അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചു; മസാജ് സെന്‍ററുകൾക്കെതിരെ നിയമപോരാട്ടവുമായി യുഎഇ ഇൻഫ്ലുവൻസർ

UAE massage centres അജ്മാൻ: തന്റെ ചിത്രങ്ങൾ അനുവാദമില്ലാതെ സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുകയും മോശമായ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ നിയമപോരാട്ടവുമായി യുഎഇയിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇന്ത്യൻ സ്വദേശിനിയായ ബ്ലോഗറുടെ ചിത്രങ്ങളാണ് രണ്ട് മസാജ് സെന്ററുകൾ അവരുടെ പരസ്യങ്ങൾക്കായി ദുരുപയോഗം ചെയ്തത്. യുവതിയുടെ ചിത്രങ്ങൾക്കൊപ്പം അശ്ലീല ചുവയുള്ളതും അപകീർത്തികരവുമായ അടിക്കുറിപ്പുകൾ ചേർത്താണ് മസാജ് സെന്ററുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപ്പെട്ട യുവതി നിയമനടപടിയുമായി മുന്നോട്ട് പോയെങ്കിലും ഉയർന്ന വക്കീൽ ഫീസ് വലിയ തടസ്സമായി. എന്നാൽ, ഡിജിറ്റൽ അതിക്രമത്തിന്റെ ഗൗരവം കണക്കിലെടുത്ത് യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരി സൗജന്യമായി കേസ് ഏറ്റെടുത്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT അജ്മാൻ പബ്ലിക് പ്രോസിക്യൂഷൻ വഴി രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ പോലീസ് അന്വേഷണം നടത്തുകയും കുറ്റക്കാരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിലവിൽ കേസിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്. സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തിപ്പെടുത്തൽ യുഎഇയിൽ അതീവ ഗുരുതരമായ കുറ്റകൃത്യമാണ്. 2021-ലെ ഫെഡറൽ ഡിക്രി നിയമം (Law No. 34 of 2021) പ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾക്ക് താഴെ പറയുന്ന ശിക്ഷകൾ ലഭിക്കാം. 2,50,000 ദിർഹം മുതൽ 5,00,000 ദിർഹം വരെ (ഏകദേശം 56 ലക്ഷം മുതൽ 1.1 കോടി രൂപ വരെ). സോഷ്യൽ മീഡിയയിൽ അപമാനിക്കപ്പെട്ടാൽ ഭയന്ന് പിന്മാറാതെ സ്ത്രീകൾ ധീരമായി മുന്നോട്ട് വരണമെന്നും നിയമസഹായം തേടണമെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു. ഓഡിയോ, വീഡിയോ, ലൈവ് സ്ട്രീം തുടങ്ങി ഏത് രൂപത്തിലുള്ള അധിക്ഷേപങ്ങൾക്കെതിരെയും യുഎഇ അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

യുഎഇയില്‍ പ്രവാസിയെ കാണാതായത് ക്രിസ്മസ് ദിനത്തില്‍; പത്ത് ദിവസത്തിന് ശേഷം ആശുപത്രിയിൽ കണ്ടെത്തി

UAE Missing Expat Found അബുദാബി: ക്രിസ്മസ് ദിനത്തിൽ അബുദാബിയിൽ നിന്ന് കാണാതായ 52കാരനായ ഫിലിപ്പൈൻ പ്രവാസി ആൻഡ്രസ് അന്ദായ ബാലനെയെ പത്ത് ദിവസത്തെ തെരച്ചിലിനൊടുവിൽ ആശുപത്രിയിൽ കണ്ടെത്തി. അബുദാബിയിലെ ഒരു ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ വെന്റിലേറ്റർ സഹായത്തോടെ കഴിയുകയാണ് ഇദ്ദേഹമെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ഡിസംബർ 25-ന് രാവിലെ 7:30-നാണ് ആൻഡ്രസ് അവസാനമായി നാട്ടിലുള്ള കുടുംബവുമായി സംസാരിച്ചത്. അന്ന് ക്രിസ്മസ് പ്രമാണിച്ച് പള്ളിയിൽ പോകാൻ പ്ലാൻ ചെയ്യുന്നതായി അദ്ദേഹം മകളോട് പറഞ്ഞിരുന്നു. അതിനുശേഷം അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. കുടുംബം സോഷ്യൽ മീഡിയയിൽ നൽകിയ പരസ്യം കണ്ട് ചില സുമനസ്സുകൾ നൽകിയ വിവരമാണ് ആൻഡ്രസിനെ കണ്ടെത്താൻ സഹായിച്ചത്. ശ്വാസതടസ്സത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായതായും ഇതുവരെ ബോധം വീണ്ടെടുത്തിട്ടില്ലെന്നുമാണ് വിവരം. നാട്ടിലുള്ള ആൻഡ്രസിന്റെ ഭാര്യയും മകൾ എസ്രയും വലിയ ആശങ്കയിലാണ്. ആൻഡ്രസിന് രക്തസമ്മർദ്ദം (High BP) ഒഴികെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നുവെന്ന് മകൾ പറയുന്നു. അബുദാബി മുസഫയിലെ ഒരു എൻജിനീയറിങ് കമ്പനിയിലാണ് ആൻഡ്രസ് ജോലി ചെയ്തിരുന്നത്. എന്നാൽ കമ്പനി അധികൃതരുമായി ബന്ധപ്പെടാൻ കുടുംബത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ആൻഡ്രസിന്റെ കുടുംബം ഫിലിപ്പൈൻസിലെ ഓവർസീസ് വർക്കേഴ്സ് വെൽഫെയർ അഡ്മിനിസ്‌ട്രേഷനിൽ (OWWA) പരാതി നൽകിയിട്ടുണ്ട്. കൂടാതെ ദുബായിലുള്ള ഇദ്ദേഹത്തിന്റെ ബന്ധു നാളെ അബുദാബിയിലെ ആശുപത്രിയിലെത്തി ആരോഗ്യനിലയെക്കുറിച്ചും മറ്റ് വിവരങ്ങളും നേരിട്ട് അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

