അറിയിപ്പ്; കുവൈത്തിലെ ഈ മാര്‍ക്കറ്റുകള്‍ ഏഴ് ദിവസത്തിനുള്ളിൽ ഒഴിപ്പിക്കും

kuwait Markets evacuation കുവൈത്ത്സിറ്റി: കുവൈത്തിലെ ബേരിയ സലേം, ഇൻജാസ് മാർക്കറ്റുകൾ ഒഴിപ്പിക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ മനാൽ അൽ അസ്ഫൂർ ഉത്തരവിട്ടു. ബേരിയ സലേം മാർക്കറ്റിലെ നിശ്ചിത ഭാഗങ്ങളിലുള്ള കിയോസ്കുകളിൽ (ചെറുകിട വ്യാപാര കേന്ദ്രങ്ങൾ) കച്ചവടം നടത്തുന്നവർ അറിയിപ്പ് ലഭിച്ച് ഏഴ് ദിവസത്തിനകം സ്ഥലം ഒഴിയണമെന്നാണ് നിർദ്ദേശം. മാർക്കറ്റിന്റെ നടത്തിപ്പിനായി ലൈസൻസ് നൽകിയിരുന്ന കമ്പനിയുമായുള്ള കരാർ റദ്ദാക്കിയതിനെത്തുടർന്നാണ് നടപടി. ഈ കമ്പനിയുമായി താത്കാലിക ഉപഭോഗ കരാറിലേർപ്പെട്ടവർക്ക് ഇതോടെ നിയമപരമായ തുടർച്ചാവകാശം നഷ്ടമായി. നിശ്ചിത സമയപരിധിക്ക് ശേഷം കിയോസ്കുകളോ മാർക്കറ്റിലെ മറ്റ് സൗകര്യങ്ങളോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമായ കൈയേറ്റമായി കണക്കാക്കും. ഇത്തരക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FGXvH7TVu5vCVC5EfGFA4M ഹവല്ലി മുനിസിപ്പാലിറ്റി ശാഖയുടെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ആവശ്യമെങ്കിൽ ബലംപ്രയോഗിച്ച് ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കും. നിയമലംഘകർക്കെതിരെ സ്റ്റേറ്റ് പ്രോപ്പർട്ടി കൈയേറ്റത്തിന് കേസെടുക്കും. മാർക്കറ്റ് പൂർണ്ണമായും ഒഴിപ്പിച്ച ശേഷം തുടർനടപടികൾക്കായി പ്രോജക്ട് സെക്ടറിലെ കൺസ്ട്രക്ഷൻ ഡിപ്പാർട്ട്‌മെന്റ് സൈറ്റ് ഏറ്റെടുക്കും. പൊതുമുതൽ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് മുനിസിപ്പാലിറ്റിയുടെ ഈ നീക്കം.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

Kuwait’s industrial sector; കുവൈത്തിൽ വ്യാവസായ മേഖല അടിമുടി മാറുന്നു; നിക്ഷേപങ്ങൾക്കും പുതിയ തൊഴിലവസരങ്ങൾ വരുന്നു

Kuwait’s industrial sector; കുവൈത്തിലെ വ്യാവസായിക മേഖലയുടെ നിലവിലെ അവസ്ഥയും ഭാവി സാധ്യതകളും സംബന്ധിച്ച വിശദമായ റിപ്പോർട്ട് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി പുറത്തുവിട്ടു. ‘കുവൈത്തിലെ വ്യാവസായ മേഖലയുടെ യാഥാർത്ഥ്യം’ എന്ന പേരിൽ 2025-ലെ പ്രവർത്തനങ്ങൾ വിശകലനം ചെയ്തുകൊണ്ടുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവൽക്കരണം, നൂതന വ്യവസായങ്ങളിലെ നിക്ഷേപം, തൊഴിൽ മേഖലയിലെ സ്വദേശിവൽക്കരണം എന്നിവയ്ക്കാണ് റിപ്പോർട്ട് ഊന്നൽ നൽകുന്നത്. സുബ്ഹാൻ, ഷുഐബ, അംഘറ തുടങ്ങിയ നിലവിലുള്ള വ്യവസായ മേഖലകൾ വികസിപ്പിക്കുന്നതിനൊപ്പം പുതിയ വ്യാവസായിക മേഖലകൾ അതിവേഗം സ്ഥാപിക്കാനും അതോറിറ്റി ശുപാർശ ചെയ്തു. നിക്ഷേപകരെ ആകർഷിക്കുന്നതിനായി കുറഞ്ഞ ചെലവിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ലോജിസ്റ്റിക് സേവനങ്ങൾ ലഭ്യമാക്കുക, നികുതി ഇളവുകൾ, കുറഞ്ഞ പലിശയിൽ വായ്പകൾ നൽകുക തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിലുണ്ട്.മരുന്നുകൾ (Pharmaceuticals), ഇലക്ട്രോണിക്സ്, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, തുകൽ ഉൽപ്പന്നങ്ങൾ, റീസൈക്ലിംഗ് തുടങ്ങിയ മേഖലകളിൽ നിലവിൽ രാജ്യത്ത് ഉൽപ്പാദനം കുറവാണെന്ന് സർവേ കണ്ടെത്തി. ഇത്തരം വ്യവസായങ്ങൾ പ്രാദേശികമായി വികസിപ്പിക്കണം. അതേസമയം, രാസവസ്തുക്കൾ, പാനീയങ്ങൾ തുടങ്ങിയ അധിക ഉൽപ്പാദനമുള്ള മേഖലകളിൽ കയറ്റുമതി വ്യാപിപ്പിക്കാനും വിപണി കണ്ടെത്താനും ശ്രമിക്കണം. കുവൈത്തിലെ വ്യാവസായ മേഖലയിൽ ഏകദേശം 1,09,000 തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇതിൽ 89 ശതമാനവും പ്രവാസികളാണ്. സ്വദേശി തൊഴിലാളികളുടെ പങ്കാളിത്തം വെറും 11 ശതമാനത്തിൽ നിൽക്കുന്നത് ഗൗരവകരമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ മേഖലയിലേക്ക് കുവൈത്തി പൗരന്മാരെ ആകർഷിക്കുന്നതിനായി ശമ്പള പാക്കേജുകൾ പരിഷ്കരിക്കാനും വിദഗ്ധ പരിശീലനം നൽകാനും നിർദ്ദേശമുണ്ട്. റഷ്യ-ഉക്രെയ്ൻ യുദ്ധം, പണപ്പെരുപ്പം തുടങ്ങിയ ആഗോള സാമ്പത്തിക വെല്ലുവിളികൾക്കിടയിലും കുവൈത്തിന്റെ വ്യാവസായിക മേഖല മികച്ച വളർച്ചാ സാധ്യതയാണ് കാണിക്കുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാൻ ഈ മേഖലയ്ക്ക് സാധിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group