
UAE schools ban medicines ദുബായ്: വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, യുഎഇയിലെ സർക്കാർ-സ്വകാര്യ സ്കൂളുകൾ മരുന്ന് വിതരണത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൃത്യമായ മെഡിക്കൽ നിർദ്ദേശങ്ങളില്ലാതെ കുട്ടികളുടെ പക്കൽ മരുന്നുകൾ കൊടുത്തുവിടരുതെന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി. സ്കൂൾ പരിസരത്ത് മേൽനോട്ടമില്ലാതെ മരുന്നുകൾ ഉപയോഗിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. തെറ്റായ അളവിൽ മരുന്ന് കഴിക്കാനോ അല്ലെങ്കിൽ വിദ്യാർഥികൾ തമ്മിൽ മരുന്നുകൾ കൈമാറാനോ ഉള്ള സാധ്യത മുൻനിർത്തിയാണ് ഈ നടപടി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT വിട്ടുമാറാത്ത രോഗങ്ങളുള്ള കുട്ടികൾക്ക് ഈ നിയമത്തിൽ ഇളവുണ്ടാകും. എന്നാൽ, ഇതിനായി ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടി രക്ഷിതാക്കൾ സമർപ്പിക്കണം. മരുന്നിന്റെ പേര്, അളവ്, നൽകേണ്ട സമയം എന്നിവ ഇതിൽ വ്യക്തമായിരിക്കണം. അംഗീകൃത മരുന്നുകൾ സ്കൂൾ ക്ലിനിക്കിലോ സ്കൂൾ മാനേജ്മെന്റിന്റെ കീഴിലോ സുരക്ഷിതമായി സൂക്ഷിക്കും. യോഗ്യതയുള്ള ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിൽ മാത്രമേ കുട്ടികൾക്ക് മരുന്ന് നൽകുകയുള്ളൂ. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ രക്ഷിതാക്കൾ ഈ മാർഗ്ഗനിർദ്ദേശങ്ങളോട് പൂർണ്ണമായി സഹകരിക്കണമെന്ന് സ്കൂൾ അധികൃതർ അഭ്യർത്ഥിച്ചു. പഠനത്തോടൊപ്പം തന്നെ വിദ്യാർത്ഥികളുടെ ശാരീരിക സുരക്ഷയ്ക്കും മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾ ഈ തീരുമാനം അറിയിച്ചത്.
യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
ഒരേ വേദിയിൽ ഒരേസമയം ബിരുദം സ്വീകരിച്ച് പിതാവും മകളും; പഠനത്തിന് പ്രായമില്ലെന്ന് തെളിയിച്ച് മൻസൂറും ആയിഷയും
two generations graduated ഷാർജ: ഷാർജ സർവകലാശാലയുടെ ബിരുദദാന ചടങ്ങ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് വൈകാരികമായ ഒരു കുടുംബ സംഗമത്തിനായിരുന്നു. മൻസൂർ അഹമ്മദ് മൻസൂറും മകൾ ആയിഷയും ഒരേ വേദിക്കൽ വെച്ച് ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയിൽ നിന്ന് ബിരുദം സ്വീകരിച്ചപ്പോൾ അത് പഠനത്തോടുള്ള ഒരു കുടുംബത്തിന്റെ ദൃഢനിശ്ചയത്തിന്റെ വിജയമായി മാറി.20 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മൻസൂർ ഉപരിപഠനത്തിനായി സർവകലാശാലയിൽ എത്തിയത്. ദുബായ് പോലീസിലെ ജോലി തിരക്കിനിടയിൽ വീണ്ടും പുസ്തകങ്ങളിലേക്ക് മടങ്ങുക എന്നത് അദ്ദേഹത്തിന് വെല്ലുവിളിയായിരുന്നു. എന്നാൽ, കൃത്യമായ തയ്യാറെടുപ്പും കുടുംബത്തിന്റെ പിന്തുണയും അദ്ദേഹത്തെ ലക്ഷ്യത്തിലെത്തിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓപ്പറേഷൻസ് മാനേജരായി ജോലി ചെയ്യുന്ന ആയിഷയ്ക്ക് തന്റെ തൊഴിൽപരമായ ഉത്തരവാദിത്തങ്ങളും പഠനവും ഒരേപോലെ കൊണ്ടുപോവുക എന്നത് വലിയ കടമ്പയായിരുന്നു. വൈകുന്നേരങ്ങളും വാരാന്ത്യങ്ങളും പഠനത്തിനായി മാറ്റിവെച്ചാണ് ആയിഷ ഈ നേട്ടം കൈവരിച്ചത്. പഠനകാലത്ത് ഇരുവരും പരസ്പരം കരുത്തായി നിലകൊണ്ടു. സംശയങ്ങൾ പങ്കുവെച്ചും പഠനപുരോഗതി വിലയിരുത്തിയും അവർ ഓരോ ഘട്ടത്തിലും പരസ്പരം പ്രോത്സാഹിപ്പിച്ചു. “സാധാരണ എല്ലാവരും ഒരു തവണയാണ് വിജയം ആഘോഷിക്കുന്നത്, എന്നാൽ ഞങ്ങൾക്ക് ഒരേസമയം രണ്ട് ആഘോഷങ്ങൾക്കുള്ള ഭാഗ്യം ലഭിച്ചു,” ആയിഷ പറഞ്ഞു. പഠനത്തിന് പ്രായം ഒരു തടസ്സമല്ലെന്നും വിജ്ഞാനം സമൂഹത്തിന് തിരികെ നൽകാനുള്ളതാണെന്നും ഇരുവരും വിശ്വസിക്കുന്നു. സർവകലാശാലയിലെ അധ്യാപകരും ഗവേഷണ സൗകര്യങ്ങളും തങ്ങളുടെ വിജയത്തിൽ വലിയ പങ്ക് വഹിച്ചതായും അവർ കൂട്ടിച്ചേർത്തു.
