മോശം കാലാവസ്ഥ: കുവൈത്തില്‍ വിമാനങ്ങൾ വഴിതിരിച്ചുവിടും, സമയക്രമത്തിൽ മാറ്റം വന്നേക്കാം

Kuwait Airport കുവൈത്ത് സിറ്റി: രാജ്യത്ത് പ്രതീക്ഷിക്കുന്ന മോശം കാലാവസ്ഥയെ തുടർന്ന് കുവൈത്ത് എയർവേയ്‌സിന്റെ ചില ഇൻകമിങ് വിമാനങ്ങൾ താത്കാലികമായി വഴിതിരിച്ചുവിടുമെന്ന് എയർലൈൻ അറിയിച്ചു. ഈ മുൻകരുതൽ നടപടി കാലാവസ്ഥ മെച്ചപ്പെട്ട് സ്ഥിരമാകുന്നത് വരെ തുടരുമെന്ന് വിമാനക്കമ്പനി വ്യക്തമാക്കി. കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേരേണ്ടതും പുറപ്പെടേണ്ടതുമായ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്നും കുവൈത്ത് എയർവേയ്‌സ് കൂട്ടിച്ചേർത്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/CfW8cA9dGmq2C7cb7d91L7 യാത്രക്കാർക്ക് അവരുടെ യാത്രാ ബുക്കിംഗിൽ നൽകിയിട്ടുള്ള കോൺടാക്റ്റ് വിവരങ്ങൾ വഴി വിവരങ്ങൾ നേരിട്ട് ലഭിക്കുന്നതാണ്. യാത്രക്കാർ തങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി താഴെ പറയുന്ന നമ്പറുകളിലുള്ള കസ്റ്റമർ സർവീസ് കോൾ സെന്ററുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു: കുവൈറ്റിന് പുറത്ത് നിന്ന്: +965 24345555 എക്സ്റ്റൻഷൻ 171. വാട്ട്‌സ്ആപ്പ്: +965 22200171.

കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Civil Aviation Committee യാത്രക്കാർ നൽകിയ പരാതി; എട്ട് ട്രാവൽ ഓഫീസുകൾക്കും ഒരു എയർലൈൻ കമ്പനിയ്ക്കുമെതിരെ നടപടിയുമായി കുവൈത്ത് സിവിൽ ഏവിയേഷൻ കമ്മിറ്റി

Civil Aviation Committe കുവൈത്ത് സിറ്റി: എയർലൈൻ കമ്പനിയ്ക്കും ട്രാവൽ ഏജൻസികൾക്കുമെതിരെ നടപടി സ്വീകരിച്ച് കുവൈത്ത്. 8 ട്രാവൽ ഏജൻസികൾക്കും ഒരു എയർലൈൻ കമ്പനിയ്ക്കും എതിരെയാണ് കുവൈത്ത് പിഴ ചുമത്തിയിരിക്കുന്നത്. യാത്രക്കാരിൽ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ജനറൽ ഏവിയേഷൻ ഓഫ് സിവിൽ അതോറിറ്റി അറിയിച്ചു. അച്ചടക്കം വർധിപ്പിക്കുന്നതിനും ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ പുറപ്പെടുവിച്ച നിയമങ്ങളും ചട്ടങ്ങളും സർക്കുലറുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി പരാതി ആർബിട്രേഷൻ കമ്മിറ്റി വ്യാഴാഴ്ച്ച ചേർന്ന 11 -ാമത് യോഗത്തിലാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് വ്യോമയാന അധികൃതർ ചൂണ്ടിക്കാട്ടി. നിയമ ലംഘകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. നിരവധി പരാതികളാണ് സെഷനിൽ പരിശോധിച്ചത്. പരിശോധനയ്ക്കും ചർച്ച ചെയ്യലിനും ശേഷമാണ് പിഴ ചുമത്താൻ അധികൃതർ തീരുമാനിച്ചത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy