Al-Muthanna Project കുവൈത്ത് സിറ്റി: കുവൈത്ത് നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലാൻഡ് മാർക്കുകളിൽ ഒന്നായ അൽ മുത്തന്ന പ്രോജക്ട് വികസിപ്പിക്കുന്നതിനുള്ള ടെൻണ്ടർ നേടി കൺസോർഷ്യം. അഞ്ച് കമ്പനികളുടെ കൺസോർഷ്യമാണ് ടെൻണ്ടർ നേടിയത്. അർക്കാൻ കുവൈത്ത് റിയൽ എസ്റ്റേറ്റ്, നാഷണൽ ഇൻവെസ്റ്റ്‌മെന്റ്‌സ്, റിയൽ എസ്റ്റേറ്റ് ഹൗസ്, ഓസൂൾ ഇൻവെസ്റ്റ്‌മെന്റ്, ബയൂത്ത് ഹോൾഡിംഗ് എന്നിവയാണ് കൺസോർഷ്യസിൽ ഉൾപ്പെടുന്ന കമ്പനികൾ.
ഷോപ്പിംഗ്, റെസ്റ്റോറന്റുകൾ, വിനോദം, സാംസ്‌കാരിക ആകർഷണങ്ങൾ എന്നിവയെല്ലാം സംയോജിപ്പിച്ചുള്ളതാണ് പദ്ധതി. വിനോദസഞ്ചാരികളെയും കുടുംബങ്ങളെയും രാജ്യത്തെ താമസക്കാരെയും ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള സംയോജിത ഇടങ്ങളും നൂതന കലാ ഇൻസ്റ്റാലേഷനുകളും പദ്ധതിയിലുണ്ട്.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
Winter Solstice കുവൈത്തിൽ ഡിസംബർ 21 ന് റജബ് മാസാരംഭം; വിന്റർ സോളിസ്റ്റിസ് ഞായറാഴ്ച്ചയെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ, വർഷത്തിലെ ദൈർഘ്യമേറിയ രാത്രി
Winter Solstice കുവൈത്ത് സിറ്റി: കുവൈത്തിൽ ഡിസംബർ 21 ന് റജബ് മാസാരംഭമായിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ. കുവൈത്ത് സമയം ശനിയാഴ്ച്ച പുലർച്ചെ 4.44 ന് റജബ് മാസാരംഭ ചന്ദ്രക്കല പിറവിയെടുക്കുമെന്നും അതേദിവസം സൂര്യസ്തമനത്തിന് ശേഷം ഏകദേശം എട്ട് മിനിറ്റ് കഴിഞ്ഞ് അസ്തമിക്കുമെന്നും കേന്ദ്രം അറിയിച്ചു.
വിന്റർ സോളിസ്റ്റിസ് അഥവാ ശീതകാല അറുതി എന്ന പ്രതിഭാസവും ഞായറാഴ്ച്ചയായിരിക്കും. വർഷത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലിനും ദൈർഘ്യമേറിയ രാത്രിക്കുമായിരിക്കും ഈ ദിവസം സാക്ഷ്യം വഹിക്കുക. വർഷം തോറും സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് വിന്റർ സോളിസ്റ്റിസ് അഥവാ ശീതകാല അറുതി. ഭൂമി അതിന്റെ അച്ചുത്തണ്ടിൽ 23.4 ഡിഗ്രി ചരിഞ്ഞിരിക്കുന്നു. അതിനാൽ ഭൂമിയുടെ ധ്രുവം പകൽ സമയത്ത് സൂര്യന്റെ നേരെയോ അല്ലെങ്കിൽ സൂര്യനിൽനിന്ന് അകലെയോ ആയിരിക്കും. എല്ലാവർഷവും ഈ ദിവസം സൂര്യന്റെ ചാപം ഉയരുകയും താഴുകയും ചെയ്യും. ഉത്തരാർദ്ധഗോളത്തിൻറെ ചരിവ് സൂര്യനിൽ നിന്ന് ഏറ്റവും അകന്നു നിൽക്കുന്നതുകൊണ്ടാണ് ഈ ദിവസത്തിൽ പകലിന്റെ ദൈർഘ്യം കുറവും രാത്രിയുടെ ദൈർഘ്യം കൂടുതലായും അനുഭവപ്പെടുന്നത്.
