Seagull Hunting കടൽ കാക്കകളെ വേട്ടയാടൽ; നടപടി കടുപ്പിച്ച് കുവൈത്ത്

Seagull Hunting കുവൈത്ത് സിറ്റി: കടൽകാക്കകളെ വേട്ടയാടുന്നവർക്കെതിരെ നടപടി കടുപ്പിച്ച് കുവൈത്ത്. പരിസ്ഥിതി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് കടൽ കാക്കകളെ വേട്ടയാടിയ നിരവധി വ്യക്തികളെ പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സസ് ആൻഡ് ഫിഷ് റിസോഴ്‌സസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൂടുതൽ നിയമ നടപടികൾ സ്വീകരിക്കാനായി പരിസ്ഥി പബ്ലിക് അതോറിറ്റിയുമായും പരിസ്ഥിതി പോലീസുമായും ഏകോപനം നടത്തി വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

സമുദ്ര പരിസ്ഥിതിയുടെയും അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയുടെയും സംരക്ഷണത്തിന് എല്ലാവരും ശ്രമിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അധികൃതർ ചൂണ്ടിക്കാട്ടി. ജൈവവൈവിധ്യത്തെ ദോഷകരമായി ബാധിക്കുന്നതോ പ്രകൃതിദത്ത പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തടസപ്പെടുത്തുന്നതോ ആയ ഏതൊരു പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിൽക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

Energy Drinks കുവൈത്തിൽ എനർജി ഡ്രിങ്കുകൾക്ക് നിയന്ത്രണം; പുതിയ തീരുമാനങ്ങൾ അറിയാം

Energy Drinks കുവൈത്ത് സിറ്റി: കുവൈത്തിൽ എനർജി ഡ്രിങ്കുകൾക്ക് നിയന്ത്രണം. രാജ്യത്ത് എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിയന്ത്രിക്കുന്നതിനായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അബ്ദുൾ വഹാബ് അൽ-അവാദി മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു. എനർജി ഡ്രിങ്കുകളുടെ വിൽപ്പന 18 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി പുതിയ തീരുമാനത്തിൽ വ്യക്തമാക്കുന്നു. റസ്റ്റോറന്റുകൾ, കഫേകൾ, പലചരക്ക് കടകൾ, എല്ലാത്തരം വലുപ്പത്തിലുമുള്ള ഫുഡ് ട്രക്കുകൾ, കിയോസ്‌കുകൾ തുടങ്ങിയവയിൽ എനർജി ഡ്രിങ്കുകൾ വിൽക്കുന്നതും വ്യാപാരം ചെയ്യുന്നതും നിരോധിച്ചു.

വ്യക്തിയുടെ ദൈനംദിന ഉപഭോഗം രണ്ട് എനർജി ഡ്രിങ്കുകളുടെ ക്യാനുകളിൽ കവിയാൻ പാടില്ല, ഒരു ക്യാനിലെ ഉള്ളടക്കം 80 മില്ലിഗ്രാം കഫീൻ / 250 മില്ലിയിൽ കൂടരുത് തുടങ്ങിവയും പുതിയ തീരുമാനങ്ങളിൽ ഉൾപ്പെടുന്നു. എനർജി ഡ്രിങ്കുകളുമായി ബന്ധപ്പെട്ട വാണിജ്യ പരസ്യങ്ങളും സ്‌പോൺസർഷിപ്പുകളും നിരോധിച്ചിട്ടുണ്ട്. ഉൽപ്പാദകരും ഇറക്കുമതിക്കാരും പാക്കേജിംഗിൽ വ്യക്തവും കൃത്യവുമായ ആരോഗ്യ മുന്നറിയിപ്പുകൾ ഉൾപ്പെടുത്തണമെന്നും പുതിയ തീരുമാനത്തിൽ വ്യവസ്ഥ ചെയ്യുന്നു.

എല്ലാ തലങ്ങളിലുമുള്ള സർക്കാർ, സ്വകാര്യ, കമ്മ്യൂണിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എനർജി ഡ്രിങ്കുകൾ വിൽക്കുന്നതും വ്യാപാരം ചെയ്യുന്നതും നിരോധിക്കുന്നതും, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും സർവകലാശാലകളിലും അവ വിൽക്കുന്നതും വ്യാപാരം ചെയ്യുന്നതും നിരോധിക്കുന്നതും, സർക്കാർ സ്ഥാപനങ്ങളിലും ഏജൻസികളിലും എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിരോധിക്കുന്നതും ഈ തീരുമാനത്തിൽ ഉൾപ്പെടുന്നു.

