
Kuwait Health Insurance കുവൈത്ത് സിറ്റി: ആരോഗ്യ ഇൻഷുറൻസ് ഫീസ് അടയ്ക്കുന്നതിനുള്ള നടപടികൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി മന്ത്രാലയങ്ങൾ തമ്മിലുള്ള ഇലക്ട്രോണിക് ബന്ധിപ്പിക്കൽ നടപടികൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം വേഗത്തിലാക്കി. ഡിസംബർ 23-ന് നിലവിൽ വന്ന പുതിയ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ഭാഗമായാണ് ഈ നീക്കം. സ്വദേശി സ്പോൺസർഷിപ്പിലുള്ള ആദ്യത്തെ മൂന്ന് ഗാർഹിക തൊഴിലാളികളെ ആരോഗ്യ ഇൻഷുറൻസ് ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഈ ഇളവ് ലഭിക്കാൻ സ്പോൺസർമാർ പ്രത്യേക രേഖകൾ സമർപ്പിക്കേണ്ടതില്ല. സിസ്റ്റം വഴി നേരിട്ട് ഇത് പരിശോധിക്കപ്പെടും. ഗാർഹിക തൊഴിലാളികൾക്കുള്ള ഇളവ് 10 ദിനാർ വരുന്ന ആരോഗ്യ ഇൻഷുറൻസ് ഫീസിന് മാത്രമാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FGXvH7TVu5vCVC5EfGFA4M എന്നാൽ 10 ദിനാർ തന്നെയുള്ള താമസാനുമതി സ്പോൺസർമാർ കൃത്യമായി അടയ്ക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയവുമായി ചേർന്നുള്ള ഡിജിറ്റൽ ബന്ധിപ്പിക്കൽ പൂർത്തിയാകുന്നതോടെ എല്ലാ ഇടപാടുകളും ഓൺലൈനായി പൂർത്തിയാക്കാൻ സാധിക്കും. അർഹരായവർക്ക് ഇളവ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടി വരില്ല. പൗരന്മാർക്കും പ്രവാസികൾക്കും സേവനങ്ങൾ കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായുള്ള സാങ്കേതിക നടപടികൾ അവസാന ഘട്ടത്തിലാണെന്നും മറ്റ് സർക്കാർ ഏജൻസികളുമായി മികച്ച ഏകോപനം നടക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
കുവൈത്തിൽ കരി വിപണി സജീവം; തണുപ്പും കാംപിങ് സീസണും എത്തിയതോടെ വിൽപനയിൽ 75% വർധനവ്
Winter charcoal trade Kuwait കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിക്കും വർഷങ്ങൾ നീണ്ട മന്ദതയ്ക്കും ശേഷം കുവൈത്തിലെ കരി വിപണി ശക്തമായി തിരിച്ചുവരുന്നു. ശൈത്യകാലം കടുക്കുകയും കാംപിങ് സീസൺ ആരംഭിക്കുകയും ചെയ്തതോടെ ഈ വർഷം വിൽപനയിൽ 75 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മരുഭൂമിയിലെ കാംപുകളിലും ഒത്തുചേരലുകളിലും തണുപ്പകറ്റാൻ കരി ഉപയോഗിച്ചുള്ള തീകാച്ചൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്. ഗുണനിലവാരം, കുറഞ്ഞ വില, വേഗത്തിൽ കത്താനുള്ള കഴിവ് എന്നിവ കാരണം ആഫ്രിക്കൻ കരിക്കാണ് വിപണിയിൽ കൂടുതൽ ആവശ്യക്കാരുള്ളതെന്ന് 28 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വ്യാപാരി അലി മുഹമ്മദ് പറയുന്നു. കഴിഞ്ഞ പത്ത് വർഷമായി കരിയുടെ വിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്ന് വ്യാപാരിയായ ജവാദ് ഹുസൈൻ ചൂണ്ടിക്കാട്ടി. സംഭരണച്ചെലവ് വർധിച്ചിട്ടും വില സ്ഥിരമായി തുടരുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. മരത്തടികളേക്കാൾ കുറഞ്ഞ പുകയും കൂടുതൽ ചൂടും നൽകുന്നതിനാൽ ആളുകൾ കരിക്കാണ് മുൻഗണന നൽകുന്നത്. സാധാരണയായി റെസ്റ്റോറന്റുകളെയും കഫേകളെയും ആശ്രയിച്ചാണ് വിപണി മുന്നോട്ട് പോകാറുള്ളതെങ്കിലും ശൈത്യകാലത്ത് ക്യാമ്പുകൾ സജീവമാകുന്നതോടെ വിൽപന കുതിച്ചുയരുന്നു. വടക്കൻ കുവൈത്തിൽ കാംപുകൾ നടത്തുന്ന ഫായിസ് അൽ-ഷമ്മരിയെപ്പോലുള്ളവർ പറയുന്നത്, ശൈത്യകാലം പൂർണ്ണമാകണമെങ്കിൽ തീകാച്ചൽ നിർബന്ധമാണെന്നാണ്. ചിലവ് അല്പം കൂടുതലായാലും ചൂട് നിലനിർത്താൻ മരത്തേക്കാൾ നല്ലത് കരിയാണെന്ന് ഇവർ അഭിപ്രായപ്പെടുന്നു. കുവൈത്തിലെ ഷുവൈഖ് കരി വിപണിയിൽ ഇപ്പോൾ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ തണുപ്പ് ഇനിയും കൂടുമെന്ന റിപ്പോർട്ടുകൾ വിപണിക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു.