റൺവേ വേണ്ട, പൈലറ്റും വേണ്ട; ചരക്കുനീക്കത്തിൽ വിപ്ലവം സൃഷ്ടിക്കാൻ അബുദാബിയുടെ ‘ഹിലി’ ഡ്രോൺ വിമാനം

Abu Dhabi’s Hili drone aircraft അബുദാബി: പ്രാദേശികമായ ചരക്കുനീക്കം അതിവേഗത്തിലാക്കാനും ചെലവ് കുറയ്ക്കാനുമായി അത്യാധുനിക ആളില്ലാ ചരക്ക് വിമാനം വികസിപ്പിച്ച് അബൂദബി. ‘ഹിലി’ (Hili) എന്ന് പേരിട്ടിരിക്കുന്ന ഈ വിമാനം വിമാനത്താവളങ്ങളെയോ പൈലറ്റുമാരെയോ ആശ്രയിക്കാതെ തന്നെ ടൺ കണക്കിന് ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ പ്രാപ്തമാണ്. ലംബമായി പറന്നുയരാനും ലാൻഡ് ചെയ്യാനും (VTOL) കഴിയുന്നതിനാൽ ഈ വിമാനത്തിന് റൺവേകളുടെയോ വലിയ വിമാനത്താവളങ്ങളുടെയോ ആവശ്യമില്ല. വെയർഹൗസുകളിലും വിതരണ കേന്ദ്രങ്ങളിലും നേരിട്ട് ഇറങ്ങാൻ സാധിക്കും. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ പൈലറ്റിന്റെ ആവശ്യമില്ല. എന്നാൽ സുരക്ഷയ്ക്കായി ഭൂമിയിലുള്ള കൺട്രോൾ റൂമിലിരുന്ന് ഓപ്പറേറ്റർമാർക്ക് ഒരേസമയം ഒന്നിലധികം വിമാനങ്ങൾ നിരീക്ഷിക്കാനാകും. നൂറുകണക്കിന് കിലോ ഭാരമുള്ള വസ്തുക്കൾ നൂറുകണക്കിന് കിലോമീറ്റർ ദൂരേക്ക് എത്തിക്കാൻ ഈ വിമാനത്തിന് ശേഷിയുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HIrOCRpUyou1wPoFJArQYT 19 മാസം കൊണ്ടാണ് ലോഡ് ഓട്ടോണമസ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഇ-കൊമേഴ്‌സ് രംഗത്തെ കുതിച്ചുചാട്ടം കണക്കിലെടുത്ത് വികസിപ്പിച്ച ഈ വിമാനത്തിന് ഇതിനകം തന്നെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എമിറേറ്റ്‌സ് കാർഗോ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളുമായി 200-ലേറെ വിമാനങ്ങൾ നിർമ്മിക്കുന്നതിനായി ലോഡ് ഓട്ടോണമസ് കരാർ ഒപ്പിട്ടു കഴിഞ്ഞു. യൂറോപ്പ്, ആഫ്രിക്ക, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ ഈ പൈലറ്റില്ലാ വിമാനത്തിനായി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കാർഗോ പൈലറ്റുമാരുടെ ക്ഷാമം പരിഹരിക്കാനും കുറഞ്ഞ ചെലവിൽ ചരക്കെത്തിക്കാനും ഇതിലൂടെ സാധിക്കുമെന്ന് കമ്പനി സി.ഇ.ഒ റാശിദ് അൽ മനൈ വ്യക്തമാക്കി.

യുഎഇയിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

യുഎഇയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി ഒമാനിൽ മരിച്ചു; അന്ത്യം ഹൃദയാഘാതം മൂലം