ബാഹ്യ ഓർഡറിംഗ്, ഡെലിവറി പ്ലാറ്റ്‌ഫോമുകൾ വഴി എനർജി ഡ്രിങ്കുകൾ വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തി. സഹകരണ സംഘങ്ങളിലും സമാന്തര വിപണികളിലും നിയുക്ത പ്രദേശങ്ങളിലും രാജ്യത്തെ എല്ലാ പ്രസക്തമായ അധികാരികളുടെയും കർശന മേൽനോട്ടത്തിലും പ്രായവും അളവും സംബന്ധിച്ച നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വിൽപ്പന നടക്കുന്നുണ്ടെങ്കിൽ മാത്രമേ സഹകരണ സംഘങ്ങളിലും സമാന്തര വിപണികളിലും എനർജി ഡ്രിങ്കുകൾ വിൽക്കാൻ കഴിയൂ.

Drug Bust കുവൈത്തിൽ വൻ ലഹരിവേട്ട; രണ്ട് പ്രവാസികൾ പിടിയിൽ

Drug Bust കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിവേട്ട. സിന്തറ്റിക് ലഹരിവസ്തുക്കൾ, ക്രിസ്റ്റൽ മെത്ത് എന്നിവയുമായി രണ്ട് പ്രവാസികൾ അറസ്റ്റിലായി. ഏഷ്യൻ ഡ്രൈവർമാരാണ് അറസ്റ്റിലായത്. ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസാർദിന്റെയും ഡെപ്യൂട്ടി ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് ഹമദ് അൽ യൂസഫിന്റെയും നേതൃത്വത്തിലുള്ള ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റാണ് പ്രതികളെ പിടികൂടിയത്. രണ്ട് കുവൈറ്റ് കുടുംബങ്ങളുടെ ഡ്രൈവർമാരായി ജോലി ചെയ്തിരുന്നവരാണ് അറസ്റ്റിലായതെന്ന് അധികൃതർ വ്യക്തമാക്കി.

ഈ ഡ്രൈവർമാർ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ഡിസിജിഡിയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇവരുടെ കൈവശം 31 ഗ്രാം സിന്തറ്റിക് കഞ്ചാവും ഷാബുവും ഉണ്ടായിരുന്നു. അറസ്റ്റിലായവരെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Fake Fingerprint ഹാജർ രേഖകൾ വ്യാജമായി നിർമ്മിച്ച് ശമ്പളം തട്ടിയ കേസ്; 20 ജീവനക്കാരെ ശിക്ഷയിൽ നിന്നൊഴിവാക്കി കുവൈത്ത് കോടതി, കാരണമിത്…

Fake Fingerprint കുവൈത്ത് സിറ്റി: ഹാജർ രേഖകൾ വ്യാജമായി നിർമ്മിച്ച് ശമ്പളം തട്ടിയ കേസിൽ ജഹ്‌റ ആശുപത്രിയിലെ 20 ജീവനക്കാരുടെ ശിക്ഷ ഒഴിവാക്കാനുള്ള അപ്പീൽ കോടതിയുടെ വിധി കാസേഷൻ കോടതി ശരിവെച്ചു. ജീവനക്കാർ ദുരുപയോഗം ചെയ്ത ഫണ്ടിന്റെ മുഴുവൻ തിരിച്ചടവും നടത്തിയതിനെ തുടർന്നാണ് നടപടി.

സുരക്ഷാ ഗാർഡുകളുമായി ഗൂഢാലോചന നടത്തി സിലിക്കൺ ഫിംഗർപ്രിന്റ് സ്‌കാനറുകൾ ഉപയോഗിച്ച് തെറ്റായ ഹാജർ സമയവും ഡിപ്പാർച്ചർ സമയവും രേഖപ്പെടുത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. ഈ പ്രവർത്തിയിലൂടെ ജീവനക്കാർക്ക് അർഹതയില്ലാത്ത ശമ്പളവും അലവൻസുകളും ലഭിച്ചു. ലോവർ കോടതിയും അപ്പിൽ കോടതിയും ഇവരെ കുറ്റക്കാരായി കണ്ടെത്തിയെങ്കിലും തട്ടിയെടുത്ത തുകയുടെ തിരിച്ചടവ് കണക്കിലെടുത്ത് ശിക്ഷകൾ നൽകുന്നതിൽ നിന്നും വിട്ടുനിന്നു. കാസേഷൻ കോടതി ഈ വിധി ശരിവെയ്ക്കുകയായിരുന്നു.

