കുവൈത്തിൽ നിരവധി പേരുടെ പൗരത്വം റദ്ദാക്കി; പുതിയ ഉത്തരവ് പുറത്തിറങ്ങി

Kuwait Citizenship കുവൈത്ത് സിറ്റി: 69 വ്യക്തികളുടെ കുവൈത്ത് പൗരത്വം പിൻവലിച്ചുകൊണ്ട് രണ്ട് പുതിയ ഉത്തരവുകൾ (ഡിക്രി) ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. രാജ്യത്തെ പൗരത്വ നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഉത്തരവ് നമ്പർ 242/2025 പ്രകാരം 65 പേരുടെ പൗരത്വമാണ് റദ്ദാക്കിയത്. ഇവർക്ക് പുറമെ, ഇവരെ ആശ്രയിച്ച് പൗരത്വം നേടിയ വ്യക്തികൾക്കും പൗരത്വം നഷ്ടമാകും. ഉത്തരവ് നമ്പർ 243/2025 പ്രകാരം 4 വ്യക്തികളുടെയും അവരെ ആശ്രയിച്ച് പൗരത്വം നേടിയവരുടെയും പൗരത്വം പിൻവലിച്ചു. പൗരത്വം നേടുന്നതിനായി വ്യാജരേഖകൾ സമർപ്പിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്തവർക്കെതിരെ കുവൈറ്റ് സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. വരും ദിവസങ്ങളിലും പൗരത്വ പരിശോധനാ സമിതിയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FGXvH7TVu5vCVC5EfGFA4M

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

കുവൈത്തിൽ അതിശൈത്യം തുടരുന്നു: താപനില പൂജ്യം ഡിഗ്രിക്ക് താഴേക്ക് പോയേക്കാമെന്ന് മുന്നറിയിപ്പ്

Rain Kuwait കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ ആഴ്ച അവസാനം വരെ കടുത്ത തണുപ്പും മേഘാവൃതമായ കാലാവസ്ഥയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ അറിയിച്ചു. ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെ തണുപ്പ് ഇനിയും വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്. ശക്തമായ ശീതതരംഗം കടന്നുപോകുന്നതിനാൽ താപനിലയിൽ വലിയ കുറവുണ്ടാകും. ഞായർ, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ അനുഭവപ്പെടുന്ന താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനും താഴെയാകാൻ സാധ്യതയുണ്ട്. മരുഭൂമി മേഖലകളിൽ പുലർച്ചെ താപനില 1 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയായി കുറയും.ജനവാസ മേഖലകളിൽ പുലർച്ചെ താപനില 4 മുതൽ 9 ഡിഗ്രി സെൽഷ്യസ് വരെയാകാനാണ് സാധ്യത. ഈ ആഴ്ചയിലുടനീളം രാത്രികാലങ്ങളിൽ കടുത്ത തണുപ്പും പകൽ സമയങ്ങളിൽ തണുപ്പുകലർന്ന കാലാവസ്ഥയും അനുഭവപ്പെടും. എന്നാൽ വരും ദിവസങ്ങളിൽ താപനില ക്രമേണ ഉയരുമെന്നും അടുത്ത വാരാന്ത്യത്തോടെ പകൽ സമയത്തെ താപനില 20 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും ഈസ റമദാൻ വ്യക്തമാക്കി. പുലർച്ചെ മഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ കർഷകർ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കൂടാതെ, ഈ സമയത്ത് മരുഭൂമിയിൽ ക്യാമ്പ് ചെയ്യുന്നവരും സന്ദർശകരും കടുത്ത തണുപ്പിനെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ എടുക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group