കുവൈത്തിൽ വൻ വേട്ട: വ്യാജ ബ്രാൻഡുകളും കാലാവധി കഴിഞ്ഞ മെഡിക്കൽ ഉപകരണങ്ങളും പിടിച്ചെടുത്തു; സ്ഥാപനങ്ങൾ അടച്ചുപൂട്ടി

illicit trade കുവൈത്ത് സിറ്റി: നിയമവിരുദ്ധ വ്യാപാരങ്ങൾക്കും ഉപഭോക്തൃ സുരക്ഷ ലംഘിക്കുന്നവർക്കുമെതിരെ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം നടപടികൾ ശക്തമാക്കി. സാൽമിയയിലെ കടകളിലും ലൈസൻസില്ലാത്ത ഗാരേജുകളിലും നിയമവിരുദ്ധമായി പ്രവർത്തിച്ച വെയർഹൗസുകളിലും നടത്തിയ പരിശോധനയിൽ വൻതോതിലുള്ള ക്രമക്കേടുകളാണ് കണ്ടെത്തിയത്. സാൽമിയയിലെ രണ്ട് കടകളിൽ നിന്നായി പ്രമുഖ ബ്രാൻഡുകളുടെ വ്യാജപതിപ്പുകളായ 1,828 ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. കാലാവധി കഴിഞ്ഞ മെഡിക്കൽ സാമഗ്രികൾ സൂക്ഷിച്ചിരുന്ന രഹസ്യ വെയർഹൗസ് അധികൃതർ കണ്ടെത്തി. 700 കാർട്ടൺ ഗ്ലൗസുകൾ, മാസ്കുകൾ, ബ്ലേഡുകൾ, ഗൗസ്, 400 മെത്തകൾ എന്നിവയ്ക്ക് പുറമെ തീയതികളിൽ മാറ്റം വരുത്താൻ ഉപയോഗിക്കുന്ന യന്ത്രങ്ങളും ഇവിടെ നിന്ന് പിടികൂടി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FGXvH7TVu5vCVC5EfGFA4M ഇവ അനധികൃത ക്ലിനിക്കുകളിലേക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചവയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ കൃത്യമായ അനുമതിയില്ലാതെ രഹസ്യമായി അറ്റകുറ്റപ്പണി നടത്തിയിരുന്ന ഗാരേജുകളും അധികൃതർ അടച്ചുപൂട്ടി. ഉപഭോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്ന യാതൊരു പ്രവർത്തനവും അനുവദിക്കില്ലെന്ന് ഡയറക്ടര്‍ ഫൈസൽ അൽ അൻസാരി വ്യക്തമാക്കി. പിടിക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടിയതായും ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യമൊട്ടാകെ പരിശോധനകൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ

Hotel Apartments ലൈസൻസില്ലാതെ പ്രവർത്തനം; കുവൈത്തിൽ ഹോട്ടൽ അപ്പാർട്ട്‌മെന്റുകൾക്ക് പൂട്ടുവീണു

Hotel Apartments കുവൈത്ത് സിറ്റി: കുവൈത്തിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ഹോട്ടൽ അപ്പാർട്ട്‌മെന്റുകൾക്ക് പൂട്ടുവീണു. അഹമ്മദി ഗവർണറേറ്റിലെ ഒരു കെട്ടിടത്തിലെ ഹോട്ടൽ അപ്പാർട്ട്‌മെന്റുകളാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന്റെ ഏകോപനത്തോടെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അടിയന്തര സംഘം അടച്ചുപൂട്ടിയത്. കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ചായിരുന്നു സ്ഥപനത്തിന്റെ പ്രവർത്തനം. സാധുവായ ലൈസൻസില്ലാതെയായിരുന്നു 2023 മുതൽ സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇത് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരി വ്യക്തമാക്കി.

പൊതുക്രമം നിലനിർത്തുന്നതിനും ഉപഭോക്താക്കളുടെയും അതിഥികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് പരിശോധന നടത്തിയത്. ടൂറിസ്റ്റ് സ്ഥാപനങ്ങളും ഹോട്ടൽ അപ്പാർട്ട്‌മെന്റുകളും പരിശോധിക്കുന്നതിന് ഉത്തരവാദിത്തമുള്ള കമ്മിറ്റിയുടെ ചുമതലകളുടെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടൂറിസ്റ്റ് സ്ഥാപനങ്ങളിലെയും ഹോട്ടൽ അപ്പാർട്ട്‌മെന്റുകളിലെയും അവസ്ഥ നിരീക്ഷിക്കുന്നതിലും ലൈസൻസുകളുടെ സാധുത ഉറപ്പാക്കുന്നതിലും അതിഥികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിലും രാജ്യത്തെ ടൂറിസം സേവനങ്ങളുടെ നിലവാരം നിലനിർത്തുന്നതിനുമുള്ള നിയമപരമായ ആവശ്യകതകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിലും ഈ കമ്മിറ്റി നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സാധുവായ ലൈസൻസില്ലാതെ ഏതെങ്കിലും വാണിജ്യ പ്രവർത്തനത്തിൽ ഏർപ്പെടുന്നത് അടിയന്തര നിയമ നടപടി ആവശ്യമുള്ള ഗുരുതരമായ നിയമലംഘനമാണെന്നും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 OCEANMEDIAS.COM - WordPress Theme by WPEnjoy
Join WhatsApp Group