
Jleeb Al-Shuyoukh കുവൈത്ത് സിറ്റി: ജലീബ് അൽ-ഷുയൂഖ് പ്രദേശത്ത് തകർച്ചാഭീഷണി നേരിടുന്നതും അപകടാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടി പൂർത്തിയായതായി കുവൈത്ത് മുൻസിപ്പാലിറ്റി അറിയിച്ചു. കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉടമകൾക്ക് നൽകിയ സമയപരിധി അവസാനിച്ചതിനെത്തുടർന്നാണ് അധികൃതർ നടപടിയെടുത്തതെന്ന് അൽ-സിയാസ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. നവംബർ 24-നാണ് കെട്ടിടങ്ങൾ പൊളിക്കാനുള്ള കാംപെയിൻ ആരംഭിച്ചത്. ഇതുവരെ ആകെ 60 കെട്ടിടങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി പൊളിച്ചുനീക്കിയത്. പ്രദേശത്തെ സുരക്ഷിതമല്ലാത്ത ബാക്കിയുള്ള കെട്ടിടങ്ങളും മുൻകൂട്ടി നിശ്ചയിച്ച സമയക്രമമനുസരിച്ച് പൊളിച്ചുനീക്കും. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയായിരിക്കും ഈ നടപടികൾ തുടരുകയെന്ന് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയും നഗരസൗന്ദര്യം നിലനിർത്തുന്നതിനും വേണ്ടിയാണ് കുവൈത്ത് മുൻസിപ്പാലിറ്റി ഇത്തരം കർശന നടപടികൾ സ്വീകരിക്കുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
കുവൈത്തിലെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിവിധ സേവനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുന്നു
kuwait moi കുവൈത്ത് സിറ്റി: സാങ്കേതികമായ നവീകരണ പ്രവർത്തനങ്ങൾക്കും സിസ്റ്റം വികസിപ്പിക്കുന്നതിനുമായി രാജ്യത്തെ എല്ലാ ഇലക്ട്രോണിക് റെസിഡൻസി സേവനങ്ങളും താൽക്കാലികമായി നിർത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അൽ-റായ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആകെ നാല് മണിക്കൂർ നേരത്തേക്കാണ് നിയന്ത്രണം. ഇന്ന് (തിങ്കൾ) രാത്രി 10 മണി മുതൽ നാളെ (ചൊവ്വ) പുലർച്ചെ രണ്ട് മണി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. സാങ്കേതിക അപ്‌ഡേറ്റുകൾ പൂർത്തിയാകുന്നതോടെ സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ സമയപരിധിയിൽ ഓൺലൈൻ വഴിയുള്ള വിസ, റെസിഡൻസി പുതുക്കൽ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകില്ല എന്ന കാര്യം ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്.