Ramadan 2026; റമദാനിൽ ജീവനക്കാർക്ക് ഇളവ്: പ്രവൃത്തിസമയം നാലര മണിക്കൂർ; ഫ്ലെക്സിബിൾ ഷെഡ്യൂൾ പ്രഖ്യാപിച്ച് കുവൈത്ത്

Ramadan 2026; വരാനിരിക്കുന്ന റമദാൻ മാസത്തിൽ സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തിസമയത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് സിവിൽ സർവീസ് കമ്മീഷൻ (CSC). ജീവനക്കാർക്ക് ആശ്വാസകരമായ രീതിയിൽ പ്രതിദിനം നാലര മണിക്കൂർ മാത്രമായിരിക്കും ജോലി സമയം. രാവിലെ ജോലിക്ക് പ്രവേശിക്കുന്നതിൽ ഫ്ലെക്സിബിൾ സമയം അനുവദിച്ചിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു. ജീവനക്കാർക്ക് രാവിലെ 8:30 നും 10:30 നും ഇടയിലുള്ള ഏത് സമയത്തും ജോലിയിൽ പ്രവേശിക്കാം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://whatsapp.com/channel/0029Vb7VmaF9cDDQmurGJH44 പ്രവേശിച്ച സമയം മുതൽ നാലര മണിക്കൂർ പൂർത്തിയാക്കിയാൽ ജോലി അവസാനിപ്പിക്കാം. ഫ്ലെക്സിബിൾ സമയം കൂടാതെ, സർക്കാർ സ്ഥാപനങ്ങൾക്ക് താഴെ പറയുന്ന അഞ്ച് സമയക്രമങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കാനും അനുവാദമുണ്ട്.

  • രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ
  • രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:30 വരെ
  • രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 2:00 വരെ
  • രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2:30 വരെ
  • രാവിലെ 10:30 മുതൽ വൈകുന്നേരം 3:00 വരെ

എല്ലാ ജീവനക്കാർക്കും ജോലിക്ക് എത്തുന്നതിനും പോകുന്നതിനും 15 മിനിറ്റ് ഇളവ് (Grace Period) ലഭിക്കും. വനിതാ ജീവനക്കാർക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ അധികമായി 15 മിനിറ്റ് കൂടി ഇളവ് അനുവദിച്ചിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ:

  • ജോലിയിൽ പ്രവേശിച്ച ശേഷം സാന്നിധ്യം ഉറപ്പാക്കാനുള്ള ഫിംഗർപ്രിന്റ് (Attendance Verification) രണ്ട് മണിക്കൂറിന് ശേഷം രേഖപ്പെടുത്തണം.
  • നിലവിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കും ഓൺ-കോൾ ഡ്യൂട്ടിയിലുള്ളവർക്കും പുതിയ സമയക്രമം ബാധകമല്ല.
  • ഡിജിറ്റൽ സേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന സർക്കാർ സ്ഥാപനമായി സിവിൽ സർവീസ് ബ്യൂറോയെ തിരഞ്ഞെടുത്തു. ‘ന്യൂബോൺ ജേർണി’ (Newborn Journey) ഉൾപ്പെടെയുള്ള നൂതന പദ്ധതികളിലൂടെ ഡിജിറ്റൽ പരിവർത്തനത്തിൽ ബ്യൂറോ കൈവരിച്ച നേട്ടങ്ങൾ പരിഗണിച്ചാണിത്.

2026-ലെ റമദാൻ മാസത്തിലാണ് ഈ സംവിധാനം നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. പ്രത്യേക സാഹചര്യങ്ങളുള്ള വകുപ്പുകൾക്ക് സിവിൽ സർവീസ് കമ്മീഷന്റെ മുൻകൂർ അനുമതിയോടെ സമയക്രമത്തിൽ മാറ്റം വരുത്താവുന്നതാണ്.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

Pilot Attack കൈക്കുഞ്ഞുമായെത്തിയ സ്‌പൈസ് ജെറ്റ് യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ്; ഞെട്ടലോടെ യാത്രക്കാർ

Pilot Attack ന്യൂഡൽഹി: സ്‌പൈസ് ജെറ്റ് യാത്രക്കാരനെ എയർഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് ക്രൂരമായി മർദ്ദിച്ചു. കൈക്കുഞ്ഞുമായി യാത്രചെയ്യുകയായിരുന്ന അങ്കിത് ദേവാൻ എന്ന യാത്രക്കാരനാണ് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്. ഡൽഹി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിലായിരുന്നു സംഭവം. ക്യാപ്റ്റൻ വീരേന്ദർ എന്ന പൈലറ്റ് ആണ് സ്‌പൈസ് ജെറ്റ് യാത്രക്കാരനെ ആക്രമിച്ചത്.

