യുഎഇയിൽ ഇന്ന് മൂടൽമഞ്ഞ് ജാഗ്രത; താപനില 25 ഡിഗ്രി സെൽഷ്യസിൽ താഴെയായി തുടരും

UAE Temperatures അബുദാബി: യുഎഇയിൽ ഇന്ന് (ജനുവരി 18, ഞായർ) ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ പുലർച്ചെ 3:40 മുതൽ രാവിലെ 10 മണി വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തുടനീളം സുഖകരമായ കാലാവസ്ഥയായിരിക്കും. പരമാവധി താപനില 25 ഡിഗ്രി സെൽഷ്യസിൽ കൂടില്ല. അബുദാബിയിൽ 18 ഡിഗ്രി സെൽഷ്യസും ദുബായിൽ 19 ഡിഗ്രി സെൽഷ്യസുമാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഇടയ്ക്കിടെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT പ്രത്യേകിച്ച് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ ജാഗ്രത പാലിക്കണം. ഒമാൻ കടലിലും അറേബ്യൻ ഗൾഫിലും തിരമാലകൾ ഉയരാൻ സാധ്യതയുണ്ട്. രാത്രികാലങ്ങളിലും പുലർച്ചെയും ഉൾപ്രദേശങ്ങളിൽ അന്തരീക്ഷ ഈർപ്പം വർധിക്കാനും മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും വടക്കൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെട്ടേക്കാം. മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

യുഎഇയിൽ മലയാളി വിദ്യാർഥി മരിച്ചു

Malayali Student Dies in Abu Dhabi അബുദാബി: പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി അബുദാബിയിൽ മരിച്ചു. പെരുമ്പാവൂർ കരുവാട്ട് സ്വദേശി ഇർഫാന്റെയും അസ്നയുടെയും മകൻ ഫൈസാൻ ഇർഫാൻ (8) ആണ് മരിച്ചത്. അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. ബനിയാസ് ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു ഫൈസാൻ. കുട്ടിയുടെ അപ്രതീക്ഷിത വിയോഗത്തിൽ പ്രവാസി സമൂഹവും സ്കൂൾ അധികൃതരും അനുശോചനം രേഖപ്പെടുത്തി.

യുകെയിൽ മലയാളി വിദ്യാർഥി എത്തിയിട്ട് മൂന്നുമാസം മാത്രം; 14 കാരിയോട് അശ്ലീല ചാറ്റിങ്, അറസ്റ്റില്‍

Malayali student arrested in UK കവൻട്രി: യുകെയിൽ എത്തി മൂന്ന് മാസം മാത്രം പിന്നിടുമ്പോൾ ഓൺലൈൻ അശ്ലീല ചാറ്റിങ്ങിന്റെ പേരിൽ ഇന്ത്യൻ വിദ്യാർഥി അറസ്റ്റിലായി. കവൻട്രി റെഡ് ലെയ്നിൽ താമസിച്ചിരുന്ന ഗുരീത് ജീതേഷ് എന്ന യുവാവാണ് പിടിയിലായത്. 14 വയസ്സിൽ താഴെയുള്ള പെൺകുട്ടിയാണെന്ന് കരുതി ചൈൽഡ് പ്രൊട്ടക്ഷൻ വിജിലന്റുകൾ ഒരുക്കിയ കെണിയിൽ യുവാവ് വീഴുകയായിരുന്നു. യുകെയിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരെ കണ്ടെത്താൻ സ്വയം സന്നദ്ധരായി പ്രവർത്തിക്കുന്ന ‘ചൈൽഡ് പ്രൊട്ടക്ഷൻ വിജിലന്റുമാരാണ്’ ഗുരീതിനെ പിടികൂടിയത്. കുട്ടികളാണെന്ന വ്യാജേന ചാറ്റ് ചെയ്ത് ഇത്തരക്കാരെ നേരിൽ കാണാൻ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തി പോലീസിനെ ഏൽപ്പിക്കുകയാണ് ഇവരുടെ രീതി. ഗുരീതിനെ പിടികൂടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. “എനിക്ക് ഒരു വാണിങ് തന്നു വിട്ടൂടെ” എന്ന് ഗുരീത് ചോദിക്കുമ്പോൾ, പുറത്ത് പോലീസ് കാത്തുനിൽക്കുന്നുണ്ടെന്നും ഇനി അതിന് സമയമില്ലെന്നും വിജിലന്റുകൾ മറുപടി നൽകുന്നത് വീഡിയോയിൽ കാണാം.  ഇത് നിയമവിരുദ്ധമാണെന്ന് അറിയില്ലായിരുന്നുവെന്നും താൻ പെൺകുട്ടിയെ നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് ഗുരീത് വാദിച്ചത്. എന്നാൽ ഇത് ‘ഓൺലൈൻ ഗ്രൂമിങ്’ ആണെന്നും കുട്ടിക്ക് 14 വയസ്സേയുള്ളൂ എന്ന് ചാറ്റിൽ വ്യക്തമാക്കിയതാണെന്നും വിജിലന്റുകൾ മറുപടി നൽകി. അറസ്റ്റിലായതിന് പിന്നാലെ ഗുരീതിനെ താമസിച്ചിരുന്ന സ്റ്റുഡന്റ് ഹൗസിങ്ങിൽ നിന്ന് പുറത്താക്കി. യുകെയിലെ നിയമമനുസരിച്ച് കുട്ടികളോട് ഓൺലൈൻ വഴി ലൈംഗിക ചുവയോടെ സംസാരിക്കുന്നത് കർശനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതേസമയം, ഇത്തരം അനൗദ്യോഗിക ഗ്രൂപ്പുകൾ നിയമം കൈയ്യിലെടുക്കുന്നത് ചിലയിടങ്ങളിൽ ആക്ഷേപങ്ങൾക്കും ഇടയാക്കുന്നുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group