
Kuwait Government Jobs കുവൈത്ത് സിറ്റി: ഡിസംബർ 15 മുതൽ, പൊതുമേഖലാ ജോലികൾക്ക് അപേക്ഷിക്കുന്നവർക്ക് നിർബന്ധിത വൈദ്യപരിശോധനയുടെ ഭാഗമായി കുറിപ്പടി ഇല്ലാത്ത മയക്കുമരുന്നുകളോ സൈക്കോട്രോപിക് ലഹരി വസ്തുക്കളോ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ടെസ്റ്റ് നടത്താൻ സർക്കാർ സ്ഥാപനങ്ങൾക്ക് സാധിക്കും. മയക്കുമരുന്നുകൾക്കും സൈക്കോട്രോപിക് ലഹരി വസ്തുക്കൾക്കും എതിരായുള്ളതും അവയുടെ ഉപയോഗവും വ്യാപാരവും നിയന്ത്രിക്കുന്നതുമായ ഡിക്രി-ലോ നമ്പർ 159/2025-ലെ ആർട്ടിക്കിൾ 66 അനുസരിച്ചാണ് ഈ നടപടി. ഈ നിയമം ഡിസംബർ 15 ന് പ്രാബല്യത്തിൽ വരും. കേന്ദ്ര സർക്കാർ നിയമനങ്ങൾക്ക്, മയക്കുമരുന്ന് പരിശോധന നിയമന നടപടികളിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം അതത് സർക്കാർ സ്ഥാപനങ്ങളിലെ നിയമനാധികാരമുള്ള ഉദ്യോഗസ്ഥർക്കായിരിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 പൊതുമേഖലാ ജോലികൾക്ക് ശാരീരികക്ഷമത നിർബന്ധമാക്കുന്ന നിയമങ്ങൾ നിലവിലുണ്ട്. സിവിൽ സർവീസ് നിയമത്തിലെ ആർട്ടിക്കിൾ 1-ൽ പൊതുമേഖലാ നിയമനത്തിനുള്ള ശാരീരികക്ഷമതാ ആവശ്യം വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, വൈദ്യശാസ്ത്രപരമായി യോഗ്യതയില്ലാത്ത ജീവനക്കാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ലോ നമ്പർ 15/1979-ലെ ആർട്ടിക്കിൾ 32-ൽ പ്രതിപാദിക്കുന്നു. സമാനമായ വ്യവസ്ഥകൾ പോലീസ് സേനാ സമ്പ്രദായം സംബന്ധിച്ച ലോ നമ്പർ 23/1968-ലെ ആർട്ടിക്കിൾ 31, 96 എന്നിവയിലും, കുവൈത്ത് ആർമി സംബന്ധിച്ച ലോ നമ്പർ 32/1967-ലെ ആർട്ടിക്കിൾ 32, 99 എന്നിവയിലും നിലവിലുണ്ട്. സിവിൽ, സൈനിക പൊതുസേവന തസ്തികകളിലെ ആരോഗ്യക്ഷമതാ മാനദണ്ഡം പാലിക്കുന്നതിന്, ജീവനക്കാരുടെ ശരീരത്തിൽ മയക്കുമരുന്നുകളോ സൈക്കോട്രോപിക് വസ്തുക്കളോ ഉണ്ടാകരുത്. ഇത് പ്രാരംഭ നിയമനത്തിനും ജോലിയിലുള്ള തുടർച്ചയ്ക്കും ഒരുപോലെ നിർബന്ധമാണ്. ജോലിയിലിരിക്കെ ഒരു ജീവനക്കാരൻ ഈ വ്യവസ്ഥ പാലിക്കുന്നില്ലെങ്കിൽ, നിയമനം റദ്ദാക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ, കുറിപ്പടി ഇല്ലാത്ത ലഹരിവസ്തുക്കളുടെ ഉപയോഗം കണ്ടെത്താൻ, അധികാരപ്പെട്ട ഉദ്യോഗസ്ഥനോ അതിനായി ചുമതലപ്പെടുത്തിയ വ്യക്തിയോ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഔദ്യോഗിക ജോലി സമയങ്ങളിൽ ജീവനക്കാർക്ക് ആനുകാലികമായോ യാദൃച്ഛികമായോ മയക്കുമരുന്ന് പരിശോധനകൾ നടത്താമെന്നും നിയമം അനുശാസിക്കുന്നു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
Poultry Bans ഈ രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി നിയന്ത്രണങ്ങൾ നീക്കി കുവൈത്ത്
Poultry Bans കുവൈത്ത് സിറ്റി: തുർക്കി, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതി നിയന്ത്രങ്ങൾ നീക്കി കുവൈത്ത്. അതിതീവ്ര പക്ഷിപ്പനി ഭീഷണി നീങ്ങിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ രാജ്യങ്ങളിൽ നിന്നുള്ള ഫ്രഷ് ചിക്കനും, ശീതികരിച്ചതും സംസ്കരിച്ചതുമായ കോഴിയിറച്ചിയും മറ്റ് ഉത്പന്നങ്ങളും ഇനി കുവൈത്തിലേക്ക് ഇറക്കുമതി ചെയ്യാം. അതേസമയം, മെക്സിക്കോയിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതിയ്ക്ക് കുവൈത്ത് നിരോധനം ഏർപ്പെടുത്തി. എല്ലാത്തരം കോഴി ഉത്പന്നങ്ങൾക്കും നിരോധനം ബാധകമാണ്.