Fake Certificate വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉപയോഗം തടയാൻ കർശന നടപടിയുമായി കുവൈത്ത്; പുതിയ നിബന്ധനകളുമായി സിവിൽ സർവീസ് കമ്മീഷൻ
Fake Certificate കുവൈത്ത് സിറ്റി: സർക്കാർ സർവീസുകളിൽ വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നത് തടയാൻ കർശന നടപടികളുമായി കുവൈത്ത്. സിവിൽ സർവീസ് കമ്മീഷനാണ് ഇതിനായുള്ള നടപടികൾ സ്വീകരിക്കുന്നത്. എല്ലാ സർക്കാർ ഏജൻസികൾക്കും വകുപ്പുകൾക്കും കമ്മീഷൻ തലവൻ ഡോ. ഇസാം അൽ റുബൈയാൻ ഇതുസംബന്ധിച്ച് ഔദ്യോഗിക സർക്കുലർ അയച്ചു.
സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച പുതിയ ഇലക്ട്രോണിക് ഫോം ഇനി മുതൽ നിർബന്ധമാക്കുമെന്ന് സർക്കുലറിൽ പറയുന്നു. പുതിയ നിബന്ധന പ്രകാരം, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന ഔദ്യോഗിക തുല്യതാ ഫോമുമായി പൊരുത്തപ്പെടുന്ന സർട്ടിഫിക്കറ്റുകൾക്ക് മാത്രമേ ഇനി മുതൽ അംഗീകാരം നൽകുകയുള്ളൂ. നിയമനങ്ങളിലും പ്രമോഷനുകളിലും സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സർട്ടിഫിക്കറ്റുകളുടെ കാര്യത്തിൽ എന്തെങ്കിലും തരത്തിലുള്ള അവ്യക്തതയോ വൈരുദ്ധ്യമോ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട വകുപ്പുകൾ നേരിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kuwait Airways മോശം കാലാവസ്ഥ; വിമാന സർവ്വീസുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്ന് കുവൈത്ത് എയർവേയ്‌സ്
Kuwait Airways കുവൈത്ത് സിറ്റി: മോശം കാലാവസ്ഥയെ തുടർന്ന് വിമാന സർവ്വീസുകളുടെ സമയക്രമത്തിൽ മാറ്റമുണ്ടാകുമെന്ന് കുവൈത്ത് എയർവേയ്‌സ്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളിയാഴ്ച വരെയുള്ള ചില വിമാനങ്ങൾ താൽക്കാലികമായി വഴിതിരിച്ചുവിടുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്യുമെന്നാണ് അറിയിപ്പ്. യാത്രക്കാരുടെ സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കുന്നതിനായി, എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണെന്നും കുവൈത്ത് എയർവേയ്‌സ് വ്യക്തമാക്കി.
എല്ലാ അപ്ഡേറ്റുകളും ടിക്കറ്റ് ബുക്കിംഗ് സമയത്ത് നൽകിയിട്ടുള്ള കോൺടാക്റ്റ് വിവരങ്ങൾ ഉപയോഗിച്ച് യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്നാണ് എയർലൈൻ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചിരിക്കുന്നത്. എയർലൈന്റെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങളാണ് ഈ തടസ്സങ്ങൾക്ക് കാരണമെന്ന് കുവൈത്ത് എയർവേയ്‌സ് ചൂണ്ടിക്കാട്ടി. യാത്രക്കരുടെ സഹകരണത്തിന് കമ്പനി നന്ദി അറിയിക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ അറിയാനായി യാത്രക്കാർ കുവൈത്തിനുള്ളിൽ നിന്ന് 171 എന്ന നമ്പറിലോ, രാജ്യത്തിന് പുറത്തുനിന്ന് +965 24345555 (എക്സ്റ്റൻഷൻ 171) എന്ന നമ്പറിലോ കസ്റ്റമർ സർവീസ് സെന്ററുമായി ബന്ധപ്പെടേണ്ടതാണ്. +965 1802050 എന്ന വാട്ട്സ്ആപ്പ് സേവനം വഴിയും യാത്രക്കാർക്ക് വിവരങ്ങൾ അറിയാം.
കുവൈത്തിലുടനീളം മഴയ്ക്ക് സാധ്യതയുണ്ടെന്നും ചില പ്രദേശങ്ങിളിൽ ശക്തമായ മഴ അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നത്. വ്യാഴാഴ്ച്ച ഉച്ചയോടെ മഴ ശക്തമാകുമെന്നും മൂടൽ മഞ്ഞിനെ തുടർന്ന് ദൃശ്യപരത കുറയാനിടയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനിലയിലും കുറവ് അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Flight Emergency Landing സാങ്കേതിക തകരാർ; ഗൾഫിൽ നിന്നെത്തിയ വിമാനം അടിയന്തരമായി കൊച്ചിയിൽ ഇറക്കി, ഒഴിവായത് വൻ ദുരന്തം
Flight Emergency Landing കൊച്ചി: ഗൾഫിൽ നിന്ന് എത്തിയ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിങ്. സാങ്കേതിക തകരാറിനെ തുടർന്നാണ് ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. ലാൻഡിങിനിടെ വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചു. വൻ ദുരന്തമാണ് ഒഴിവായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിമാനത്തിലെ യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
160 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ലാൻഡിംഗ് ഗിയറിന് തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടത്. ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ വലതുവശത്തെ രണ്ട് ടയറുകൾ പൊട്ടിത്തെറിച്ചു. ലാൻഡിംഗിന് ശേഷം നടത്തിയ പരിശോധനയിലാണ് ടയറുകൾ പൊട്ടിത്തെറിച്ചതിനെ കുറിച്ച് വ്യക്തമായത്.
ലാൻഡിങ് ഗിയറിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നെടുമ്പാശ്ശേരിയിൽ വിമാനം ഇറക്കാൻ പൈലറ്റ് അനുമതി തേടിയത്. വിമാനം കരിപ്പൂരിൽ ഇറക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയതോടെയായിരുന്നു പൈലറ്റിന്റെ നടപടി. തകരാർ സംബന്ധിച്ച വിവരം രാവിലെ തന്നെ സിയാൽ അധികൃതർക്ക് ലഭിച്ചിരുന്നു. എന്നാൽ യാത്രക്കാരുടെ ബന്ധുക്കൾക്കിടയിൽ പരിഭ്രാന്തി ഒഴിവാക്കാൻ വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. വിമാനം ലാൻഡിങ് നടത്തിയപ്പോൾ അധികൃതർ സുരക്ഷാ സന്നാഹങ്ങളെല്ലാം ഒരുക്കിയിരുന്നു. ആംബുലൻസും ഫയർഫോഴ്സും റൺവേയ്ക്ക് സമീപം അധികൃതർ സജ്ജമാക്കിയിട്ടുണ്ടായിരുന്നു.
Drug Case സമുദ്ര അതിർത്തിക്കുള്ളിൽ വൻതോതിൽ ലഹരി കൈമാറ്റം; കുവൈത്തിൽ നാല് പ്രവാസികൾക്ക് വധശിക്ഷ
Drug Case കുവൈത്ത് സിറ്റി: ലഹരി കടത്ത് കേസിൽ നാലു പ്രവാസികളുടെ വധശിക്ഷ ശരിവെച്ച് കുവൈത്ത് കോടതി. നാലു ഇറാനിയൻ സ്വദേശികൾക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ കുവൈത്ത് അപ്പീൽ കോടതിയാണ് ശരിവെച്ചത്. ജസ്റ്റീസ് നസർ സലീം അൽ ഹൈദ് അധ്യക്ഷനായ അപ്പീൽ കോടതിയുടെ രണ്ടാം സർക്യൂട്ട് ആണ് വിധി പുറപ്പെടുവിച്ചത്.
322 കിലോഗ്രാം ഹാഷിഷ് വിൽപ്പനയ്ക്കായി രാജ്യത്തേക്ക് കടത്തി എന്നാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കുവൈത്ത് സമുദ്ര അതിർത്തിക്കുള്ളിൽ വലിയ രീതിയിലുള്ള ലഹരി കൈമാറ്റം നടക്കുമെന്ന് അധികൃതർക്ക് രഹസ്യ വിവരം ലഭിച്ചതിന് അടിസ്ഥാനത്തിൽ നടത്തിയ റഡാർ നിരീക്ഷണത്തിലാണ് ഇറാനിൽ നിന്നുള്ള ഒരു കപ്പലും ലഹരിമരുന്ന് ഏറ്റുവാങ്ങാൻ എത്തിയ സ്പീഡ് ബോട്ടും കണ്ടെത്തിയത്. സമുദ്ര മധ്യത്തിൽ വച്ച് ലഹരി കൈമാറുന്നതിനിടെ പ്രതികൾ പിടിയിലാകുകയായിരുന്നു. 322 കിലോ ഹാഷിഷ് ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. 8 ബാഗുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇവയെന്ന് അധികൃതർ വ്യക്തമാക്കി.
Diesel Hunt കുവൈത്തിൽ വൻ ഡിസൽവേട്ട; ഒളിപ്പിച്ചുവെച്ച കണ്ടെയ്‌നറുകൾ പിടിച്ചെടുത്തു
Diesel Hunt കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ഡീസൽവേട്ട. അൽ ഖുവൈസത്ത് പ്രദേശത്ത് ഡീസൽ ഉത്പന്നങ്ങൾ നിറച്ച പത്ത് കണ്ടെയ്‌നറുകൾ സുരക്ഷാ സേന കണ്ടെത്തി. സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കണ്ടെയ്‌നറുകൾ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ തന്നെ ഇവ പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് നാലു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ നിയമ നടപടികൾക്കായി അറസ്റ്റിലായ പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
കുടുംബ വിശ്രമ കേന്ദ്രത്തിനായി അനുവദിച്ചിരുന്ന ഭൂമി വ്യക്തിയിൽ നിന്നും തിരിച്ചുപിടിക്കാൻ നേരത്തെ അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഈ വ്യക്തി ഉത്തരവ് ലംഘിക്കുകയും കരാറുകൾക്ക് കീഴിൽ വെയർ ഹൗസുകളായി ഉപയോഗിക്കുന്നതിന് നിരവധി കമ്പനികൾക്ക് സ്ഥലം നിയമ വിരുദ്ധമായി വാടകയ്ക്ക് നൽകുകയും ചെയ്തിരുന്നു. ഭൂമി സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്നും പാട്ടത്തിന് നൽകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും ഈ കമ്പനികൾക്ക് അറിയില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
അതേസമയം, ഡീസൽ കടത്തുമായി ബന്ധപ്പെട്ട് അടുത്തിടെ ഒരു സംഘത്തെ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ശക്തമായ പരിശോധന അധികൃതർ നടത്തിവരുന്നുണ്ട്.
New Year Holiday പുതുവത്സരാഘോഷം; പൊതുഅവധി പ്രഖ്യാപിച്ച് കുവൈത്ത്
New Year Holiday കുവൈത്ത് സിറ്റി: ജനുവരി ഒന്നിന് പൊതുഅവധി പ്രഖ്യാപിച്ച് കുവൈത്ത്. കുവൈത്ത് മന്ത്രിസഭയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പുതുവത്സരാഘോഷങ്ങൾക്കായി 2026 ജനുവരി 1 വ്യാഴാഴ്ച സർക്കാർ സ്ഥാപനങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചു.
ബുധനാഴ്ച നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിൽ അംഗീകരിച്ച ഉത്തരവ് പ്രകാരം വെള്ളി, ശനി അവധിയ്ക്ക് ശേഷം 2026 ജനുവരി 4 ഞായറാഴ്ച പതിവ് പ്രവർത്തനങ്ങൾ പുനരാരംഭിക്കും. പ്രത്യേക സ്വഭാവമുള്ള സ്ഥാപനങ്ങൾ ഈ കാലയളവിൽ അവയുടെ ശേഷി അനുസരിച്ച് പ്രവർത്തിക്കും.
സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു: കുവൈത്തിൽ 131 സ്ഥാപനങ്ങൾക്ക് നോട്ടീസ്
Kuwait Fire Force shuts establishments കുവൈത്ത് സിറ്റി: സുരക്ഷാ നിബന്ധനകൾ പാലിക്കാത്തതിനെത്തുടർന്ന് കുവൈത്തിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലും ജലീബ് അൽ-ഷുയൂഖിലും കുവൈത്ത് ഫയർ ഫോഴ്സ് (KFF) വ്യാപകമായ പരിശോധന നടത്തി. പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ 131 സ്ഥാപനങ്ങൾക്കും കടകൾക്കും നോട്ടീസും മുന്നറിയിപ്പും നൽകി. കൂടാതെ, നിരവധി സ്ഥാപനങ്ങൾ ഭരണപരമായ നടപടികളുടെ ഭാഗമായി അടപ്പിച്ചു. ആഭ്യന്തര മന്ത്രാലയം, വാണിജ്യ-വ്യവസായ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി, കുവൈത്ത് മുൻസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഫയർ ഫോഴ്സ് ഈ പരിശോധന നടത്തിയത്. തീപിടുത്തം തടയുന്നതിനും സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഫയർ ഫോഴ്സ് പ്രസ്താവനയിൽ അറിയിച്ചു. അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങളെയും സ്ഥാപനങ്ങളെയും കണ്ടെത്തി നടപടിയെടുക്കുക. വ്യാവസായിക, വാണിജ്യ മേഖലകളിൽ അഗ്നി സുരക്ഷാ മുൻകരുതലുകൾ ഉറപ്പുവരുത്തി ജീവനും സ്വത്തും സംരക്ഷിക്കുക എന്നതാണ് ഈ ക്യാമ്പയിനിൻ്റെ പ്രധാന ലക്ഷ്യം. നിയമലംഘനങ്ങൾ തുടരുന്ന സ്ഥാപനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദേഹാസ്വാസ്ഥ്യം; സ്വയം വാഹനമോടിച്ച് പ്രവാസി മലയാളി ആശുപത്രിയിലെത്തി, പിന്നാലെ മരണം
expat malayali dies അൽഹസ: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. സൗദി അറേബ്യയിൽ മുപ്പത് വർഷത്തിലേറെയായി പ്രവാസ ജീവിതം നയിച്ചിരുന്ന തിരുവനന്തപുരം സ്വദേശി അബ്ദുൽ സലീം (57) ആണ് മരിച്ചത്. തിരുവനന്തപുരം പോത്തൻകോട് കോയ്ത്തൂർക്കോണം എസ്.എച്ച്. ഗാർഡനിൽ താമസിക്കുന്ന അബ്ദുൽ സലീം കിഴക്കൻ പ്രവിശ്യയിലെ അൽഹസയിലാണ് അന്തരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹം സ്വയം വാഹനമോടിച്ചാണ് അൽഹസ ജാഫർ ആശുപത്രിയിൽ എത്തിയത്. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. പരേതരായ കൊച്ചഹമ്മദ് പിള്ളയുടെയും മറിയം ബീവിയുടെയും മകനാണ്. ഭാര്യ: ഹസീന, മക്കൾ: ഹാരിസ്, സുബ്ഹാന. അൽഹസയിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം, ഒ.ഐ.സി.സി. അൽഹസ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായിരുന്നു. അൽഹസ ജാഫർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ ഒ.ഐ.സി.സി. പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും. അബ്ദുൽ സലീമിൻ്റെ വിയോഗത്തിൽ അൽഹസ ഒ.ഐ.സി.സി. അനുശോചനം രേഖപ്പെടുത്തി.
കുവൈത്ത്: ഫേഷ്യല്‍ ചെയ്യുന്നതിനിടെ കണ്ണുകള്‍ അടച്ചുപിടിച്ചു; ഈ തക്കത്തില്‍ മോഷണം, പ്രതി പിടിയില്‍
Gold Theft Kuwait ഹവല്ലി: ബ്യൂട്ടി പാർലറിൽ സേവനത്തിനെത്തിയ യുവതിയുടെ ഹാൻഡ്‌ബാഗിൽ നിന്ന് സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസ് ഹവല്ലി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം തെളിയിച്ചു. പാർലറിലെ ഒരു ജീവനക്കാരിയാണ് ഈ കേസിൽ അറസ്റ്റിലായത്. ഗൾഫ് പൗരയാണ് പരാതി നൽകിയത്. ഹവല്ലിയിലെ ഒരു വനിതാ ബ്യൂട്ടി പാർലറിൽ സേവനത്തിന് ശേഷം പണം നൽകാൻ നോക്കിയപ്പോഴാണ് പേഴ്‌സ് കാണാനില്ലെന്ന് യുവതി ശ്രദ്ധിച്ചത്. ഏകദേശം 1,750 ദിനാർ വിലമതിക്കുന്ന 24 കാരറ്റ് സ്വർണ്ണ മോതിരവും കാർട്ടിയർ നെക്ലേസും കൂടാതെ 300 ദിനാർ പണവും പേഴ്‌സിലുണ്ടായിരുന്നു. ആകെ 2,050 ദിനാറിൻ്റെ നഷ്ടമാണ് കണക്കാക്കുന്നത്. മുഖത്ത് സ്റ്റീം ബാത്തും ഫേഷ്യലും ചെയ്യുന്നതിനിടയിൽ കണ്ണുകൾ അടച്ചുപിടിച്ചിരുന്ന സമയത്താണ് മോഷണം നടന്നതെന്ന് യുവതി സംശയം പ്രകടിപ്പിച്ചു. സി.സി.ടി.വി: സ്വകാര്യത കണക്കിലെടുത്ത് വനിതാ ബ്യൂട്ടി പാർലറുകൾക്കുള്ളിൽ ക്യാമറകൾ നിരോധിച്ചിട്ടുള്ളതിനാൽ ദൃശ്യങ്ങൾ ലഭ്യമല്ലായിരുന്നു. പാർലറിലെ 12 ഓളം ജീവനക്കാരെയും ഉടമയെയും പോലീസ് ചോദ്യം ചെയ്തു. ഫേഷ്യൽ ചെയ്ത ജീവനക്കാരി കുറ്റം നിഷേധിച്ചുവെങ്കിലും, മറ്റ് ജീവനക്കാരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ മറ്റൊരു ജീവനക്കാരിയെ പോലീസ് സംശയിച്ചു. തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചു. കസ്റ്റമർ കണ്ണടച്ച് കിടക്കുന്ന സമയം നോക്കി നിമിഷങ്ങൾക്കുള്ളിൽ ബാഗിൽ നിന്ന് പേഴ്‌സ് മോഷ്ടിക്കുകയായിരുന്നു എന്ന് ഇവർ പറഞ്ഞു. പരിശോധന ഭയന്ന് ഇവർ ഉടൻ തന്നെ ആഭരണങ്ങൾ പാർലറിലെ ടോയ്‌ലറ്റ് ബൗളിനുള്ളിൽ ഒളിപ്പിച്ചു. പിന്നീട് അവസരം ലഭിച്ചപ്പോൾ ഇത് ഹവല്ലിയിലെ തൻ്റെ താമസസ്ഥലത്തേക്ക് കടത്തുകയായിരുന്നു എന്ന് ഇവർ വെളിപ്പെടുത്തി. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ഇവർക്കെതിരെ മോഷണക്കുറ്റത്തിന് (Case No. 2025/177) കേസെടുത്ത് നിയമനടപടികൾ ആരംഭിച്ചു.
പുതിയ നിയമം പ്രാബല്യത്തില്‍ വന്ന് ആദ്യ മണിക്കൂറുകളില്‍ മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റ്
Drug Possession Arrest kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുതായി നിലവിൽ വന്ന ലഹരിവിരുദ്ധ നിയമം കർശനമായി നടപ്പിലാക്കിത്തുടങ്ങിയതിൻ്റെ ആദ്യ മണിക്കൂറുകളിൽ മയക്കുമരുന്നുമായി ആറ് പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. സമൂഹത്തെ സംരക്ഷിക്കുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശക്തമായ നീക്കത്തിൻ്റെ ഭാഗമായാണ് ഈ നടപടി. മയക്കുമരുന്ന് നിയന്ത്രണ ജനറൽ ഡിപ്പാർട്ട്‌മെൻ്റാണ് രണ്ട് വ്യത്യസ്ത കേസുകളിലായി ഇവരെ പിടികൂടിയത്. ഏഷ്യൻ വംശജരായ നാല് പ്രവാസികളെയാണ് ഫർവാനിയ മേഖലയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഒരു കുവൈത്ത് പൗരനെയും താമരരേഖകളില്ലാത്ത ഒരാളെയും കബ്ദ് മേഖലയിൽ നിന്ന് പിടികൂടി. പിടിക്കപ്പെട്ട എല്ലാവരുടെയും പക്കൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവരെ തുടർ നിയമനടപടികൾക്കായി ജുഡീഷ്യറിക്ക് കൈമാറും. നിയമം ലംഘിക്കുന്നവർക്കും സമൂഹത്തിൻ്റെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നവർക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന രാജ്യത്തിൻ്റെ ദൃഢനിശ്ചയമാണ് ഈ അറസ്റ്റുകൾ കാണിക്കുന്നത്. യുവാക്കളെ മയക്കുമരുന്നിൻ്റെയും മനഃപരിവർത്തന പദാർത്ഥങ്ങളുടെയും അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നതിനാണ് മന്ത്രാലയം മുൻഗണന നൽകുന്നത്. ക്രിമിനൽ സെക്യൂരിറ്റി സെക്ടറും മറ്റ് സുരക്ഷാ ഏജൻസികളും വരും ദിവസങ്ങളിലും പരിശോധനകൾ തുടരും. നിയമം പൂർണ്ണമായ ഗൗരവത്തോടെ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ യാതൊരുവിധ ലെയ്‌സനയും അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.
ബാങ്ക് തട്ടിപ്പുകൾ തടയാൻ കുവൈത്ത് നീക്കം; 2026 ല്‍ പ്രവർത്തനം ആരംഭിക്കും
Kuwait Bank Fraud കുവൈത്ത് സിറ്റി: ബാങ്കിങ് കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി ‘ബാങ്കിങ് അഫയേഴ്‌സ് പ്രോസിക്യൂഷൻ ഓഫീസ്’ സ്ഥാപിച്ചതായി അറ്റോർണി ജനറൽ സാദ് അൽ-സഫ്രാൻ പ്രഖ്യാപിച്ചു. ഇലക്ട്രോണിക് തട്ടിപ്പ്, ബാങ്ക് ഫോർജറി, മടങ്ങിയ ചെക്കുകൾ നൽകൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഈ ഓഫീസ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അൽ-സിയാസ്സ ദിനപത്രം റിപ്പോർട്ട് ചെയ്തു. സാമ്പത്തിക രംഗത്തെ അതിവേഗത്തിലുള്ള മാറ്റങ്ങൾ ബാങ്കിങ് ഇടപാടുകളിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതിന് ഇത്തരം ഒരു ഓഫീസ് അനിവാര്യമാക്കിയെന്ന് അൽ-സഫ്രാൻ വിശദീകരിച്ചു. ബാങ്കിങ് മേഖലയിലെ കുറ്റകൃത്യങ്ങളെ നേരിടുന്നതിനുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്താനും ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും വരുന്ന കാലയളവിൽ സാധിക്കും. 2026-ൽ ബാങ്കിംഗ് അഫയേഴ്‌സ് പ്രോസിക്യൂഷൻ ഓഫീസ് പ്രവർത്തനമാരംഭിക്കാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്നു. അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ആധുനിക ബാങ്കിംഗ് കുറ്റകൃത്യങ്ങളെ നേരിടാൻ കഴിവുള്ള ഒരു അന്വേഷണ-പ്രോസിക്യൂഷൻ സംവിധാനം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുക. പ്രായോഗിക പരിചയം, തൊഴിൽപരമായ കഴിവ് എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന വസ്തുനിഷ്ഠമായ മാനദണ്ഡങ്ങളായിരിക്കും ഇതിനായി ഉപയോഗിക്കുക. ബാങ്കിംഗ് കുറ്റകൃത്യങ്ങളുടെ രീതികൾ നിരീക്ഷിക്കുന്നതിനും അവ ലഘൂകരിക്കുന്നതിനുള്ള പ്രായോഗിക പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും ഓഫീസ് ആനുകാലിക വിശകലന പഠനങ്ങളും റിപ്പോർട്ടുകളും തയ്യാറാക്കും. ഈ മേഖലയിലെ വിവരങ്ങളുടെയും വിശകലനത്തിൻ്റെയും പ്രധാന ഉറവിടമായി ഇത് മാറും. ആവശ്യമെങ്കിൽ, ഡിജിറ്റൽ കുറ്റകൃത്യങ്ങളെക്കുറിച്ചും അവയെ പ്രതിരോധിക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി നിയമപരമായ അവബോധ പരിപാടികൾ ഓഫീസ് ആരംഭിക്കും. പുതിയ കുറ്റകൃത്യങ്ങളുടെ രീതികൾ നിരീക്ഷിക്കുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കാനും അവയുടെ ആഘാതം ലഘൂകരിക്കുന്നതിന് വേഗത്തിൽ ഇടപെടാനും കഴിയുന്ന സംരംഭങ്ങൾ സജീവമാക്കാൻ ഈ ഓഫീസ് പ്രവർത്തിക്കും. ദേശീയ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക ഇടപാടുകൾ സുരക്ഷിതമാക്കുന്നതിനും സ്ഥിരതയുള്ളതും സുരക്ഷിതവുമായ ഒരു സാമ്പത്തിക അന്തരീക്ഷം സ്ഥാപിക്കുന്നതിനും ഇത് ഒരു സുപ്രധാന ചുവടുവയ്പ്പാണ്.