Malayali Dies യുഎഇയിൽ നിന്ന് ഒമാൻ വഴി നാട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം കോട്ടക്കൽ പുത്തൂർ സ്വദേശി വലിയപറമ്പ് കുന്നക്കാട് അബ്ദുൽ സലാം (53) ആണ് മസ്‌കറ്റിൽ വെച്ച് മരണപ്പെട്ടത്. ഷാർജയിൽ സ്വന്തമായി ഗ്യാസ് ഏജൻസി നടത്തിവരികയായിരുന്നു ഇദ്ദേഹം. മാതാപിതാക്കൾ: കുന്നക്കാടൻ മൊയ്തീൻ (പിതാവ്), ആച്ചുമ്മ (മാതാവ്), ഭാര്യ: ഖൈറുന്നീസ, മക്കൾ: ഇർഷാദ്, ഇഷാന, സഹോദരങ്ങൾ: ബാവ, ജാഫർ. മസ്‌കറ്റിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഉടൻ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

നായയെ കാണാതായിട്ട് 100 ദിവസം, പ്രതീക്ഷയേകി ‘ആ വാര്‍ത്ത’, ലക്ഷങ്ങള്‍ വാഗ്ദാനവുമായി ഉടമകള്‍

Missing Dog in Dubai ദുബായ്: സിംഗപ്പൂരിലേക്ക് കൊണ്ടുപോകുന്നതിനിടെ ദുബായിൽ വെച്ച് കാണാതായ എൽസി എന്ന നായയെ 100 ദിവസങ്ങൾക്ക് ശേഷം ദുബായിലെ അൽ റിഗ്ഗ പ്രദേശത്ത് കണ്ടതായി റിപ്പോർട്ടുകൾ. അൽ ഗുറൈർ സെന്ററിന് പിന്നിലുള്ള മണൽ നിറഞ്ഞ ഭാഗത്താണ് നായയെ അവസാനമായി കണ്ടത്. രണ്ട് വയസ്സുള്ള, വെള്ള നിറത്തിലുള്ള ബോഡിയിൽ തവിട്ട് നിറത്തിലുള്ള പാടുകളുള്ള ‘ഡെസേർട്ട് മിക്സ്’ ഇനത്തിൽപ്പെട്ട നായയാണിത്. മൂക്കിലും കാലുകളിലും ചെറിയ പുള്ളികളുണ്ട്. അധികം ആളുകളുമായി ഇടപഴകാത്ത സ്വഭാവമുള്ള ഇടത്തരം വലിപ്പമുള്ള നായയാണിത്. എൽസിയെ സുരക്ഷിതമായി കണ്ടെത്തി നൽകുന്നവർക്ക് അബുദാബി ആസ്ഥാനമായുള്ള ‘RAD Paws Up for Pets’ എന്ന സംഘടന 10,000 ദിർഹം (ഏകദേശം 2.25 ലക്ഷം രൂപ) സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. സന്നദ്ധ പ്രവർത്തകർ ചേർന്നാണ് ഈ തുക സമാഹരിച്ചത്. കാനഡ സ്വദേശികളായ ഉടമസ്ഥർ അബുദാബിയിൽ നിന്ന് സിംഗപ്പൂരിലേക്ക് താമസം മാറിയതിനെത്തുടർന്ന് എൽസിയെ അവിടേക്ക് അയക്കാനുള്ള നടപടികൾ നടക്കുകയായിരുന്നു. ഒക്ടോബർ 13-ന് പെറ്റ് റീലൊക്കേഷൻ കമ്പനിയുടെ വാഹനത്തിൽ നിന്ന് അൽ റിഗ്ഗയിൽ വെച്ചാണ് അവൾ രക്ഷപ്പെട്ടത്. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയാണ് ഇതിന് കാരണമെന്ന് സന്നദ്ധ പ്രവർത്തകർ ആരോപിക്കുന്നു. അബുദാബിയിൽ നിന്ന് ആഴ്ചയിൽ രണ്ടുതവണ രണ്ടര മണിക്കൂർ യാത്ര ചെയ്താണ് അഞ്ചംഗ സന്നദ്ധ പ്രവർത്തകർ ദുബായിലെത്തി തെരച്ചിൽ നടത്തുന്നത്. യുഎഇയിൽ കടുത്ത തണുപ്പുള്ള സാഹചര്യത്തിൽ 100 ദിവസത്തിന് ശേഷവും അവൾ ജീവനോടെയുണ്ടെന്ന വാർത്ത വലിയ ആശ്വാസമാണ് നൽകുന്നത്. സിംഗപ്പൂരിലുള്ള ഉടമസ്ഥരും അവരുടെ മൂന്ന് കുട്ടികളും എൽസിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.