Court Order തെളിവുകളില്ല; കുവൈത്തിൽ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി കോടതി

Court Order കുവൈത്ത് സിറ്റി: കുവൈത്തിൽ ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി. സ്ത്രീക്കെതിരെ അമിത ബലപ്രയോഗം നടത്തിയെന്ന കേസിലായിരുന്നു ആഭ്യന്തര മന്ത്രാലയത്തിലെ എൻഫോഴ്‌സ്‌മെന്റ് ഇൻവെസ്റ്റിഗേഷൻസ് വകുപ്പിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ആരോപണ വിധേയനായത്. കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനായി സ്ത്രീക്കെതിരെ ബലപ്രയോഗം നടത്തിയെന്നായിരുന്നു ആരോപണം. കുവൈത്തിലെ മിസ്ഡിമെനർ കോടതിയാണ് ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കിയത്.

ജഹ്‌റ ഗവർണറേറ്റിൽ ഒരു വീട്ടിൽ നടത്തിയ റെയ്ഡിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ തന്റെ അധികാരം ദുർവിനിയോഗം ചെയ്ത് സ്ത്രീയെ ആക്രമിച്ചതായും അമിത ബലപ്രയോഗം നടത്തിയതായുമായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. ഒരു കേസുമായി ബന്ധപ്പെട്ട് എന്ഡഫോഴ്‌സ്‌മെന്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റിലെ ഒരു സംഘം ഉദ്യോഗസ്ഥർ അറസ്റ്റ് വാറണ്ട് നടപ്പിലാക്കാനായി ഒരു വീട്ടിൽ എത്തിയപ്പോഴാണ് സംഭവം. വീട്ടിലെത്തിയ ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതിനെ തുടർന്ന് പ്രതികളെ ബലമായി കീഴ്‌പ്പെടുത്തി പോലീസ് സ്‌റ്റേഷനിലെത്തിച്ചത്.

എന്നാൽ ഇതിന് പിന്നാലെ ഇവരുടെ അമ്മ ഓഫീസർ തന്നെ ആക്രമിച്ചതായി പരാതിപ്പെടുകയായിരുന്നു. സ്ത്രീയുടെ മൊഴി അടിസ്ഥാന രഹിതമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥൻ ആക്രമിച്ചുവെന്നതിന് തെളിവുകളില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഈ വാദങ്ങളെല്ലാം അംഗീകരിച്ചാണ് കോടതി ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കിയത്.

New Traffic Law പുതിയ ട്രാഫിക് നിയമം; കുവൈത്തിൽ അപകടകരമായ ഡ്രൈവിംഗ് ഗണ്യമായി കുറഞ്ഞുവെന്ന് കണക്കുകൾ

New Traffic Law കുവൈത്ത് സിറ്റി: കുവൈത്തിൽ അപകടകരമായ ഡ്രൈവിംഗ് ഗണ്യമായി കുറഞ്ഞുവെന്ന് കണക്കുകൾ. ഏപ്രിൽ മാസം കുവൈത്തിൽ പ്രാബല്യത്തിൽ വന്ന പുതിയ ഗതാഗത നിയമത്തിന്റെ ഗുണഫലമാണ് ഈ കുറവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

അടുത്തിടെ കുവൈത്തിൽ പെയ്ത കനത്ത മഴയ്ക്കിടയിലും റോഡുകളിൽ അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗും വാഹന അഭ്യാസങ്ങളും ഗണ്യമായി കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സാധാരണയായി മഴസമയത്തും രാത്രികാലങ്ങളിലും റോഡുകളിൽ പതിവായിരുന്ന നിയമവിരുദ്ധമായ വാഹന അഭ്യാസങ്ങൾ ഗണ്യമായി കുറഞ്ഞതായി അധികൃതർ വ്യക്തമാക്കി. പുതിയ നിയമം വരുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് മാസങ്ങളിൽ 321 അപകടകരമായ ഡ്രൈവിംഗ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. നിയമം പ്രാബല്യത്തിൽ വന്ന ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കേസുകളുടെ എണ്ണം 112 ആയി കുറഞ്ഞു.

പുതിയ നിയമം നടപ്പിലാക്കിയതോടെ ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്. ഗതാഗത നിയമലംഘനങ്ങൾ കുറയാൻ ഇത് കാരണമായി. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള കണക്കുകളും പുതിയ നിയമത്തിന്റെ ഫലപ്രാപ്തിയാണ് ചൂണ്ടിക്കാട്ടുന്നത്.