എയർ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റായ ക്യാപ്റ്റൻ വീരേന്ദർ, ബോർഡിങ് ക്യൂ മറികടന്നതിനെ ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു മർദ്ദനമെന്ന് അങ്കിത് ദേവാൻ ആരോപിക്കുന്നു. പൈലറ്റിന്റെ മർദനത്തെത്തുടർന്ന് തന്റെ മുഖത്ത് മുറിവുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. മുഖത്തു നിന്ന് രക്തം ഒഴുകുന്ന ദൃശ്യം അങ്കിത് സാമൂഹ്യ മാധ്യമങ്ങളിൽ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിന് സാക്ഷിയാകേണ്ടി വന്ന ഏഴ് വയസ്സുകാരിയായ തന്റെ മകൾ ഇപ്പോഴും വലിയ മാനസികാഘാതത്തിലാണെന്നും അദ്ദേഹം പറയുന്നു.

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ സ്‌ട്രോളറുമായി എത്തിയതിനാൽ വിമാനത്താവള ജീവനക്കാരുടെ നിർദേശപ്രകാരമാണ് അങ്കിത് ദേവാനും കുടുംബവും സ്റ്റാഫ് സെക്യൂരിറ്റി ചെക്ക്-ഇൻ ലൈൻ ഉപയോഗിച്ചത്. എന്നാൽ ഈ വരിയിൽ അതിക്രമിച്ചു കയറിയ പൈലറ്റ്, അങ്കിതിനെ വിദ്യാഭ്യാസമില്ലാത്തവൻ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ബോർഡിലെ നിർദേശങ്ങൾ വായിക്കാൻ അറിയില്ലേ എന്ന് ചോദിച്ചു പരിഹസിക്കുകയും ചെയ്തു. പിന്നീടുണ്ടായ തർക്കത്തിനിടെയായിരുന്നു അങ്കിത് നേരെ ഇയാൾ ആക്രമണം നടത്തിയത്.

പൈലറ്റിനെ അന്വേഷണവിധേയമായി ഔദ്യോഗിക ചുമതലകളിൽ നിന്ന് നീക്കം ചെയ്തതായി എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

Kuwait Credit കുവൈത്തിൽ വായ്പാ മേഖലയിൽ മുന്നേറ്റം; ക്രെഡിറ്റ് റെക്കോർഡ് ഉയർന്നു

Kuwait Credit കുവൈത്ത് സിറ്റി: കുവൈത്തിൽ വായ്പാ മേഖലയിൽ മുന്നേറ്റം. 11 മാസത്തിനിടെ വായ്പകൾ 6.22 ബില്യൺ ദിനാർ വർധിച്ചു. ഭവന, റിയൽ എസ്റ്റേറ്റ്, വ്യാവസായിക മേഖലകളിലേക്കുള്ള വായ്പകളിലാണ് കൂടുതലും വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 ലെ ആദ്യ 11 മാസത്തെ കണക്കാണ് കുവൈത്ത് സെൻട്രൽ ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്.

വാർഷികാടിസ്ഥാനത്തിൽ വായ്പകൾ ഏകദേശം 11% വർദ്ധിച്ചു. മേഖലാതലത്തിൽ ഭവന വായ്പകൾ 4.5% ഉയർന്ന് 17.28 ബില്യൺ കുവൈത്ത് ദിനാറിൽ എത്തി. ഉപഭോക്തൃ വായ്പാ സൗകര്യങ്ങളിൽ 6.7 ദശലക്ഷം ദിനാറിന്റെ അഥവാ 0.33% വർധനവ് രേഖപ്പെടുത്തി. ഉപഭോക്തൃ വായ്പ 2.08 ബില്യൺ ദിനാറായി ഉയർന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

