ഡ്രൈവിങ്ങിനിടെ ശ്രദ്ധ മാറിയാൽ അപകടം ഉറപ്പ്; സിഗ്നലിലേക്ക് വാൻ ഇടിച്ചുകയറുന്ന വീഡിയോ പങ്കുവെച്ച് ഷാർജ പോലീസ്

van traffic sign Sharjah ഷാർജ: വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് ഓർമ്മിപ്പിച്ച് ഷാർജ പോലീസ് പുതിയ ബോധവൽക്കരണ വീഡിയോ പുറത്തുവിട്ടു. ഡ്രൈവിങ്ങിനിടെ ശ്രദ്ധ തെറ്റിയ ഒരു വാൻ റോഡിലെ ഡിവൈഡറുകൾ മറികടന്ന് എതിർദിശയിലുള്ള ട്രാഫിക് സിഗ്നലിലേക്ക് ഇടിച്ചുകയറുന്ന ദൃശ്യങ്ങളാണ് പോലീസ് പങ്കുവെച്ചത്. ഡ്രൈവിങ്ങിനിടെ റോഡിൽ നിന്ന് ശ്രദ്ധ മാറുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുകയും ഡ്രൈവറുടെയും മറ്റ് യാത്രക്കാരുടെയും ജീവൻ അപകടത്തിലാക്കുകയും ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. അശ്രദ്ധമായ ഡ്രൈവിംഗ് മൂലം വാഹനം നിയന്ത്രണം വിട്ട് പോകുന്നതും മറ്റ് വാഹനങ്ങളിൽ ഇടിക്കുന്നതും വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകും. അടുത്തിടെ ഷാർജ പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ക്രൂയിസ് കൺട്രോൾ സംവിധാനം തകരാറിലായ മറ്റൊരു ഡ്രൈവറെ രക്ഷിക്കാൻ സാധിച്ചിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT അഹമ്മദ് ബിൻ ഹദീദ് റൗണ്ട് എബൗട്ടിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ പോയിരുന്ന വാഹനമാണ് പോലീസ് സുരക്ഷിതമായി തടഞ്ഞത്. യാതൊരു പരിക്കുകളോ നാശനഷ്ടങ്ങളോ ഇല്ലാതെ മിനിറ്റുകൾക്കുള്ളിൽ ട്രാഫിക് പട്രോൾ സംഘം ആ വണ്ടി നിർത്തിക്കുകയായിരുന്നു. റോഡിലെ സുരക്ഷാ നിയമങ്ങൾ പാലിക്കാനും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം പോലുള്ള വിനോദങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അധികൃതർ കർശന നിർദ്ദേശം നൽകി.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

Viral Challenges സോഷ്യൽ മീഡിയയിലെ മാരക ചലഞ്ചുകൾ; കൗമാരക്കാർക്കും രക്ഷിതാക്കൾക്കും മുന്നറിയിപ്പുമായി ദുബായ് പോലീസ്

Viral Challengesദുബായ്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിക്കൊണ്ടിരിക്കുന്ന മാരകമായ ചലഞ്ചുകൾക്കെതിരെ മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്. ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഇത്തരം പ്രവണതകൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് കൗമാരക്കാർക്കും രക്ഷിതാക്കൾക്കും മുന്നറിയിപ്പ് നൽകി. ‘സ്‌കൾ ബ്രേക്കർ’ (തലയോട്ടി പൊട്ടിക്കൽ), ശ്വാസംമുട്ടിക്കൽ തുടങ്ങിയ വിചിത്രവും അപകടകരവുമായ ചലഞ്ചുകൾ കൗമാരക്കാർക്കിടയിൽ വ്യാപിക്കുന്നതായി പോലിസ് പറയുന്നു. ഓൺലൈനിലൂടെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനായാണ് കൗമാരക്കാർ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത്. ഇത് ഗുരുതരമായ പരിക്കുകൾക്കും ചിലപ്പോൾ മരണത്തിനും കാരണമായേക്കാമെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

മറ്റു രാജ്യങ്ങളിൽ ഇത്തരം ചലഞ്ചുകൾക്കിടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി. സമപ്രായക്കാരുടെ സമ്മർദ്ദത്തിന് വഴങ്ങിയോ ഓൺലൈനിൽ വൈറലാകാൻ വേണ്ടിയോ ഇത്തരം അപകടങ്ങളിൽ ചാടരുത്. കുട്ടികൾ സോഷ്യൽ മീഡിയയിൽ വരുന്ന ഇത്തരം മാരകമായ ചാലഞ്ചുകൾ അനുകരിക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾ ഇതുപോലുള്ള അപകടങ്ങളിൽ പെടാതിരിക്കാൻ കുട്ടികളുമായി തുറന്നു സംസാരിക്കണം. അവരുടെ ഓൺലൈൻ ഇടപെടലുകൾ കൃത്യമായി നിരീക്ഷിക്കണമെന്നും പോലീസ് പറയുന്നു. സോഷ്യൽ മീഡിയയിലൂടെയുള്ള ഇത്തരം അനുചിതമായ പെരുമാറ്റങ്ങളോ അപകടകരമായ ചലഞ്ചുകളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ 901 എന്ന നമ്പറിലോ ദുബായ് പോലിസിന്റെ സ്മാർട്ട് ആപ്പിലെ ‘Police Eye’ സേവനം വഴിയോ റിപ്പോർട്ട് ചെയ്യമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

നേരത്തെ ടിക് ടോക് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ച ‘ലൗണ്ട്രി ഡിറ്റർജന്റ്’ കഴിക്കുന്ന വെല്ലുവിളിയും, ചാടുന്നതിനിടെ കാലുകൾ തട്ടിത്തെറിപ്പിച്ച് തലയടിച്ച് വീഴ്ത്തുന്ന രീതിയും വലിയ ആഘാതങ്ങൾ സൃഷ്ടിച്ചിരുന്നു. ഇത്തരം പ്രവണതകൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ദുബായ് പോലീസ് ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group