യുഎഇ തൊഴിൽ വിപണിയിൽ പുതിയ ട്രെന്‍ഡ്; എൻജിനീയറിങ്, സെയിൽസ് മേഖലകളിൽ വൻ അവസരങ്ങൾ

UAE job market അബുദാബി: നൗക്രി ഗൾഫിന്റെ 2025-ലെ വാർഷിക റിപ്പോർട്ട് പ്രകാരം യുഎഇയിലെ തൊഴിൽ മേഖലയിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയത് റിയൽ എസ്റ്റേറ്റ് രംഗത്താണ്. 90 ലക്ഷത്തിലധികം നിയമനങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടിൽ സാങ്കേതിക വിദ്യ, എൻജിനീയറിങ്, സെയിൽസ് എന്നീ മേഖലകളിലാണ് ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ളതെന്ന് വ്യക്തമാക്കുന്നു. ഫ്രീഹോൾഡ് വസ്‌തുക്കളുടെ വിൽപന വർധിച്ചതോടെ ഈ മേഖലയിൽ തൊഴിൽ അവസരങ്ങൾ കുതിച്ചുയർന്നു. റിയൽ എസ്റ്റേറ്റ് ഏജന്റ് തസ്തികയിലേക്ക് ഭാഷാ തടസ്സമില്ലാതെ വിൽപനയിൽ കഴിവുള്ളവർക്ക് വൻ കമ്മീഷൻ അടിസ്ഥാനത്തിൽ ജോലി ലഭിക്കുന്നുണ്ട്. സിവില് എൻജിനീയറിങ്, സ്ട്രക്ചറൽ എൻജിനീയേഴ്സ്, ഡിസൈൻ മാനേജർമാർ, പ്രോജക്ട് മാനേജർമാർ എന്നിവർക്ക് വലിയ ആവശ്യക്കാരുണ്ട്. ക്ലൗഡ് കമ്പ്യൂട്ടിങ്, ഡേറ്റ ഡിജിറ്റൽ സാങ്കേതിക വിദ്യ, സോഫ്റ്റ്‌വെയർ എൻജിനീയറിങ്. ഓയിൽ ആൻഡ് ഗ്യാസ്, എനർജി, ടെലികോം, ഏവിയേഷൻ (കാബിൻ ക്രൂ, ടെക്നിക്കൽ സ്റ്റാഫ്) എന്നീ മേഖലകളിലും അവസരങ്ങളുണ്ട്. ജിസിസിയിലാകെ നിർമ്മാണ മേഖലയിലും ഊർജ്ജ മേഖലയിലുമായി 46 ലക്ഷം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 8 ലക്ഷത്തോളം അവസരങ്ങൾ എൻജിനീയറിങ് വിഭാഗത്തിലായിരുന്നു. പ്രോജക്ട് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, കസ്റ്റമർ സർവീസ് എന്നീ തസ്തികകളിലാണ് കൂടുതൽ നിയമനങ്ങൾ നടന്നത്. ജോലി ഒഴിവുകൾ ധാരാളമുണ്ടെങ്കിലും ഉദ്യോഗാർത്ഥികൾക്കിടയിൽ ചില അതൃപ്തികൾ നിലനിൽക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ജോലി ലഭിക്കുന്നവരിൽ 46 ശതമാനം പേർക്കും പ്രതീക്ഷിച്ച ശമ്പളം ലഭിക്കുന്നില്ല. 32 ശതമാനം പേർക്ക് തങ്ങളുടെ യഥാർത്ഥ കഴിവുകൾ ജോലിയിൽ പ്രതിഫലിപ്പിക്കാൻ കഴിയുന്നില്ല. അനുയോജ്യമായ ഓഫറുകൾ അല്ലാത്തതിനാൽ 18 ശതമാനം പേർ ജോലി വേണ്ടെന്ന് വെക്കുന്നു. പുതിയ തലമുറ ശമ്പളത്തിന് പുറമെ മികച്ച ആനുകൂല്യങ്ങൾക്കും പ്രവൃത്തി പരിചയത്തിനും വലിയ മുൻഗണന നൽകുന്നതായും റിപ്പോർട്ട് വിലയിരുത്തുന്നു.