2025ന്റെ ആദ്യ 11 മാസങ്ങളിൽ കുവൈത്തിലെ ബാങ്കിംഗ് മേഖലയിൽ ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. പ്രാദേശിക ബാങ്കുകളുടെ ആസ്തിയിൽ വർദ്ധനവ് ഉണ്ടായി. പ്രാദേശിക ബാങ്കുകളുടെ ആസ്തികൾ ഏകദേശം 10.5 ബില്യൺ കെഡി വർദ്ധിച്ച് 102.16 ബില്യൺ കെഡിയായി. പ്രാദേശിക ബാങ്കുകളുടെ നിക്ഷേപങ്ങൾ 9.7 ശതമാനം വർദ്ധിച്ചു. 2024 ഡിസംബറിൽ ഇത് 53.82 ബില്യൺ കെഡിയായിരുന്നു. എന്നാൽ 2025 നവംബർ അവസാനത്തോടെ 5.24 ബില്യൺ കെഡിയായി വർദ്ധിച്ച് 59.06 ബില്യൺ കെഡിയായി. സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളിലെ 9% വർദ്ധനവാണ് പ്രധാനമായും വളർച്ചയ്ക്ക് കാരണമായത്. അതേസമയം വിദേശ കറൻസുകളിലെ സ്വകാര്യമേഖലയിലെ നിക്ഷേപങ്ങൾ പ്രതിമാസം 3.1 ശതമാനം കുറഞ്ഞ് 1.9 ബില്യൺ കെഡിയായി.

പൊതുസ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾ 33.7 ശതമാനം വർദ്ധിച്ച് 9.51 ബില്യൺ കെഡിയായി. 2.4 ബില്യൺ കെഡിയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ, സർക്കാർ നിക്ഷേപങ്ങളിൽ കുറവാണ് ഉണ്ടായത്. സർക്കാർ നിക്ഷേപങ്ങൾ 920.4 ദശലക്ഷം കെഡി കുറഞ്ഞ് 4.16 ബില്യൺ കെഡിയായി. 18.1 ശതമാനം കുറവാണ് ഉണ്ടായത്.വിദേശ ആസ്തി ബാലൻസുകളിൽ 18.6 ശതമാനം വർദ്ധനവും സ്വകാര്യ മേഖലയിലുള്ള ക്ലൈമുകളിൽ 6.6 ശതമാനം വർദ്ധനവും ബാങ്ക് വർദ്ധനവിന് കാരണമായതായി കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു. പ്രാദേശിക ബാങ്കുകളിലെ ഓഹരി ഉടമകളുടെ മൂല്യം 8.2 ശതമാനം വർദ്ധിച്ച് 17.32 ദിനാറിൽ എത്തി. ആഭ്യന്തര ലിക്വിഡിറ്റി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.2 ശതമാനം വർദ്ധിച്ച് 42.04 ബില്യൺ ദിനാറിൽ എത്തി. 2025ലെ ആദ്യ പതിനൊന്ന് മാസങ്ങളിൽ 106 ദശലക്ഷം ഇടപാടുകളിലൂടെ 7.83 ബില്യൺ കെ ഡി മൂല്യമുള്ള ഇടപാടുകൾ രേഖപ്പെടുത്തിയ വാംഡ് തൽക്ഷണ പേയ്മെന്റ് സിസ്റ്റത്തിന്റെ ശക്തമായ പ്രകടനത്തെ കുറിച്ചും കുവൈത്ത് സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടി.

Commercial Licensing വാണിജ്യ ലൈസൻസിംഗ് നിയമം കർശനമാക്കാൻ കുവൈത്ത്

Commercial Licensing കുവൈത്ത് സിറ്റി: വാണിജ്യ ലൈസൻസിംഗ് നിയമം കർശനമാക്കാൻ കുവൈത്ത്. എല്ലാ ഗവർണറേറ്റുകളിലുമുള്ള വാണിജ്യ പരസ്യ ലൈസൻസുകളുടെ പരിശോധനകൾ കുവൈത്ത് മുനിസിപ്പാലിറ്റി ശക്തമാക്കിയിട്ടുണ്ട്.

