചികിത്സ തേടാൻ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു. ലഹരി മൂലമുള്ള ദോഷങ്ങൾ തടയുന്നതിലൂടെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനും സാധിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ശരിയായ മാർഗ്ഗനിർദ്ദേശത്തിനായി ഔദ്യോഗിക അടിയന്തര സഹായ നമ്പറുകളും ഹെൽപ്പ് ലൈനുകളും ഉപയോഗിക്കണമെന്നും ചികിത്സയ്ക്കായി അംഗീകൃത സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭ്യമാണ്.

കുവൈത്തിൽ ഇന്ന് പ്രമുഖ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം; മാരത്തൺ സുരക്ഷ ഉറപ്പാക്കും

Street closed കുവൈത്ത് സിറ്റി: കായിക മാരത്തൺ സുരക്ഷിതമായി നടത്തുന്നതിന് സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി അറബ് ഗൾഫ് സ്ട്രീറ്റിലെ റോഡുകൾ താത്കാലികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. ഡിസംബർ 13 ശനിയാഴ്ച രാവിലെ ആറ് മുതൽ 10:45 വരെയാണ് ഈ നടപടി ഉണ്ടായിരിക്കുക. മൂന്നാം റിംഗ് റോഡ് ജംഗ്ഷനിൽ നിന്ന് കടൽ വശത്തുള്ള നാഷണൽ അസംബ്ലി ജംഗ്ഷൻ വരെയുള്ള ഭാഗത്തെ വാഹന ഗതാഗതത്തെയാണ് ഇത് ബാധിക്കുക. മൂന്നാം റിംഗ് റോഡിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് നാഷണൽ അസംബ്ലി ജംഗ്ഷൻ എല്ലാ ഭാഗത്തേക്കും തുറന്നിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മാരത്തൺ സുരക്ഷിതമായി നടക്കാൻ വേണ്ടിയാണ് ഈ സമയത്ത് ഗതാഗതം വഴി തിരിച്ചുവിടുന്നത്.

പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു

Expat Malayali Dies in Kuwait കുവൈത്ത് സിറ്റി: എറണാകുളം സ്വദേശി മടപ്ലാതുരുത് മൂത്തകുന്നം അന്ദലത്ത് വീട്ടിൽ അജിത് കുമാർ (60) കുവൈത്തിൽ വെച്ച് മരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. വഫ്രയിൽ പിക്നിക്കിനിടയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന്, ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുവൈത്തിലെ ഹെയ്‌സ്കോ കമ്പനിയിലായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. സാരഥി കുവൈത്തിന്‍റെ സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. ഭാര്യ ബിജി അജിത്, രണ്ട് മക്കൾ.

KUWAIT WEATHER മോശം കാലാവസ്ഥ : വിമാനങ്ങൾ വൈകും : മുന്നറിയിപ്പ്…

കുവൈത്ത്‌ സിറ്റി: രാജ്യത്ത് പ്രതികൂല കാലാവസ്ഥ സാഹചര്യമായതിനാൽ, കുവൈത്ത്‌ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങാൻ നിശ്ചയിച്ചിരുന്ന വിമാനങ്ങൾ താൽക്കാലികമായി വഴി തിരിച്ച് വിടേണ്ടി വരാമെന്ന് അറിയിച്ച് കുവൈത്ത്‌ എയർവേയ്സ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് വേണ്ടി എയർപോർട്ടിൽ നിന്ന് പോകുന്ന വിമാനങ്ങളുടെയും വരുന്ന വിമാനങ്ങളുടെയും സമയ ക്രമങ്ങളിൽ മാറ്റം വരുത്തുന്നുണ്ടെന്ന് എയർലൈൻ വ്യക്തമാക്കിയിട്ടുണ്ട്.  X( ട്വിറ്റർ) പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിൽ നൽകിയിരിക്കുന്ന പ്രസ്താവനയിലൂടെയാണ് എയർലൈൻ ഇക്കാര്യങ്ങൾ പങ്കു വച്ചിരിക്കുന്നത്. ബുക്കിംഗ് ചെയ്തിരിക്കുന്ന സമയത്തുള്ള കോൺടാക്ട് വിവരങ്ങൾ ഉപയോഗിച്ച് യാത്രക്കാരെ എല്ലാ അപ്ഡേറ്റുകളും അറിയിക്കുമെന്ന് എയർലൈൻ അറിയിച്ചു. എയർലൈനിന്റെ നിയന്ത്രണത്തിന് പുറത്തുള്ള സാഹചര്യമാണെന്നും, ഇതൊക്കെ മനസ്സിലാക്കിയ യാത്രക്കാരുടെ സഹകരണത്തിനും എയർലൈൻ നന്ദി അറിയിച്ചു. കൂടുതൽ സഹായങ്ങൾ ആവശ്യമായി വരുന്ന കുവൈത്തിലുള്ള യാത്രക്കാർക്ക് 171 എന്ന നമ്പറിലും രാജ്യത്തിന് പുറത്തുള്ളവർക്ക് +96524345555 നമ്പറിലും ബന്ധപ്പെടാവുന്നതാണ്. കൂടാതെ, യാത്രക്കാർക്ക് വാട്സ്ആപ്പ് വഴിയും സേവനങ്ങൾ ലഭ്യമാണ്. ഇതിനായി +965 180 2050 നമ്പർ ഉപയോഗിക്കാവുന്നതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group