തൊഴിൽ നിയമലംഘനങ്ങൾക്കെതിരെ യുഎഇയിൽ 17,000 പരാതികൾ; രഹസ്യമായി വിവരങ്ങൾ കൈമാറാൻ പുതിയ സംവിധാനം

labour rights UAE അബുദാബി: യുഎഇയിൽ തൊഴിലാളികൾക്ക് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കൂടുതൽ സുരക്ഷിതമായ സാഹചര്യമൊരുങ്ങുന്നു. 2025-ൽ മാത്രം പതിനേഴായിരത്തിലധികം (17,000) തൊഴിലാളികൾ രഹസ്യ സ്വഭാവത്തിലുള്ള പരാതികൾ നൽകിയതായി മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം വെളിപ്പെടുത്തി. തൊഴിലുടമയിൽ നിന്നുള്ള സമ്മർദ്ദമോ പ്രതികാര നടപടികളോ ഭയക്കാതെ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ‘കോൺഫിഡൻഷ്യൽ റിപ്പോർട്ടിംഗ്’ സംവിധാനം തൊഴിലാളികളെ സഹായിക്കുന്നു. കേവലം ജീവനക്കാർ എന്നതിലുപരി, നീതിയുക്തമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുന്ന പങ്കാളികളായി തൊഴിലാളികൾ മാറുന്നു എന്നതിന്റെ സൂചനയാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികൾക്ക് പുറമെ, പൊതുസമൂഹത്തിൽ നിന്ന് നാലിനായിരത്തിലധികം (4,000) റിപ്പോർട്ടുകൾ തെറ്റായ തൊഴിൽ രീതികൾക്കെതിരെ ലഭിച്ചു. ഒൻപത് ദശലക്ഷത്തിലധികം തൊഴിലാളികൾ നിർബന്ധിത മാർഗനിർദ്ദേശ പരിപാടികൾ പൂർത്തിയാക്കി.  മൂന്ന് ദശലക്ഷത്തിലധികം പേർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ബോധവൽക്കരണ ക്ലാസുകളിൽ പങ്കെടുത്തു. തൊഴിലാളികൾക്ക് നേരിട്ട് വിവരങ്ങൾ അറിയുന്നതിനായി രാജ്യത്തുടനീളം 326 ലേബർ അവയർനസ് ആൻഡ് ഗൈഡൻസ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. മലയാളം ഉൾപ്പെടെ 17 ഭാഷകളിൽ ഈ സേവനങ്ങൾ ലഭ്യമാണ്. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, ബംഗാളി തുടങ്ങിയ ഭാഷകൾ ഇതിൽ ഉൾപ്പെടുന്നു. തൊഴിൽ നിയമങ്ങളെക്കുറിച്ച് ശരിയായ അറിവ് നൽകുന്നതിലൂടെ നിയമലംഘനങ്ങൾ കുറയ്ക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

യുഎഇയിൽ ശൈത്യകാലം കനക്കുന്നു; നേരിയ മഴയ്ക്കും കാറ്റിനും സാധ്യത

UAE winter weather അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന് മുകളിലൂടെ കടന്നുപോകുന്ന ന്യൂനമർദ്ദമാണ് കാലാവസ്ഥയിലെ ഈ മാറ്റത്തിന് കാരണം. തീരദേശ മേഖലകളിലും വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് പുലർച്ചെ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് റാസൽഖൈമയിലെ ജെയ്‌സ് പർവതനിരയിലാണ് (5.8°C). തീരദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും പകൽ താപനില 26-27°C വരെ ഉയരാം. എന്നാൽ, പർവത മേഖലകളിൽ ഇത് 18°C-ൽ താഴെയായിരിക്കും. മഴയോടെയുള്ള കാലാവസ്ഥ തുടരാൻ സാധ്യതയുണ്ട്. രാവിലെ നേരിയ മഴയ്ക്കും താപനിലയിൽ നേരിയ കുറവിനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയർന്നേക്കാം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കാലാവസ്ഥ ക്രമേണ ശാന്തമാകും. എങ്കിലും പുലർച്ചെ സമയങ്ങളിൽ പുകമഞ്ഞും (Mist/Fog) ഹ്യുമിഡിറ്റിയും വർധിക്കാൻ സാധ്യതയുണ്ട്. പടിഞ്ഞാറൻ മേഖലകളിൽ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണം. തുറസ്സായ സ്ഥലങ്ങളിൽ കാറ്റ് വീശുമ്പോൾ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ ദൂരക്കാഴ്ച കുറഞ്ഞേക്കാം. പുകമഞ്ഞുള്ള സമയങ്ങളിൽ വേഗത കുറച്ച് വാഹനമോടിക്കാനും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ ആവശ്യപ്പെട്ടു.