ഹവല്ലിയിലെ ഒരു ഷോപ്പിംഗ് മാളിൽ അടുത്തിടെ അധികൃതർ പരിശോധന നടത്തിയിരുന്നു. 32 കടകളിലാണ് പരിശോധന നടത്തിയത്. സാധുവായ ലൈസൻസില്ലാതെയോ കാലഹരണപ്പെട്ട പെർമിറ്റുകൾ ഉപയോഗിച്ചോ പ്രവർത്തിച്ച ഒമ്പത് ഔട്ട്ലെറ്റുകൾക്കെതിരെ നടപടി സ്വീകരിച്ചു. തുടർച്ചയായ നിർവ്വഹണ ശ്രമങ്ങളുടെ ഭാഗമായി പ്രതിമാസ റിപ്പോർട്ടുകൾ ധനകാര്യ വകുപ്പിന് സമർപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Swimming Pool നീന്തൽക്കുളത്തിൽ വീണു; കുവൈത്തിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Swimming Pool കുവൈത്ത് സിറ്റി: കുവൈത്തിൽ നീന്തൽക്കുളത്തിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. അബ്ദാലി പ്രദേശത്താണ് സംഭവം. ഈജിപ്ഷ്യൻ കുട്ടിയാണ് മരിച്ചത്. കുട്ടിയെ കുളത്തിൽ നിന്നും പുറത്തെടുത്ത ശേഷം ഉടൻ തന്നെ മാതാപിതാക്കൾ അൽ അബ്ദാലി ക്ലിനിക്കിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആശുപത്രിയിലെത്തിച്ചപ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു. കുട്ടിയ്ക്ക് ഹൃദയമിടിപ്പും ഉണ്ടായിരുന്നില്ല.

സിപിആർ നൽകിയെങ്കിലും കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവം അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും നപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Sharq Market ഷാർഖ് മാർക്കറ്റിലെ മത്സ്യത്തൊഴിലാളികളുടെ പരാതികൾ പരിഹരിക്കൽ; കമ്മിറ്റി രൂപീകരിക്കാൻ കുവൈത്ത്

Sharq Market കുവൈത്ത് സിറ്റി: ഷാർഖ് മാർക്കറ്റിലെ മത്സ്യത്തൊഴിലാളികളുടെ പരാതികൾ പരിഹരിക്കാൻ കമ്മിറ്റി രൂപീകരിക്കാൻ കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഡയറക്ടർ ഡോ. റീം അൽ-ഫലീജ് ആണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മത്സ്യത്തൊഴിലാളി സ്റ്റാളുകൾ നേരിടുന്ന എല്ലാ വെല്ലുവിളികളും പരിശോധിക്കുന്നതിനും പൊതുതാൽപ്പര്യം സംരക്ഷിക്കുന്നതിനൊപ്പം അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായാണ് ഒരു പ്രത്യേക സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഡയറക്ടറുമായി ഫിഷർമാൻ യൂണിയൻ തലവൻ അബ്ദുല്ല അൽ-സർഹീദ് ചർച്ച നടത്തിയിരുന്നു. ഷാർഖ് മത്സ്യ മാർക്കറ്റിലെ സ്റ്റാൾ ഉടമകൾ സമർപ്പിച്ച നിരവധി പരാതികൾ പരിശോധിച്ചു. കൂടിക്കാഴ്ച്ച ഫലപ്രദമായിരുന്നുവെന്നും സ്റ്റാൾ ഉടമകളെ ബാധിക്കുന്ന പ്രധാന പ്രശനങ്ങൾ വ്യക്തമാക്കാൻ ഇത് സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഷാർഖ് മാർക്കറ്റ് നിലവിൽ ഒരു സ്വകാര്യ കമ്പനി താൽക്കാലികമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ മാനദണ്ഡങ്ങളും ആവശ്യകതകളും അനുസരിച്ച് നിരീക്ഷണങ്ങൾ പരിഹരിക്കുന്നതിനും ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനുമായി മത്സ്യത്തൊഴിലാളി യൂണിയനും ധനകാര്യ മന്ത്രാലയവും മാർക്കറ്റ് മാനേജ്മെന്റും തമ്മിൽ ഏകോപനം തുടരുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഉപഭോക്താക്കളെ സംരക്ഷിക്കുക എന്നതാണ് യൂണിയന്റെയും അതോറിറ്റിയുടെയും പൊതുവായ ലക്ഷ്യം. ആരോഗ്യകരവും, വൃത്തിയുള്ളതും, സുരക്ഷിതവുമായ രീതിയിൽ മത്സ്യം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Traveler Kidnapped വിമാനത്താവളത്തിലെത്തിയ യാത്രികനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടു പോയി; ഐഫോണും ബാഗേജും കവർന്നു

Traveler Kidnapped കൊച്ചി: വിമാനത്താവളത്തിലെത്തിയ യാത്രികനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെയാണ് തോക്കുചൂണ്ടി തട്ടികൊണ്ട് പോയി കവർച്ച ചെയ്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കാസർകോട് സ്വദേശി മുഹമ്മദ് ഷാഫിയെയാണ് തട്ടിക്കൊണ്ട് പോയത്.

