
Nipah Virus ഇന്ത്യയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സിംഗപ്പൂർ, ഹോങ്കോങ്, തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. വൈറസ് വ്യാപനം തടയുന്നതിനായി വിമാനത്താവളങ്ങളിൽ തെർമൽ സ്ക്രീനിംഗും മറ്റ് പരിശോധനകളും അധികൃതർ കർശനമാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന (WHO) അതീവ ജാഗ്രത വേണ്ട വൈറസുകളുടെ പട്ടികയിലാണ് നിപയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ബാധിക്കുന്നവരിൽ 40 മുതൽ 70 ശതമാനം വരെയാണ് മരണനിരക്ക്. നിലവിൽ ഈ വൈറസിന് അംഗീകൃത വാക്സിനുകളോ പ്രത്യേക മരുന്നുകളോ ലഭ്യമല്ല. അതിവേഗം പടരാൻ ശേഷിയുള്ള ഈ വൈറസ് മസ്തിഷ്കജ്വരത്തിന് കാരണമാകുന്നു. ഡിസംബർ അവസാനത്തോടെ പശ്ചിമ ബംഗാളിലാണ് രണ്ട് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/FGXvH7TVu5vCVC5EfGFA4M രോഗം ബാധിച്ചവർ ആരോഗ്യപ്രവർത്തകരാണെന്നും ഇവർ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു. രോഗികളുമായി സമ്പർക്കം പുലർത്തിയ 196 പേരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കിയതായും നിലവിൽ ആർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പഴംതീനി വവ്വാലുകളിൽ നിന്നും പന്നികളിൽ നിന്നുമാണ് പ്രധാനമായും ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. രോഗബാധിതരായ മനുഷ്യരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയും വൈറസ് പകരാം. വിവിധ വാക്സിനുകൾ വികസിപ്പിക്കുന്നുണ്ടെങ്കിലും അവയെല്ലാം ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്.
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ ഇതാ
പാരീസ് സ്ഫോടനക്കേസ്: പ്രതിയെ വിട്ടുനൽകണമെന്ന ഫ്രഞ്ച് ആവശ്യം കുവൈത്ത് കോടതി തള്ളി
Israeli Restaurant Bombing Paris കുവൈത്ത് സിറ്റി: 1982-ൽ പാരീസിലെ ഒരു ഇസ്രായേലി റെസ്റ്റോറന്റിലുണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫ്രാൻസ് തിരയുന്ന അബ്ദുൾ കരീം അഹമ്മദ് എന്നയാളെ കൈമാറണമെന്ന ആവശ്യം കുവൈത്ത് ക്രിമിനൽ കോടതി നിരസിച്ചു. ജഡ്ജി ഡോ. ഖാലിദ് അൽ-അമീറ അധ്യക്ഷനായ ബെഞ്ചാണ് ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. പ്രതിയെ വിട്ടുനൽകുന്നത് കുവൈത്തിന്റെ അന്താരാഷ്ട്ര സഹകരണ നിയമത്തിലെ (നിയമം നം. 79/2025) സുരക്ഷാ വ്യവസ്ഥകൾക്ക് വിരുദ്ധമാകുമെന്ന് കോടതി വിലയിരുത്തി. പ്രതിക്ക് വിദേശത്ത് നീതിയുക്തമായ വിചാരണ ലഭിക്കില്ലെന്നോ ക്രൂരമായ ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നോ ആശങ്കയുണ്ടെങ്കിൽ കൈമാറ്റം അനുവദിക്കില്ലെന്ന നിയമത്തിലെ 5-ാം വകുപ്പ് (ഖണ്ഡിക 10) കോടതി ചൂണ്ടിക്കാട്ടി. 40 വർഷത്തിലേറെ പഴക്കമുള്ള സംഭവത്തിൽ മുൻകാല പ്രാബല്യത്തോടെ നിയമങ്ങൾ നടപ്പിലാക്കുന്നത് നീതിയുടെ തത്വങ്ങൾക്ക് നിരക്കാത്തതാണെന്ന് പ്രതിഭാഗം വാദിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ തെളിയിക്കുന്നതിനേക്കാൾ, പ്രതിയെ വിട്ടുനൽകുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിലാണ് ഫ്രഞ്ച് അധികൃതർ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അഭിഭാഷകൻ അബ്ദുൾ മൊഹ്‌സെൻ അൽ ഖത്താൻ വാദിച്ചു. ജനീവ കൺവെൻഷനും അന്താരാഷ്ട്ര സിവിൽ-രാഷ്ട്രീയ ഉടമ്പടികളും ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതിരോധം. കൊലപാതകം, വധശ്രമം, പൊതുക്രമം തകർക്കാനുള്ള ഗൂഢാലോചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി പ്രതിയെ കൈമാറണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പ്രതിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്നും അപേക്ഷകളിലെ നിയമപരമായ നിബന്ധനകൾ പരിശോധിക്കുക മാത്രമാണ് കോടതിയുടെ ചുമതലയെന്നും വ്യക്തമാക്കിയാണ് കൈമാറ്റത്തിനുള്ള അപേക്ഷ തള്ളിയത്.