Visa Fee പ്രവാസികളുടെ ശ്രദ്ധയ്ക്ക്; കുവൈത്തിൽ പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ, വിസാ ഫീസുകളിൽ മാറ്റം

Visa Fee കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികളുടെ താമസവും വിസയുമായി ബന്ധപ്പെട്ട പുതിയ എക്‌സിക്യൂട്ടീവ് നിയമാവലി പ്രാബല്യത്തിൽ. വിസ ഫീസുകൾ, സന്ദർശക വിസകൾ, ഗാർഹിക തൊഴിലാളികൾ, നവജാത ശിശുക്കളുടെ രജിസ്‌ട്രേഷൻ തുടങ്ങിയവയിലെല്ലാം വലിയ മാറ്റളാണ് നടപ്പിലാക്കുന്നത്. എല്ലാത്തരം എൻട്രി വിസകൾക്കും സന്ദർശക വിസകൾക്കും ഇനി മുതൽ മാസത്തിൽ 10 കുവൈത്ത് ദിനാർ വീതം ഫീസ് ഈടാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.

ഗാർഹിക തൊഴിലാളികളുടെ പ്രായം കുറഞ്ഞത് 21 വയസ്സും പരമാവധി 60 വയസ്സും ആയിരിക്കണം. ആർട്ടിക്കിൾ 20 വിസയിലുള്ളവർക്ക് കുവൈത്തിന് പുറത്ത് പരമാവധി 4 മാസം മാത്രമേ തങ്ങാൻ അനുവാദമുള്ളൂ. ഈ കാലാവധി കഴിഞ്ഞാൽ വിസ സ്വയമേവ റദ്ദാകും. എന്നാൽ, തൊഴിലുടമ (സ്‌പോൺസർ) ഔദ്യോഗികമായി അനുമതി വാങ്ങുകയാണെങ്കിൽ ഇതിൽ ഇളവ് ലഭിക്കും. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് രാജ്യം വിട്ടവർക്ക് ഈ 4 മാസ നിബന്ധന ബാധകമല്ല.

പ്രവാസികൾക്ക് കുവൈത്തിൽ കുഞ്ഞുങ്ങൾ ജനിച്ചാൽ അവർക്ക് താമസരേഖകൾ ശരിയാക്കാൻ 4 മാസത്തെ സാവകാശം നൽകും. ഈ കാലാവധി കഴിഞ്ഞാൽ ആദ്യത്തെ ഒരു മാസം പ്രതിദിനം 2 ദിനാർ വീതം പിഴ നൽകണം. അതിനുശേഷവും വൈകുകയാണെങ്കിൽ പിഴ പ്രതിദിനം 4 ദിനാർ ആയി വർദ്ധിക്കും. രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി പ്രത്യേക എൻട്രി വിസ അനുവദിക്കും. കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റിയുടെ ശുപാർശ പ്രകാരമായിരിക്കും നിക്ഷേപകർക്ക് ഈ താമസ വിസ നൽകുന്നത്.

Fog And Cold കുവൈത്തിൽ തണുപ്പേറും; മൂടൽമഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Fog And Cold കുവൈത്ത് സിറ്റി: കുവൈത്തിൽ തണുപ്പേറും. രാജ്യത്ത് മൂടൽ മഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂടൽ മഞ്ഞിനെ തുടർന്ന് ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ചില പ്രദേശങ്ങളിൽ ദൃശ്യപരത പൂജ്യമായി കുറഞ്ഞതായി കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധേരാർ അൽ അലി പറഞ്ഞു.

ചില പ്രദേശങ്ങളിൽ ദൃശ്യപരത 1000 മീറ്ററിൽ താഴെയാകാൻ സാധ്യതയുണ്ട്. പകൽ സമയത്ത് താപനില 15 ഡിഗ്രി സെൽഷ്യസ് 21 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും രാത്രിയിൽ താപനില 4 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ തെക്കു കിഴക്കൻ ദിശയിൽ നിന്നും മണിക്കൂറിൽ 6 മുതൽ 28 കിലോമീറ്റർ വരെ വേഗതയിൽ അസ്ഥിരമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Vehicle Accident കുവൈത്തിൽ വാഹനാപകടം; മൂന്ന് പ്രവാസികൾക്ക് പരിക്ക്

Vehicle Accident കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പ്രവാസികൾക്ക് പരിക്ക്. നുവൈസീബ്അതിർത്തി ക്രോസിംഗിലേക്ക് പോകുന്നതിനിടെ കിംഗ് ഫഹദ് റോഡിൽ വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തെ കുറിച്ച് റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ അടിയന്തര, ആംബുലൻസ് സംഘങ്ങൾ സംഭവ സ്ഥലത്തെത്തി പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് വിദഗ്ധ ചികിത്സ നൽകാനായി അൽ- അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

Advertising Public Events ലൈസൻസില്ലാതെ പൊതു പരിപാടികൾ പരസ്യപ്പെടുത്തിയാൽ 500 ദിനാർ പിഴ

Advertising Public Events കുവൈത്ത് സിറ്റി: കുവൈത്തിൽ പരസ്യ ചട്ടങ്ങളിൽ സുപ്രധാന ഭേദഗതികൾ. പരസ്യ ചട്ടങ്ങളിലെ ഭേദഗതികൾ മുനിസിപ്പൽ കൗൺസിൽ അംഗീകരിച്ചു. മേഖലയെ മികച്ച രീതിയിൽ നിയന്ത്രിക്കുന്നതിനും നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിനും പൊതു സുരക്ഷ സംരക്ഷിക്കുന്നതിനുമായി കർശനമായ പിഴകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലൈസൻസില്ലാതെ സാമൂഹിക പരിപാടികൾ പരസ്യപ്പെടുത്തിയാൽ 500 കെഡി പിഴ ചുമത്തും. മുനിസിപ്പൽ ലൈസൻസില്ലാതെ വാണിജ്യ പരസ്യങ്ങൾ നടത്തിയാൽ 3,000 മുതൽ 5,000 വരെ കെഡി പിഴ ചുമത്തും.

ഡെലിവറി മോട്ടോർ സൈക്കിളുകളിലെ പരസ്യങ്ങൾക്ക് വാർഷിക ഫീസ് 40 കെഡിയും പരസ്യ കമ്പനികൾ വഴി സ്ഥാപിക്കുന്ന വാണിജ്യ പരസ്യങ്ങൾക്ക് പ്രതിവർഷം 100 കെഡിയും കൗൺസിൽ അംഗീകരിച്ചു. രാജ്യത്തിന്റെ സൗന്ദര്യാത്മക രൂപം വർദ്ധിപ്പിക്കുന്നതിനും നെഗറ്റീവ് പരസ്യ ഉള്ളടക്കം തടയുന്നതിനും കൂടുതൽ സംഘടിതവും സുതാര്യവുമായ വാണിജ്യ പ്രവർത്തനം ഉറപ്പാക്കുന്നതിനുമാണ് ഭേദഗതികൾ ലക്ഷ്യമിടുന്നതെന്ന് കൗൺസിലിന്റെ നിയമ-സാമ്പത്തിക സമിതി മേധാവി ഫഹദ് അൽ-അബ്ദുൽജാദർ വ്യക്തമാക്കി.

പുതിയ നിയമങ്ങൾ പ്രകാരം, എല്ലാ വാണിജ്യ, കരകൗശല, വ്യാവസായിക സ്ഥാപനങ്ങളും അവരുടെ പരിസരത്തിന്റെ മുൻവശത്ത് വ്യക്തമായ തിരിച്ചറിയൽ അടയാളം സ്ഥാപിക്കുകയും പെർമിറ്റ് കാലയളവിലുടനീളം ലൈസൻസിംഗ് വ്യവസ്ഥകൾ പാലിക്കുകയും വേണം. പുകയില, സിഗരറ്റ്, മരുന്നുകൾ, ഔദ്യോഗിക അംഗീകാരമില്ലാത്ത മെഡിക്കൽ നടപടിക്രമങ്ങൾ എന്നിവയ്ക്കുള്ള പരസ്യങ്ങൾ ഉൾപ്പെടെയുള്ള നിരോധിത പരസ്യങ്ങളെയും ദോഷകരമെന്ന് കരുതുന്ന ഏതൊരു ഉള്ളടക്കത്തെയും ഭേദഗതികൾ നിർവചിക്കുന്നു. ആവശ്യമെങ്കിൽ അധിക ഉൽപ്പന്നങ്ങൾ നിരോധിക്കാൻ മേയർക്ക് അധികാരം നൽകിയിട്ടുമുണ്ട്.

ലംഘനത്തെ ആശ്രയിച്ച് 100 കെഡി മുതൽ 5,000 കെഡി വരെ പിഴ ചുമത്തും. രണ്ട് മുന്നറിയിപ്പുകൾക്ക് ശേഷം നിയമവിരുദ്ധ പരസ്യങ്ങൾ നീക്കം ചെയ്യാനും വസ്തുക്കൾ കണ്ടുകെട്ടാനും ലൈസൻസുകൾ താൽക്കാലികമായി റദ്ദാക്കാനോ ശാശ്വതമായി റദ്ദാക്കാനോ അധികാരികൾക്ക് അധികാരം നൽകിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group