കയ്യിലുണ്ടായിരുന്ന ബാഗേജും ഐ ഫോണും കവർന്ന ശേഷം ഷാഫിയെ വഴിയിൽ ഇറക്കിവിട്ടു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. വിശദമായ അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

Fashion Influencer അസഭ്യ വീഡിയോകൾ പ്രസിദ്ധീകരിച്ചു; കുവൈത്തിൽ ഫാഷൻ ഇൻഫ്‌ളുവൻസറിന് തടവുശിക്ഷ

Fashion Influencer കുവൈത്ത് സിറ്റി: അസഭ്യ വീഡിയോകൾ പ്രസിദ്ധീകരിച്ച ഫാഷൻ ഇൻഫ്‌ളുവൻസർക്ക് തടവുശിക്ഷ വിധിച്ച് കുവൈത്ത്. ദുഷ്പ്രവൃത്തിക്കും അധാർമ്മികതയ്ക്കും പ്രേരിപ്പിക്കൽ, അസഭ്യ വീഡിയോകൾ പ്രസിദ്ധീകരിക്കൽ, സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഫാഷൻ ഇൻഫ്‌ളുവൻസർക്ക് ഏഴ് വർഷം കഠിനതടവ് ശിക്ഷ വിധിച്ചത്. കുവൈത്ത് ക്രിമിനൽ കോടതിയാണ് വിധി പ്രസ്താവം നടത്തിയത്.

പൊതു മര്യാദ നിയമങ്ങൾ ലംഘിക്കുന്നതിന്റെ നിയമപരമായ പ്രത്യാഘാതമാണ് ഈ കോടതി വിധി ഉയർത്തിക്കാട്ടുന്നത്. അശ്ലീല വീഡിയോകളുടെ വ്യാപനം തടയുന്നതിനും സാമൂഹിക മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കർശന നടപടികളും കോടതി വിധി പ്രതിഫലിപ്പിക്കുന്നു.

Attendance Scam വ്യാജ ഫിംഗർ പ്രിന്റും ഹാജർ ക്രമക്കേടും; കുവൈത്തിൽ 12 പേർ അറസ്റ്റിൽ

Attendance Scam കുവൈത്ത് സിറ്റി: വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനും ഔദ്യോഗിക തൊഴിൽ സംവിധാനങ്ങളിലെ കൃത്രിമത്വം തടയുന്നതിനുമായി ശക്തമായ പരിശോധന ക്യാമ്പയിനുമായി കുവൈത്ത്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആണ് പരിശോധന നടത്തുന്നത്. ഈ പരിശോധനയിൽ 12 പേർ അറസ്റ്റിലായി. വിരലടയാള ഹാജർ സംവിധാനത്തിൽ ക്രമക്കേട് നടത്തിയവരാണ് അറസ്റ്റിലായത്.

ക്രമക്കേടിനെ കുറിച്ച് രഹസ്യ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. അറസ്റ്റിലായവരിൽ സ്ത്രീകളും ഉൾപ്പെടുന്നു. മന്ത്രാലയ ജീവനക്കാർക്ക് വേണ്ടി നിയമവിരുദ്ധമായി വിരലടയാള സേവനങ്ങൾ നൽകിയിരുന്നതായി സംശയിക്കുന്ന രണ്ട് പ്രവാസികളും അറസ്റ്റിലായിട്ടുണ്ട്. ഇതിൽ ഒരാൾ ഈജിപ്ഷ്യൻ സ്വദേശിയും മറ്റൊരാൾ ബംഗ്ലാദേശിയും ആണ്. ഔദ്യോഗിക ജോലിസമയം പാലിക്കാതെ അറ്റൻഡൻസും ഡിപ്പാർച്ചർ സമയവും തെറ്റായി രേഖപ്പെടുത്താൻ ജീവനക്കാരെ സഹായിച്ചിരുന്നു എന്നാണ് കണ്ടെത്തൽ. വിരലടയാളങ്ങൾ നിർമ്മിക്കാനും പകർത്താനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ അധികൃതർ പരിശോധനയിൽ പിടിച്ചെടുത്തു. സമാനമായ ഒരു കേസിൽ നേരത്തെ 21 ജീവനക്കാർ അറസ്റ്റിലായിരുന്നു. ഇതിന്റെ തുടർച്ചയായാണ് പരിശോധന ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്. ഈ പരിശോധനയുടെ ഭാഗമായാണ് കൂടുതൽ ജീവനക്കാർ പിടിയിലായത്. ജോലിയുടെ സമഗ്രതയെ ദുർബലപ്പെടുത്തുന്നതോ സർക്കാർ സ്ഥാപനങ്ങളുടെ ചിട്ടയായ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതോ പൊതുഫണ്ടിനെ പ്രതികൂലമായി ബാധിക്കുന്നതോ ആയ ഒരു ലംഘനവും അധികാരികൾ അനുവദിക്കില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വരുംദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും അധികൃതർ വ്യക്തമാക്കി. സംഭവമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലായേക്കാമെന്നാണ് റിപ്പോർട്ടുകൾ.