യുഎഇയിൽ പ്രസവാവധി 98 ദിവസമാക്കാൻ ശുപാർശ; വർക്ക് ഫ്രം ഹോമിലും വനിതകൾക്ക് കൂടുതൽ ഇളവുകൾ

UAE maternity leave അബുദാബി: സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ പ്രസവാവധി അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി 98 ദിവസമാക്കി ഉയർത്തണമെന്ന് യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ ആവശ്യപ്പെട്ടു. പൂർണ്ണ ശമ്പളത്തോടു കൂടിയ അവധിയും മാസം തികയാതെയുള്ള പ്രസവ കേസുകളിൽ പ്രത്യേക പരിഗണനയും നൽകണമെന്ന് സമിതി റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. 12 വയസ്സിന് താഴെയുള്ള കുട്ടികളുള്ള അമ്മമാർ, ഭിന്നശേഷിക്കാർ, പ്രായമായവരെ പരിചരിക്കുന്നവർ എന്നിവർക്ക് മുൻഗണനാടിസ്ഥാനത്തിൽ വർക്ക് ഫ്രം ഹോം സൗകര്യം നൽകണം. നിയമപ്രകാരമുള്ള നഴ്സറി സൗകര്യം ഒരുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി വേണം. സ്വകാര്യ മേഖലയിലെ വനിതാ ജീവനക്കാരുടെ അവകാശങ്ങളും സർക്കാർ മേഖലയ്ക്ക് തുല്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. കുടുംബ സൗഹൃദ നയങ്ങൾ പിന്തുടരുന്ന സ്ഥാപനങ്ങൾക്ക് നികുതി ഇളവുകളും സർക്കാർ പദ്ധതികളിൽ മുൻഗണനയും നൽകണം. ഗാർഹിക പീഡന കേസുകളിൽ ഇരകളുടെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ നിർദ്ദേശങ്ങളാണ് എഫ്എൻസി മുന്നോട്ടുവെച്ചത്. ആവർത്തിച്ചുള്ള പീഡന കേസുകളിലോ, ഇരകൾ കുട്ടികളോ ഗർഭിണികളോ ഭിന്നശേഷിക്കാരോ ആണെങ്കിൽ യാതൊരു കാരണവശാലും ഒത്തുതീർപ്പ് അനുവദിക്കരുത്. ഏതെങ്കിലും വിധത്തിലുള്ള അനുരഞ്ജന കരാറിലെത്തുന്നതിന് മുൻപ് കുറ്റവാളികളുടെ മാനസിക നില പരിശോധിക്കണം. പീഡനത്തിന് ഇരയായവർക്ക് സമഗ്രമായ പരിചരണവും പുനരധിവാസവും ഉറപ്പാക്കുന്ന സംവിധാനങ്ങൾ കൊണ്ടുവരണം. കുടുംബ സംരക്ഷണ ഗൈഡ് പരിഷ്കരിക്കാനും കുടുംബങ്ങൾക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കാനും കൗൺസിൽ സർക്കാരിനോട് ശുപാർശ ചെയ്തു.

