
Dubai free public parking അബുദാബി: 2026 പുതുവത്സര അവധിയോടനുബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) സേവന സമയക്രമങ്ങൾ പ്രഖ്യാപിച്ചു. ജനുവരി ഒന്നിന് മൾട്ടി-സ്റ്റോറി പാർക്കിങ് കെട്ടിടങ്ങൾ, അൽ ഖൈൽ ഗേറ്റ് (N-365) എന്നിവയൊഴികെയുള്ള എല്ലാ പൊതു പാർക്കിങ് സ്ഥലങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കും. ജനുവരി 2, വെള്ളിയാഴ്ച: പാർക്കിങ് ഫീസ് പുനരാരംഭിക്കും. റൂട്ട് E100 ല് ഡിസംബർ 31 ഉച്ചയ്ക്ക് ശേഷം അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് സർവീസ് ഉണ്ടായിരിക്കില്ല. അവസാന ട്രിപ്പ് അബുദാബിയിൽ നിന്ന് ഉച്ചയ്ക്ക് 12 മണിക്കും അൽ ഗുബൈബയിൽ നിന്ന് ഉച്ചയ്ക്ക് 2 മണിക്കും ആയിരിക്കും. ഈ റൂട്ടിലെ സർവീസുകൾ ജനുവരി 4 വരെ താത്കാലികമായി നിർത്തിവെക്കും. റൂട്ട് E101 ന് ഈ കാലയളവിൽ അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർ ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനിൽ നിന്നുള്ള E101 ബസ് ഉപയോഗിക്കേണ്ടതാണ്. റൂട്ട് E102 ന് ഡിസംബർ 31 ഉച്ചയ്ക്ക് 2 മണി മുതൽ അന്നേ ദിവസം അവസാനിക്കുന്നത് വരെ ഇബ്നു ബത്തൂത്ത സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT ദുബായ് മെട്രോ: റെഡ് ലൈനിലും ഗ്രീൻ ലൈനിലും ട്രെയിനുകൾ തുടർച്ചയായി 43 മണിക്കൂർ സർവീസ് നടത്തും. ഡിസംബർ 31 (ബുധൻ) രാവിലെ 5 മണി മുതൽ ജനുവരി 1 (വ്യാഴം) രാത്രി 11:59 വരെ ഇടവേളകളില്ലാതെ മെട്രോ ഓടും. ദുബായ് ട്രാം: ഡിസംബർ 31 രാവിലെ 6 മണി മുതൽ ജനുവരി 1 പുലർച്ചെ 1 മണി വരെ സർവീസ് ഉണ്ടായിരിക്കും. എല്ലാ വെഹിക്കിൾ ടെസ്റ്റിംഗ് സെന്ററുകളും ജനുവരി 1-ന് അവധിയായിരിക്കും. ജനുവരി 2 മുതൽ ഇവ സാധാരണ നിലയിൽ പ്രവർത്തിക്കും. എല്ലാ ആർ.ടി.എ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളും ജനുവരി 1-ന് അടച്ചിടും. അൽ ബർഷ, അൽ തവാർ, അൽ കിഫാഫ്, ആർ.ടി.എ ആസ്ഥാനം എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് ഏരിയകൾ പതിവുപോലെ 24 മണിക്കൂറും പ്രവർത്തിക്കും.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
ഗിന്നസ് റെക്കോർഡുകളുമായി യുഎഇ; 2026-നെ വരവേൽക്കാൻ ആകാശവിസ്മയങ്ങൾ ഒരുങ്ങുന്നു
UAE New Year’s Eve ദുബായ്: ലോകത്തെ വിസ്മയിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളും ഡ്രോൺ ഷോകളുമായി 2026-നെ വരവേൽക്കാൻ യുഎഇ സജ്ജമായി. ഡിസംബർ 31-ന് രാത്രി ആകാശത്ത് അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലാണ് ഇത്തവണത്തെ ഏറ്റവും വലിയ അത്ഭുതം കാത്തിരിക്കുന്നത്. തുടർച്ചയായി 62 മിനിറ്റ് നീണ്ടുനിൽക്കുന്ന റെക്കോർഡ് വെടിക്കെട്ടാണ് ഇവിടെ ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ പ്രകടനം ഇവിടെ നടക്കും. 6,500 ഡ്രോണുകൾ ആകാശത്ത് വ്യത്യസ്ത കലാരൂപങ്ങൾ തീർക്കും. ഒരേസമയം 5 ഗിന്നസ് ലോക റെക്കോർഡുകൾ സ്വന്തമാക്കാനാണ് സംഘാടകരുടെ ലക്ഷ്യം. തീരദേശത്തുടനീളം 6 കിലോമീറ്റർ ദൈർഘ്യത്തിൽ 15 മിനിറ്റ് നീളുന്ന വെടിക്കെട്ടാണ് റാസൽഖൈമ ഒരുക്കുന്നത്. ലോകത്തു ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഏറ്റവും വലിയ സിംഗിൾ ഫയർവർക്ക് വിക്ഷേപിച്ച് പുതിയ ഗിന്നസ് റെക്കോർഡ് നേടാൻ റാസൽഖൈമ ഒരുങ്ങുന്നു. 2,300-ലധികം ഡ്രോണുകൾ മർജാൻ ഐലൻഡിന് മുകളിൽ വിസ്മയങ്ങൾ തീർക്കും. ഇതിനോടകം 14 ഗിന്നസ് റെക്കോർഡുകൾ റാസൽഖൈമയുടെ പേരിലുണ്ട്. ദുബായ് നഗരത്തിലുടനീളം ഏകദേശം 40 ഇടങ്ങളിലായാണ് വെടിക്കെട്ട് നടക്കുന്നത്. ലോകപ്രസിദ്ധമായ ബുർജ് ഖലീഫ വെടിക്കെട്ടും ലേസർ ഷോയും തന്നെയാണ് പ്രധാന ആകർഷണം. ഗ്ലോബൽ വില്ലേജ്, അറ്റ്ലാന്റിസ് ദ പാം, ബ്ലൂ വാട്ടേഴ്സ്, ജെബിആർ ബീച്ച്, ദുബായ് ഫെസ്റ്റിവൽ സിറ്റി, അൽ സീഫ് എന്നിവിടങ്ങളിലും വിപുലമായ ആഘോഷങ്ങൾ നടക്കും. ഷാർജയിലെ അൽ മജാസ് വാട്ടർഫ്രണ്ട്, അബുദാബി കോർണിഷ് എന്നിവിടങ്ങളിലും വർണ്ണാഭമായ ചടങ്ങുകൾ നടക്കും. ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഈ വിസ്മയക്കാഴ്ചകൾ കാണാൻ യുഎഇയിലേക്ക് എത്തുന്നത്.