Banking Growth കുവൈത്ത് ബാങ്ക് ആസ്തിയിൽ വർധനവ്; ബാങ്കിംഗ് മേഖലയിൽ ശക്തമായ വളർച്ച

Banking Growth കുവൈത്ത് സിറ്റി: 2025ന്റെ ആദ്യ 11 മാസങ്ങളിൽ കുവൈത്തിലെ ബാങ്കിംഗ് മേഖലയിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി. കുവൈത്ത് സെൻട്രൽ ബാങ്ക് ആണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. പ്രാദേശിക ബാങ്കുകളുടെ ആസ്തിയിൽ വർദ്ധനവ് ഉണ്ടായി. പ്രാദേശിക ബാങ്കുകളുടെ ആസ്തികൾ ഏകദേശം 10.5 ബില്യൺ കെഡി വർദ്ധിച്ച് 102.16 ബില്യൺ കെഡിയായി. പ്രാദേശിക ബാങ്കുകളുടെ നിക്ഷേപങ്ങൾ 9.7 ശതമാനം വർദ്ധിച്ചു. 2024 ഡിസംബറിൽ ഇത് 53.82 ബില്യൺ കെഡിയായിരുന്നു. എന്നാൽ 2025 നവംബർ അവസാനത്തോടെ 5.24 ബില്യൺ കെഡിയായി വർദ്ധിച്ച് 59.06 ബില്യൺ കെഡിയായി. സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളിലെ 9% വർദ്ധനവാണ് പ്രധാനമായും വളർച്ചയ്ക്ക് കാരണമായത്. അതേസമയം വിദേശ കറൻസുകളിലെ സ്വകാര്യമേഖലയിലെ നിക്ഷേപങ്ങൾ പ്രതിമാസം 3.1 ശതമാനം കുറഞ്ഞ് 1.9 ബില്യൺ കെഡിയായി.

പൊതുസ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾ 33.7 ശതമാനം വർദ്ധിച്ച് 9.51 ബില്യൺ കെഡിയായി. 2.4 ബില്യൺ കെഡിയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ, സർക്കാർ നിക്ഷേപങ്ങളിൽ കുറവാണ് ഉണ്ടായത്. സർക്കാർ നിക്ഷേപങ്ങൾ 920.4 ദശലക്ഷം കെഡി കുറഞ്ഞ് 4.16 ബില്യൺ കെഡിയായി. 18.1 ശതമാനം കുറവാണ് ഉണ്ടായത്.

ഈ വർഷത്തെ ആദ്യ 11 മാസങ്ങളിൽ ബാങ്കുകൾ അനുവദിച്ച വായ്പകൾ 6.2 ബില്യൺ കെഡി വർദ്ധിച്ചു. വാർഷികാടിസ്ഥാനത്തിൽ വായ്പകൾ ഏകദേശം 11% വർദ്ധിച്ചു. മേഖലാതലത്തിൽ ഭവന വായ്പകൾ 4.5% ഉയർന്ന് 17.28 ബില്യൺ കുവൈത്ത് ദിനാറിൽ എത്തി. ഉപഭോക്തൃ വായ്പകളും നേരിയ തോതിൽ ഉയർന്നു. റിയൽ എസ്റ്റേറ്റ് ഫിനാൻസിംഗ് 5.5 ശതമാനം വർദ്ധിച്ച് 10.91 ബില്യൺ കുവൈത്ത് ദിനാറിൽ എത്തി. വിദേശ ആസ്തി ബാലൻസുകളിൽ 18.6 ശതമാനം വർദ്ധനവും സ്വകാര്യ മേഖലയിലുള്ള ക്ലൈമുകളിൽ 6.6 ശതമാനം വർദ്ധനവും ബാങ്ക് വർദ്ധനവിന് കാരണമായതായി കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു. പ്രാദേശിക ബാങ്കുകളിലെ ഓഹരി ഉടമകളുടെ മൂല്യം 8.2 ശതമാനം വർദ്ധിച്ച് 17.32 ദിനാറിൽ എത്തി. ആഭ്യന്തര ലിക്വിഡിറ്റി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.2 ശതമാനം വർദ്ധിച്ച് 42.04 ബില്യൺ ദിനാറിൽ എത്തി. 2025ലെ ആദ്യ പതിനൊന്ന് മാസങ്ങളിൽ 106 ദശലക്ഷം ഇടപാടുകളിലൂടെ 7.83 ബില്യൺ കെ ഡി മൂല്യമുള്ള ഇടപാടുകൾ രേഖപ്പെടുത്തിയ വാംഡ് തൽക്ഷണ പേയ്‌മെന്റ് സിസ്റ്റത്തിന്റെ ശക്തമായ പ്രകടനത്തെ കുറിച്ചും കുവൈത്ത് സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടി.

