
Stepmother Arrest പാലക്കാട്: കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരിയായ മകളെ ക്രൂരമായി പീഡിപ്പിച്ച രണ്ടാനമ്മയെ കഞ്ചിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിനിയായ നൂർ നാസറാണ് (25) പിടിയിലായത്. കുട്ടിയുടെ സ്വകാര്യഭാഗത്ത് ഉൾപ്പെടെ പൊള്ളലേൽപ്പിച്ച ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. ജനുവരി രണ്ടിനാണ് സംഭവം നടന്നത്. കുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതിലുള്ള ദേഷ്യത്തിലാണ് രണ്ടാനമ്മ കുട്ടിയെ പൊള്ളലേൽപ്പിച്ചത്. കഴിഞ്ഞ ദിവസം കുട്ടി അങ്കണവാടിയിൽ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇരിക്കാൻ ബുദ്ധിമുട്ടുന്ന കുട്ടിയെ കണ്ട് സംശയം തോന്നിയ അധ്യാപിക നടത്തിയ പരിശോധനയിൽ ഗുരുതരമായ മുറിവുകൾ കണ്ടെത്തുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT അധ്യാപിക ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കുട്ടി മുൻപും സമാനമായ രീതിയിലുള്ള ശാരീരിക ഉപദ്രവങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കൂടുതൽ ഗുരുതരമായ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തുമെന്നും പോലീസ് അറിയിച്ചു. കുട്ടി നിലവിൽ ചികിത്സയിലാണ്.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
UK travel alert; യുകെ യാത്രയിൽ വലിയ മാറ്റം: ഫെബ്രുവരി മുതൽ പുതിയ ഡിജിറ്റൽ നിയമങ്ങൾ കർശനമാക്കുന്നു
UK travel alert; യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് (UK) യാത്ര ചെയ്യുന്നവർക്കായി പുതിയ ഡിജിറ്റൽ എൻട്രി നിയമങ്ങൾ കർശനമാക്കുന്നു. അംഗീകൃത ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) ഇല്ലാത്ത യാത്രക്കാരെ 2026 ഫെബ്രുവരി 25 മുതൽ വിമാനത്തിൽ കയറാൻ അനുവദിക്കില്ലെന്ന് എമിറേറ്റ്സ് എയർലൈൻ മുന്നറിയിപ്പ് നൽകി. ബ്രിട്ടീഷ് സർക്കാരിന്റെ അതിർത്തി നിയന്ത്രണങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ബ്രിട്ടനിലേക്ക് ആറ് മാസം വരെയുള്ള ഹ്രസ്വകാല സന്ദർശനത്തിന് വിസ ആവശ്യമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രയ്ക്ക് മുൻപ് ലഭിക്കേണ്ട ഡിജിറ്റൽ അനുമതിയാണിത്. അമേരിക്ക, കാനഡ, ഫ്രാൻസ് തുടങ്ങി വിസയില്ലാതെ ബ്രിട്ടനിൽ പ്രവേശിക്കാവുന്ന 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇത് ബാധകമാണ്. ഫെബ്രുവരി 25 മുതൽ ഇടിഎ ഇല്ലാതെ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബ്രിട്ടനിലേക്ക് യാത്ര ചെയ്യാനാകില്ല.
ഇ-വിസ (eVisa) സംവിധാനം
നിലവിലുള്ള ഫിസിക്കൽ ഇമിഗ്രേഷൻ രേഖകൾക്ക് (Biometric Residence Permit – BRP പോലുള്ളവ) പകരം പൂർണ്ണമായും ഇ-വിസ സംവിധാനത്തിലേക്ക് യുകെ മാറുകയാണ്. ഇൻഡെഫിനിറ്റ് ലീവ് ടു റിമൈൻ (ILR) ഉള്ളവരും പാസ്‌പോർട്ടിൽ സ്റ്റാമ്പ് ഉള്ളവരും അവരുടെ രേഖകൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റേണ്ടതുണ്ട്.
യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
മുൻകൂട്ടി അപേക്ഷിക്കുക: യാത്രയ്ക്ക് മുൻപ് ഓൺലൈൻ വഴി ഇടിഎ അപേക്ഷ സമർപ്പിക്കണം. അനുമതി ലഭിക്കാതെ വിമാനത്തിൽ കയറാൻ കഴിയില്ല.
രേഖകൾ ലിങ്ക് ചെയ്യുക: നിലവിൽ ഇ-വിസ ഉള്ളവർ, തങ്ങൾ യാത്ര ചെയ്യുന്ന പാസ്‌പോർട്ട് വിസ അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. പാസ്‌പോർട്ട് മാറിയിട്ടുണ്ടെങ്കിൽ ഓൺലൈനായി വിവരങ്ങൾ പുതുക്കണം.
ഫിസിക്കൽ രേഖകൾ മാറുന്നു: ബിആർപി (BRP) കാർഡുകൾ കൈവശമുള്ളവർ ഓൺലൈനായി അക്കൗണ്ട് തുടങ്ങി ഡിജിറ്റൽ വിസയിലേക്ക് മാറാൻ എമിറേറ്റ്സ് നിർദ്ദേശിച്ചു.
യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 2024 ഫെബ്രുവരി മുതൽ തന്നെ ഇടിഎ സംവിധാനം നിലവിലുണ്ട്. എന്നാൽ 2026 ഫെബ്രുവരി 25 മുതൽ ഇത് കൂടുതൽ കർശനമാക്കാനാണ് ബ്രിട്ടീഷ് ഹോം ഓഫീസിന്റെ തീരുമാനം. ചെക്ക്-ഇൻ സമയത്ത് തടസ്സങ്ങൾ ഒഴിവാക്കാൻ യാത്രക്കാർ മുൻകൂട്ടി തന്നെ ഡിജിറ്റൽ നടപടികൾ പൂർത്തിയാക്കണമെന്ന് എമിറേറ്റ്സ് അറിയിച്ചു. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ നിലവിൽ പിന്തുടരുന്ന ഡിജിറ്റൽ യാത്രാ അനുമതിക്ക് സമാനമായ രീതിയിലേക്കാണ് യുകെയും മാറുന്നത്. ഇത് അതിർത്തി കടന്നുള്ള യാത്രകൾ കൂടുതൽ സുഗമമാക്കുമെന്ന് ബ്രിട്ടീഷ് മൈഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് മന്ത്രി മൈക്ക് ടാപ്പ് പറഞ്ഞു.