അറിയിപ്പ്; കുവൈത്തിലെ എല്ലാ ജീവനക്കാരും അക്കാദമിക് സർട്ടിഫിക്കറ്റുകൾ ഉടൻ സമർപ്പിക്കണം
Staff Academic Certificates കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ എല്ലാ വകുപ്പുകളിലെയും ജീവനക്കാർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഫിനാൻഷ്യൽ, അഡ്മിനിസ്‌ട്രേറ്റീവ്, മെയിന്റനൻസ് സർവീസ് ഡിപ്പാർട്ട്‌മെന്റിന് സമർപ്പിക്കണമെന്ന് മന്ത്രാലയം ഉത്തരവിട്ടു. അൽ-അൻബ ദിനപത്രമാണ് മന്ത്രാലയത്തിന്റെ ഔദ്യോഗിക സർക്കുലർ ഉദ്ധരിച്ച് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഹാജരാക്കേണ്ട രേഖകളിൽ മാറ്റമുണ്ട്. യൂണിവേഴ്സിറ്റി ബിരുദധാരികൾ ബിരുദ സർട്ടിഫിക്കറ്റും അക്കാദമിക് ട്രാൻസ്‌ക്രിപ്റ്റും നൽകണം. അപ്ലൈഡ് എജ്യുക്കേഷൻ ബിരുദധാരികൾക്കും ബിരുദ സർട്ടിഫിക്കറ്റും ട്രാൻസ്‌ക്രിപ്റ്റും നിർബന്ധമാണ്. വിദേശ സർവകലാശാലാ ബിരുദധാരികൾക്ക് ബിരുദ സർട്ടിഫിക്കറ്റ്, ട്രാൻസ്‌ക്രിപ്റ്റ് എന്നിവയ്‌ക്കൊപ്പം ഇക്വിവലൻസി രേഖകളും സമർപ്പിക്കണം. ഹൈസ്കൂൾ വിദ്യാഭ്യാസം ഉള്ളവർ ഡിപ്ലോമ സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതിയാകും. ഭരണപരമായ രേഖകൾ കൃത്യമായി ക്രമീകരിക്കുന്നതിനും, മന്ത്രാലയത്തിലെ ജീവനക്കാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകൾ യഥാർത്ഥമാണെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
കുവൈത്തിൽ വൻ വേട്ട: വ്യാജ ബ്രാൻഡുകളും കാലാവധി കഴിഞ്ഞ മെഡിക്കൽ ഉപകരണങ്ങളും പിടിച്ചെടുത്തു; സ്ഥാപനങ്ങൾ അടച്ചുപൂട്ടി
illicit trade കുവൈത്ത് സിറ്റി: നിയമവിരുദ്ധ വ്യാപാരങ്ങൾക്കും ഉപഭോക്തൃ സുരക്ഷ ലംഘിക്കുന്നവർക്കുമെതിരെ കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം നടപടികൾ ശക്തമാക്കി. സാൽമിയയിലെ കടകളിലും ലൈസൻസില്ലാത്ത ഗാരേജുകളിലും നിയമവിരുദ്ധമായി പ്രവർത്തിച്ച വെയർഹൗസുകളിലും നടത്തിയ പരിശോധനയിൽ വൻതോതിലുള്ള ക്രമക്കേടുകളാണ് കണ്ടെത്തിയത്. സാൽമിയയിലെ രണ്ട് കടകളിൽ നിന്നായി പ്രമുഖ ബ്രാൻഡുകളുടെ വ്യാജപതിപ്പുകളായ 1,828 ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. കാലാവധി കഴിഞ്ഞ മെഡിക്കൽ സാമഗ്രികൾ സൂക്ഷിച്ചിരുന്ന രഹസ്യ വെയർഹൗസ് അധികൃതർ കണ്ടെത്തി. 