യുഎഇ ലോട്ടറിയിൽ പ്രവാസികൾക്ക് ഭാഗ്യക്കനി; മൂന്ന് പേർക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം
UAE Lottery ദുബായ്: 30 ദശലക്ഷം ദിർഹം ഒന്നാം സമ്മാനമുള്ള യുഎഇ ലോട്ടറിയുടെ ശനിയാഴ്ച നടന്ന ‘ലക്കി ഡേ’ നറുക്കെടുപ്പിൽ മൂന്ന് പേർക്ക് ഒരു ലക്ഷം ദിർഹം (ഏകദേശം 22 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വീതം സമ്മാനം ലഭിച്ചു. ‘ഗ്യാരന്റീഡ് ലക്കി ചാൻസ് ഐഡി’ വിഭാഗത്തിലാണ് ഇവർക്ക് ഭാഗ്യം തുണച്ചത്. വിജയികൾ: BA2507375, DH8483124, AU1971772 എന്നീ ഐഡികളുള്ളവർക്കാണ് ഒരു ലക്ഷം ദിർഹം വീതം ലഭിച്ചത്. ലക്കി ഡേ നമ്പറുകൾ നറുക്കെടുപ്പിൽ ‘ഡേയ്സ്’ വിഭാഗത്തിൽ 14, 22, 11, 10, 24, 26 എന്നീ നമ്പറുകളും ‘മന്ത്’ (Month) വിഭാഗത്തിൽ 8 എന്ന നമ്പറുമാണ് വിജയിച്ചത്. മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിർഹം സ്വന്തമാക്കിയ ഒരാൾ ഉൾപ്പെടെ ആകെ നാല് പേരാണ് ഈ നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹം വീതം നേടിയത്. അഞ്ച് ‘ഡേയ്സ്’ നമ്പറുകളും ഒരു ‘മന്ത്’ നമ്പറും കൃത്യമായി ഒത്തു വന്നവർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. അടുത്ത നറുക്കെടുപ്പ് ജനുവരി 24 ശനിയാഴ്ചയാണ് അടുത്ത നറുക്കെടുപ്പ് നടക്കുക. 30 ദശലക്ഷം ദിർഹത്തിന്റെ ജാക്ക്പോട്ട് സമ്മാനവും 5 ദശലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനവും ഈ നറുക്കെടുപ്പിൽ ആരും സ്വന്തമാക്കിയില്ല. ശനിയാഴ്ച രാത്രി നടന്ന ചടങ്ങിൽ പ്രശസ്ത അവതാരക ഡയാല മക്കിയാണ് വിജയികളെ പ്രഖ്യാപിച്ചത്.