അവധിക്കാലം കഴിഞ്ഞ് എത്തേണ്ടിയിരുന്ന വിദ്യാര്‍ഥികള്‍ ഇനി കണ്ണീരോര്‍മ; സഹപാഠികൾ വിതുമ്പലോടെ മടങ്ങി

UAE Malayali siblings deaths ദുബായ്: ശൈത്യകാല അവധി കഴിഞ്ഞ് സന്തോഷത്തോടെ സ്‌കൂളിലേക്ക് മടങ്ങിയെത്തേണ്ടിയിരുന്ന വിദ്യാർഥികൾക്ക് ഇന്ന് കണ്ണീരോർമ്മകളുടെ ദിനമായി. ദുബായിലെ അറബ് യൂണിറ്റി സ്‌കൂളിലെ വിദ്യാർത്ഥികളായ മൂന്ന് മലയാളി സഹോദരങ്ങൾ അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച വാർത്തയറിഞ്ഞ് വിദ്യാലയം ഒന്നടങ്കം ദുഃഖത്തിലാണ്ടു. ലിവാ ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം അബുദാബിയിൽ നിന്നും ദുബായിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് ഞായറാഴ്ച പുലർച്ചെ അപകടത്തിൽപ്പെട്ടത്. കണ്ണൂർ സ്വദേശി അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷാസ് (14), അമ്മാർ (12), അയ്യാഷ് (5) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഇവരുടെ വീട്ടുജോലിക്കാരി ബുഷ്‌റയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ മാതാപിതാക്കളായ അബ്ദുൽ ലത്തീഫും റുക്സാനയും മറ്റ് രണ്ട് മക്കളായ അസാം (7), ഇസ്സ (10) എന്നിവരും അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സ്‌കൂളിലെ പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റ മാർക്ക് പോളിറ്റിന് തന്റെ ആദ്യ പ്രവൃത്തിദിനത്തിൽ തന്നെ ഈ തീരാദുഃഖം സഹപ്രവർത്തകരോടും വിദ്യാർത്ഥികളോടും പങ്കുവെക്കേണ്ടി വന്നു. ഓരോ കുട്ടിയെയും കുറിച്ച് അദ്ദേഹം ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചു. അഷാസ് (10): ശാന്തനും പക്വതയുള്ളവനുമായ വിദ്യാർത്ഥി, അമ്മാർ (9) പ്രസന്നവാനും ഊർജ്ജസ്വലനുമായ ഫുട്ബോൾ പ്രേമി, അയ്യാഷ് (FS student) കഥകൾ കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന, വലുതാകുമ്പോൾ ഫയർ ഫൈറ്റർ ആകാൻ ആഗ്രഹിച്ചിരുന്ന അഞ്ചു വയസ്സുകാരൻ. മരണവാർത്തയറിഞ്ഞ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാനസിക പിന്തുണ നൽകാനായി സ്‌കൂളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. സ്‌കൂൾ അസംബ്ലിയിൽ ഖുർആൻ പാരായണവും ഒരു മിനിറ്റ് മൗനവും ആചരിച്ചു. കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ കൗൺസിലർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group