യുഎഇ ലോട്ടറി ‘ലക്കി ഡേ’ ഫലം പ്രഖ്യാപിച്ചു; മൂന്ന് പേർക്ക് ഒരു ലക്ഷം ദിർഹം വീതം സമ്മാനം

UAE Lottery ദുബായ്: പുതുക്കിയ ശനിയാഴ്ചാ ക്രമീകരണമനുസരിച്ച് നടന്ന യുഎഇ ലോട്ടറിയുടെ പ്രതിവാര നറുക്കെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചു. ലക്കി ഡേ, ലക്കി ചാൻസ് വിഭാഗങ്ങളിലായി നിരവധി പേരാണ് സമ്മാനത്തിന് അർഹരായത്. ലക്കി ഡേ വിജയിച്ച നമ്പറുകൾ: ഈ ആഴ്ചയിലെ നറുക്കെടുപ്പിൽ ലഭിച്ച നമ്പറുകൾ ദിവസങ്ങൾ (Days): 12, 25, 31, 22, 11, 14, ലക്കി മാസം (Lucky Month): 3 എന്നിവായണ്. ലക്കി ചാൻസ് വിഭാഗത്തിൽ മൂന്ന് പേർക്ക് വീതം ഒരു ലക്ഷം ദിർഹം (Dh100,000) സമ്മാനം ലഭിച്ചു. വിജയികളുടെ ഐഡികൾ (IDs) AS1781137, DU9745571, BN3833225 എന്നിവയാണ്. പുതിയ പ്രതിവാര രീതി നിലവിൽ വന്നതിന് ശേഷം ഇതുവരെ ഇരുനൂറിലധികം പേർക്ക് ലക്കി ചാൻസ് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.  യുഎഇ ലോട്ടറിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് നറുക്കെടുപ്പ് രീതികളിൽ മാറ്റം വരുത്തിയത്. ഇപ്പോൾ എല്ലാ ശനിയാഴ്ചകളിലുമാണ് നറുക്കെടുപ്പ് നടക്കുന്നത്. പ്രധാന സമ്മാനങ്ങൾ ഇവയാണ്, ഒന്നാം സമ്മാനം (Grand Prize): 3 കോടി ദിർഹം (Dh30 Million), രണ്ടാം സമ്മാനം: 50 ലക്ഷം ദിർഹം (Dh5 Million). ലക്കി ചാൻസ്: ഓരോ ആഴ്ചയും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു ലക്ഷം ദിർഹം വീതം.

യുഎഇയിൽ ഇൻഷുറൻസ് ചെലവ് കൂടുന്നു; ചികിത്സ വൈകിപ്പിക്കരുതെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്

UAe Health Insurance ദുബായ്: യുഎഇയിൽ ഹെൽത്ത് ഇൻഷുറൻസ് നിരക്കുകൾ വർധിക്കുന്നതോടെ, പണം ലാഭിക്കാനായി ഡോക്ടറെ കാണുന്നതും വൈദ്യപരിശോധനകൾ നടത്തുന്നതും മാറ്റിവയ്ക്കുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ടുകൾ. എന്നാൽ, ഇത്തരം ചെറിയ ലാഭങ്ങൾ പിന്നീട് വൻ ചികിത്സാ ചെലവുകൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും വഴിമാറുമെന്ന് ഇൻഷുറൻസ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി താമസക്കാർ ആദ്യം മാറ്റിവയ്ക്കുന്നത് പതിവായുള്ള ഡോക്ടർ പരിശോധനകൾ, രക്തപരിശോധനകളും മറ്റ് ഡയഗ്നോസ്റ്റിക് ടെസ്റ്റുകളും, പ്രതിരോധ പരിശോധനകൾ, ഫിസിയോതെറാപ്പി, മാനസികാരോഗ്യ സേവനങ്ങൾ എന്നീ സേവനങ്ങളാണ്. ഓരോ തവണ ഡോക്ടറെ കാണുമ്പോഴും നൽകേണ്ടി വരുന്ന ‘കോ-പേയ്‌മെന്റ്’ തുക ലാഭിക്കാനാണ് പലരും ഇത്തരം പരിശോധനകൾ ഒഴിവാക്കുന്നത്.  പ്രമേഹം, രക്താതിമർദ്ദം, കൊളസ്ട്രോൾ തുടങ്ങിയവ തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കിൽ അത് ഹൃദയാഘാതം പോലുള്ള അവസ്ഥകളിലേക്കും ദീർഘകാല ആശുപത്രിവാസത്തിലേക്കും നയിക്കും. നിസ്സാരമായിരുന്ന രോഗങ്ങൾ ഗുരുതരമാകുമ്പോൾ വലിയ തുക ഇൻഷുറൻസ് ക്ലെയിം ചെയ്യേണ്ടി വരുന്നു. ഇത് ഭാവിയിൽ ഇൻഷുറൻസ് പ്രീമിയം വീണ്ടും വർധിക്കാൻ കാരണമാകും. കുട്ടികളും പ്രായമായവരും ഉള്ള കുടുംബങ്ങളിലാണ് ഈ പ്രതിസന്ധി കൂടുതൽ പ്രകടമാകുന്നത്. അവർക്ക് തുടർച്ചയായ പരിശോധനകൾ ആവശ്യമായതിനാൽ ചെലവ് വർധിക്കുന്നത് അവരെ വേഗത്തിൽ ബാധിക്കുന്നു. ചെലവ് വർധിച്ചാലും താഴെ പറയുന്ന കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. അടിയന്തര ചികിത്സകൾ, വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള ചികിത്സ, അത്യന്താപേക്ഷിതമായ മരുന്നുകൾ, ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സകൾ, കൃത്യസമയത്തുള്ള ചികിത്സ ആരോഗ്യത്തോടൊപ്പം ഭാവിയിലെ വലിയ സാമ്പത്തിക നഷ്ടവും ഒഴിവാക്കും.