Kuwait Police കുവൈത്തിൽ പോലീസ് ഉദ്യോഗസ്ഥനായി വേഷം മാറി തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

Kuwait Police കുവൈത്ത് സിറ്റി: കുവൈറ്റിൽ പോലീസ് ഉദ്യോഗസ്ഥനായി വേഷം മാറി തട്ടിപ്പ് നടത്തി യുവാവ്. സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ ആണെന്ന് വ്യാജമായി അവകാശപ്പെട്ടാണ് ഇയാൾ ഓൺലൈനിലൂടെ തട്ടിപ്പ് നടത്തിയത്. അഹമ്മദ് അബ്ദുള്ള അൽ അൻസി എന്ന പേരിലായിരുന്നു ഇയാൾ ജനങ്ങളെ പറ്റിച്ചിരുന്നത്. സിവിൽ ഐഡി വിശദാംശങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട ഇയാൾ ആളുകളെ ഭീഷണിപ്പെടുത്തുകയും അവരുടെ ഫോട്ടോകൾ എടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

കുവൈത്തിലെ ഔദ്യോഗിക പോലീസ് നടപടിക്രമങ്ങളെ കുറിച്ച് ഇരകൾക്ക് അറിയില്ല എന്ന ആത്മവിശ്വാസത്തിലാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി കുവൈത്ത് പോലീസ് രംഗത്തെത്തി. ഒരു സാഹചര്യത്തിലും വ്യക്തിഗത വിവരങ്ങൾ, രേഖകൾ, അല്ലെങ്കിൽ ഫോട്ടോഗ്രാഫുകൾ എന്നിവ ആവശ്യപ്പെടുന്നതിനായി കുവൈത്ത് പോലീസ് വ്യക്തികളെ ഫോൺ, വാട്‌സ് ആപ്പ് അല്ലെങ്കിൽ സോഷ്യൽ മീഡിയ എന്നിവ വഴി ബന്ധപ്പെടില്ലെന്നാണ് അധികാരികൾ വ്യക്തമാക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള എല്ലാ ഔദ്യോഗിക അറിയിപ്പുകളും സമൻസുകളും ആശയവിനിമയങ്ങളും സഹേൽ ആപ്പ് വഴിയോ ഔദ്യോഗിക ചാനലുകൾ വഴിയോ മാത്രമേ പുറപ്പെടുവിക്കൂ. പോലീസിൽ നിന്നാണെന്ന് അവകാശപ്പെടുന്ന ഏതൊരു അനാവശ്യ കോളോ സന്ദേശമോ വന്നാൽ ശ്രദ്ധിക്കണം. ഇത് തട്ടിപ്പാണെന്ന് മനസ്സിലാക്കണം. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഓൺലൈനിൽ പ്രചരിക്കുന്ന ആൾമാറാട്ടക്കാരന്റെ മുഖം ഓർമ്മിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരമറിയിക്കണമെന്നും താമസക്കാരോട് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. കുവൈത്ത് പോലീസ് ഒരിക്കലും വ്യക്തിപരമായി വിവരങ്ങൾ ആവശ്യപ്പെട്ടില്ലെന്നും അങ്ങനെ ചെയ്യുന്ന ഏതൊരാളും തീർച്ചയായും തട്ടിപ്പുകാരനാണെണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group