യുഎഇയിൽ ഇന്ന് മൂടൽമഞ്ഞ് ജാഗ്രത; താപനില 25 ഡിഗ്രി സെൽഷ്യസിൽ താഴെയായി തുടരും
UAE Temperatures അബുദാബി: യുഎഇയിൽ ഇന്ന് (ജനുവരി 18, ഞായർ) ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ പുലർച്ചെ 3:40 മുതൽ രാവിലെ 10 മണി വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തുടനീളം സുഖകരമായ കാലാവസ്ഥയായിരിക്കും. പരമാവധി താപനില 25 ഡിഗ്രി സെൽഷ്യസിൽ കൂടില്ല. അബുദാബിയിൽ 18 ഡിഗ്രി സെൽഷ്യസും ദുബായിൽ 19 ഡിഗ്രി സെൽഷ്യസുമാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഇടയ്ക്കിടെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. പ്രത്യേകിച്ച് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ ജാഗ്രത പാലിക്കണം. ഒമാൻ കടലിലും അറേബ്യൻ ഗൾഫിലും തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. രാത്രികാലങ്ങളിലും പുലർച്ചെയും ഉൾപ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം വർധിക്കാനും മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും വടക്കൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെട്ടേക്കാം. മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
യുഎഇയിൽ മലയാളി വിദ്യാർഥി മരിച്ചു
Malayali Student Dies in Abu Dhabi അബുദാബി: പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി അബുദാബിയിൽ മരിച്ചു. പെരുമ്പാവൂർ കരുവാട്ട് സ്വദേശി ഇർഫാന്റെയും അസ്നയുടെയും മകൻ ഫൈസാൻ ഇർഫാൻ (8) ആണ് മരിച്ചത്. അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. ബനിയാസ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു ഫൈസാൻ. കുട്ടിയുടെ അപ്രതീക്ഷിത വിയോഗത്തിൽ പ്രവാസി സമൂഹവും സ്കൂൾ അധികൃതരും അനുശോചനം രേഖപ്പെടുത്തി.
യുകെയിൽ മലയാളി വിദ്യാർഥി എത്തിയിട്ട് മൂന്നുമാസം മാത്രം; 14 കാരിയോട് അശ്ലീല ചാറ്റിങ്, അറസ്റ്റില്
Malayali student arrested in UK കവൻട്രി: യുകെയിൽ എത്തി മൂന്ന് മാസം മാത്രം പിന്നിടുമ്പോൾ ഓൺലൈൻ അശ്ലീല ചാറ്റിങ്ങിന്റെ പേരിൽ ഇന്ത്യൻ വിദ്യാർഥി അറസ്റ്റിലായി. കവൻട്രി റെഡ് ലെയ്നിൽ താമസിച്ചിരുന്ന ഗുരീത് ജീതേഷ് എന്ന യുവാവാണ് പിടിയിലായത്. 14 വയസ്സിൽ താഴെയുള്ള പെൺകുട്ടിയാണെന്ന് കരുതി ചൈൽഡ് പ്രൊട്ടക്ഷൻ വിജിലന്റുകൾ ഒരുക്കിയ കെണിയിൽ യുവാവ് വീഴുകയായിരുന്നു. യുകെയിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരെ കണ്ടെത്താൻ സ്വയം സന്നദ്ധരായി പ്രവർത്തിക്കുന്ന ‘ചൈൽഡ് പ്രൊട്ടക്ഷൻ വിജിലന്റുമാരാണ്’ ഗുരീതിനെ പിടികൂടിയത്. കുട്ടികളാണെന്ന വ്യാജേന ചാറ്റ് ചെയ്ത് ഇത്തരക്കാരെ നേരിൽ കാണാൻ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തി പോലീസിനെ ഏൽപ്പിക്കുകയാണ് ഇവരുടെ രീതി. ഗുരീതിനെ പിടികൂടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. “എനിക്ക് ഒരു വാണിങ് തന്നു വിട്ടൂടെ” എന്ന് ഗുരീത് ചോദിക്കുമ്പോൾ, പുറത്ത് പോലീസ് കാത്തുനിൽക്കുന്നുണ്ടെന്നും ഇനി അതിന് സമയമില്ലെന്നും വിജിലന്റുകൾ മറുപടി നൽകുന്നത് വീഡിയോയിൽ കാണാം. ഇത് നിയമവിരുദ്ധമാണെന്ന് അറിയില്ലായിരുന്നുവെന്നും താൻ പെൺകുട്ടിയെ നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് ഗുരീത് വാദിച്ചത്. എന്നാൽ ഇത് ‘ഓൺലൈൻ ഗ്രൂമിങ്’ ആണെന്നും കുട്ടിക്ക് 14 വയസ്സേയുള്ളൂ എന്ന് ചാറ്റിൽ വ്യക്തമാക്കിയതാണെന്നും വിജിലന്റുകൾ മറുപടി നൽകി. അറസ്റ്റിലായതിന് പിന്നാലെ ഗുരീതിനെ താമസിച്ചിരുന്ന സ്റ്റുഡന്റ് ഹൗസിങ്ങിൽ നിന്ന് പുറത്താക്കി. യുകെയിലെ നിയമമനുസരിച്ച് കുട്ടികളോട് ഓൺലൈൻ വഴി ലൈംഗിക ചുവയോടെ സംസാരിക്കുന്നത് കർശനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതേസമയം, ഇത്തരം അനൗദ്യോഗിക ഗ്രൂപ്പുകൾ നിയമം കൈയ്യിലെടുക്കുന്നത് ചിലയിടങ്ങളിൽ ആക്ഷേപങ്ങൾക്കും ഇടയാക്കുന്നുണ്ട്.