700 കാർട്ടൺ ഗ്ലൗസുകൾ, മാസ്കുകൾ, ബ്ലേഡുകൾ, ഗൗസ്, 400 മെത്തകൾ എന്നിവയ്ക്ക് പുറമെ തീയതികളിൽ മാറ്റം വരുത്താൻ ഉപയോഗിക്കുന്ന യന്ത്രങ്ങളും ഇവിടെ നിന്ന് പിടികൂടി. ഇവ അനധികൃത ക്ലിനിക്കുകളിലേക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചവയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ കൃത്യമായ അനുമതിയില്ലാതെ രഹസ്യമായി അറ്റകുറ്റപ്പണി നടത്തിയിരുന്ന ഗാരേജുകളും അധികൃതർ അടച്ചുപൂട്ടി. ഉപഭോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്ന യാതൊരു പ്രവർത്തനവും അനുവദിക്കില്ലെന്ന് ഡയറക്ടര്‍ ഫൈസൽ അൽ അൻസാരി വ്യക്തമാക്കി. പിടിക്കപ്പെട്ട എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടിയതായും ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യമൊട്ടാകെ പരിശോധനകൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
Hotel Apartments ലൈസൻസില്ലാതെ പ്രവർത്തനം; കുവൈത്തിൽ ഹോട്ടൽ അപ്പാർട്ട്‌മെന്റുകൾക്ക് പൂട്ടുവീണു
Hotel Apartments കുവൈത്ത് സിറ്റി: കുവൈത്തിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ഹോട്ടൽ അപ്പാർട്ട്‌മെന്റുകൾക്ക് പൂട്ടുവീണു. അഹമ്മദി ഗവർണറേറ്റിലെ ഒരു കെട്ടിടത്തിലെ ഹോട്ടൽ അപ്പാർട്ട്‌മെന്റുകളാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന്റെ ഏകോപനത്തോടെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അടിയന്തര സംഘം അടച്ചുപൂട്ടിയത്. കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ചായിരുന്നു സ്ഥപനത്തിന്റെ പ്രവർത്തനം. സാധുവായ ലൈസൻസില്ലാതെയായിരുന്നു 2023 മുതൽ സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇത് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരി വ്യക്തമാക്കി.
പൊതുക്രമം നിലനിർത്തുന്നതിനും ഉപഭോക്താക്കളുടെയും അതിഥികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് പരിശോധന നടത്തിയത്. ടൂറിസ്റ്റ് സ്ഥാപനങ്ങളും ഹോട്ടൽ അപ്പാർട്ട്‌മെന്റുകളും പരിശോധിക്കുന്നതിന് ഉത്തരവാദിത്തമുള്ള കമ്മിറ്റിയുടെ ചുമതലകളുടെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടൂറിസ്റ്റ് സ്ഥാപനങ്ങളിലെയും ഹോട്ടൽ അപ്പാർട്ട്‌മെന്റുകളിലെയും അവസ്ഥ നിരീക്ഷിക്കുന്നതിലും ലൈസൻസുകളുടെ സാധുത ഉറപ്പാക്കുന്നതിലും അതിഥികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിലും രാജ്യത്തെ ടൂറിസം സേവനങ്ങളുടെ നിലവാരം നിലനിർത്തുന്നതിനുമുള്ള നിയമപരമായ ആവശ്യകതകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിലും ഈ കമ്മിറ്റി നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സാധുവായ ലൈസൻസില്ലാതെ ഏതെങ്കിലും വാണിജ്യ പ്രവർത്തനത്തിൽ ഏർപ്പെടുന്നത് അടിയന്തര നിയമ നടപടി ആവശ്യമുള്ള ഗുരുതരമായ നിയമലംഘനമാണെന്നും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.