ദുബായിൽ റെക്കോർഡ് ഭേദിച്ച് സ്വർണവില; ഗ്രാമിന് ആദ്യമായി 600 ദിർഹം കടന്നു

Dubai gold price ദുബായിലെ സ്വർണവില ചരിത്രത്തിലാദ്യമായി ഗ്രാമിന് 600 ദിർഹം എന്ന നാഴികക്കല്ല് പിന്നിട്ടു. തുടർച്ചയായ അഞ്ചാം ദിവസമാണ് സ്വർണവില പുതിയ ഉയരങ്ങൾ കീഴടക്കുന്നത്. ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 5,000 ഡോളറിന് അടുത്തേക്ക് എത്തിയതാണ് പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം വിവിധ കാരറ്റുകളിലെ സ്വർണവില 24 കാരറ്റ്: ₹601.0 (ഗ്രാമിന്), 22 കാരറ്റ്: ₹556.0 (ഗ്രാമിന്), 21 കാരറ്റ്: ₹533.5 (ഗ്രാമിന്), 18 കാരറ്റ്: ₹457.25 (ഗ്രാമിന്), 14 കാരറ്റ്: ₹356.75 (ഗ്രാമിന്). ആഗോളതലത്തിൽ സ്വർണവില 1.16 ശതമാനം വർധിച്ച് ഔൺസിന് 4,988.56 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ബലം പ്രയോഗിക്കില്ലെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചിട്ടും, ആഗോളതലത്തിൽ നിലനിൽക്കുന്ന ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ സ്വർണവിലയെ ബാധിച്ചു. വിപണിയിലെ ഭയത്തെ പെട്ടെന്ന് തന്നെ ലാഭത്തോടുള്ള ആർത്തിയായി മാറ്റാൻ ട്രംപിന്റെ പ്രസ്താവനകൾക്ക് സാധിച്ചുവെന്ന് സ്വിസ്‌കോട്ട് സീനിയർ അനലിസ്റ്റ് ഇപെക് ഓസ്കാർഡെസ്കായ നിരീക്ഷിച്ചു. സ്വർണവില 600 ദിർഹം എന്ന പ്രധാന മനഃശാസ്ത്രപരമായ പരിധി കടന്നതിനാൽ, കയ്യിലുള്ള സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്ന യുഎഇ താമസക്കാർക്ക് ഇത് മികച്ച അവസരമാണ്. ഏറ്റവും ഉയർന്ന നിരക്ക് ലഭിക്കുമെന്നതിനാൽ ലാഭം കൊയ്യാൻ പറ്റിയ സമയമാണിതെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group