കുറഞ്ഞ നിരക്കിൽ സാധനം എത്തിക്കാം: വ്യാജ കാർഗോ തട്ടിപ്പ്; പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
Fake cargo scam റിയാദ്: കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് സാധനങ്ങൾ എത്തിക്കാമെന്ന് വാഗ്ദാനം നൽകി വ്യാജ കാർഗോ ഏജൻസികൾ പ്രവാസികളെ വഞ്ചിക്കുന്നതായി പരാതി. റിയാദിലെ ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐഡിഎ) ആണ് ഇതുസംബന്ധിച്ച് പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയത്. ഔദ്യോഗിക സ്ഥാപനങ്ങൾ ഇല്ലാത്ത വ്യക്തികൾ മിനി പിക്കപ്പ് വാനുകളും വ്യാജ നെയിം കാർഡുകളും സ്റ്റിക്കർ കാർഡുകളും ബില്ലുകളും ഉപയോഗിച്ചാണ് കാർഗോ വഴി അയക്കാനുള്ള സാധനങ്ങൾ ശേഖരിക്കുന്നത്. ഇവർ ശേഖരിക്കുന്ന സാധനങ്ങൾ നാട്ടിലേക്ക് അയക്കാതെ ഗോഡൗണുകളിൽ കെട്ടിക്കിടക്കും. നാട്ടിലേക്ക് അയച്ചാൽ പോലും അവ വിതരണം ചെയ്യാതിരിക്കുകയും പിന്നീട് കുറഞ്ഞ വിലയ്ക്ക് വിൽക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്ന അനധികൃത വ്യക്തികൾ, ഉപഭോക്താക്കളിൽ നിന്ന് ശേഖരിക്കുന്ന സാധനങ്ങൾ അംഗീകൃത ഏജൻസികളെ ഏൽപ്പിച്ച ശേഷം പേയ്മെൻ്റ് ഭാഗികമായി മാത്രം നൽകി മുങ്ങുന്ന സംഭവങ്ങളുമുണ്ട്. ഇതോടെ ബാക്കി പണത്തിനായി കാത്തിരിക്കുന്ന ഏജൻസികളുടെ ഗോഡൗണുകളിൽ ഈ സാധനങ്ങൾ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാവും. ജിദ്ദ, ദമ്മാം, റിയാദ് എന്നീ പ്രവിശ്യകളിലെ കാർഗോ പ്രവർത്തകരുടെ കൂട്ടായ്മയായി രൂപവത്കരിച്ച ഐ.ഡി.എ, പ്രവാസികൾ തട്ടിപ്പിന് ഇരയാവാതിരിക്കാൻ ജാഗ്രത പാലിക്കുമെന്ന് അറിയിച്ചു. സംഘടനയുടെ മേൽനോട്ടത്തിൽ എയർ കാർഗോയ്ക്ക് 13 റിയാലും സീ കാർഗോയ്ക്ക് 7 റിയാലും എന്ന നിലയിൽ ഡോർ ടു ഡോർ നിരക്ക് ഏകീകരിച്ചിട്ടുണ്ട്. ഈ തുകയിൽ കുറച്ച് കാർഗോ അയയ്ക്കാമെന്ന് പറഞ്ഞ് ഏജൻ്റുമാർ സമീപിച്ചാൽ, അത് തട്ടിപ്പല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ സാധനങ്ങൾ ഏൽപ്പിക്കാവൂ എന്നും ഐഡിഎ മുന്നറിയിപ്പ് നൽകി.